|
|
| വരി 1: |
വരി 1: |
| {{Yearframe/Header}} | | {{Yearframe/Header}} |
| ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ ഫോറസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
| |
|
| |
| === അസംബ്ലി ===
| |
| പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി ഹെഡ്മിസ്ട്രസ് അനില സാമൂവലിന്റെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സ്വാഗതവും, ഫോറസ്റ്റ് ക്ലബ്ബ് കൺവീനർ റോഷൻ നന്ദിയും അർപ്പിച്ചു. ദേശീയഗാനത്തോടുകൂടിയാണ് സ്കൂൾ അസംബ്ലി സമാപിച്ചത്.
| |
|
| |
| === മുഖ്യ സന്ദേശം ===
| |
| ളാക സെന്തോം മാർത്തോമാ ചർച്ച് അസിസ്റ്റൻറ് വികാരി റവ. തോമസ് മാത്യു മുഖ്യ സന്ദേശം നൽകി. പരിസ്ഥിതിയുടെ സംരക്ഷണ ആവശ്യകതയും വ്യക്തിപരമായ ഉത്തരവാദിത്വവും വിശദീകരിച്ചു.
| |
|
| |
| === സഹപാഠിക്ക് ഒരു തണൽ പദ്ധതി ===
| |
| ഫോറെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ഉത്തമൻ ആശംസകൾ അറിയിച്ചു.
| |
|
| |
| === പരിസ്ഥിതി പ്രതിജ്ഞ ===
| |
| വിദ്യാർത്ഥിനി അനിക എ പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള വ്യക്തിഗത പ്രതിബദ്ധത ഓർമിപ്പിക്കപ്പെട്ടു.
| |
|
| |
| === പോസ്റ്റർ പ്രദർശനം ===
| |
| ഫോറസ്റ്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ, പ്ലാസ്റ്റിക് നിരോധനം, ജലസംരക്ഷണം, മാലിന്യ നിയന്ത്രണം, വനസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിലേക്കുള്ള ശക്തമായ ബോധവൽക്കരണം നടപ്പാക്കാനായി.
| |
|
| |
| === വൃക്ഷതൈ നട്ടുപിടിപ്പിക്കൽ ===
| |
| അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
| |
|
| |
| === മൈം ===
| |
| മരങ്ങൾ വെട്ടാതെ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന സന്ദേശം ഉൾകൊണ്ട് വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചു.
| |
|
| |
| === മത്സരങ്ങൾ ===
| |
| യുപി വിഭാഗത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾക്കും പരിസ്ഥിതി ബോധത്തിനും ഈ മത്സരങ്ങൾ വേദിയായി.
| |
|
| |
| === ബോധവത്കരണ ക്ലാസ് – മാലിന്യ സംസ്കരണം ===
| |
| മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. ക്ലാസിലൂടെ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ മോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
| |
|
| |
|
| [[വർഗ്ഗം:ഫോറസ്ട്രി ക്ലബ്ബ്]] | | [[വർഗ്ഗം:ഫോറസ്ട്രി ക്ലബ്ബ്]] |