"ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/കാരുണ്യം കൊറോണക്കാലത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാരുണ്യം കൊറോണക്കാലത്തും <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

15:06, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കാരുണ്യം കൊറോണക്കാലത്തും

സമയം രാവിലെ 8.oo കഴിഞ്ഞു. ഹിശാം എഴുനേറ്റു.കൊ റോണ തുടങ്ങിയ ശേഷം സ്കൂൾ അവധി ആയതിനാൽ എല്ലാത്തിനും ഒരു മടി പിടികൂടിയിട്ടുണ്ട്. എഴുന്നേറ്റതിന് ശേഷം സിറ്റൗട്ടിൽ വന്ന് കുറേ നേരം പുറത്തേക്ക്‌ നോക്കി വെറുതേ നിന്നു. ഉപ്പ ചായ കുടിച്ച് കടയിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.ഉമ്മ അടുക്കളയിലാണ്. അനിയനും പെങ്ങളും എണീറ്റിട്ടില്ല. ഗെയ്റ്റിനു നേരെ നോക്കിയപ്പോൾ റാഷിദിനെ കണ്ടു. ഞാൻ വിളിച്ചപ്പോൾ അടുത്തേക്ക് വന്നു. അവൻ എന്റെ അയൽവാസിയാണ്. അവന്റെ ഉപ്പ കൂലിപ്പണിക്കാരനാണ്. എന്തേ റാഷിദേ ഒരു വിഷമം? എന്തു പറ്റി? മടിച്ച് കൊണ്ട് അവൻ പറഞ്ഞു, കൊറോണ കാരണം ഉപ്പക്ക് ജോലിയില്ലാത്തതിനാൽ വീട്ടിലെ കാര്യം കുറച്ച് മോശമാണ്. ഭക്ഷണ സാധനങ്ങളൊക്കെ തീർന്ന് തുടങ്ങിയിട്ടുണ്ട്. ഇത് കേട്ട് കൊണ്ടാണ് എന്റെ ഉപ്പ പുറത്തേക്ക് വന്നത്. എന്റെ ഉപ്പക്ക് പലചരക്ക് കടയുണ്ട്. ഉപ്പ പറഞ്ഞു, ഞാൻ ഇന്ന് റാഷിദിന്റെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കുറച്ച് അരിയും പലചരക്ക് സാധനങ്ങളും മറ്റും ഞാൻ പേക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ഇന്ന് തരാനിരിക്കുകയായിരുന്നു. ഉപ്പ അപ്പോൾ തന്നെ സാധനങ്ങളെടുത്ത് അവന്റെ വീട്ടിലെത്തിച്ച് കൊടുത്തു. അവന്റെ ഉപ്പയെ വിളിച്ച് കുറച്ച് പൈസയും കൊടുത്തു. റാഷിദിന്റെ ഉപ്പയുടെ കണ്ണുകൾ നിറയുന്നത് കണ്ടു. ഉപ്പ അദ്ദേഹത്തെ സമാധാനിപ്പിച്ചു.എന്നിട്ട് പറഞ്ഞു, ഞാൻ ഇവിടെ ഉള്ളിടത്തോളം നിങ്ങൾ വിഷമിക്കേണ്ടി വരില് എന്താവശ്യവും ഒരു സഹോദരനോടെന്ന പോലെ എന്നോട് പറയാം. മടി കാണിക്കരുത്. റാഷിദിന്റെ മുഖത്തും സന്തോഷത്തിന്റെ മിഴിനീർ തുളുമ്പി. എന്റെ മനസ്സിൽ ഉപ്പയോടുള്ള ബഹുമാനം കൂടി.

മുഹമ്മദ്‌ ശഫാഫ് കെ.ടി
5 B ഗണപത് എ യു പി ബി സ്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കഥ