"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം
| തലക്കെട്ട്= അതിജീവനം
| color=  3
| color=  5
}}
}}
    തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.ആ ശബ്ദം താനെവിടയോ പലപ്രാവശ്യം കേട്ടിട്ടുണ്ട്.അതെ ,താനുദ്ദേശിച്ച ഗായകർ തന്നെയാണ്. പൂത്താങ്കീരികൾ ഒരു കൂട്ടം തന്നെ എത്തിയിട്ടണ്ട്.പൂത്തുലഞ്ഞ കണികൊന്നക്കടിയിൽ പൂക്കൾ വിരിച്ച മഞ്ഞ പരവതാനിയിൽ അവയങ്ങിനെ വിലസുകയാണ്.താനൊരാൾ ഈ പൂമുഖത്തെത്തിയിട്ടുപോലും അവ അങ്ങിനെതന്നെ മുറ്റത്ത് ഉലാത്തുകയാണ്.വീടിനഭിമുഖമായി നില്കുന്ന കണികൊന്നയുടെ സൗന്ദര്യത്തിൽ ലയിച്ച് അവൾ നിന്നു.പല ചിന്തകളും മനസിലേക്ക് വരുന്നു.ഈ വർഷം വിഷു ഇല്ല എന്ന ദു‌ഃഖവാർത്തയറിയാതെ അത് ആർക്കോ വേണ്ടി പൂക്കുകയാണ്.........തന്റെ പതിവ് തെറ്റിക്കാതെ.ഇലകൾ പോലുമില്ലാതെ ഉണങ്ങിനിന്ന കൊമ്പിന്റെ തുഞ്ചത്തുപോലും ഇന്നിതാ സ്വർണപൂക്കൾ ആടിയുലയുകയാണ്.ആ കണികൊന്നയോട് ഒരു നിമിഷം അവൾക്ക് സഹതാപം തോന്നി.കണികൊന്നയിൽ മുഴുകി നിന്നതുകൊണ്ടാകാം ആദ്യം "മോളേ"എന്നതിൽ നിന്നു തുടങ്ങി "സീതു,","സീതേ", "എടീ"എന്നുവരെ വിളിച്ച അമ്മയുടെ സ്വരം മാറി വരുന്നതവളറിഞ്ഞില്ല.അവസാനം അമ്മ അടുക്കളയിൽ നിന്നെത്തി വരാന്തയിൽ നിന്നുറക്കെ വിളിച്ചപ്പോഴേ അവൾ അമ്മ വിളിച്ചകാര്യമറിഞ്ഞുള്ളൂ.അമ്മയുടെ കയ്യിൽ നിന്നും രാവിലെ തന്നെ ഉഷാറായി ചീത്ത കേട്ടതിന്റെ സമാധാനത്തിൽ അവൾ ചൂലും പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി..വൊറുതെ ഇരിക്കുന്നതിനു പകരം എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നുള്ള ഉത്തമബോധ്യം അവളെ മുറ്റമടിക്കാൻ പ്രേരിപ്പിച്ചു.
      രാവിലെ മുതൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന അവൾക്ക് ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി മാറുന്നതുപോലെ തോന്നി.സമയം ഇഴഞ്ഞുനീങ്ങുന്നു എന്നതോന്നലിൽ അവൾ സമയത്തേയും ലോക്ഡൗൺ പ്രഖ്യാപിച്ച ഗവൺമെന്റിനേയും പലകുറി ശപിച്ചു.അമ്മ ഇടയ്കിടെ അവളോട് " കൈകഴുകൂ "എന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.ഒരു ഇരുപത് സെക്കന്റെങ്കിലും പോയികിട്ടുമല്ലോ എന്ന ആശ്വാസത്തിൽ അവളുമത് അനുസരിച്ചു.അച്ഛനോട് പലതവണ പറഞ്ഞുനോക്കി ,പുറത്തേക്കു കൊണ്ടുപോകാൻ.അപ്പോഴെല്ലാം അച്ഛനവളോട്  ലോക്ഡൗണിന്റെ ആവശ്യകതയെപറ്റിയും വൈറസിനെക്കുറിക്കുറിച്ചുമെല്ലാം പറഞ്ഞുമനസ്സിലാക്കികൊടുക്കുകയാണ് ചെയ്തത്.പുറത്തുപോകാനുള്ള ആഗ്രഹം നടപ്പിലാകില്ല എന്നറിഞ്ഞതോടെ അവൾ ആ ശ്രമം ഉപേക്ഷിച്ചു.ആകെ ഒരു മടുപ്പ്.............അവസാനം, കൊറോണയെന്തായി? ഇതിന്നെങ്ങാനും നിയന്ത്രണവിധേയമാകുമോ എന്നറിയാം എന്നു കരുതി വാർത്ത വച്ചുനോക്കാൻ തന്നെ തീരുമാനിച്ചു.വാർത്ത കണ്ടപ്പോൾ അവളുടെ മനസിലെ പ്രതീക്ഷകളെല്ലാം മറഞ്ഞു.കൊറോണ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ലോകത്താകമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഒരുലക്ഷത്തോളം മനുഷ്യരാണ് ഇപ്പോൾ തന്നെ മരണത്തിനു കീഴടങ്ങിയിരിക്കുന്നത്..ഈ മനുഷ്യരെ എന്തിനിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു എന്നവൾ മനസ്സുകൊണ്ട് ദൈവത്തോട് ചോദിച്ചു.ടി.വി കാണാൻ പിന്നെ തോന്നിയില്ല.
    മുറിയിൽചെന്ന് കിടന്നപ്പോൾ പെട്ടെന്ന് മനസിൽ രേവതിയെ ഓർമ്മ വന്നു.എന്താണെന്നറിയില്ല,അവളെ ഒന്ന് വിളിക്കണമെന്ന് തോന്നി.രേവതി,സീതയുടെ മൂന്നുവർഷമായുള്ള അടുത്ത സുഹൃത്താണ്.സീതയെക്കാളുയരമുള്ള,തടിച്ച,ഡ്രാക്കുളയെപ്പോലെ കൂർത്ത പല്ലുകളുള്ള ഒരു കുസൃതിപെൺകുട്ടി.അവൾ ചിരിക്കുമ്പോളഅ‍ രണ്ടുരുണ്ട ബോളുകൾ കവിളത്തുള്ളതുപോലെ തോന്നും.രോവതിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞ വാക്കുകൾ കേട്ട് സീതയ്ക് സങ്കടവും ചിരിയും വന്നു."എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു,ഈ അവധിക്കാലം കൊറോണ കൊണ്ടുപോയില്ലേ?  "എന്നു കേട്ടപ്പോൾ തനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ലാത്ത്തിനാൽ അവധിക്കാലം നഷ്ടപ്പെട്ടു എന്നൊന്നുമില്ല എന്നവൾ മനസിൽ പറഞ്ഞു.
  നാട്ടുകാർക്കം വീട്ടുകാർക്കും ലോകത്തുള്ള എല്ലാവർക്കും എന്തിനുപറയുന്നു പക്ഷിമൃഗാദികൾക്കുപോലും കൊറോണ വൈറസ് ഒരു വില്ലനായി തീർന്നിരിക്കുന്നുവെന്ന് പലരുടെയും വാക്കുകളിലൂടെ സീതയ്ക്ക് മനസിലായി.കോവിഡ് - 19 എന്ന ഈ വൈറസ് ഈ ലോകത്തുനിന്ന് അകറ്റിയെ നിവൃത്തിയുള്ളു.....അവൾ മനസിൽ പ്രതിജ്ഞ എടുത്തു.ഈ വൈറസിനെ പ്രതിരോധിക്കാൻ താനും എന്തെങ്കിലുമൊക്കെ ചെയ്യും.ആ പത്തുവയസുകാരി നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടു," നമ്മൾ അതിജീവിക്കം.  "
{{BoxBottom1
| പേര്= ശിവരഞ്ജിനി സി എ
| ക്ലാസ്സ്= 8 സി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എം എച്ച് എസ് എസ് ചെറായി
| സ്കൂൾ കോഡ്= 26008
| ഉപജില്ല= വൈപ്പിൻ
| ജില്ല= എറണാകുളം
| തരം= കഥ
| color= 5
}}
{{Verified1|name= Anilkb| തരം=കഥ }}

10:09, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ശിവരഞ്ജിനി സി എ
8 സി എസ് എം എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ