ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28041 (സംവാദം | സംഭാവനകൾ)
School camp നിർമ്മാണം
 
LK201928041 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 214 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾതല ക്യാമ്പ് 2025 ==
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=28041|ബാച്ച്=2024 - 27|യൂണിറ്റ് നമ്പർ=LK/2019/28041|അംഗങ്ങളുടെ എണ്ണം=41|റവന്യൂ ജില്ല=എറണാകുളം|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ|ഉപജില്ല=കല്ലൂർകാട്|ലീഡർ=ലക്ഷ്മി ബിജു|ഡെപ്യൂട്ടി ലീഡർ=റെക്സ് ഡോജിൻസ്‌|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിബീഷ് ജോൺ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റ്റിനു കുമാർ|ചിത്രം=പ്രമാണം:28041 EKM LK 2024 2027 Unit.jpg|size=250px}}
 
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' ==
{| class="wikitable sortable mw-collapsible mw-collapsed" style="text-align:left;color: black; "
|ചെയർമാൻ
|പിടിഎ പ്രസിഡൻറ്
|സിജു സെബാസ്റ്റ്യൻ
|-
|കൺവീനർ
|ഹെഡ്മിസ്ട്രസ്
|   സിസ്റ്റർ മെറിൻ സി.എം.സി.
|-
|വൈസ് ചെയർപേഴ്സൺ - 1
|എംപിടിഎ പ്രസിഡൻറ്
|   ഡിനി മാത്യു
|-
|ജോയിൻറ് കൺവീനർ - 1
|കൈറ്റ് മാസ്റ്റർ
|ബിബീഷ് ജോൺ
|-
|ജോയിൻറ് കൺവീനർ - 2
|കൈറ്റ്സ് മിസ്ട്രസ്സ്
|റ്റിനു കുമാർ
|-
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ്  ലീഡർ
|ലക്ഷ്മി ബിജു
|-
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|റെക്സ് ഡോജിൻസ്‌
|}
 
= '''അംഗങ്ങൾ''' =
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!അഡ്മിഷൻ നമ്പർ
!കുട്ടികളുടെപേര്
!ഡിവിഷൻ
!ഫോട്ടോ
|-
|1
|11988
| ABHINAV SURESH
| B
|
|-
|2
|12327
|ABHIRAM K RAJ
| B
|
|-
|3
|11933
|ABHISHEK SHINOY
| C
|
|-
|4
|12032
| ADITHYA MANOJ
|C
|
|-
|5
|11932
|ADRIKA SUMESH
|C
|
|-
|6
|12663
|ALEN SAJU SCARIA
|B
|
|-
|7
|12331
|ALPHONSE JOHN JUSTIN
|C
|
|-
|8
|12297
|ALPHY MERIX JOHN
|C
|
|-
|9
|12330
|ANANYA RAJESH
|B
|
|-
|10
|11986
|ANGEL SAJU
|C
|
|-
|11
|11930
|ANIKA SUMESH
|C
|
|-
|12
|12558
|ANNRIYA SHIBU
|B
|
|-
|13
|11964
|ARADHYADEVI AJI
|B
|
|-
|14
|11929
|ARAVIND SIJO
| C
|
|-
|15
|12093
| AROMAL ANOOP
|C
|
|-
|16
|12013
|ARUNDHATHY ARUN
|C
|
|-
|17
|11972
| ASHIN BINU
|C
|
|-
|18
|11969
|CHRISTEENA SIBI ANDREWS
|B
|
|-
|19
|12057
|CIFIN SIJO
|C
|
|-
|20
|12074
|DIYA PRADEEP
|B
|
|-
|21
|12669
|ELMIN PRITOY
|B
|
|-
|22
|12668
|ELROY NOBY
|B
|
|-
|23
|12664
|EVAN J KANNETH
|C
|
|-
|24
|11927
|  GODWIN DHANISH
| B
|
|-
|25
|12038
|JITHIN GEORGE
|C
|
|-
|26
|12107
|JOHAN TOM
| C
|
|-
|27
|12486
|JOVANA GIBY
|C
|
|-
|28
|12559
| JOYAL BIJU
|C
|
|-
|29
|12709
|JUVANA C JOBI
|C
|
|-
|30
|12077
| LAKSHMI BIJU
|C
|
|-
|31
|12487
| MANJIMA T S
|B
|
|-
|32
|11999
| NEHA SIJO
|C
|
|-
|33
|12498
| NIYA ANNA PRAVEEN
|B
|
|-
|34
|12489
|R. SIVANI
| B
|
|-
|35
|11997
|RACHEL ASHOK
| B
|
|-
|36
|11996
|REX DOJINS
|C
|
|-
|37
|12002
|SAMUVEL JOMON
| A
|
|-
|38
|12318
|  SARA MARY BYJU
| C
|
|-
|39
|12720
|  SIONA KOTTAMMALAYIL
|B
|
|-
|40
|12540
|THABEEDHA SUNIL
|C
|
|-
|41
|12235
|YEMY DENNY
|C
|
|}
 
= '''പ്രവർത്തനങ്ങൾ''' =
 
== സ്കൂൾതല ക്യാമ്പ് 2025 - ഒന്നാം ഘട്ടം ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു.
 
             ഒൻപതരയ്ക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി പത്ത് മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ഞുരുക്കൽ, റീൽസ് നിർമ്മാണം, ക്യാമറ എങ്ങനെ ഉപയോഗിക്കാം, വീഡിയോ എഡിറ്റിംഗ്. ക്യാമ്പിൽ  സജീവ പങ്കാളിത്തം ലഭിക്കുന്നതിനായി റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു കുട്ടികളെ അഞ്ച്  ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെ തെരെഞ്ഞെടുത്തു. ക്യാമ്പ് അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനായി ആദ്യം സോഷ്യൽ മീഡിയ ഗെയിം നടത്തി. ഇതിൽ ഏതാനും ഗ്രൂപ്പുകാർ വിജയിച്ചു. എല്ലാ ഗ്രൂപ്പിനും അവർ തെരെഞ്ഞെടുത്ത സോഷ്യൽ മീഡിയയുടെ പേര് നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സന്തോഷമുളവാക്കി. തുടർന്ന് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി റീൽസ് നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾ മുൻപും ഇവ ചെയ്തിട്ടുള്ളതിനാൽ റീൽസ് നിർമ്മിക്കാൻ എളുപ്പം സാധിച്ചു. ഏതാനും ഗ്രൂപ്പുകാർക്ക് സമയബന്ധിതമായി അവ പൂർത്തിയാക്കാൻ സാധിച്ചില്ല. വീഡിയോ തയാറാക്കുമ്പോൾ DSLR അല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിസോഴ്സ് പേഴ്സൺ വിശദീകരിച്ചു. തുടർന്ന് അവയുടെ സ്ലൈഡ് പ്രസേൻറ്റേഷൻ നടത്തി കുട്ടികളെ അവ ബോധ്യപ്പെടുത്തി. കുട്ടികൾ അതിലെ പ്രധാന ആശയങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഡയറിയിൽ കുറിച്ചെടുത്തു. ഒരു വീഡിയോ നിർമ്മാണത്തിൽ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ബോധ്യമാക്കാൻ കൂടുതൽ നിലവാരമുള്ള പ്രൊമോഷണൽ വീഡിയോ കാണിച്ചു. തുടർന്ന് സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ഒരു പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യമായ സ്ക്രിപ്റ്റ് എഴുതാൻ ഗ്രൂപ്പടിസ്ഥാനത്തിൽ കുട്ടികളോട് ആവശ്യപ്പെട്ടു. സ്ക്രിപ്റ്റ് തയാറാക്കിയ ഗ്രൂപ്പുകാർ അത് ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തു. മികവാർന്ന വീഡിയോ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്ന് ശ്രീ.ബിബീഷ് ജോൺ kdenlive സോഫ്ട്‍വെയറിന്റെ സഹായത്തോടെ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ തയാറാക്കിയ ഓഡിയോയും ഫോൾഡറിൽ നൽകിയിരിക്കുന്ന വിഡിയോസും എഡിറ്റ് ചെയ്ത് മികച്ച വീഡിയോകൾ തയാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി. നാല്  മണിയോടുകൂടി സ്‌കൂൾ ക്യാമ്പ് അവസാനിച്ചു.
<gallery>
പ്രമാണം:LK school camp 2024 27 28041.jpg|സ്കൂൾ ക്യാമ്പിൽ 2024 - 27 ബാച്ചിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ബിബീഷ് ജോണിനോടൊപ്പം
പ്രമാണം:28041 School Camp 2025.jpg|റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസെടുക്കുന്നു
പ്രമാണം:28041 school camp reel.jpg|ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ റീൽസ് നിർമ്മാണത്തിനിടെ
</gallery>
 
== അനിമേഷൻ ക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024 -27 ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ 11ആം തീയതി ബുധനാഴ്ച്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ബിബീഷിന്റെയും ശ്രീമതി ടിനുവിന്റെയും നേതൃത്വത്തിൽ  ക്ലാസ് നടന്നു 3.30 നു ഐ.ടി ലാബിൽ ക്ലാസ് ആരംഭിച്ചു. തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്വെയറിലൂടെ വൈവിധ്യ പൂർണമായ അനിമേഷൻ ക്ലാസ് നടത്തി. കുട്ടികൾ വളരെ മനോഹരമായ രീതിയിൽ അനിമേഷൻ വിഡിയോകൾ നിർമിച്ചു .തുടർന്നു 4.45 ഓടെ ക്ലാസ് അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 Animation 1.jpg|Animation
പ്രമാണം:28041 Animation 2.jpg|Lab
പ്രമാണം:28041 Animation 3.jpg
</gallery>
 
== '''മാതൃക അഭിരുചി പരീക്ഷ''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട്  പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട് വന്നു.<gallery mode="packed">
പ്രമാണം:LK Model Aptitude 1.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസെടുക്കുന്നു
പ്രമാണം:LK Model Aptitude 2.jpg|ബാച്ച് ലീഡർ ലക്ഷ്മി ബിജു അഭിരുചി സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു
പ്രമാണം:LK Model Aptitude 3.jpg|ആഷിൻ ബിനു പരീക്ഷ സഹായ വീഡിയോ അവതരിപ്പിക്കുന്നു
പ്രമാണം:28041 LK Model Aptitude 4.jpg|സാറ മേരി ബൈജു പരീക്ഷ ചോദ്യങ്ങൾ അവതരിപ്പിക്കുന്നു
</gallery>
 
== യോഗാ ദിനാചരണം ==
ജൂൺ 23 ആം തീയതി യോഗാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലക ദീപ മാത്യുവിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു. യോഗ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്കുന്നതാണെന്ന് കുട്ടികൾ മനസിലാക്കി. ഒൻപതരയ്ക്ക് ആരംഭിച്ച യോഗ പരിശീലനം പത്തേകാലോടെ അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ്
<gallery mode="packed">
പ്രമാണം:28041 Yoga 2 June 2025.jpg
പ്രമാണം:28041 Yoga 3 June 2025.jpg|യോഗാസനം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രമാണം:28041 Yoga 4 June 2025.jpg|യോഗാസനം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
</gallery>
 
== അനിമേഷൻ 2, മൊബൈൽ  ആപ്പ്  നിർമ്മാണം - ലിറ്റിൽ കൈറ്റ് ക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024-27ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ-28 ശനിയാഴ്ച സെന്റ് ലിറ്റിൽ തേരേസാസ് ഹൈസ്കുളിൽ നടന്നു ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ ബിബീഷ് ജോണിന്റെ നേത്യത്രത്തിലാണ് ക്ലാസ്സ് നടന്നത് . 9 മണിക്ക് ഐ.ടി.ലാബിൽ ക്ലാസ് ആരംഭിച്ചു  അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയാണ് ക്ലാസ്സിൽ പഠിപ്പിച്ചത് . Open Toonz എന്ന സോഫ്റ്റ് വെയർ വഴി അനിമേഷൻ വീഡിയോകൾ നിർമ്മിക്കാാനും നിർമ്മിച്ച വീഡിയോകളിൽ ശബ്ദങ്ങൾ ചേ‌ർക്കാനും പഠിപ്പിച്ചു. അങ്ങനെ കുട്ടികൾ കടലിൽ നീന്തുന്ന ഡോൾഫിന്റെ ആനിമേഷൻ വീഡിയോകൾ നിർമ്മിച്ചു.
 
MIT App Inventor എന്ന സോഫ്റ്റ് വെയർ വഴി BMI കണക്കുകുട്ടുന്ന മൊബൈൽ ആപ്പ് കുട്ടികൾ നിർമ്മിച്ചു . വളരെ ആസ്വാദ്യകരവും രസകരവുമായിരുന്നു ക്ലാസ്. തുടർന്ന് 12:45 ഓടെ ക്ലാസ് അവസാനിച്ചു .
<gallery mode="packed">
പ്രമാണം:28041 EKM App Making June 1 2025.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ കുട്ടികളെ ആപ്പ് നിർമിക്കാൻ പഠിപ്പിക്കുന്നു
പ്രമാണം:28041 EKM App Making June 2 2025.jpg|കുട്ടികൾ ആപ്പ് നിർമ്മാണത്തിനിടയിൽ
പ്രമാണം:28041 EKM App Making June 3 2025.jpg|കുട്ടികൾ നിർമിച്ച ആപ്പ്
</gallery>
 
== ഐ.ടി.മേള ==
ജൂൺ 30ാം തിയതി തിങ്കളാഴച്ച  സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾതല ഐ.ടി.മെള സംഘടിപ്പിച്ചു . ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങളായിരുന്നു യു.പിയും ഹൈകൂളുമായിനടന്നത്. ആനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ്പേജ് ഡിസൈൻ ,പ്രസന്റെഷൻ എന്നീ മത്സരങ്ങളായിരുന്നു ഹൈസ്കൂളിൽ ഐ.ടി ടിച്ചർമാരായ ബിബീഷ് ജോണിന്റെയും ആശടീച്ചറുടെയും നേത്യത്വത്തിൽ നടന്നത്. സഹായത്തിനായി  9ാം ക്ലാസിലെയും 10ാം ക്ലാസിലെയും ലിറ്റിൽ കൈറ്റസിലെ കുറച്ച് അംഗങ്ങളും ഉണ്ടായിരുന്നു രാവിലെ 10:30ന് ഐ.ടി മേള ആരംഭിച്ചു
 
ഈ ഐ.ടി.മേള വിദ്യാർത്ഥികളിൽ സാങ്കേതികവും സ്രഷ്ടിപരവുമായ ചിന്തകളുംവളർത്തുന്നതിന്നുള്ള മികച്ച അവസരമായിരുന്നു. ലിറ്റിൽ  കൈറ്റസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം പരിപാടികൾ കൂടുതൽ ഉജ്ജ്വലമാക്കി. തുടർന്ന് 3:30ഓടെ മത്സരങ്ങൾ അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 IT Fair 3 June 2025.jpg|ഐടി മേളയിൽ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രമാണം:28041 IT Fair 2 June 2025.jpg|കമ്പ്യൂട്ടർ ലാബിൽ ഐടി മേള നടക്കുന്നു
പ്രമാണം:28041 WE Fair 1 June 2025.jpg|പ്രവൃത്തി പരിചയ മേള
പ്രമാണം:28041 WE Fair 2 June 2025.jpg|പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ
</gallery>
[https://youtu.be/txRwHr6PSwQ?feature=shared ഐടി മേള മത്സരങ്ങൾ കാണാം]
 
== സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ==
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വച്ച് സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്‌മിസ്‌സ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നി-വർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,
 
സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോ-ഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിര-ഞെഞ്ഞെടുപ്പ് അവസാനിച്ചു.
 
[https://youtu.be/4lTXlAfwzZQ?si=0_asyckBN1nUfrD3 സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ കാണാം]
 
<gallery mode="packed">
പ്രമാണം:28041 EKM Election 1 July 2025.JPG|വോട്ടിങ്ങിനായി കാത്തു നിൽക്കുന്ന കുട്ടികൾ
പ്രമാണം:28041 EKM Election 2 July 2025.JPG|തെരെഞ്ഞെടുപ്പ് നടപടികൾ സി.മെറിൻ സി എം സി നിരീക്ഷിക്കുന്നു
പ്രമാണം:28041 EKM Election 3 July 2025.JPG
പ്രമാണം:28041 EKM Election 4 July 2025.JPG|വോട്ട് ചെയ്‌തതിന്റെ ആഹ്ലാദ പ്രകടനം
പ്രമാണം:28041 EKM Election 5 July 2025.JPG|പോളിങ് ബൂത്ത്
പ്രമാണം:28041 EKM Election 6 July 2025.JPG|തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രതിനിധികൾ
</gallery>
 
== സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം ==
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
 
[https://youtu.be/TatZ4zNkJkE?si=o-BQ7v-MfgJyDL_D ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ന്യൂസ് കാണാം]
<gallery mode="packed">
പ്രമാണം:28041 EKM Teresas News 1 July 2025.jpg|ഹെഡ്മിസ്ട്രസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിക്കുന്നു
പ്രമാണം:28041 EKM Teresas News 2 July 2025.jpg|സി.മെറിൻ സി എം സി തെരേസാസ് ന്യൂസ് ചാനൽ ഉദ്‌ഘാടനം ചെയ്യുന്നു
പ്രമാണം:28041 EKM Teresas News 3 July 2025.jpg|കുട്ടികൾ തെരേസാസ് ന്യൂസ് വീക്ഷിക്കുന്നു
</gallery>
 
== സ്കൂൾ വിക്കി പരിശീലനം ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 16 തീയതി അദ്ധ്യാപകർക്കു സ്കൂൾ വിക്കി പരിശീലനം നൽകി. വൈകിട്ടു 4 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 5 മണിയോടെ ക്ലാസ്സ് അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM Wiki Training 1 July 2025.JPG|ടീച്ചേഴ്‌സിനെ സ്കൂൾ വിക്കി പരിചയപ്പെടുത്തുന്നു
പ്രമാണം:28041 EKM Wiki Training 2 July 2025.JPG|അധ്യാപകർ സ്കൂൾ വിക്കി ഫോണിൽ ഉപയോഗിക്കുന്നു
പ്രമാണം:28041 EKM Wiki Training 3 July 2025.JPG|അധ്യാപകർ  വിക്കി പരിശീലനത്തിനിടയിൽ
</gallery>
 
== ഇലക്ട്രോണിക്സ്, റോബോട്ടിക്സ് ക്ലാസ്സ്. ==
ഓഗസ്റ്റ് 29 വെള്ളിയാഴ്ച.സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ഇലക്ട്രോണിക്സിന്റെയും,    റോബോട്ടിക്സിന്റെയും ക്ലാസ്സ് സംഘടിപ്പിച്ചു. 9 മണിയോടെ ക്ലാസ്സ് ഐ.ടി ലാബിൽ ആരംഭിച്ചു.കൈറ്റ് മാസ്‌റ്റർ ബിബീഷ് ജോൺ നേതൃത്വം നൽകി. റോബോട്ടിക് കിറ്റിന്റെ സഹായത്തോടെ ട്രാഫി‌ക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ മാതൃകകൾ നിർമ്മിച്ചു.  റോബോട്ടിക്സ് ക്ലാസ്സിൽ പലതരത്തിലുള്ള റോബോട്ടുകളെ കുറിച്ച്  പഠിച്ചു. ഇലക്ട്രോണിക്സ് ക്ലാസ്സിൽ ഇലക്ട്രോണിക്ഡൈസ് നിർമ്മിക്കാൻപഠിച്ചു. കുട്ടികൾ ഓരോ ടീമുകൾ ആയാണ് പ്രവർത്തിച്ചത്. ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. തുടർന്ന് 4 മണിയോടെ ക്ലാസ്സ് അവസാനിച്ചു.
<gallery mode="packed-hover">
പ്രമാണം:28041 EKM Robotics & Electronics Aug 1 2025.jpg|ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ല്.ഇ.ഡി ബൾബിന്റെ സിറക്യൂയിട്ട് കാണിക്കുന്നു
പ്രമാണം:28041 EKM Robotics & Electronics Aug 2 2025.jpg|കുട്ടികളെ സർക്യു്ട്ടിൽ നൽകാനുള്ള കോഡിങ് പഠിപ്പിക്കുന്നു
പ്രമാണം:28041 EKM Robotics & Electronics Aug 3 2025.jpg|കുട്ടികൾ കോഡിങ് സ്വന്തമായി ചെയുന്നു
പ്രമാണം:28041 EKM Robotics & Electronics Aug 4 2025.jpg|alt=കുട്ടികൾ നിർമ്മിച്ച സർക്യൂട്ട് കൈറ്റ്  മാസ്റ്റർ ബിബീഷ് ജോണിനെ കാണിച്ചുകൊടുക്കുന്ന|കുട്ടികൾ നിർമ്മിച്ച സർക്യൂട്ട് കൈറ്റ്  മാസ്റ്റർ ബിബീഷ് ജോണിനെ കാണിച്ചുകൊടുക്കുന്ന 
പ്രമാണം:28041 EKM Robotics & Electronics Aug 5 2025.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സിർക്യൂട്ട് ഉപയോഗപ്രദമാകുന്നു
</gallery>
 
== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച്  സെപ്റ്റംബർ  24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു  എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന  സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ്  കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
 
[https://youtu.be/jL8nuEpVzYI?si=bEH_M58Kf-AUvIEc സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ വീഡിയോ കാണാം]
<gallery mode="packed">
പ്രമാണം:28041 EKM Freedom Software day SEP 1 2025.JPG
പ്രമാണം:28041 EKM Freedom Software day SEP 2 2025.JPG
പ്രമാണം:28041 EKM Freedom Software day SEP 3 2025.JPG
പ്രമാണം:28041 EKM Freedom Software day SEP 4 2025.JPG
പ്രമാണം:28041 EKM Software Freedom Day SEP 5 2025.jpg
പ്രമാണം:28041 EKM Freedom software Day SEP 6 2025.jpg
പ്രമാണം:28041 EKM Freedom software Day SEP 7 2025.jpg
പ്രമാണം:28041 EKM Freedom software Day SEP 8 2025.JPG
</gallery>
 
== 2025- ശാസ്ത്രോത്സവം ==
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM പ്രവൃത്തിപരിചയ മേള OCT 3 2025.JPG
പ്രമാണം:28041 EKM SUB-Jilla Fair Oct. 2 2025.JPG
പ്രമാണം:28041 EKM സാമൂഹ്യശാസ്ത്ര മേള AUG 5 2025.JPG
പ്രമാണം:28041 EKM MATH FAIR SUB JILLA SEP 4 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 5 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 6 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 7 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 8 2025.JPG
പ്രമാണം:28041 EKM കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം OCT 9 2025.JPG
</gallery>
 
== ഉപജില്ലാതല  ഐടി മേള ==
കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും, ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്‌, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്‌കൂൾ വിഭാഗത്തിലെ മത്സരാർത്ഥികൾ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്.
<gallery mode="packed">
പ്രമാണം:28041 EKM ഐടി മേള OCT 5 2025.JPG|യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കിയ കുട്ടികൾ ട്രോഫിയുമായി
പ്രമാണം:28041 EKM ഐടി മേള OCT 1 2025.jpeg|ഉപജില്ലാതല ഐടി മേള
പ്രമാണം:28041 EKM ഐടി മേള OCT 2 2025.JPG
പ്രമാണം:28041 EKM ഐടി മേള OCT 3 2025.jpeg|റോബോട്ടിക്സ് വിഭാഗത്തിൽ മത്സരിക്കുന്ന അൽഫോൻസ്
പ്രമാണം:28041 EKM ഐടി മേള OCT 4 2025.jpeg|സ്ക്രാച്ച് പ്രോഗ്രാമിങ് മൽസരത്തിൽ പങ്കെടുക്കുന്ന ജോൺസ് ജോസ്
</gallery>
 
== '''സ്കൂൾതല ക്യാമ്പ് 2025 - രണ്ടാം ഘട്ടം''' ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് ഓക്ടോബർ 25 ആം തീയതി  സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വെച്ചു നടന്നു.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.തുടർന്ന് സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായ  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ആദ്യം കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മിച്ചു.തുടർന്ന്  ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലാരവത്തിന്റെ പ്രോമോ വീഡിയോ നിർമിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി.ബാച്ച് അംഗമായി നിയ അന്നാ പ്രവീൺ യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം OCT 1 2025.JPG
പ്രമാണം:28041 EKM സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം OCT 2 2025.JPG
പ്രമാണം:28041 EKM സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം OCT 3 2025.JPG
പ്രമാണം:28041 EKM സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം OCT 4 2025.JPG
പ്രമാണം:28041 EKM സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം OCT 5 2025.JPG
</gallery>
 
== '''ശാന്തിഭവന സന്ദർശനം''' ==
നവംബർ 10 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശാന്തിഭവനം സന്ദർശിച്ചു. കുട്ടികൾ അവിടുത്തെ പ്രായമായ അമ്മമാർക്കുവേണ്ടി ഉപകാരപ്രദമായ സാധനങ്ങൾ നൽകി സഹായിച്ചു. കുട്ടികൾ അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 1 2025.JPG
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 2 2025.JPG
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 3 2025.JPG
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 4 2025.JPG
പ്രമാണം:28041 EKM പ്രായമായ അമ്മമാരെ സന്ദർശിച്ചു OCT 5 2025.JPG
</gallery>
 
== ക്ലീനിംഗ് ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടത്തി.സ്കൂളിന്റെ പരിസരം കുട്ടികൾ ക്ലീൻ ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM CLEANING 1.jpg|ക്ലീനിങ് പ്രവർത്തനത്തിൽ ഏർപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
</gallery>
 
== ഫാം സന്ദർശനം ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് ഫാം സന്ദർശിച്ചു പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും നിരീക്ഷിച്ചു.മീഡിയടീമിൽ ഇല്ലാത്ത മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫോട്ടോ എടുത്തു പഠിക്കാൻ ഉള്ള അവസരം ഇതുവഴി സാധ്യമാക്കി .
<gallery mode="packed">
പ്രമാണം:28041 EKM FARM HOUSE VISIT 1.jpg|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  ഫാം ഹൗസ് സന്ദർശിച്ചു
</gallery>
 
== പച്ചക്കറി തോട്ടം ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷണത്തിൽ ഏർപ്പെട്ടു. ഇതുവഴി കുട്ടികൾക്ക് പഠനത്തോടൊപ്പം കൃഷിയുമായി ബന്ധം സ്ഥാപിക്കാനും സഹായകമാകുന്നു.
<gallery mode="packed">
പ്രമാണം:28041 EKM പച്ചക്കറി തോട്ടം 1.jpg|സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷണത്തിൽ ഏർപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
</gallery>
 
== പ്രായമായ അമ്മമാരെ സന്ദർശിച്ചു ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.മഠത്തിലെ കിടപ്പു രോഗികൾ ആയിട്ടുള്ള അമ്മമാർ വളരെ സ്നേഹത്തോടെ കുട്ടികളോട് സംസാരിച്ചു . വിശേഷങ്ങൾ തിരക്കി . ഇതുവഴി വൃദ്ധരായവരോട് സ്നേഹവും അനുകമ്പയും വളരാൻ കുട്ടികൾക്ക് സഹായകമാകും .
<gallery mode="packed">
പ്രമാണം:28041 EKM HAPPY MOMENT 1.jpg|മഠത്തിലെ കിടപ്പു രോഗികളായിട്ടുള്ള അമ്മമാരെ സന്ദർശിച്ചു കുട്ടികൾ
</gallery>
 
== '''ഇൻഡസ്ട്രിയൽ വിസിറ്റ്, ഇലക്ട്രോണിക്സ്  ലാബ്, റോബോട്ടിക്സ് ലാബ് സന്ദർശനം''' ==
നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 1 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 2 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 3 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 4 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 5 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 6 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 7 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 8 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം OCT 9 2025.JPG
</gallery>
 
== '''നഴ്സറി സ്കൂൾ സന്ദർശനം''' ==
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് മെന്റേഴ്സിന്റെ നേതൃത്വത്തിൽ നഴ്സറി സ്കൂൾ സന്ദർശിച്ചു. ഈ സ്കൂളിലെ നൂറിലധികം വരുന്ന എൽകെജി യുകെജി കുട്ടികൾക്ക് മിഠായികൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കളിക്കാനുള്ള അവസരം നൽകി. കുട്ടികൾ വളരെആവേശത്തോടെ ഗെയിമുകളിൽ പങ്കെടുത്തു. ലിറ്റിൽ കൈസിനെക്കുറിച്ച് അവിടുത്തെ അധ്യാപകരോടും കുട്ടികളോടും പറയുകയും ഗെയിമുകൾ കളിക്കേണ്ട രീതികളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് കളിപ്പിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM CHILDRENS DAY 1.jpg
പ്രമാണം:28041 EKM CHILDRENS DAY 2.jpg|alt=|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച ഗെയിം കളിക്കുന്ന നഴ്സറിയിലെ കുട്ടികൾ
പ്രമാണം:28041 EKM CHILDRENS DAY 3.jpg
</gallery>
 
== ലാപ്‌ടോപ്പിന് പുതിയ ബാഗ് ==
നവംബർ 26 ബുധനാഴ്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി  കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ  ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ്  വാഗിച്ചതു.
<gallery mode="packed">
പ്രമാണം:28041 Lap Bag.jpg
</gallery>
 
== ബ്ലൈൻഡ് സ്റ്റിക്ക് ==
ഡിസംബർ 4 ഭിന്നശേഷി സൗഹൃദ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തി.  അസ്സംബ്ലിയിൽ കാഴ്ച പരിമിതിയുള്ള അധ്യപകനായ എൽദോ സിറിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ബ്ലൈൻഡ് സ്റ്റിക്ക്  സമ്മാനിച്ചു. കാഴ്ചപരിമിതിയുള്ളവർക്ക് ഏറെ സഹായകമായ ബ്ലൈൻഡ് സ്റ്റിക്ക് റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് ആണ് നിർമ്മിച്ചത് .
<gallery mode="packed">
പ്രമാണം:28041 EKM SENSOR STICK.png
</gallery>
 
== സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക് ==
രണ്ട് ഘട്ടങ്ങളിലായി നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്നും 8 കുട്ടികൾ ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ക്യാമ്പുകളിലെയും പങ്കാളിത്തവും നൽകിയ അസൈൻമെൻ്റുകളുടെ വിലയിരുത്തലിൻ്റെയും ഭാഗമായി ആണ് എട്ട് കുട്ടികളെ തെരഞ്ഞെടുത്തത്. അതിൽ നാല് കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നാലുപേർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. അൽഫോൻസ് ജോൺ ജസ്റ്റിൻ, അദ്രിക സുമേഷ്, ലക്ഷ്മി ബിജു, ജൊവാന ജിബി എന്നിവർ ആനിമേഷൻ വിഭാഗത്തിലും
മഞ്ജിമ ഷൈജൻ, നിയ അന്ന പ്രവീൺ, ജിതിൻ ജോർജ്, റെക്സ് ഡോജിൻസ് എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു.
<gallery mode="packed">
പ്രമാണം:28041 Subdistrict camp.jpg
</gallery>
 
== '''എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്''' ==
എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്  എന്നത് സ്‌കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ്, ഐടി, ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയുടെ പഠനത്തിനായി കൂടുതൽ റോബോട്ടിക്‌സ് കിറ്റുകൾ സമാഹരിക്കുക എന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ തുടക്കമെന്ന രീതിയിൽ റോബോട്ടിക്‌സ് കിറ്റുകൾ സ്‌കൂളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും സിലബസിൽ ഉൾപെട്ടിട്ടുമുള്ള ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബംഗങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. സ്‌കൂളിൽ മൂന്ന് യൂണിറ്റുകളിലായി 118 ഓളം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉള്ളത്. ഇവരെല്ലാം 20 രൂപ വീതം ഇതിനായി സംഭാവന ചെയ്തു. സമാഹരിച്ച തുക മൂന്ന് യൂണിറ്റിലെയും ലീഡർമാർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിബീഷ് ജോണിനും റ്റിനു കുമാറിനും കൈമാറി. ഈ തുകയും ലിറ്റിൽ കൈറ്റ്സ് മെന്റർമാർ സംഭാവന ചെയ്ത തുകയും ഉപയോഗിച്ച് 5 റോബോട്ടിക്‌സ് കിറ്റുകൾ എട്ട്, ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് tomsonelectronics എന്ന സൈറ്റിൽ നിന്നും വാങ്ങി. ഇവ  ഡിസംബർ 23 ആം തീയതി ക്രിസ്തുമസ് സമ്മാനമായി മൂന്ന് യൂണിറ്റിലെയും ലീഡർമാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സിക്ക്  സമ്മാനിച്ചു.
<gallery mode="packed">
പ്രമാണം:28041 Robotics KIT 1 LK.jpg|റോബോട്ടിക്‌സ് കിറ്റ് സ്‌കൂളിന് സമ്മാനിക്കുന്നു
പ്രമാണം:28041 Robotics KIT 2 LK.jpg
പ്രമാണം:28041 Robotics KIT 3 LK.jpg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കം ==
കാലാവസ്ഥാ നിർണയത്തിനു സാങ്കേതിക സഹായവുമായി ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കമായി. ആനിക്കാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലാണ് കല്ലൂർക്കാട് ഉപജില്ല ക്യാമ്പ് നടന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത 1387 കുട്ടികളാണ് 14 ഉപജില്ലകളിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്.
 
കാലാവസ്‌ഥ പ്രവചന കേന്ദ്ര ങ്ങളുടെ പ്രവർത്തനത്തിനു സഹായകമായ പ്രോട്ടോടൈപ്പു കൾ, പ്രോഗ്രാമിങ് വിഭാഗത്തിൽ ഓരോ കുട്ടിയും തയാറാക്കുന്നു എന്നതാണ് ഈ വർഷത്തെ ക്യാംപിന്റെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്വെയറു കൾ ഉപയോഗിച്ച് ഹ്രസ്വ വിഡിയോകളും കുട്ടികൾ തയാറാ ക്കും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉള്ള എല്ലാ ഹൈസ്കൂളുകളിലും നിലവിലുള്ള റോബട്ടിക് കിറ്റുകൾക്കു പുറമേ, അഡ്വാൻസ് റോബട്ടിക് കിറ്റുകൾ ജനുവരിയിൽ ലഭ്യമാക്കും. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ക്യാമ്പ് നവ്യാനുഭവമായി മാറി. പ്രവർത്തനങ്ങൾ എല്ലാം നന്നായി ചെയ്യാൻ അവർക്ക് സാധിച്ചു
<gallery mode="packed">
പ്രമാണം:28041 Subdistrict camp 1.jpg
</gallery>
 
== ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററി തയ്യാറാക്കി ==
വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4.0ലേക്ക്  വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കൈറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  സ്കൂളിൻ്റെ മികവുകൾ പരിചയപ്പെടുത്തുന്ന ലഘു വീഡിയോ ഡോക്യുമെൻ്ററി തയ്യാറാക്കി. ആംഗറിങ്ങ്, ശബ്ദം  എന്നിവ  വിദ്യാർത്ഥികൾ തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി.
 
== എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ ==
ഹരിതവിദ്യാലയം  റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററിയുടെ  ഭാഗമായി സ്കൂളിൽ ഒരു റോബോട്ടിക്‌സ് എക്സിബിഷൻ സംഘടിപ്പിച്ചു. നീറമ്പുഴ ഗവണ്മെന്റ്  എൽ പി സ്കൂളിലെ കുട്ടികളുംസെൻ്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂളിലെ കുട്ടികളും  എക്സിബിഷൻ കാണാൻ എത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടോൾ ബൂത്ത്, എൽ ഇ ഡി ചെയ്സർ,ബ്ലൈൻഡ് സ്റ്റിക്ക്,എമർജൻസി ആലം, ഓട്ടോമാറ്റിക് ഡസ്ട് ബിൻ എന്നിവ കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.ഒപ്പം റോബോട്ടിക്സിന്നെ കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 0 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 1 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 2 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 3 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 4 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 5 2026.jpg
</gallery>
 
== സ്കൂൾ ദിനാഘോഷ വിളംബര റാലി ==
9 ജനുവരി വെള്ളിയാഴ്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ ജനുവരി പത്താം തിയതി നടക്കുന്ന സ്കൂൾ ദിനാഘോഷത്തോട് അനുബന്ധിച്ച് വാഴക്കുളം ടൗണിൽ ഒരു വിളംബര റാലി നടത്തി. സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടായിരുന്നു.പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് ലൈവിന്റെ  കാര്യങ്ങൾ കൈകാര്യം ചെയ്തത്. റാലി വളരെ വിജയകരമാകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 1 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 2 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 3 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 4 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 5 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 6 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 7 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 8 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 9 2026.JPG
പ്രമാണം:28041 EKM സ്കൂൾ ദിനാഘോഷ വിളംബര റാലി JAN 10 2026.JPG
</gallery>
 
== സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു.ജനുവരി 7 ന് സ്കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഗെയിം അവരെക്കൊണ്ടു കളിപ്പിക്കുകയും അത് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 1 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 2 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 3 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 4 2025.JPG
</gallery>
 
== മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി. ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങിനെ കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു. ജനുവരി 7 ന് സ്‌കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്. ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ച് മലയാളത്തിൽ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ സഹായിച്ചു.എങ്ങനെ ടൈപ്പ് ചെയ്യും എന്ന് പറഞ്ഞ് കൊടുത്തതിനു ശേഷം പേര് സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 1 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 2 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 3 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 4 2025.JPG
</gallery>
 
== റോബോട്ടിക്സ് ശില്പശാല ==
ഈ വർഷം പുതുക്കിയ 10-ാം ക്ലാസ് പാഠപുസ്‌തകത്തിൽ റോബോട്ടിക്സ് ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർ ങ്ങളായി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ‌്, എ ഐ മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി 10-ാം ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശില്പശാല എന്ന തലക്കെട്ടോടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. 10 എ ക്ലാസ്സിൽ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗംങ്ങളായ റെക്‌സ് ടോജിൻസ്,ലക്ഷ്മ‌ി ബിജു, എന്നിവർ റോബോട്ടുകൾ, അവയുടെ പ്രവർത്തനത്തനം റോബോട്ടുകൾ ഉപയോഗിക്കുന്ന വിവിധ മേഖലകൾ, ഇന്നത്തെ കാലത്ത് റോബോട്ടിക്‌സിന് ഉള്ള പ്രധാന്യത്തെ കുറിച്ചും വിശദികരിച്ചു. റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളും പരിചയപെടുത്തി.
<gallery mode="packed">
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 1 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 2 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 3 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 4 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 5 2025.JPG
</gallery>
 
== റോബോട്ടിക്സ‌് കിറ്റ് പരിചയപ്പെടുത്തൽ ==
സ്‌കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സിനെ കുറിച്ചും റോബോട്ടിക്സ് കിറ്റിനെ കുറിച്ചും ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് ക്ലാസ് എടുത്തത് റോബോട്ടിക്‌സ് കിറ്റിലെ സാധനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ് എന്നും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നും വിശദീകരിച്ചു.
<gallery mode="packed">
പ്രമാണം:28041 EKM റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ JAN 1 2026.JPG
പ്രമാണം:28041 EKM റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ JAN 2 2026.JPG
പ്രമാണം:28041 EKM റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ JAN 3 2026.JPG
പ്രമാണം:28041 EKM റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ JAN 4 2026.JPG
</gallery>
 
== സൈബർ സുരക്ഷാ ക്ലാസ് ==
സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനായി ഒൻപതാം ക്ലാസ്സിലെ ലക്ഷ്മി ബിജു തന്റെ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നടത്തി.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അവർക്കു മനസ്സിലാക്കുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.ഈ ക്ലാസിൽ ശക്തമായ പാസ്‌വേഡ് തയ്യാറാക്കുന്ന വിധം, സംശയാസ്പദ സന്ദേശങ്ങളും ലിങ്കുകളും തിരിച്ചറിയുന്ന മാർഗങ്ങൾ, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ലളിതമായി വിശദീകരിച്ചു.
 
.ഈ ക്ലാസ് അവർക്കു ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സഹായകമായി. ഈ പ്രവർത്തനം വീട്ടിൽ തന്നെ സൈബർ സുരക്ഷാ ബോധവത്കരണം നൽകാൻ സഹായിക്കുകയും, പഠനത്തിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും തെളിയിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 cyber safety jan 2025.jpg
</gallery>
 
== സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികാഘോഷം നടന്നു. ലിറ്റിൽ കൈറ്റ്സ് 2024–27 ബാച്ചിലെ കുട്ടികൾ വിവിധ അക്കാദമിക്, കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ നേടി. 9C ക്ലാസിലെ സാറ മേരി ബിജു എൻഡോവ്‌മെന്റ് അവാർഡും പ്രൊഫിഷ്യൻസി പ്രൈസും നേടി, അതുപോലെ തന്നെ 9C ക്ലാസിലെ റേച്ചൽ അശോക് എൻഡോവ്‌മെന്റ് അവാർഡ് നേടി. 9B ക്ലാസിലെ നിയ അന്ന പ്രവീൺ കാറ്റകിസം പരീക്ഷയിൽ മികച്ച വിജയം നേടി. 9A ക്ലാസിലെ ആദിത്യ മനോജ് പ്രൊഫിഷ്യൻസി അവാർഡ് നേടി.കായിക മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ച് 9C ക്ലാസിലെ അഭിഷേക് ഷിനോയ് സൈക്കിൾ പോളോ മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി. അതുപോലെ 9C ക്ലാസിലെ ഇവാൻ ജെ. കെ. വടംവലി മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
<gallery mode="packed">
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 1 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 2 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 3 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 4 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 5 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 6 2025.JPG
</gallery>
 
== ഫെലിസിഡ 2k 25 ==
2026 ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നടത്തി.'ഫെലിസിഡ 2k 25'എന്നാണ് സ്കൂൾ ദിനാഘോഷത്തിന് കൊടുത്ത പേര്. സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിനായി 8,9,10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.കലപരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യപകരെ സഹായിച്ചു .ലൈവ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് .വോളിൻഡേർസ് ആയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉണ്ടായിരുന്നു .
<gallery mode="packed">
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 1 2025.JPG
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 2 2025.JPG
</gallery>
[https://www.youtube.com/live/Uwc-pfj5_5I?si=jawUZTXgifvm2g3Q സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം]
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ് ) ==
എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് വളരെ നല്ലൊരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. ഞാൻ പ്രോഗ്രാമിംഗിന്റെ ക്യാമ്പിനായിരുന്നു പോയത്. പ്രോഗ്രാമിംഗിന്റെ വിവിധ കാര്യങ്ങൾ എനിക്ക് അറിയാനും മനസ്സിലാക്കാനും സാധിച്ചു. എനിക്ക് മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ പരിചയപ്പെടാനും നല്ലൊരു സൗഹൃദത്തിൽ ഏർപ്പെടാനും കഴിഞ്ഞു. കൂടാതെ ക്യാമ്പിലെ അധ്യാപകർ വളരെ നന്നായി എല്ലാവരോടും പെരുമാറുകയും എല്ലാവരെയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുകയും  ചെയ്തു. ഞാൻ പ്രതീക്ഷിച്ചതിലും നല്ലൊരു അനുഭവം എനിക്ക് ഈ ക്യാമ്പിൽ നിന്നും ഉണ്ടായി.
 
  മഞ്ജിമ ഷൈജൻ ക്ലാസ് 9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 3 2026.jpg|മഞ്ജിമ ഷൈജൻ
</gallery>
 
==വിദ്യാവാഹിനി - സ്കൂൾ പത്രം==
ജനുവരി 10 ആം തീയതി നടന്ന സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ആനിവേഴ്സറിയോടു അനുബന്ധിച്ചു 2026 ലെ സ്കൂൾ കലണ്ടർ പ്രകാശനം ചെയ്തു. ആനിവേഴ്സറിയുടെ ചീഫ് ഗസ്റ്റായിരുന്ന ഡോ. ടോം.എം.ജോസഫ് ആണ് കലണ്ടർ പ്രാകാശനം ചെയ്തത്.
<gallery mode="packed">
പ്രമാണം:28041 EKM വിദ്യാവാഹിനി -സ്കൂൾ പത്രം JAN 1 2026.JPG
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ് ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024 - 27 ബാച്ചിലെ 8 കുട്ടികൾ അനിമേഷൻ,പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.നാല് കുട്ടികൾ അനിമേഷൻ വിഭാഗത്തിലും മറ്റു നാല് കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും പങ്കെടുത്തു. ഡിസംബർ 31 ജനുവരി 1 തീയതികളിലായാണ് ക്യാമ്പ് നടത്തിയത്.ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലായിരുന്നു ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ്ങ്  വിഭാഗത്തിൽ സ്‌ക്രാച്ച് പ്രോഗ്രാമിങ്ങും Arduino Kit  ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ചെയ്തു. സ്‌ക്രാച്ച് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുകയും Arduino Kit ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണവും Anemometer, Wind vane മുതലായ ഉപകരണങ്ങളുടെ മോഡലുകളും നിർമ്മിച്ചു. ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
 
  നിയ അന്ന പ്രവീൺ ക്ലാസ്സ്:9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 5 2026.jpg|നിയ അന്ന പ്രവീൺ
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്) ==
എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പോയത്. ആനിമേഷന്റെ വിവിധ വശങ്ങൾ എനിക്ക് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനുംഎനി കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും മികച്ച അനുഭവമാണ് ഈ ക്യാമ്പിൽ നിന്നും ലഭിച്ചത്.
 
 അദ്രിക സുമേഷ് ക്ലാസ്സ്:9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 2 2026.jpg|അദ്രിക സുമേഷ്
</gallery>
                     
== ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് ==
ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ  ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും.
<gallery mode="packed">
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് JAN 1 2026.png
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്) ==
എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പോയത്. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ നിർമ്മിക്കാൻ പഠിക്കാൻ കഴിഞ്ഞു. ഓരോ ഘട്ടവും വളരെ വ്യക്തമായി അധ്യാപകർ വിശദീകരിച്ചതിനാൽ അനിമേഷൻ നിർമ്മാണം എനിക്ക് വളരെ രസകരമായി തോന്നി.മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഇതിനുപുറമേ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി..                                                                                                                             
 
ലക്ഷ്മി ബിജു ക്ലാസ്സ് :9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 1 2026.jpg|ലക്ഷ്മി ബിജു
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്) ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ. പ്രോഗ്രാമിങ് എന്ന വിഭാഗത്തിലാണ് ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ ഞാൻ പങ്കെടുത്തത്. ഡിസംബർ 31, ജനുവരി 1 എന്നീ തീയതികളിലായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ് വിഭാഗത്തിൽ വളരെ പ്രയോജനകരവും ആകർഷകവുമായ പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഞങ്ങൾ തയ്യാറാക്കി. ഇതിലൂടെ കോഡിങ് അടിസ്ഥാന ആശയങ്ങൾ, ലോജിക്കൽ ചിന്ത, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ സാധിച്ചു.അതോടൊപ്പം Arduino Kit ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. Arduino ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണം നിർമ്മിക്കുകയും Anemometer, Wind Vane തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളും തയ്യാറാക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ വഴി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകരും ഇൻസ്ട്രക്ടർമാരും വളരെ സൗഹൃദപരമായും സഹായകമായും ആണ് പെരുമാറിയത്. ഓരോ പ്രവർത്തനവും അവർ വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ ക്ഷമയോടെ പരിഹരിക്കുകയും ചെയ്തു.ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പ്രായോഗികമായി പരിശീലിക്കാനും അവസരം നൽകുന്ന ഒന്നായിരുന്നു. പ്രോഗ്രാമിങ് രംഗത്തുള്ള എന്റെ താല്പര്യം വർധിപ്പിക്കാൻ ഈ ക്യാമ്പ് വളരെ സഹായകമായി. പഠനത്തോടൊപ്പം അനുഭവങ്ങളും അറിവും നേടിയ ഒരു മികച്ച ക്യാമ്പായിരുന്നു ഇത്.                                                                 
 
റെക്സ് ഡോജ്ജിൻസ് ക്ലാസ്സ്:9
 
സെന്റ് .ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ  എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ നിർമ്മിക്കാൻ പഠിക്കാൻ കഴിഞ്ഞു. ഓരോ ഘട്ടവും വളരെ വ്യക്തമായി അധ്യാപകർ വിശദീകരിച്ചതിനാൽ അനിമേഷൻ നിർമ്മാണം എനിക്ക് വളരെ രസകരമായി തോന്നി.മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഇതിനുപുറമേ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി.
 
അൽഫോൻസ് ജോൺ ജസ്റ്റിൻ ക്ലാസ്സ്:9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 6 2026.jpg|അൽഫോൻസ് ജോൺ ജസ്റ്റിൻ
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ് ==
എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. പ്രോഗ്രാമിങ് എന്ന വിഭാഗത്തിലാണ് ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ ഞാൻ പങ്കെടുത്തത്. ഡിസംബർ 31, ജനുവരി 1 എന്നീ തീയതികളിലായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ് വിഭാഗത്തിൽ വളരെ പ്രയോജനകരവും ആകർഷകവുമായ പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഞങ്ങൾ തയ്യാറാക്കി. ഇതിലൂടെ കോഡിങ് അടിസ്ഥാന ആശയങ്ങൾ, ലോജിക്കൽ ചിന്ത, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ സാധിച്ചു.അതോടൊപ്പം Arduino Kit ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. Arduino ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണം നിർമ്മിക്കുകയും Anemometer, Wind Vane തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളും തയ്യാറാക്കുകയും ചെയ്തു. ഓരോ പ്രവർത്തനവും അവർ വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ ക്ഷമയോടെ പരിഹരിക്കുകയും ചെയ്തു.ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പ്രായോഗികമായി പരിശീലിക്കാനും അവസരം നൽകുന്ന ഒന്നായിരുന്നു. പഠനത്തോടൊപ്പം അനുഭവങ്ങളും അറിവും നേടിയ ഒരു മികച്ച ക്യാമ്പായിരുന്നു ഇത്.
 
ജിതിൻ ജോർജ്  ക്ലാസ്സ്:9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 7 2026.jpg|ജിതിൻ ജോർജ്
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ് ==
സെന്റ് .ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ  എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ തയ്യാറാക്കാൻ പഠിക്കാൻ കഴിഞ്ഞു. ഒരു ആനിമേഷൻ എങ്ങനെ ആശയത്തിൽ നിന്ന് വിഡിയോയാക്കി മാറ്റാം എന്ന് അധ്യാപകർ ഓരോ ഘട്ടവും വളരെ വ്യക്തമായും ലളിതമായും വിശദീകരിച്ചു. അതിനാൽ തന്നെ ആനിമേഷൻ നിർമ്മാണം എനിക്ക് വളരെ ആസ്വാദ്യകരവും ആകർഷകവുമായ അനുഭവമായി.ക്യാമ്പിലെ അധ്യാപകർ എല്ലാവരും വളരെ സൗഹൃദപരമായും പ്രോത്സാഹനപരമായും ആണ് ഞങ്ങളോട് പെരുമാറിയത്. ഓരോ പ്രവർത്തനത്തിനിടയിലും അവർ ഞങ്ങളെ പ്രേരിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.ഇതിനുപുറമെ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി. ഭാവിയിൽ ആനിമേഷനും ഡിസൈനും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഈ ക്യാമ്പ് എന്റെ ഉള്ളിൽ വളർത്തി. മൊത്തത്തിൽ, പഠനവും സൗഹൃദവും സൃഷ്ടിപരമായ അനുഭവങ്ങളും സമ്മാനിച്ച ഒരു അതുല്യ ക്യാമ്പായിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്.
 
ജോവാന ജിബി ക്ലാസ്സ്:9
<gallery mode="packed">
പ്രമാണം:28041 EKN SUB-DISTRICT CAMP JAN 4 2026.jpg|ജോവാന ജിബി
</gallery>
 
== ഡിജിറ്റൽ മാഗസിൻ (2025 - 26) ==
8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാഹിത്യരചനകൾ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്രൈബ്സ് സോഫ്റ്റ്വെയറിൽ പത്താം ക്ലാസിലെ അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും എട്ടാം ക്ലാസിലെ അംഗങ്ങളായ ജോസ്‌കുട്ടി ക്രിസും അലൻ നിയാസും ചേർന്നാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജനുവരി 10 നു പ്ലാറ്റിനം ജൂബിലിയിൽ വാർഡ് മെമ്പർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഈ മാഗസിനിലെ ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് എന്നിവ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ അംഗമായ ജോസ്‌കുട്ടി ക്രിസ് ആണ്.
 
[[:പ്രമാണം:28041 DIGITAL MAGAZINE 2025-26.pdf|തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)]]
 
== '''മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി''' ==
മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള  ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.
<gallery mode="packed">
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 1 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 2 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 3 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 4 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 5 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 6 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 7 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 8 2026.JPG
</gallery>
 
== '''അനുഭവക്കുറിപ്പ്- LK മെന്റർ-ടിനു കുമാർ''' ==
മുവാറ്റുപുഴ അസ്സീസ്സി സ്കൂൾ സന്ദർശനം നടത്തിയത് എനിക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.അവിടെ മൂകരും ബാധിരരും ആയിരുന്ന ഏകദേശം 65  കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ UKG ക്ലാസ്സിൽ പഠിക്കുന്ന ആകാശ് എന്ന മിടുക്കനായ കുട്ടി തിരുവനന്തപുരത്തു നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടി തന്റെ പരിമിതികൾക്ക് ഇടയിയിലും എത്ര സന്തോഷത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. മിഠായി വലിയ ഇഷ്ട്ടമുള്ള അവന് ഞങ്ങൾ കൊണ്ടു പോയി കൊടുത്തപ്പോൾ അവൻ ആദ്യം കഴിക്കുന്നതിന് പകരം അവിടെ നിന്നിരുന്ന അധ്യാപകർക്കും , കൂട്ടുകാർക്കും ആദ്യം തന്നെ കൊടുത്തു. നമ്മുടെ കുട്ടികൾക്കും അവൻ നിഷ്കളങ്കനായി അത് പങ്കുവച്ചു. എത്ര വാത്സല്യത്തോടെ ആണ് അധ്യാപകർ അവനെ കരുതുന്നത്. Game കളിക്കാൻ കൊടുത്തപ്പോൾ അവന് വലിയ സന്തോഷമായി . അവന്റെ ഭാഷയിൽ അവൻ അദ്ധ്യാപകരോട് അത് പ്രകടിപ്പിച്ചു. Class എല്ലാം കഴിഞ്ഞു പോകാൻ നേരം ടാറ്റാ പറഞ്ഞപ്പോൾ അവൻ ഓടി വന്ന ഞങ്ങളെ ആംഗ്യ ഭാഷയിലൂടെ അവന്റെ ഒപ്പം ഭക്ഷണം കഴിക്കാൻ ആണ് വിളിച്ചത്. നിഷ്കളങ്കനായ ആകാശിന്റെ  മുഖം മനസിൽ നിന്ന് മായുന്നില്ല. ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അവൻ ജീവ സിസ്റ്റർ( അവിടുത്തെ HM )ന്റെ അടുത്ത് ഓടി ചെന്ന് ചേർന്നു നിന്നു. ജീവിതത്തിൽ ഇതുപോലെ വേറിട്ടൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അവരുടെ എല്ലാ പ്രവർത്തങ്ങൾക്കും  ഈശ്വരൻ എല്ലാ ദൈവീക നന്മകളും നൽകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു ഞാൻ അവിടെ നിന്നു തിരികെ പോന്നു.<gallery mode="packed">
പ്രമാണം:28041_EKM_VISIT_2.jpg|പകരം=|ആകാശിനോടൊപ്പം
പ്രമാണം:28041_EKM_VISIT_3.jpg
പ്രമാണം:28041_EKM_VISIT_4.jpg
പ്രമാണം:28041_EKM_VISIT_5.jpg
പ്രമാണം:28041_EKM_VISIT_6.jpg
പ്രമാണം:28041_EKM_VISIT_1.jpg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ അൽഫോൺസ് ജോൺ ജസ്റ്റിൻ, റെക്സ് ഡോജിൻസ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അൽഫോൺസ് ജോൺ ജസ്റ്റിൻ ആനിമേഷൻ വിഭാഗത്തിലും റെക്സ് ഡോജിൻസ് പ്രോഗ്രാമിങ് വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്.
<gallery mode="packed">
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 1 2026.jpeg|അൽഫോൺസ് ജോൺ ജസ്റ്റിൻ
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 2 2026.jpeg|റെക്സ് ഡോജിൻസ്
</gallery>
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാ പെർ ക്യാമ്പ് ==
എറണാകുളം എടപ്പള്ളിയിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ പെർ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ക്യാമ്പ് ആരംഭിച്ചപ്പോൾ അധ്യാപകർ തങ്ങളെ പരിചയപ്പെടുത്തി, ഈ ജില്ലാ ക്യാമ്പിൽ നമ്മൾ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു.
 
തുടർന്ന് വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു — റോബോട്ടിക്സ് വിഭാഗവും അനിമേഷൻ വിഭാഗവും. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ അവർക്കായി ക്രമീകരിച്ചിരുന്ന മുറിയിൽ തന്നെ തുടരുകയും, അനിമേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ മറ്റൊരു ക്ലാസ് മുറിയിലേക്ക് പോകുകയും ചെയ്തു. ഞാൻ അനിമേഷൻ വിഭാഗത്തിലായിരുന്നു.
 
അനിമേഷൻ ക്ലാസിൽ ഞങ്ങൾ "Blender" എന്ന പുതിയ സോഫ്റ്റ്‌വെയർ പഠിച്ചു. Blender ഒരു സൗജന്യമായി ഉപയോഗിക്കാവുന്ന 3D അനിമേഷൻ സോഫ്റ്റ്‌വെയറാണ്. ഈ ക്ലാസിൽ ഞങ്ങൾ ഫ്ലോർ സൃഷ്ടിക്കുന്ന വിധം, ബ്ലോക്കിന്റെയും ഫ്ലോറിന്റെയും നിറം മാറ്റുന്ന വിധം, കൂടാതെ ഒരു ഗ്ലാസ് ബോട്ടിൽ നിർമ്മിക്കുന്ന രീതിയും പഠിച്ചു. അനിമേഷൻ ക്ലാസ് രാവിലെ 10:30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:45-ന് അവസാനിച്ചു.
 
റോബോട്ടിക്സ് വിഭാഗത്തിലെ ക്ലാസുകൾ രാവിലെ 10:30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:30-ന് അവസാനിച്ചു.
 
ഈ ക്യാമ്പ് വഴി പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവും, സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരവും ലഭിച്ചു. ഇത് വളരെ ഉപകാരപ്രദവും അനുഭവസമ്പന്നവുമായ ഒരു പഠനമായിരുന്നു.
 
== മാതാപിതാക്കൾക്കായുള്ള  എഐ ബോധവത്കരണ ക്ലാസ്സ് ==
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ ഹൈസ്കൂളിൽ മാതാപിതാക്കൾക്കായി എഐ  ബോധവത്കരണ ക്ലാസ്സ് 2026 ഫെബ്രുവരി 21-ാം തീയതി രാവിലെ 11.00 മുതൽ 12.30 വരെ സംഘടിപ്പിച്ചു.ഒന്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സാറാ മേരി ബൈജു,നിയ അന്ന പ്രവീൺ,ആദിത്യ,ലക്ഷ്മി ബിജു എന്നീ കുട്ടികൾ ആണ് ക്ലാസ്സ് എടുത്തത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ,സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയുമാണ് ക്ലാസ്സ്  പ്രധാന ലക്ഷ്യം.ക്ലാസ്സ്  മൊബൈൽ ഫോൺ ഉപയോഗത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, വ്യാജവാർത്തകൾ, സൈബർ സുരക്ഷ എന്നിവ വിശദമായി അവതരിപ്പിച്ചു. കൂടാതെ പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചും വ്യക്തമായ വിശദീകരണം നൽകി. സോഷ്യൽ മീഡിയ ഉപയോഗത്തിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വപരമായ പങ്കുവെപ്പ്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയ വിഷയങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സഹായകമായ രീതിയിൽ വിശദീകരിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക പ്രകടനം മുഖേന മാതാപിതാക്കൾക്ക് പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് നേരിട്ട് പരിചയം ലഭിച്ചു. പഠനത്തിൽ എഐ എങ്ങനെ സഹായകരമാകുന്നു, സൃഷ്ടിപരമായ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നിവയും അവതരിപ്പിച്ചു. ക്ലാസ്സ് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും വ്യക്തതയും നൽകുന്ന അനുഭവമായി മാറി.  എല്ലാ മതാപിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിക്കുകയും ചെയ്തു.
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് ==
സ്ഥലം:എറണാകുളം,കൈറ്റ് ഓഫീസ് എടപ്പള്ളി
 
എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ ഞാൻ പങ്കെടുത്തു. ക്യാമ്പ് ആനിമേഷൻ, റോബോട്ടിക്സ് എന്നീ രണ്ടു വിഭാഗങ്ങളിലായി നടത്തി. 07-02-2026 രാവിലെ ക്യാമ്പ് ഔപചാരികമായി ആരംഭിച്ചു. കൈറ്റ്‌സിന്റെ CEO ശ്രീ. കെ. അൻവർ സാദത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
 
ഉദ്ഘാടനത്തിന് ശേഷം മറ്റു 13 ജില്ലകളിൽ നടന്നുകൊണ്ടിരുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളുമായി ഗൂഗിൾ മീറ്റ് മുഖേന സംയുക്ത യോഗം നടത്തി. ആ യോഗത്തിൽ വിവിധ ജില്ലകളിലെ വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. തുടർന്ന് ശ്രീ. കെ. അൻവർ സാദത്ത് അഡ്വാൻസ്ഡ് റോബോട്ടിക് ഉപകരണങ്ങൾ കൈമാറി. യോഗം രാവിലെ 11:30-ഓടെ അവസാനിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകി.
 
തുടർന്ന് വിദ്യാർത്ഥികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. റോബോട്ടിക്സ് വിഭാഗം യോഗം നടന്ന ഹാളിൽ തന്നെ തുടരുകയും ആനിമേഷൻ വിഭാഗം മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറുകയും ചെയ്തു. ഞാൻ ആനിമേഷൻ വിഭാഗത്തിലായിരുന്നു. ക്ലാസ് 11:45-ന് ആരംഭിച്ചു.
 
**ആദ്യ ദിവസം (DAY 1):**
ആദ്യ സെഷനിൽ Blender സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫ്ലോർ നിർമ്മിക്കുന്ന വിധം പഠിച്ചു. തുടർന്ന് ഗ്ലാസ് ബോട്ടിൽ നിർമ്മാണം, ടേബിൾ മോഡലിംഗ്, ബാക്ക്ഗ്രൗണ്ട് ഇമേജ് ഇമ്പോർട്ട് ചെയ്യൽ, ക്യാമറയും ലൈറ്റും ചേർക്കൽ എന്നിവ പഠിച്ചു. തുടർന്ന് ഉച്ചഭക്ഷണവിരാമം ഉണ്ടായി.
 
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷൻ ആരംഭിച്ചു. അതിൽ ഗ്രൗണ്ട് ചേർക്കൽ, മണ്ണിന്റെ നിറം നൽകൽ, മരങ്ങൾ ചേർക്കൽ, പൂക്കൾ വളരുന്ന എഫക്റ്റ് സൃഷ്ടിക്കൽ എന്നിവ അഭ്യസിച്ചു. തുടർന്ന് സീൻ Render ചെയ്യുന്നത് പഠിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം Blender-ൽ തേൻചീറ്റ (Honey Bee) വരയ്ക്കുകയും അതിന്റെ ചിറകുകൾക്ക് ചലനം നൽകുകയും ചെയ്യുന്ന Animation രീതികൾ പഠിച്ചു. വൈകിട്ട് 6:20-ന് ആദ്യ ദിവസത്തെ ക്ലാസ് അവസാനിച്ചു.
 
റൂമിലേക്ക് മടങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ചു. രാത്രി 8:30-ന് അത്താഴം നൽകി. തുടർന്ന് 9:40 മുതൽ സാംസ്കാരിക പരിപാടികൾ നടന്നു. ഡാൻസ്, DJ, ഗെയിംസ്, വിവിധ ടാസ്കുകൾ തുടങ്ങിയവയിലൂടെ മുഴുവൻ വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടികൾ രാത്രി 11:30-ന് അവസാനിച്ചു.
 
**രണ്ടാം ദിവസം (DAY 2):**
രാവിലെ 7:00-ന് പ്രഭാതഭക്ഷണം നൽകി. 8:45-ന് വീണ്ടും ക്ലാസിലേക്ക് മടങ്ങി. ആദ്യ സെഷനിൽ Animation സൃഷ്ടിക്കുന്ന അടിസ്ഥാന ഘട്ടങ്ങൾ പഠിച്ചു. തുടർന്ന് ചെറിയ ഇടവേള ഉണ്ടായി.
 
ഇടവേളയ്ക്ക് ശേഷം Assignment നൽകി. കുറച്ച് മണിക്കൂറുകൾ പ്രവർത്തിച്ചതിന് ശേഷം ഉച്ചഭക്ഷണവിരാമം ഉണ്ടായി. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും Assignment തുടരുകയും വൈകിട്ട് 4:00-ഓടെ Assignment പൂർത്തിയാക്കുകയും ചെയ്തു. അധ്യാപകർ അത് പരിശോധിച്ച് ശേഖരിച്ചു.
 
വൈകിട്ട് 4:30-ന് ആനിമേഷൻ വിഭാഗവും റോബോട്ടിക്സ് വിഭാഗവും ഒരുമിച്ച് കൂടിയിരുന്നു. വിദ്യാർത്ഥികളുടെ പ്രവൃത്തികൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും റോബോട്ടിക്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
 
വൈകിട്ട് 5:10-ന് ക്യാമ്പ് സമാപിച്ചു. പുതിയ അറിവുകളും അനുഭവങ്ങളും നേടി സന്തോഷത്തോടെ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
 
**സമാപനം:**
ഈ ജില്ലാ ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പരിജ്ഞാനം നേടാനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും വലിയ സഹായമായി. പ്രത്യേകിച്ച് Blender ഉപയോഗിച്ചുള്ള 3D മോഡലിംഗും Animation പരിശീലനവും വളരെ പ്രയോജനകരമായിരുന്നു. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും ടീമുകളായി പ്രവർത്തിക്കാനും ഈ ക്യാമ്പ് ഒരു മികച്ച അവസരമായി മാറി.
                                                                             
                                                                                -അൽഫോൻസ് ജോൺ ജസ്റ്റിൻ
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്‌കാരം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന് ==
ലിറ്റിൽ കൈറ്റ്സി ലെ മികച്ച യൂണിറ്റിനുള്ള ജില്ലാതല കൈറ്റ്സ് അവാർഡിൽ ഒന്നാം സ്ഥാനത്ത് വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന്.2024 ൽ വാഴക്കുളം യൂണിറ്റി ന് മൂന്നാം സ്ഥാനം ലഭിച്ചിരു ന്നു. സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ, അധ്യാപ കരായ ബിബിഷ് ജോൺ, ടിനു കുമാർ എന്നിവരുടെ നേതത്വത്തിലാണ് സ്‌കൂളിലെ കൈറ്റ്സ് യൂണിറ്റ് പ്രവർത്തി ക്കുന്നത്.ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്.
 
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.

18:36, 8 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
28041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28041
യൂണിറ്റ് നമ്പർLK/2019/28041
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ലീഡർലക്ഷ്മി ബിജു
ഡെപ്യൂട്ടി ലീഡർറെക്സ് ഡോജിൻസ്‌
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിബീഷ് ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റ്റിനു കുമാർ
അവസാനം തിരുത്തിയത്
08-03-2026LK201928041

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് സിജു സെബാസ്റ്റ്യൻ
കൺവീനർ ഹെഡ്മിസ്ട്രസ്    സിസ്റ്റർ മെറിൻ സി.എം.സി.
വൈസ് ചെയർപേഴ്സൺ - 1 എംപിടിഎ പ്രസിഡൻറ്    ഡിനി മാത്യു
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് റ്റിനു കുമാർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ലക്ഷ്മി ബിജു
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ റെക്സ് ഡോജിൻസ്‌

അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര് ഡിവിഷൻ ഫോട്ടോ
1 11988 ABHINAV SURESH B
2 12327 ABHIRAM K RAJ B
3 11933 ABHISHEK SHINOY C
4 12032 ADITHYA MANOJ C
5 11932 ADRIKA SUMESH C
6 12663 ALEN SAJU SCARIA B
7 12331 ALPHONSE JOHN JUSTIN C
8 12297 ALPHY MERIX JOHN C
9 12330 ANANYA RAJESH B
10 11986 ANGEL SAJU C
11 11930 ANIKA SUMESH C
12 12558 ANNRIYA SHIBU B
13 11964 ARADHYADEVI AJI B
14 11929 ARAVIND SIJO C
15 12093 AROMAL ANOOP C
16 12013 ARUNDHATHY ARUN C
17 11972 ASHIN BINU C
18 11969 CHRISTEENA SIBI ANDREWS B
19 12057 CIFIN SIJO C
20 12074 DIYA PRADEEP B
21 12669 ELMIN PRITOY B
22 12668 ELROY NOBY B
23 12664 EVAN J KANNETH C
24 11927 GODWIN DHANISH B
25 12038 JITHIN GEORGE C
26 12107 JOHAN TOM C
27 12486 JOVANA GIBY C
28 12559 JOYAL BIJU C
29 12709 JUVANA C JOBI C
30 12077 LAKSHMI BIJU C
31 12487 MANJIMA T S B
32 11999 NEHA SIJO C
33 12498 NIYA ANNA PRAVEEN B
34 12489 R. SIVANI B
35 11997 RACHEL ASHOK B
36 11996 REX DOJINS C
37 12002 SAMUVEL JOMON A
38 12318 SARA MARY BYJU C
39 12720 SIONA KOTTAMMALAYIL B
40 12540 THABEEDHA SUNIL C
41 12235 YEMY DENNY C

പ്രവർത്തനങ്ങൾ

സ്കൂൾതല ക്യാമ്പ് 2025 - ഒന്നാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് മെയ് 22 ആം തീയതി വ്യാഴാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് സി.ജൂബി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.ബിബീഷ് ജോൺ ക്യാമ്പിന് സ്വാഗതം നൽകി. സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബാച്ച് ലീഡർ കുമാരി ലക്ഷ്മി ബിജു യോഗത്തിന് നന്ദി പറഞ്ഞു.

             ഒൻപതരയ്ക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി പത്ത് മണിയോടെ ക്യാമ്പ് ആരംഭിച്ചു. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ഞുരുക്കൽ, റീൽസ് നിർമ്മാണം, ക്യാമറ എങ്ങനെ ഉപയോഗിക്കാം, വീഡിയോ എഡിറ്റിംഗ്. ക്യാമ്പിൽ  സജീവ പങ്കാളിത്തം ലഭിക്കുന്നതിനായി റിസോഴ്സ് പേഴ്സൺ ശ്രീമതി. ജിൻസി മാത്യു കുട്ടികളെ അഞ്ച്  ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെ തെരെഞ്ഞെടുത്തു. ക്യാമ്പ് അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനായി ആദ്യം സോഷ്യൽ മീഡിയ ഗെയിം നടത്തി. ഇതിൽ ഏതാനും ഗ്രൂപ്പുകാർ വിജയിച്ചു. എല്ലാ ഗ്രൂപ്പിനും അവർ തെരെഞ്ഞെടുത്ത സോഷ്യൽ മീഡിയയുടെ പേര് നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സന്തോഷമുളവാക്കി. തുടർന്ന് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി റീൽസ് നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾ മുൻപും ഇവ ചെയ്തിട്ടുള്ളതിനാൽ റീൽസ് നിർമ്മിക്കാൻ എളുപ്പം സാധിച്ചു. ഏതാനും ഗ്രൂപ്പുകാർക്ക് സമയബന്ധിതമായി അവ പൂർത്തിയാക്കാൻ സാധിച്ചില്ല. വീഡിയോ തയാറാക്കുമ്പോൾ DSLR അല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിസോഴ്സ് പേഴ്സൺ വിശദീകരിച്ചു. തുടർന്ന് അവയുടെ സ്ലൈഡ് പ്രസേൻറ്റേഷൻ നടത്തി കുട്ടികളെ അവ ബോധ്യപ്പെടുത്തി. കുട്ടികൾ അതിലെ പ്രധാന ആശയങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഡയറിയിൽ കുറിച്ചെടുത്തു. ഒരു വീഡിയോ നിർമ്മാണത്തിൽ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ബോധ്യമാക്കാൻ കൂടുതൽ നിലവാരമുള്ള പ്രൊമോഷണൽ വീഡിയോ കാണിച്ചു. തുടർന്ന് സ്പോർട്സ് മീറ്റുമായി ബന്ധപ്പെട്ട് ഒരു പ്രോമോ വീഡിയോ തയ്യാറാക്കാൻ ആവശ്യമായ സ്ക്രിപ്റ്റ് എഴുതാൻ ഗ്രൂപ്പടിസ്ഥാനത്തിൽ കുട്ടികളോട് ആവശ്യപ്പെട്ടു. സ്ക്രിപ്റ്റ് തയാറാക്കിയ ഗ്രൂപ്പുകാർ അത് ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തു. മികവാർന്ന വീഡിയോ എഡിറ്റിംഗ് എങ്ങനെ ചെയ്യാമെന്ന് ശ്രീ.ബിബീഷ് ജോൺ kdenlive സോഫ്ട്‍വെയറിന്റെ സഹായത്തോടെ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ തയാറാക്കിയ ഓഡിയോയും ഫോൾഡറിൽ നൽകിയിരിക്കുന്ന വിഡിയോസും എഡിറ്റ് ചെയ്ത് മികച്ച വീഡിയോകൾ തയാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി. നാല്  മണിയോടുകൂടി സ്‌കൂൾ ക്യാമ്പ് അവസാനിച്ചു.

അനിമേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024 -27 ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ 11ആം തീയതി ബുധനാഴ്ച്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടന്നു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ .ബിബീഷിന്റെയും ശ്രീമതി ടിനുവിന്റെയും നേതൃത്വത്തിൽ ക്ലാസ് നടന്നു 3.30 നു ഐ.ടി ലാബിൽ ക്ലാസ് ആരംഭിച്ചു. തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്വെയറിലൂടെ വൈവിധ്യ പൂർണമായ അനിമേഷൻ ക്ലാസ് നടത്തി. കുട്ടികൾ വളരെ മനോഹരമായ രീതിയിൽ അനിമേഷൻ വിഡിയോകൾ നിർമിച്ചു .തുടർന്നു 4.45 ഓടെ ക്ലാസ് അവസാനിച്ചു.

മാതൃക അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട് വന്നു.

യോഗാ ദിനാചരണം

ജൂൺ 23 ആം തീയതി യോഗാദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലക ദീപ മാത്യുവിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു. യോഗ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്കുന്നതാണെന്ന് കുട്ടികൾ മനസിലാക്കി. ഒൻപതരയ്ക്ക് ആരംഭിച്ച യോഗ പരിശീലനം പത്തേകാലോടെ അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ്

അനിമേഷൻ 2, മൊബൈൽ ആപ്പ് നിർമ്മാണം - ലിറ്റിൽ കൈറ്റ് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ 2024-27ബാച്ചുകാർക്കുള്ള ക്ലാസ് ജൂൺ-28 ശനിയാഴ്ച സെന്റ് ലിറ്റിൽ തേരേസാസ് ഹൈസ്കുളിൽ നടന്നു ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ ബിബീഷ് ജോണിന്റെ നേത്യത്രത്തിലാണ് ക്ലാസ്സ് നടന്നത് . 9 മണിക്ക് ഐ.ടി.ലാബിൽ ക്ലാസ് ആരംഭിച്ചു അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയാണ് ക്ലാസ്സിൽ പഠിപ്പിച്ചത് . Open Toonz എന്ന സോഫ്റ്റ് വെയർ വഴി അനിമേഷൻ വീഡിയോകൾ നിർമ്മിക്കാാനും നിർമ്മിച്ച വീഡിയോകളിൽ ശബ്ദങ്ങൾ ചേ‌ർക്കാനും പഠിപ്പിച്ചു. അങ്ങനെ കുട്ടികൾ കടലിൽ നീന്തുന്ന ഡോൾഫിന്റെ ആനിമേഷൻ വീഡിയോകൾ നിർമ്മിച്ചു.

MIT App Inventor എന്ന സോഫ്റ്റ് വെയർ വഴി BMI കണക്കുകുട്ടുന്ന മൊബൈൽ ആപ്പ് കുട്ടികൾ നിർമ്മിച്ചു . വളരെ ആസ്വാദ്യകരവും രസകരവുമായിരുന്നു ക്ലാസ്. തുടർന്ന് 12:45 ഓടെ ക്ലാസ് അവസാനിച്ചു .

ഐ.ടി.മേള

ജൂൺ 30ാം തിയതി തിങ്കളാഴച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾതല ഐ.ടി.മെള സംഘടിപ്പിച്ചു . ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങളായിരുന്നു യു.പിയും ഹൈകൂളുമായിനടന്നത്. ആനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ്പേജ് ഡിസൈൻ ,പ്രസന്റെഷൻ എന്നീ മത്സരങ്ങളായിരുന്നു ഹൈസ്കൂളിൽ ഐ.ടി ടിച്ചർമാരായ ബിബീഷ് ജോണിന്റെയും ആശടീച്ചറുടെയും നേത്യത്വത്തിൽ നടന്നത്. സഹായത്തിനായി 9ാം ക്ലാസിലെയും 10ാം ക്ലാസിലെയും ലിറ്റിൽ കൈറ്റസിലെ കുറച്ച് അംഗങ്ങളും ഉണ്ടായിരുന്നു രാവിലെ 10:30ന് ഐ.ടി മേള ആരംഭിച്ചു

ഈ ഐ.ടി.മേള വിദ്യാർത്ഥികളിൽ സാങ്കേതികവും സ്രഷ്ടിപരവുമായ ചിന്തകളുംവളർത്തുന്നതിന്നുള്ള മികച്ച അവസരമായിരുന്നു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം പരിപാടികൾ കൂടുതൽ ഉജ്ജ്വലമാക്കി. തുടർന്ന് 3:30ഓടെ മത്സരങ്ങൾ അവസാനിച്ചു.

ഐടി മേള മത്സരങ്ങൾ കാണാം

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്

ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വച്ച് സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്‌മിസ്‌സ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നി-വർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,

സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോ-ഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിര-ഞെഞ്ഞെടുപ്പ് അവസാനിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ കാണാം

സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം

ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ന്യൂസ് കാണാം

സ്കൂൾ വിക്കി പരിശീലനം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 16 തീയതി അദ്ധ്യാപകർക്കു സ്കൂൾ വിക്കി പരിശീലനം നൽകി. വൈകിട്ടു 4 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 5 മണിയോടെ ക്ലാസ്സ് അവസാനിച്ചു.

ഇലക്ട്രോണിക്സ്, റോബോട്ടിക്സ് ക്ലാസ്സ്.

ഓഗസ്റ്റ് 29 വെള്ളിയാഴ്ച.സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ഇലക്ട്രോണിക്സിന്റെയും, റോബോട്ടിക്സിന്റെയും ക്ലാസ്സ് സംഘടിപ്പിച്ചു. 9 മണിയോടെ ക്ലാസ്സ് ഐ.ടി ലാബിൽ ആരംഭിച്ചു.കൈറ്റ് മാസ്‌റ്റർ ബിബീഷ് ജോൺ നേതൃത്വം നൽകി. റോബോട്ടിക് കിറ്റിന്റെ സഹായത്തോടെ ട്രാഫി‌ക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നിവയുടെ മാതൃകകൾ നിർമ്മിച്ചു. റോബോട്ടിക്സ് ക്ലാസ്സിൽ പലതരത്തിലുള്ള റോബോട്ടുകളെ കുറിച്ച് പഠിച്ചു. ഇലക്ട്രോണിക്സ് ക്ലാസ്സിൽ ഇലക്ട്രോണിക്ഡൈസ് നിർമ്മിക്കാൻപഠിച്ചു. കുട്ടികൾ ഓരോ ടീമുകൾ ആയാണ് പ്രവർത്തിച്ചത്. ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. തുടർന്ന് 4 മണിയോടെ ക്ലാസ്സ് അവസാനിച്ചു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച്  സെപ്റ്റംബർ  24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു  എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന  സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ്  കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ വീഡിയോ കാണാം

2025- ശാസ്ത്രോത്സവം

കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ  വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.

ഉപജില്ലാതല ഐടി മേള

കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും, ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്‌, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്‌കൂൾ വിഭാഗത്തിലെ മത്സരാർത്ഥികൾ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്.

സ്കൂൾതല ക്യാമ്പ് 2025 - രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചുകാർക്കുള്ള സ്‌കൂൾ ക്യാമ്പ് ഓക്ടോബർ 25 ആം തീയതി സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിൽ വെച്ചു നടന്നു.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.തുടർന്ന് സ്‌കൂൾ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായ  സെന്റ്. അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജിൻസി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ആദ്യം കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മിച്ചു.തുടർന്ന് ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലാരവത്തിന്റെ പ്രോമോ വീഡിയോ നിർമിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ടിനു കുമാർ വേണ്ട സഹായങ്ങൾ നൽകി.ബാച്ച് അംഗമായി നിയ അന്നാ പ്രവീൺ യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.

ശാന്തിഭവന സന്ദർശനം

നവംബർ 10 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശാന്തിഭവനം സന്ദർശിച്ചു. കുട്ടികൾ അവിടുത്തെ പ്രായമായ അമ്മമാർക്കുവേണ്ടി ഉപകാരപ്രദമായ സാധനങ്ങൾ നൽകി സഹായിച്ചു. കുട്ടികൾ അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.

ക്ലീനിംഗ്

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടത്തി.സ്കൂളിന്റെ പരിസരം കുട്ടികൾ ക്ലീൻ ചെയ്തു.

ഫാം സന്ദർശനം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് ഫാം സന്ദർശിച്ചു പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും നിരീക്ഷിച്ചു.മീഡിയടീമിൽ ഇല്ലാത്ത മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫോട്ടോ എടുത്തു പഠിക്കാൻ ഉള്ള അവസരം ഇതുവഴി സാധ്യമാക്കി .

പച്ചക്കറി തോട്ടം

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷണത്തിൽ ഏർപ്പെട്ടു. ഇതുവഴി കുട്ടികൾക്ക് പഠനത്തോടൊപ്പം കൃഷിയുമായി ബന്ധം സ്ഥാപിക്കാനും സഹായകമാകുന്നു.

പ്രായമായ അമ്മമാരെ സന്ദർശിച്ചു

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.മഠത്തിലെ കിടപ്പു രോഗികൾ ആയിട്ടുള്ള അമ്മമാർ വളരെ സ്നേഹത്തോടെ കുട്ടികളോട് സംസാരിച്ചു . വിശേഷങ്ങൾ തിരക്കി . ഇതുവഴി വൃദ്ധരായവരോട് സ്നേഹവും അനുകമ്പയും വളരാൻ കുട്ടികൾക്ക് സഹായകമാകും .

ഇൻഡസ്ട്രിയൽ വിസിറ്റ്, ഇലക്ട്രോണിക്സ്  ലാബ്, റോബോട്ടിക്സ് ലാബ് സന്ദർശനം

നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു.

നഴ്സറി സ്കൂൾ സന്ദർശനം

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് മെന്റേഴ്സിന്റെ നേതൃത്വത്തിൽ നഴ്സറി സ്കൂൾ സന്ദർശിച്ചു. ഈ സ്കൂളിലെ നൂറിലധികം വരുന്ന എൽകെജി യുകെജി കുട്ടികൾക്ക് മിഠായികൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിമുകൾ താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കളിക്കാനുള്ള അവസരം നൽകി. കുട്ടികൾ വളരെആവേശത്തോടെ ഗെയിമുകളിൽ പങ്കെടുത്തു. ലിറ്റിൽ കൈസിനെക്കുറിച്ച് അവിടുത്തെ അധ്യാപകരോടും കുട്ടികളോടും പറയുകയും ഗെയിമുകൾ കളിക്കേണ്ട രീതികളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് കളിപ്പിക്കുകയും ചെയ്തു.

ലാപ്‌ടോപ്പിന് പുതിയ ബാഗ്

നവംബർ 26 ബുധനാഴ്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു.

ബ്ലൈൻഡ് സ്റ്റിക്ക്

ഡിസംബർ 4 ഭിന്നശേഷി സൗഹൃദ ദിനത്തോട് അനുബന്ധിച്ച് അസംബ്ലി നടത്തി.  അസ്സംബ്ലിയിൽ കാഴ്ച പരിമിതിയുള്ള അധ്യപകനായ എൽദോ സിറിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ബ്ലൈൻഡ് സ്റ്റിക്ക്  സമ്മാനിച്ചു. കാഴ്ചപരിമിതിയുള്ളവർക്ക് ഏറെ സഹായകമായ ബ്ലൈൻഡ് സ്റ്റിക്ക് റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് ആണ് നിർമ്മിച്ചത് .

സ്കൂൾ ക്യാമ്പിൽ നിന്നും സബ്ജില്ലാ ക്യാമ്പിലേക്ക്

രണ്ട് ഘട്ടങ്ങളിലായി നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്നും 8 കുട്ടികൾ ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ക്യാമ്പുകളിലെയും പങ്കാളിത്തവും നൽകിയ അസൈൻമെൻ്റുകളുടെ വിലയിരുത്തലിൻ്റെയും ഭാഗമായി ആണ് എട്ട് കുട്ടികളെ തെരഞ്ഞെടുത്തത്. അതിൽ നാല് കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നാലുപേർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. അൽഫോൻസ് ജോൺ ജസ്റ്റിൻ, അദ്രിക സുമേഷ്, ലക്ഷ്മി ബിജു, ജൊവാന ജിബി എന്നിവർ ആനിമേഷൻ വിഭാഗത്തിലും മഞ്ജിമ ഷൈജൻ, നിയ അന്ന പ്രവീൺ, ജിതിൻ ജോർജ്, റെക്സ് ഡോജിൻസ് എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്

എന്റെ സ്‌കൂളിന് എന്റെ റോബോട്ടിക്‌സ് കിറ്റ്  എന്നത് സ്‌കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ്, ഐടി, ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയുടെ പഠനത്തിനായി കൂടുതൽ റോബോട്ടിക്‌സ് കിറ്റുകൾ സമാഹരിക്കുക എന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ തുടക്കമെന്ന രീതിയിൽ റോബോട്ടിക്‌സ് കിറ്റുകൾ സ്‌കൂളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുകയും സിലബസിൽ ഉൾപെട്ടിട്ടുമുള്ള ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബംഗങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. സ്‌കൂളിൽ മൂന്ന് യൂണിറ്റുകളിലായി 118 ഓളം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ ഉള്ളത്. ഇവരെല്ലാം 20 രൂപ വീതം ഇതിനായി സംഭാവന ചെയ്തു. സമാഹരിച്ച തുക മൂന്ന് യൂണിറ്റിലെയും ലീഡർമാർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിബീഷ് ജോണിനും റ്റിനു കുമാറിനും കൈമാറി. ഈ തുകയും ലിറ്റിൽ കൈറ്റ്സ് മെന്റർമാർ സംഭാവന ചെയ്ത തുകയും ഉപയോഗിച്ച് 5 റോബോട്ടിക്‌സ് കിറ്റുകൾ എട്ട്, ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് tomsonelectronics എന്ന സൈറ്റിൽ നിന്നും വാങ്ങി. ഇവ  ഡിസംബർ 23 ആം തീയതി ക്രിസ്തുമസ് സമ്മാനമായി മൂന്ന് യൂണിറ്റിലെയും ലീഡർമാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സിക്ക്  സമ്മാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കം

കാലാവസ്ഥാ നിർണയത്തിനു സാങ്കേതിക സഹായവുമായി ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാംപുകൾക്ക് തുടക്കമായി. ആനിക്കാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലാണ് കല്ലൂർക്കാട് ഉപജില്ല ക്യാമ്പ് നടന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത 1387 കുട്ടികളാണ് 14 ഉപജില്ലകളിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്.

കാലാവസ്‌ഥ പ്രവചന കേന്ദ്ര ങ്ങളുടെ പ്രവർത്തനത്തിനു സഹായകമായ പ്രോട്ടോടൈപ്പു കൾ, പ്രോഗ്രാമിങ് വിഭാഗത്തിൽ ഓരോ കുട്ടിയും തയാറാക്കുന്നു എന്നതാണ് ഈ വർഷത്തെ ക്യാംപിന്റെ പ്രത്യേകത. സ്വതന്ത്ര സോഫ്റ്റ്വെയറു കൾ ഉപയോഗിച്ച് ഹ്രസ്വ വിഡിയോകളും കുട്ടികൾ തയാറാ ക്കും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉള്ള എല്ലാ ഹൈസ്കൂളുകളിലും നിലവിലുള്ള റോബട്ടിക് കിറ്റുകൾക്കു പുറമേ, അഡ്വാൻസ് റോബട്ടിക് കിറ്റുകൾ ജനുവരിയിൽ ലഭ്യമാക്കും. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ക്യാമ്പ് നവ്യാനുഭവമായി മാറി. പ്രവർത്തനങ്ങൾ എല്ലാം നന്നായി ചെയ്യാൻ അവർക്ക് സാധിച്ചു

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററി തയ്യാറാക്കി

വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4.0ലേക്ക്  വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കൈറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്  സ്കൂളിൻ്റെ മികവുകൾ പരിചയപ്പെടുത്തുന്ന ലഘു വീഡിയോ ഡോക്യുമെൻ്ററി തയ്യാറാക്കി. ആംഗറിങ്ങ്, ശബ്ദം  എന്നിവ വിദ്യാർത്ഥികൾ തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി.

എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററിയുടെ ഭാഗമായി സ്കൂളിൽ ഒരു റോബോട്ടിക്‌സ് എക്സിബിഷൻ സംഘടിപ്പിച്ചു. നീറമ്പുഴ ഗവണ്മെന്റ് എൽ പി സ്കൂളിലെ കുട്ടികളുംസെൻ്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂളിലെ കുട്ടികളും എക്സിബിഷൻ കാണാൻ എത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടോൾ ബൂത്ത്, എൽ ഇ ഡി ചെയ്സർ,ബ്ലൈൻഡ് സ്റ്റിക്ക്,എമർജൻസി ആലം, ഓട്ടോമാറ്റിക് ഡസ്ട് ബിൻ എന്നിവ കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.ഒപ്പം റോബോട്ടിക്സിന്നെ കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കയും ചെയ്തു.

സ്കൂൾ ദിനാഘോഷ വിളംബര റാലി

9 ജനുവരി വെള്ളിയാഴ്ച സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ ജനുവരി പത്താം തിയതി നടക്കുന്ന സ്കൂൾ ദിനാഘോഷത്തോട് അനുബന്ധിച്ച് വാഴക്കുളം ടൗണിൽ ഒരു വിളംബര റാലി നടത്തി. സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടായിരുന്നു.പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് ലൈവിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തത്. റാലി വളരെ വിജയകരമാകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.

സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു.ജനുവരി 7 ന് സ്കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഗെയിം അവരെക്കൊണ്ടു കളിപ്പിക്കുകയും അത് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങിനെ കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു. ജനുവരി 7 ന് സ്‌കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്. ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ച് മലയാളത്തിൽ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ സഹായിച്ചു.എങ്ങനെ ടൈപ്പ് ചെയ്യും എന്ന് പറഞ്ഞ് കൊടുത്തതിനു ശേഷം പേര് സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.

റോബോട്ടിക്സ് ശില്പശാല

ഈ വർഷം പുതുക്കിയ 10-ാം ക്ലാസ് പാഠപുസ്‌തകത്തിൽ റോബോട്ടിക്സ് ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർ ങ്ങളായി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ‌്, എ ഐ മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി 10-ാം ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശില്പശാല എന്ന തലക്കെട്ടോടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. 10 എ ക്ലാസ്സിൽ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗംങ്ങളായ റെക്‌സ് ടോജിൻസ്,ലക്ഷ്മ‌ി ബിജു, എന്നിവർ റോബോട്ടുകൾ, അവയുടെ പ്രവർത്തനത്തനം റോബോട്ടുകൾ ഉപയോഗിക്കുന്ന വിവിധ മേഖലകൾ, ഇന്നത്തെ കാലത്ത് റോബോട്ടിക്‌സിന് ഉള്ള പ്രധാന്യത്തെ കുറിച്ചും വിശദികരിച്ചു. റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളും പരിചയപെടുത്തി.

റോബോട്ടിക്സ‌് കിറ്റ് പരിചയപ്പെടുത്തൽ

സ്‌കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സിനെ കുറിച്ചും റോബോട്ടിക്സ് കിറ്റിനെ കുറിച്ചും ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് ക്ലാസ് എടുത്തത് റോബോട്ടിക്‌സ് കിറ്റിലെ സാധനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ് എന്നും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നും വിശദീകരിച്ചു.

സൈബർ സുരക്ഷാ ക്ലാസ്

സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനായി ഒൻപതാം ക്ലാസ്സിലെ ലക്ഷ്മി ബിജു തന്റെ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നടത്തി.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അവർക്കു മനസ്സിലാക്കുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.ഈ ക്ലാസിൽ ശക്തമായ പാസ്‌വേഡ് തയ്യാറാക്കുന്ന വിധം, സംശയാസ്പദ സന്ദേശങ്ങളും ലിങ്കുകളും തിരിച്ചറിയുന്ന മാർഗങ്ങൾ, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ലളിതമായി വിശദീകരിച്ചു.

.ഈ ക്ലാസ് അവർക്കു ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സഹായകമായി. ഈ പ്രവർത്തനം വീട്ടിൽ തന്നെ സൈബർ സുരക്ഷാ ബോധവത്കരണം നൽകാൻ സഹായിക്കുകയും, പഠനത്തിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും തെളിയിക്കുകയും ചെയ്തു.

സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികാഘോഷം നടന്നു. ലിറ്റിൽ കൈറ്റ്സ് 2024–27 ബാച്ചിലെ കുട്ടികൾ വിവിധ അക്കാദമിക്, കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ നേടി. 9C ക്ലാസിലെ സാറ മേരി ബിജു എൻഡോവ്‌മെന്റ് അവാർഡും പ്രൊഫിഷ്യൻസി പ്രൈസും നേടി, അതുപോലെ തന്നെ 9C ക്ലാസിലെ റേച്ചൽ അശോക് എൻഡോവ്‌മെന്റ് അവാർഡ് നേടി. 9B ക്ലാസിലെ നിയ അന്ന പ്രവീൺ കാറ്റകിസം പരീക്ഷയിൽ മികച്ച വിജയം നേടി. 9A ക്ലാസിലെ ആദിത്യ മനോജ് പ്രൊഫിഷ്യൻസി അവാർഡ് നേടി.കായിക മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ച് 9C ക്ലാസിലെ അഭിഷേക് ഷിനോയ് സൈക്കിൾ പോളോ മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി. അതുപോലെ 9C ക്ലാസിലെ ഇവാൻ ജെ. കെ. വടംവലി മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഫെലിസിഡ 2k 25

2026 ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നടത്തി.'ഫെലിസിഡ 2k 25'എന്നാണ് സ്കൂൾ ദിനാഘോഷത്തിന് കൊടുത്ത പേര്. സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിനായി 8,9,10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.കലപരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യപകരെ സഹായിച്ചു .ലൈവ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് .വോളിൻഡേർസ് ആയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉണ്ടായിരുന്നു .

സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ് )

എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് വളരെ നല്ലൊരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. ഞാൻ പ്രോഗ്രാമിംഗിന്റെ ക്യാമ്പിനായിരുന്നു പോയത്. പ്രോഗ്രാമിംഗിന്റെ വിവിധ കാര്യങ്ങൾ എനിക്ക് അറിയാനും മനസ്സിലാക്കാനും സാധിച്ചു. എനിക്ക് മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ പരിചയപ്പെടാനും നല്ലൊരു സൗഹൃദത്തിൽ ഏർപ്പെടാനും കഴിഞ്ഞു. കൂടാതെ ക്യാമ്പിലെ അധ്യാപകർ വളരെ നന്നായി എല്ലാവരോടും പെരുമാറുകയും എല്ലാവരെയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുകയും  ചെയ്തു. ഞാൻ പ്രതീക്ഷിച്ചതിലും നല്ലൊരു അനുഭവം എനിക്ക് ഈ ക്യാമ്പിൽ നിന്നും ഉണ്ടായി.

  മഞ്ജിമ ഷൈജൻ ക്ലാസ് 9

വിദ്യാവാഹിനി - സ്കൂൾ പത്രം

ജനുവരി 10 ആം തീയതി നടന്ന സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ആനിവേഴ്സറിയോടു അനുബന്ധിച്ചു 2026 ലെ സ്കൂൾ കലണ്ടർ പ്രകാശനം ചെയ്തു. ആനിവേഴ്സറിയുടെ ചീഫ് ഗസ്റ്റായിരുന്ന ഡോ. ടോം.എം.ജോസഫ് ആണ് കലണ്ടർ പ്രാകാശനം ചെയ്തത്.

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ്

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024 - 27 ബാച്ചിലെ 8 കുട്ടികൾ അനിമേഷൻ,പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായി ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.നാല് കുട്ടികൾ അനിമേഷൻ വിഭാഗത്തിലും മറ്റു നാല് കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും പങ്കെടുത്തു. ഡിസംബർ 31 ജനുവരി 1 തീയതികളിലായാണ് ക്യാമ്പ് നടത്തിയത്.ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലായിരുന്നു ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ്ങ്  വിഭാഗത്തിൽ സ്‌ക്രാച്ച് പ്രോഗ്രാമിങ്ങും Arduino Kit  ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ചെയ്തു. സ്‌ക്രാച്ച് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുകയും Arduino Kit ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണവും Anemometer, Wind vane മുതലായ ഉപകരണങ്ങളുടെ മോഡലുകളും നിർമ്മിച്ചു. ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

  നിയ അന്ന പ്രവീൺ ക്ലാസ്സ്:9

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്)

എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പോയത്. ആനിമേഷന്റെ വിവിധ വശങ്ങൾ എനിക്ക് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു. മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനുംഎനി കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഞാൻ പ്രതീക്ഷിച്ചതിലും മികച്ച അനുഭവമാണ് ഈ ക്യാമ്പിൽ നിന്നും ലഭിച്ചത്.

 അദ്രിക സുമേഷ് ക്ലാസ്സ്:9

ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട്

ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ  ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്)

എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പോയത്. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ നിർമ്മിക്കാൻ പഠിക്കാൻ കഴിഞ്ഞു. ഓരോ ഘട്ടവും വളരെ വ്യക്തമായി അധ്യാപകർ വിശദീകരിച്ചതിനാൽ അനിമേഷൻ നിർമ്മാണം എനിക്ക് വളരെ രസകരമായി തോന്നി.മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഇതിനുപുറമേ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി..

ലക്ഷ്മി ബിജു ക്ലാസ്സ് :9

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്)

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ. പ്രോഗ്രാമിങ് എന്ന വിഭാഗത്തിലാണ് ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ ഞാൻ പങ്കെടുത്തത്. ഡിസംബർ 31, ജനുവരി 1 എന്നീ തീയതികളിലായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ് വിഭാഗത്തിൽ വളരെ പ്രയോജനകരവും ആകർഷകവുമായ പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഞങ്ങൾ തയ്യാറാക്കി. ഇതിലൂടെ കോഡിങ് അടിസ്ഥാന ആശയങ്ങൾ, ലോജിക്കൽ ചിന്ത, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ സാധിച്ചു.അതോടൊപ്പം Arduino Kit ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. Arduino ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണം നിർമ്മിക്കുകയും Anemometer, Wind Vane തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളും തയ്യാറാക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ വഴി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകരും ഇൻസ്ട്രക്ടർമാരും വളരെ സൗഹൃദപരമായും സഹായകമായും ആണ് പെരുമാറിയത്. ഓരോ പ്രവർത്തനവും അവർ വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ ക്ഷമയോടെ പരിഹരിക്കുകയും ചെയ്തു.ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പ്രായോഗികമായി പരിശീലിക്കാനും അവസരം നൽകുന്ന ഒന്നായിരുന്നു. പ്രോഗ്രാമിങ് രംഗത്തുള്ള എന്റെ താല്പര്യം വർധിപ്പിക്കാൻ ഈ ക്യാമ്പ് വളരെ സഹായകമായി. പഠനത്തോടൊപ്പം അനുഭവങ്ങളും അറിവും നേടിയ ഒരു മികച്ച ക്യാമ്പായിരുന്നു ഇത്.

റെക്സ് ഡോജ്ജിൻസ് ക്ലാസ്സ്:9

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (അനുഭവക്കുറിപ്പ്)

സെന്റ് .ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാൻ ആനിമേഷന്റെ ക്യാമ്പിലായിരുന്നു പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ നിർമ്മിക്കാൻ പഠിക്കാൻ കഴിഞ്ഞു. ഓരോ ഘട്ടവും വളരെ വ്യക്തമായി അധ്യാപകർ വിശദീകരിച്ചതിനാൽ അനിമേഷൻ നിർമ്മാണം എനിക്ക് വളരെ രസകരമായി തോന്നി.മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമായി സൗഹൃദം എനിക്ക് സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു.ക്യാമ്പിലെ അധ്യാപകർ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. അവർ ഞങ്ങളെ എല്ലാ പ്രവർത്തനങ്ങളിലും സഹായിച്ചു. ഇതിനുപുറമേ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി.

അൽഫോൻസ് ജോൺ ജസ്റ്റിൻ ക്ലാസ്സ്:9

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ്

എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. പ്രോഗ്രാമിങ് എന്ന വിഭാഗത്തിലാണ് ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ ഞാൻ പങ്കെടുത്തത്. ഡിസംബർ 31, ജനുവരി 1 എന്നീ തീയതികളിലായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തിയത്.പ്രോഗ്രാമിങ് വിഭാഗത്തിൽ വളരെ പ്രയോജനകരവും ആകർഷകവുമായ പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഞങ്ങൾ തയ്യാറാക്കി. ഇതിലൂടെ കോഡിങ് അടിസ്ഥാന ആശയങ്ങൾ, ലോജിക്കൽ ചിന്ത, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ സാധിച്ചു.അതോടൊപ്പം Arduino Kit ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. Arduino ഉപയോഗിച്ച് താപനില അളക്കുന്നതിനുള്ള ഉപകരണം നിർമ്മിക്കുകയും Anemometer, Wind Vane തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മോഡലുകളും തയ്യാറാക്കുകയും ചെയ്തു. ഓരോ പ്രവർത്തനവും അവർ വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ ക്ഷമയോടെ പരിഹരിക്കുകയും ചെയ്തു.ഈ ക്യാമ്പ് കുട്ടികളെ കൂടുതൽ കാര്യങ്ങൾ പഠിക്കാനും പ്രായോഗികമായി പരിശീലിക്കാനും അവസരം നൽകുന്ന ഒന്നായിരുന്നു. പഠനത്തോടൊപ്പം അനുഭവങ്ങളും അറിവും നേടിയ ഒരു മികച്ച ക്യാമ്പായിരുന്നു ഇത്.

ജിതിൻ ജോർജ് ക്ലാസ്സ്:9

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പ് അഭിപ്രായക്കുറിപ്പ്

സെന്റ് .ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയാണ് ഞാൻ എന്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒരു മനോഹരമായ അനുഭവമായിരുന്നു. ക്യാമ്പിന്റെ ഭാഗമായി ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വിഡിയോകൾ തയ്യാറാക്കാൻ പഠിക്കാൻ കഴിഞ്ഞു. ഒരു ആനിമേഷൻ എങ്ങനെ ആശയത്തിൽ നിന്ന് വിഡിയോയാക്കി മാറ്റാം എന്ന് അധ്യാപകർ ഓരോ ഘട്ടവും വളരെ വ്യക്തമായും ലളിതമായും വിശദീകരിച്ചു. അതിനാൽ തന്നെ ആനിമേഷൻ നിർമ്മാണം എനിക്ക് വളരെ ആസ്വാദ്യകരവും ആകർഷകവുമായ അനുഭവമായി.ക്യാമ്പിലെ അധ്യാപകർ എല്ലാവരും വളരെ സൗഹൃദപരമായും പ്രോത്സാഹനപരമായും ആണ് ഞങ്ങളോട് പെരുമാറിയത്. ഓരോ പ്രവർത്തനത്തിനിടയിലും അവർ ഞങ്ങളെ പ്രേരിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.ഇതിനുപുറമെ ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3D രൂപങ്ങൾ നിർമ്മിക്കുന്നതും പഠിക്കാൻ കഴിഞ്ഞു. 3D മോഡലിംഗ് എന്ന പുതിയ ലോകത്തിലേക്ക് കടക്കാൻ ഈ ക്യാമ്പ് എനിക്ക് വലിയ പ്രചോദനമായി. ഭാവിയിൽ ആനിമേഷനും ഡിസൈനും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഈ ക്യാമ്പ് എന്റെ ഉള്ളിൽ വളർത്തി. മൊത്തത്തിൽ, പഠനവും സൗഹൃദവും സൃഷ്ടിപരമായ അനുഭവങ്ങളും സമ്മാനിച്ച ഒരു അതുല്യ ക്യാമ്പായിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്.

ജോവാന ജിബി ക്ലാസ്സ്:9

ഡിജിറ്റൽ മാഗസിൻ (2025 - 26)

8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാഹിത്യരചനകൾ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്രൈബ്സ് സോഫ്റ്റ്വെയറിൽ പത്താം ക്ലാസിലെ അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും എട്ടാം ക്ലാസിലെ അംഗങ്ങളായ ജോസ്‌കുട്ടി ക്രിസും അലൻ നിയാസും ചേർന്നാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജനുവരി 10 നു പ്ലാറ്റിനം ജൂബിലിയിൽ വാർഡ് മെമ്പർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഈ മാഗസിനിലെ ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് എന്നിവ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ അംഗമായ ജോസ്‌കുട്ടി ക്രിസ് ആണ്.

തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)

മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി

മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള  ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.

അനുഭവക്കുറിപ്പ്- LK മെന്റർ-ടിനു കുമാർ

മുവാറ്റുപുഴ അസ്സീസ്സി സ്കൂൾ സന്ദർശനം നടത്തിയത് എനിക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.അവിടെ മൂകരും ബാധിരരും ആയിരുന്ന ഏകദേശം 65  കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ UKG ക്ലാസ്സിൽ പഠിക്കുന്ന ആകാശ് എന്ന മിടുക്കനായ കുട്ടി തിരുവനന്തപുരത്തു നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടി തന്റെ പരിമിതികൾക്ക് ഇടയിയിലും എത്ര സന്തോഷത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. മിഠായി വലിയ ഇഷ്ട്ടമുള്ള അവന് ഞങ്ങൾ കൊണ്ടു പോയി കൊടുത്തപ്പോൾ അവൻ ആദ്യം കഴിക്കുന്നതിന് പകരം അവിടെ നിന്നിരുന്ന അധ്യാപകർക്കും , കൂട്ടുകാർക്കും ആദ്യം തന്നെ കൊടുത്തു. നമ്മുടെ കുട്ടികൾക്കും അവൻ നിഷ്കളങ്കനായി അത് പങ്കുവച്ചു. എത്ര വാത്സല്യത്തോടെ ആണ് അധ്യാപകർ അവനെ കരുതുന്നത്. Game കളിക്കാൻ കൊടുത്തപ്പോൾ അവന് വലിയ സന്തോഷമായി . അവന്റെ ഭാഷയിൽ അവൻ അദ്ധ്യാപകരോട് അത് പ്രകടിപ്പിച്ചു. Class എല്ലാം കഴിഞ്ഞു പോകാൻ നേരം ടാറ്റാ പറഞ്ഞപ്പോൾ അവൻ ഓടി വന്ന ഞങ്ങളെ ആംഗ്യ ഭാഷയിലൂടെ അവന്റെ ഒപ്പം ഭക്ഷണം കഴിക്കാൻ ആണ് വിളിച്ചത്. നിഷ്കളങ്കനായ ആകാശിന്റെ  മുഖം മനസിൽ നിന്ന് മായുന്നില്ല. ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അവൻ ജീവ സിസ്റ്റർ( അവിടുത്തെ HM )ന്റെ അടുത്ത് ഓടി ചെന്ന് ചേർന്നു നിന്നു. ജീവിതത്തിൽ ഇതുപോലെ വേറിട്ടൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അവരുടെ എല്ലാ പ്രവർത്തങ്ങൾക്കും  ഈശ്വരൻ എല്ലാ ദൈവീക നന്മകളും നൽകട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു ഞാൻ അവിടെ നിന്നു തിരികെ പോന്നു.

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ അൽഫോൺസ് ജോൺ ജസ്റ്റിൻ, റെക്സ് ഡോജിൻസ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അൽഫോൺസ് ജോൺ ജസ്റ്റിൻ ആനിമേഷൻ വിഭാഗത്തിലും റെക്സ് ഡോജിൻസ് പ്രോഗ്രാമിങ് വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് ജില്ലാ പെർ ക്യാമ്പ്

എറണാകുളം എടപ്പള്ളിയിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ പെർ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ക്യാമ്പ് ആരംഭിച്ചപ്പോൾ അധ്യാപകർ തങ്ങളെ പരിചയപ്പെടുത്തി, ഈ ജില്ലാ ക്യാമ്പിൽ നമ്മൾ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു.

തുടർന്ന് വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു — റോബോട്ടിക്സ് വിഭാഗവും അനിമേഷൻ വിഭാഗവും. റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ അവർക്കായി ക്രമീകരിച്ചിരുന്ന മുറിയിൽ തന്നെ തുടരുകയും, അനിമേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ മറ്റൊരു ക്ലാസ് മുറിയിലേക്ക് പോകുകയും ചെയ്തു. ഞാൻ അനിമേഷൻ വിഭാഗത്തിലായിരുന്നു.

അനിമേഷൻ ക്ലാസിൽ ഞങ്ങൾ "Blender" എന്ന പുതിയ സോഫ്റ്റ്‌വെയർ പഠിച്ചു. Blender ഒരു സൗജന്യമായി ഉപയോഗിക്കാവുന്ന 3D അനിമേഷൻ സോഫ്റ്റ്‌വെയറാണ്. ഈ ക്ലാസിൽ ഞങ്ങൾ ഫ്ലോർ സൃഷ്ടിക്കുന്ന വിധം, ബ്ലോക്കിന്റെയും ഫ്ലോറിന്റെയും നിറം മാറ്റുന്ന വിധം, കൂടാതെ ഒരു ഗ്ലാസ് ബോട്ടിൽ നിർമ്മിക്കുന്ന രീതിയും പഠിച്ചു. അനിമേഷൻ ക്ലാസ് രാവിലെ 10:30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:45-ന് അവസാനിച്ചു.

റോബോട്ടിക്സ് വിഭാഗത്തിലെ ക്ലാസുകൾ രാവിലെ 10:30-ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:30-ന് അവസാനിച്ചു.

ഈ ക്യാമ്പ് വഴി പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവും, സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരവും ലഭിച്ചു. ഇത് വളരെ ഉപകാരപ്രദവും അനുഭവസമ്പന്നവുമായ ഒരു പഠനമായിരുന്നു.

മാതാപിതാക്കൾക്കായുള്ള  എഐ ബോധവത്കരണ ക്ലാസ്സ്

വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ ഹൈസ്കൂളിൽ മാതാപിതാക്കൾക്കായി എഐ  ബോധവത്കരണ ക്ലാസ്സ് 2026 ഫെബ്രുവരി 21-ാം തീയതി രാവിലെ 11.00 മുതൽ 12.30 വരെ സംഘടിപ്പിച്ചു.ഒന്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സാറാ മേരി ബൈജു,നിയ അന്ന പ്രവീൺ,ആദിത്യ,ലക്ഷ്മി ബിജു എന്നീ കുട്ടികൾ ആണ് ക്ലാസ്സ് എടുത്തത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ,സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയുമാണ് ക്ലാസ്സ്  പ്രധാന ലക്ഷ്യം.ക്ലാസ്സ്  മൊബൈൽ ഫോൺ ഉപയോഗത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, വ്യാജവാർത്തകൾ, സൈബർ സുരക്ഷ എന്നിവ വിശദമായി അവതരിപ്പിച്ചു. കൂടാതെ പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചും വ്യക്തമായ വിശദീകരണം നൽകി. സോഷ്യൽ മീഡിയ ഉപയോഗത്തിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വപരമായ പങ്കുവെപ്പ്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയ വിഷയങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സഹായകമായ രീതിയിൽ വിശദീകരിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക പ്രകടനം മുഖേന മാതാപിതാക്കൾക്ക് പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് നേരിട്ട് പരിചയം ലഭിച്ചു. പഠനത്തിൽ എഐ എങ്ങനെ സഹായകരമാകുന്നു, സൃഷ്ടിപരമായ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നിവയും അവതരിപ്പിച്ചു. ക്ലാസ്സ് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും വ്യക്തതയും നൽകുന്ന അനുഭവമായി മാറി.  എല്ലാ മതാപിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

സ്ഥലം:എറണാകുളം,കൈറ്റ് ഓഫീസ് എടപ്പള്ളി

എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ ഞാൻ പങ്കെടുത്തു. ക്യാമ്പ് ആനിമേഷൻ, റോബോട്ടിക്സ് എന്നീ രണ്ടു വിഭാഗങ്ങളിലായി നടത്തി. 07-02-2026 രാവിലെ ക്യാമ്പ് ഔപചാരികമായി ആരംഭിച്ചു. കൈറ്റ്‌സിന്റെ CEO ശ്രീ. കെ. അൻവർ സാദത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം മറ്റു 13 ജില്ലകളിൽ നടന്നുകൊണ്ടിരുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളുമായി ഗൂഗിൾ മീറ്റ് മുഖേന സംയുക്ത യോഗം നടത്തി. ആ യോഗത്തിൽ വിവിധ ജില്ലകളിലെ വിദ്യാർത്ഥികൾ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. തുടർന്ന് ശ്രീ. കെ. അൻവർ സാദത്ത് അഡ്വാൻസ്ഡ് റോബോട്ടിക് ഉപകരണങ്ങൾ കൈമാറി. യോഗം രാവിലെ 11:30-ഓടെ അവസാനിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകി.

തുടർന്ന് വിദ്യാർത്ഥികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. റോബോട്ടിക്സ് വിഭാഗം യോഗം നടന്ന ഹാളിൽ തന്നെ തുടരുകയും ആനിമേഷൻ വിഭാഗം മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറുകയും ചെയ്തു. ഞാൻ ആനിമേഷൻ വിഭാഗത്തിലായിരുന്നു. ക്ലാസ് 11:45-ന് ആരംഭിച്ചു.

    • ആദ്യ ദിവസം (DAY 1):**

ആദ്യ സെഷനിൽ Blender സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫ്ലോർ നിർമ്മിക്കുന്ന വിധം പഠിച്ചു. തുടർന്ന് ഗ്ലാസ് ബോട്ടിൽ നിർമ്മാണം, ടേബിൾ മോഡലിംഗ്, ബാക്ക്ഗ്രൗണ്ട് ഇമേജ് ഇമ്പോർട്ട് ചെയ്യൽ, ക്യാമറയും ലൈറ്റും ചേർക്കൽ എന്നിവ പഠിച്ചു. തുടർന്ന് ഉച്ചഭക്ഷണവിരാമം ഉണ്ടായി.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷൻ ആരംഭിച്ചു. അതിൽ ഗ്രൗണ്ട് ചേർക്കൽ, മണ്ണിന്റെ നിറം നൽകൽ, മരങ്ങൾ ചേർക്കൽ, പൂക്കൾ വളരുന്ന എഫക്റ്റ് സൃഷ്ടിക്കൽ എന്നിവ അഭ്യസിച്ചു. തുടർന്ന് സീൻ Render ചെയ്യുന്നത് പഠിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം Blender-ൽ തേൻചീറ്റ (Honey Bee) വരയ്ക്കുകയും അതിന്റെ ചിറകുകൾക്ക് ചലനം നൽകുകയും ചെയ്യുന്ന Animation രീതികൾ പഠിച്ചു. വൈകിട്ട് 6:20-ന് ആദ്യ ദിവസത്തെ ക്ലാസ് അവസാനിച്ചു.

റൂമിലേക്ക് മടങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ചു. രാത്രി 8:30-ന് അത്താഴം നൽകി. തുടർന്ന് 9:40 മുതൽ സാംസ്കാരിക പരിപാടികൾ നടന്നു. ഡാൻസ്, DJ, ഗെയിംസ്, വിവിധ ടാസ്കുകൾ തുടങ്ങിയവയിലൂടെ മുഴുവൻ വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടികൾ രാത്രി 11:30-ന് അവസാനിച്ചു.

    • രണ്ടാം ദിവസം (DAY 2):**

രാവിലെ 7:00-ന് പ്രഭാതഭക്ഷണം നൽകി. 8:45-ന് വീണ്ടും ക്ലാസിലേക്ക് മടങ്ങി. ആദ്യ സെഷനിൽ Animation സൃഷ്ടിക്കുന്ന അടിസ്ഥാന ഘട്ടങ്ങൾ പഠിച്ചു. തുടർന്ന് ചെറിയ ഇടവേള ഉണ്ടായി.

ഇടവേളയ്ക്ക് ശേഷം Assignment നൽകി. കുറച്ച് മണിക്കൂറുകൾ പ്രവർത്തിച്ചതിന് ശേഷം ഉച്ചഭക്ഷണവിരാമം ഉണ്ടായി. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും Assignment തുടരുകയും വൈകിട്ട് 4:00-ഓടെ Assignment പൂർത്തിയാക്കുകയും ചെയ്തു. അധ്യാപകർ അത് പരിശോധിച്ച് ശേഖരിച്ചു.

വൈകിട്ട് 4:30-ന് ആനിമേഷൻ വിഭാഗവും റോബോട്ടിക്സ് വിഭാഗവും ഒരുമിച്ച് കൂടിയിരുന്നു. വിദ്യാർത്ഥികളുടെ പ്രവൃത്തികൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും റോബോട്ടിക്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വൈകിട്ട് 5:10-ന് ക്യാമ്പ് സമാപിച്ചു. പുതിയ അറിവുകളും അനുഭവങ്ങളും നേടി സന്തോഷത്തോടെ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.

    • സമാപനം:**

ഈ ജില്ലാ ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പരിജ്ഞാനം നേടാനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാനും വലിയ സഹായമായി. പ്രത്യേകിച്ച് Blender ഉപയോഗിച്ചുള്ള 3D മോഡലിംഗും Animation പരിശീലനവും വളരെ പ്രയോജനകരമായിരുന്നു. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും ടീമുകളായി പ്രവർത്തിക്കാനും ഈ ക്യാമ്പ് ഒരു മികച്ച അവസരമായി മാറി.

                                                                                -അൽഫോൻസ് ജോൺ ജസ്റ്റിൻ

ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്‌കാരം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന്