"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നാളേക്കൊരു തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (GHSS KOZHICHAL/അക്ഷരവൃക്ഷം/നാളേക്കൊരു തണൽ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നാളേക്കൊരു തണൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

18:20, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

നാളേക്കൊരു തണൽ

ഇനിയുംമരിക്കാത്തഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി .......

  കാലത്തിനു മുമ്പേ സഞ്ചരിച്ച്, ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തിനേർന്നുള്ള ഒ .എൻ .വി യുടെ ഈ വരികൾ എത്ര അർത്ഥവത്താണ് .
      ഭൂമി ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുവാണ് . അല്ല... നാം കൊന്നു കൊണ്ടിരിക്കുകയാണ് . എങ്ങനെയൊക്കെ പരിസ്ഥിതി മലിനീകരിക്കാമെന്ന് മനുഷ്യൻ ഓരോ ദിവസവും   കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് . കുന്നിടിച്ച് വയൽ നികത്തിയും , മരങ്ങൾ വെട്ടിമാറ്റിയും, മണൽ വാരിയും അങ്ങനെ അങ്ങനെ ഏതെല്ലാം വിധത്തിൽ..... ഹൈടെക് ജീവിതരീതികളിലെ തിരക്കുകൾക്കിടയിൽ പ്രകൃതിയെ മനസ്സിലാക്കാൻ മനുഷ്യൻ മറക്കുന്നു. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് പ്രധാനം.
        ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്. നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടേതാണ് നമ്മുടെ വരും തലമുറക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.നമുക്കും അണിനിരക്കാം നാളേക്കൊരു തണൽ ഒരുക്കാൻ .
ആൻ മരിയ ബി.പി
9 B ജി.എച്ച്.എസ്.എസ്‌.കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - ലേഖനം