"എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/ശുചിത്വം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് AUPS MUNDAKKARA/അക്ഷരവൃക്ഷം/ശുചിത്വം കേരളത്തിൽ എന്ന താൾ [[എ.യു.പി.എസ് മുണ്ടക്കര/അ...) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
18:22, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം കേരളത്തിൽ
ശുചിത്വം രണ്ട് തരത്തിലുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും. കേരളത്തിൽ പൊതുജനങ്ങളെല്ലാം വ്യക്തിശുചിത്വത്തെകുറിച്ച് ബോധവാന്മാരാണ്. ദിവസേനയുള്ള കുളി, ടോയ് ലറ്റ് ഉപയോഗിക്കൽ, ഭക്ഷണത്തിനു മുമ്പും പിമ്പുമുള്ള കൈ കഴുകൽ, അലക്കൽ എന്നിവ കേരളീയരുടെ വ്യക്തിശുചിത്വ ശീലങ്ങൾക്ക് ഉദാഹരണങ്ങളാണ്. വ്യക്തിശുചിത്വത്തിൽ കേരളീയർ മുൻനിരയിലാണെങ്കിലും പരിസരശുചിത്വത്തിൽ അത്രയൊന്നും നിലവാരം പുലർത്തുന്നില്ല. ജനവാസകേന്ദ്രങ്ങളിലും അങ്ങാടിയിലും ബസ്റ്റാന്റ് പരിസരങ്ങളിലും കുമിഞ്ഞ്കൂടിയിരിക്കുന്ന മാലിന്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടിനുചുറ്റും വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന ഒരു ശീലം കേരളീയരിൽ ഉണ്ടാവുകയാണെങ്കിൽ പരിസരശുചിത്വത്തിന്റെ കാര്യത്തിലും കേരളീയർ മുൻനിരയിൽ എത്തുന്നതാണ്. പ്ളാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്നതിന് സർക്കാർ പഞ്ചായത്തുകൾ മുഖേന വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് ചെറിയ ബയോഗ്യാസ് പ്ളാന്റ് വീടുകളിൽ നിർമ്മിക്കാവുന്നതാണ്. ജൈവമാലിന്യം വീട്ടിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പം വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകവാതകം ലഭിക്കുകയും ചെയ്യും. വ്യക്തിശുചിത്വവും പരിസരശുചിത്വവും ശരിയായ രീതിയിൽ പാലിച്ചാൽ നമുക്കെല്ലാം ആരോഗ്യത്തോടെ ഇരിക്കുവാൻ സാധിക്കും. മാത്രമല്ല പല പകർച്ചവ്യാധികളും നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ സാധിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം