"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
12:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മ
വളരെ ഭംഗിയാർന്ന ഒരു ഗ്രാമം . അവിടെ ഭൂരിഭാഗം പേരും കർഷകർ ആയിരുന്നു . നെൽ വയലുകളാലും പുഴകളാലും ആ ഗ്രാമം വളരെ ഭംഗിയുള്ളതാരന്നു. അവിടുത്തെ ഒരു കർഷകൻ ആയിരുന്നു രവി. ഹരിയും ഹിരിയും രവിയുടെ ഇരട്ട പുത്രന്മാരായിരുന്നു. അവർ രണ്ടുപേരും അടുത്തുള്ള സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്. സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞാൽ ഹരി കയ്യും മുഖവും കഴുകി യൂണിഫോം മാറ്റി ആഹാരം കഴിച്ചിട്ട് അമ്മയെയും അച്ഛനെയും സഹായിക്കും. ഗിരി ആകട്ടെ വന്ന ഉടനെ യൂണിഫോം പോലും മാറ്റാതെ ആഹാരവും എടുത്ത് ടി വി യുടെ മുന്നിലായിരിക്കും . ടെലിവിഷൻ ഓൺ ആക്കിയാൽ ഓഫ് ആക്കാൻ പോലും അവന് മടയാണ് . രാത്രി മുഴുവൻ ടെലിവിഷൻ കണ്ടു ഹോംവർക്ക് ഒന്നും ചെയ്യാതെ ആണ് അവൻ ഉറങ്ങുന്നത്. ഹരി ആകട്ടെ ഹോം വർക്ക് എല്ലാം ചെയ്തിട്ട് ഉറങ്ങാറുള്ളൂ. എന്നാൽ ഗിരി ആകട്ടെ ഹരി ചെയ്ത ഹോംവർക്ക് നോക്കി പകർത്തുകയാണ് പതിവ്. അങ്ങനെയിരിക്കെ സ്കൂളിൽ വാർഷിക പരീക്ഷയായി. അഞ്ചു പരീക്ഷ കഴിഞ്ഞപ്പോൾ രാജ്യത്ത് കുറവാണ് എന്ന മഹാവ്യാധി പടർന്നുപിടിച്ചു. അതിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾ ക്ക് പ്രതിരോധ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. ക്ലാസ്സിൽ പ്രധാനമായും പറഞ്ഞത് " സോപ്പോ സാനിടൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കൈകഴുകുന്ന രീതിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൾ ഉപയോഗിച്ച് മുഖം മറയ്ക്കണം എന്നും സാമൂഹിക വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ ഇരിക്കണം എന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. അവൻ സ്കൂളിൽ നിന്ന് വന്നപ്പോൾ അച്ഛനും അമ്മയും ടെലിവിഷൻ കാണുകയായിരുന്നു. നാളെ മുതൽ രാജ്യത്ത് ലോക ഡൗൺ ആരംഭിക്കുമെന്ന് വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ഹരി പറഞ്ഞു. സോപ്പുപയോഗിച്ച് കയ്യും മുഖവും കഴുകിയിട്ട് വീടിനുള്ളിൽ കയറാവൂ എന്ന് ഹരി ഗിരി യോട് പറഞ്ഞു. അതൊന്നും കേൾക്കാതെ സ്കൂൾ അടച്ച സന്തോഷത്തിൽ ഗിരി വീട്ടിലോട്ട് കയറി. ലോക ഡൗൺ ആരംഭിച്ചത് കൊണ്ട് അവർ വീടും പരിസരവും വൃത്തിയാക്കാൻ തീരുമാനിച്ചു. വൃത്തിയാക്കുന്നതിനിടയിൽ അലക്ഷ്യമായി കിടക്കുന്ന ചിരട്ടയിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ടു ഹരി അമ്മയോട് പറഞ്ഞു" അമ്മേ ചിരട്ടകൾ ഇങ്ങനെ അലക്ഷ്യമായി ഇടരുത് ഇതിൽ വെള്ളം കെട്ടിനിന്നാൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഡെങ്കി പോലെയുള്ള പകർച്ചവ്യാധികൾക്ക് കാരണമാകും. ഇത്രയും പറഞ്ഞ് അവൻ ആ ചിരട്ടകൾ കത്തിച്ചുകളഞ്ഞു. അവിടെ കൂടി കിടന്ന പ്ലാസ്റ്റിക്കുകൾ കത്തിക്കാൻ ഒരുങ്ങിയ അമ്മയോട് അവൻ പറഞ്ഞു പ്ലാസ്റ്റിക്കുകൾ കത്തിക്കരുത് അവ കത്തുമ്പോൾ അന്തരീക്ഷത്തിൽ മാരകമായ വിഷവാതകങ്ങൾ ഉണ്ടാകുന്നു. ഡയോക്സിൻ, ഫ്യൂറാൻ , ബെൻസീൻ, ഹൈഡ്രജൻ ക്ലോറൈഡ്, കാർബൺ മോണോക്സൈഡ്, മുതലായ വിഷവാതകങ്ങൾ മനുഷ്യന് മാത്രമല്ല പക്ഷിമൃഗാദികൾക്കും പ്രകൃതിക്കു നാശം വരുത്തും. അതുകൊണ്ട് പ്ലാസ്റ്റിക് സൂക്ഷിച്ചു വയ്ക്കുക ഹരിതസേന കാർ കൊണ്ടുപോകും. പിന്നീട് അമ്മ കത്തിക്കാനായി PVC പൈപ്പ് കൊണ്ട് വന്നു അത് തടഞ്ഞു കൊണ്ട് അവൻ അത് മാറ്റി വെച്ച് പിറ്റേ ദിവസ്സം അവ ഉപയോഗിച്ച് ഒരു അലമാര നിർമ്മിച്ചു . അച്ഛനും അമ്മയും അവനെ അഭിനന്ദിച്ചു . പുറത്ത് കൂട്ടുകാരുമായി കളിച്ചു നടന്ന ഗിരി വീട്ടിൽ വന്നു കൈകഴുകാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ഒരു പക്ഷി തളർന്നു മുറ്റത്തു കിടക്കുന്നത് കണ്ടു . അവൻ ഉടനെ ഹരി വിളിച്ചു കാണിച്ചു അവൻ അതിന് അല്പം വെള്ളം കൊടുത്തു . ക്ഷീണം മാറിയ പക്ഷി ഉടനെ പറന്നു . പറന്നുപോയെങ്കിലും ഹരിയുടെ മനസ്സിൽ വെള്ളം കിട്ടാതെ അലയുന്ന പക്ഷികളെ കുറിച്ചുള്ള ചിന്ത ആയിരുന്നു . അതിനായി അവൻ ഒരു പാത്രം എടുത്ത് മരത്തിൽ കെട്ടി തൂക്കി അതിൽ വെള്ളം ഒഴിച്ചു . പക്ഷികൾ വന്നു വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ അവന് വളരെ സന്തോഷം ആയി . പെട്ടന്ന് ഗിരിയുടെ നിലവിളി കേട്ടാണ് ഹരി ഓടി എത്തിയത് . വയറുവേദനയാൽ പുളയുന്ന ഗിരിയെയാണ് അവന് കണ്ടത് . ഉടനെ തന്നെ അവർ ഗിരിയെ ആശുപതിയിൽ എത്തിച്ചു . വൃത്തിഹീനമായ കൈകൾ കൊണ്ട് ഭക്ഷണം കഴിച്ചത് കൊണ്ടാണ് വയറുവേദന ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു . " കൊറോണ കാലമായത് കൊണ്ട് 20 സെക്കന്റ് എങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച വൃത്തിയായി കഴുകണം . വ്യക്തിശുചിത്വം പാലിച്ചില്ലെങ്കിൽ രോഗം ഇനിയും വരും എന്ന ഉപദേശം ഡോക്ടർ ഗിരിക്ക് നൽകി . തിരിച്ചെത്തിയ ഗിരി കുളിച്ചിട്ടാണ് വീട്ടിൽ കയറിയത് . നീ പറഞ്ഞത് അനുസരിക്കാതിരുന്നിട്ടാണ് എനിക്ക് ഈ ഗതി വന്നത് ഗിരി ഹരിയോട് പറഞ്ഞു . പിന്നീട് ഗിരി ഹരിയോടൊപ്പം നന്മകൾ ചെയ്യാൻ തുടങ്ങി .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ