"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:36, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ ദിനങ്ങളിലൂടെ


നാം കടന്നു പോകുന്നത് നിർണായകമായ ദിനങ്ങളിലൂടെയാണ്.ലോകം തന്നെ കൊറോണ വൈറസ്സിൻറെ പിടിയിൽ അമർന്നിരിക്കുകയാണ്.മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ദുഃഖകരമായ ഒരു ചരിത്ര സംഭവമാണിത്.ഇതെഴുതുമ്പോൾ നമ്മുടെ രാജ്യം നിശ്ചലമായിട്ട് 20 ദിവസങ്ങളായി.ഒരുപാട് കാര്യങ്ങൾ ഈ മഹാമാരി നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.കാര്യങ്ങൾ കൈവിട്ടുപൊയ നിലയിലാണ് ഇന്ന് പല വികസിത രാജ്യങ്ങളും.


കേരളത്തിലെ ആരോഗ്യ രംഗം ഏറെ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും നമ്മളും വലിയ ജാഗ്രതയിലാണ്.നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും മറ്റ് സംവിധാനങ്ങളും ഈ മഹാമാരിയോടുള്ള യുദ്ധത്തിൽ മുൻപന്തിയിലുണ്ട്.നിരന്തരമായ ജാഗ്രത ഒന്നുകൊണ്ട് മാത്രമേ ഇതിനെ തടയിടാനാവൂ എന്ന് നമ്മുടെ ഭരണകർത്താക്കൾ നിത്യേനയെന്നോണം നമ്മെ ഓർമ്മപ്പെടുത്തുന്നു.സാമൂഹ്യമായ അകലം പാലിച്ചും മറ്റുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും നമ്മൾ ഇതിനെ കീഴ്പെടുത്തുക തന്നെ ചെയ്യും.


പ്രതീക്ഷയുടെ കൊന്നപ്പൂക്കൾ നേർന്നു കൊണ്ട് ........


അക്ഷര.സി
9C സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം