"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/LOCK DOWN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/അക്ഷരവൃക്ഷം/LOCK DOWN എന്ന താൾ കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/LOCK DOWN എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
LOCK DOWN
അന്ന് ആ രാത്രിയിൽ നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം 21 ദിവസത്തെ lock down പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് Lock down, ആശങ്കയോടെ അച്ഛനും അമ്മയ്ക്കൊപ്പം ആ വാർത്തയിൽ ഞാനും ശ്രദ്ധാലുവായി. പൊതുഗതാഗതം നിർത്തി വെച്ചിരിക്കുന്നു. എല്ലാവരും വീട്ടിൽ തന്നെ നിൽക്കുക, അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിലെ ഒരാൾ മാത്രം പുറത്ത് പോകുക. കൊറോണ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന മാരകമായ വൈറസ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പടർന്നുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളെയും കൊറോണ അക്രമിച്ച് കീഴ് പ്പെടുത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് ആദ്യഘട്ടം, ശുചിത്വം മുഖ്യം സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒന്നിക്കാം നമുക്കായ്, നമ്മുടെ രാജ്യത്തിനായ്, ലോകത്തിനായ്, മനുഷ്യ കുലത്തിനായ്. മന:സ്സമാധാനമില്ലാതെ അന്ന് മയക്കത്തിൽ വീണത് എപ്പോഴാണ് ...... കാലത്തെഴുന്നേറ്റ് നിത്യകർമ്മം ചെയ്ത് പുറത്തെ റോഡിലേക്ക് കണ്ണെറിഞ്ഞു. മനുഷ്യരില്ല വാഹനമില്ല എല്ലാം നിശ്‌ചലം. പക്ഷിമൃഗാദികൾ വിലസുന്നു, ഏയ് മനുഷ്യാ നിന്റെ അഹങ്കാരത്തെ പിടിച്ചു കെട്ടാൻ ദൈവം അയച്ചതാണ് ഈ വൈറസിനെ, നിനക്ക് കീഴ് പ്പെടുത്താൻ പറ്റാത്ത പലതുമുണ്ട് ലോകത്തിൽ മനസിലാക്കൂ. മനുഷ്യന് മാറ്റങ്ങൾ അനിവാര്യമാണ്, ആദ്യമാറ്റം എന്നിൽ നിന്നാവട്ടെ ...... കൊറോണയെ കീഴ് പ്പെടുത്താൻ ഞങ്ങളുടെ കൂടെ നിൽക്കണെ ദൈവമെ ......
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 21/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം