"ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:34, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ നാടുവാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആഘോഷമില്ല ആർഭാടമില്ല
കല്യാണം പോലും ഒരു കൂരക്കുള്ളിൽ
പള്ളിക്കൂടങ്ങൾ അടഞ്ഞു പാടെ
രാജ്യങ്ങൾ ബന്ധം മുറിഞ്ഞുകൂടെ
കൊല്ലും കൊലയും അതൊട്ടുമില്ല
റോഡപകടങ്ങൾ തീരെയില്ല
വെറുപ്പും പകയും അസൂയ്യയുമില്ല
തട്ടിപ്പില്ല രാഷ്ട്രീയവുമില്ല
ചൂഷണമില്ല കലാപമില്ല
വർഗ്ഗീയ ചിന്തകളൊട്ടുമില്ല
"വായു മലിനം, ജലം മലിനം"
പണ്ടാരൊ പാടിയ പാട്ട് പോലെ
സമയമില്ലാത്തോർക്കുമുണ്ട് സമയം
വീട്ടിലിരിക്കാം സദാസമയം
ഇതിനിടയിൽ ആസ്പത്രിയിൽ വിയർക്കും
മാനുഷ്യജീവികൾ ലക്ഷത്തോളം
ദീനം സദാ ദീനം ദീനം തന്നെ
മരണത്തെ സ്വീകരിച്ചായിരങ്ങൾ
ഡോക്ടർമാർ പോലീസും മന്ത്രിമാരും
എല്ലാരും ഈ യജ്ഞം ഏറ്റെടുത്തു
രോഗീ ശുശ്രൂഷയ്ക്കായ് മുന്നിലുണ്ടെ
'മാലാഖമാരും' സദാ സമയം
കൈകൾ കഴുകേണം അകലം വേണം
ഒന്നായ് തുരത്താം കൊറോണയെ നാം...

ആയിഷ ഹാനിയ
2 B ജി എം യു പി സ്കൂൾ ആരാമ്പ്രം
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത