"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ '''കൂട്ടുകാരി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കൂട്ടുകാരി''' | color= 3 }} <p>കി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം= കഥ }} |
21:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ടുകാരി
കിളികൾ കൂടു തേടി യാത്രയാകുന്നു. സൂര്യൻ പടിഞ്ഞാറൊളിച്ചു. ആ മനോഹരമായ കാഴ്ച ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു. ഇരുട്ടു വന്നത് ഞാൻ അറിഞ്ഞതേയില്ല. എങ്ങും നിശ്ചലം. അതിനിടയിലും എൻ്റെ മുയൽ കുഞ്ഞുങ്ങളും, തത്തമ്മയും ശബ്ദമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഇന്നും രാവിലെ ആ കാക്ക എന്നെ തേടിയെത്തിയിരുന്നു. മുയലിനും തത്തയ്ക്കും നൽകിയതിൻ്റെ അവശിഷ്ടത്തിനായി കാത്തിരിക്കും. മുറ്റം മുഴുവൻ ശുചിയാക്കും. ഇപ്പോൾ ആ കാക്ക ഞാനുമായി ഏറെ അടുപ്പത്തിലാണ്. ഞാൻ ചിലപ്പോൾ കുശലം ചോദിക്കും. എല്ലാത്തിനും ഒരു മൗന ഭാവത്തിൽ അത് മറുപടി നൽകും. അടുത്തേക്ക് ചെല്ലുമ്പോൾ ഭയത്തോടെ നടന്നു നീങ്ങും. ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെ ചിന്തിക്കാറുണ്ട് . മനുഷ്യരേക്കാൾ എത്ര വ്യത്യസ്തമായാണ് പക്ഷികൾ ചിന്തിക്കുന്നത് . അവരുടെ അടുപ്പവും സ്നേഹവും ഒന്നും തിരികെ പ്രതീക്ഷിച്ചല്ല. ഞാനും ആ കാക്കയും തമ്മിൽ ഇന്ന് ഹൃദയം കൊണ്ട് ഏറെ അടുത്തിരിക്കുന്നു. അന്ന് സന്ധ്യയായിട്ടും അതിനെ കാണാത്തതിനാൽ എനിക്ക് ചെറിയ പരിഭവം തോന്നി "വരും അല്ലേ അമ്മേ... " അമ്മ അത്രത്തോളം കാര്യമാക്കിയില്ല. എൻ്റെ ഹൃദയം പിടഞ്ഞു. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി …. മനസ്സും ശരീരവും തളർന്ന പോലെ ….
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ