ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16055 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <h1>കിരീടം</h1> | color= 4 }} <center> <poem> ഞാനാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= <h1>കിരീടം</h1>
| തലക്കെട്ട്= കിരീടം
| color= 4
| color= 4
}}
}}
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്= പ്രിയംവദ ജി.എസ്
| പേര്= പ്രിയംവദ ജി.എസ്
| ക്ലാസ്സ്=  12
| ക്ലാസ്സ്=  +2
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിരീടം

ഞാനാണ് ചക്രവർത്തി
കിരീടവും ചെങ്കോലുമുള്ളവൻ


ഭൂഖണ്ഡങ്ങൾ എന്റെ കാൽക്കീഴിൽ അമരുന്നു
രാഷ്ട്രങ്ങൾ എന്റെ കൈപ്പിടിയിൽ ഞെരിയുന്നു
ഭാഷകൾ എനിയ്ക്ക് തടസ്സമേയല്ല
സംസ്ക്കാരം പ്രതിരോധവുമല്ല
മതവും വിശ്വാസവും എന്റെ പടയോട്ടത്തിനു മുൻപിൽ നിഷ്പ്രഭം


മനുഷ്യന്റെ അഹന്തയെ ഞാൻ കടിച്ചു കീറുന്ന ഏകാന്തതയ്ക്ക് വിട്ടുകൊടുക്കും.
പ്രതാപങ്ങൾക്കും
പ്രൗഢികൾക്കും
തീ കൊടുക്കും.
സ്വാർത്ഥതയെ തുറുങ്കിലടയ്ക്കും.


രാജ്യങ്ങളുടെ ശ്വാസകോശം എന്റെ സൈനികത്താവളം
ബോംബുകൾക്കും പടക്കോപ്പുകൾക്കും മിസൈലുകൾക്കും എന്നെ ഒന്നും ചെയ്യാനാവില്ല
പ്രകൃതിയോട് നിങ്ങൾ കാട്ടിയ വികൃതി ഓർത്ത് നോക്കുക
അപ്പോഴറിയാം
ഞാൻ കാരണവും ഫലവുമാണെന്ന്


എനിയ്ക്കറിയാം
എന്റെ വാട്ടർലൂ ശാസ്ത്രം മാത്രമാണെന്ന്
അതുവരെ
അസാധ്യം എന്ന പദം എന്റെ നിഘണ്ഡുവിലില്ല...!

 

പ്രിയംവദ ജി.എസ്
+2 ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത