"ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പിറന്നാൾ സമ്മാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കഥ}}

07:28, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിറന്നാൾ സമ്മാനം
             അപ്പുവും അനന്തുവും കൂട്ടുകാരായിരുന്നു. ഒരേ ക്ലാസ്സിലായിരുന്നു അവർ. അനന്തു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. അവന്റെ അച്ഛൻ കിടപ്പിലായിരുന്നു. അമ്മ മറ്റു വീടുകളിൽ ജോലിക്കു പോയിട്ടായിരുന്നു അവർ ജീവിച്ചിരുന്നത്. അവൻ പഴയ ഉടുപ്പുകളൊക്കെ ഇട്ടുകൊണ്ട് വരുമ്പോൾ മറ്റു കുട്ടികൾ കളിയാക്കുമായിരുന്നു. അപ്പുവിന് ഇതു കാണുമ്പോൾ സങ്കടം വരുമായിരുന്നു. അവൻ വീട്ടിൽ നിന്നും ഉടുപ്പ് കൊണ്ടുകൊടുക്കാം എന്ന് പറഞ്ഞെങ്കിലും അനന്തു വേണ്ട എന്ന് പറഞ്ഞു. അങ്ങനെ  അപ്പുവിന്റെ പിറന്നാൾ ദിവസം വന്നെത്തി. എല്ലാവരും പുതിയ ഉടുപ്പുകളും ഒക്കെ കൊടുത്തു. എന്നിട്ടും അവനു സന്തോഷം തോന്നിയില്ല. അമ്മ അവനോടു കാര്യം ചോദിച്ചു. അവൻ അനന്തുവിനെപ്പറ്റി പറഞ്ഞു. അവന്റെ  നല്ല മനസ്സിനെ അമ്മ അഭിനന്ദിച്ചു. അവർ രണ്ടുപേരും കൂടി അനന്തുവിന്റെ വീട്ടിലെത്തി. കൂട്ടുകാരനെ കണ്ട് അനന്തുവിനു സന്തോഷമായി. അപ്പു കൊണ്ടുവന്ന പലഹാരങ്ങളും പുതിയ ഉടുപ്പുകളും അനന്തുവിനു നൽകി. അനന്തുവിന്റെ സന്തോഷം കണ്ടപ്പോൾ അപ്പുവിന് തന്റെ ഏറ്റവും നല്ല പിറന്നാൾ സമ്മാനം അവന്റെ മുഖത്തെ ചിരി ആണെന്ന് തോന്നി.
ഗോവിന്ദശങ്കർ ആർ .
4 സി ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ