"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 315: വരി 315:


=== കണ്ണിനു കണ്ണായി സ്കൗട്ട് ===
=== കണ്ണിനു കണ്ണായി സ്കൗട്ട് ===
സെപ്റ്റംബർ 29


=== സെപ്റ്റംബർ 29 ===
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട് ജില്ല കോൺഫറൻസിൽ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൊണ്ട് അവരെ സഹായിക്കുകയും , അവർക്ക് വേണ്ട എല്ലാ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു .കുട്ടികളുടെ മികച്ച സേവന പ്രവർത്തനത്തിന്  വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് ആദരിച്ചു കൊണ്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട് ജില്ല കോൺഫറൻസിൽ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൊണ്ട് അവരെ സഹായിക്കുകയും , അവർക്ക് വേണ്ട എല്ലാ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു .കുട്ടികളുടെ മികച്ച സേവന പ്രവർത്തനത്തിന്  വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് ആദരിച്ചു കൊണ്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി


വരി 334: വരി 334:
രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.


വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
[https://youtube.com/shorts/Z4creubm4X4?feature=share വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക]
 
=== ദ്വിതീയ സോപാൻ  ടെസ്റ്റ് ക്യാമ്പ് ===
ഒക്ടോബർ 4
 
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വീതിയ സോപാൻ ടെസ്റ്റ് ക്യാമ്പ് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികളാണ് പല വിദ്യാലയങ്ങളിൽ നിന്നായി ഇവിടെ ക്യാമ്പിന് എത്തിച്ചേർന്നത്.
 
=== സബ്ജില്ലാ ക്രിക്കറ്റ് ===
ഒക്ടോബർ 5
 
പാലക്കാട് സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം നേടി
 
=== യൂണിറ്റ് ക്യാമ്പ് ===
ഒക്ടോബർ 8
 
2024 അധ്യയന വർഷത്തിൽ 2023 - 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് മിഷൻ സ്കൂളിലെ കൈറ്റ് മിസ്റ്റർ ആയ ഡോണാ ജോസ് വടക്കൻ ആണ് ക്യാമ്പിന് നേതൃത്വം വഹിച്ചത് . എച്ച് എം ഉദ്ഘാടനം ചെയ്തു. ബാച്ചിലെ 43 വിദ്യാർത്ഥികളിൽ 40 പേർ ക്യാമ്പിൽ പങ്കെടുത്തു .അനിമേഷൻ,സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഓണത്തിന്റെ ആശംസ കാർഡുകൾ തയ്യാറാക്കുവാനും വീഡിയോ തയ്യാറാക്കാനും ഈ ക്യാമ്പിലൂടെ കുട്ടികൾ കഴിവ് നേടി. ക്യാമ്പിൽ നിന്ന് 8  കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
 
=== JRC യൂണിഫോം ===
ഒക്ടോബർ 9
 
2024_27 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ജെ ആർ സി യൂണിഫോം വിതരണം മാനേജർ കൈലാസമണി.യു നിർവഹിച്ചു
 
=== ചാമ്പ്യൻഷിപ്പ് ===
ഒക്ടോബർ 9
 
66 മത്തെ കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ശ്യാം ബ്രോൺസ് മെഡൽ നേടി
 
=== പാലക്കാട് സബ് ജില്ലാ സ്പോർട്സ് ===
ഒക്ടോബർ 14
 
പാലക്കാട് സബ് ജില്ലാ സ്പോർട്സിൽ 3000 മീറ്റർ റണ്ണിങ് റേസിൽ വിശ്വപ്രകാശ് മൂന്നാം സ്ഥാനം നേടി.
 
Sriji.S റണ്ണിങ് റേസിൽ മൂന്നാം സ്ഥാനത്തോടുകൂടി ബ്രൗൺസ് മെഡൽ നേടി

10:29, 5 നവംബർ 2024-നു നിലവിലുള്ള രൂപം

വിദ്യാലയവാർത്തകൾ 2024-2025

ജൂൺ മാസ വാർത്തകൾ

സ്കൂൾ പ്രവേശന ഉത്സവം

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു

പരിസ്ഥിതി ദിനം

കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ  വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ  പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി  കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ  ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു.

Aspire English club

Aspire English club for the academic year 2024 was formed on 1st June 2024. Its name indicates" acquisition of symbol productive inspiring rhythm in English" gives life oriented classes, handle language effortlessly, provide more freedom to children. Club consist of 75 members. Sreerag from 9A and Sreedevika from 9th C have been selected as president and secretary respectively.

poster making

5/06/24The club conducted various programs for enhancing the learning process in English. Poster making competition was held on 5th June, ( world and environmental day). All the classes actively participated in the competition.Each class has to prepare a poster. It is decided to give away the prizes for the winners in English assembly

DRAWING COMPETITION

- The club conducted a drawing competition on 14/06/2024 to encourage the artistic talents of the students. Many students actively participated in the competition. The team was textual based"classroom". Winners will be awarded in the English assembly.


RECITATION COMPETITION:-

A recitation competition was held on 05/07/2024. The main aim is to encourage the art of expression of thoughts and understanding, where the meaning of the poem is powerfully and clearly conveyed. Many students actively  participated and winners will be awarded in the assembly

വായനദിനം

19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ   വിദ്യാരംഗം കലാസാഹിത്യ വേദി  ഔപചാരികമായി

ഉദ്ഘാടനം നിർവഹിച്ചു.9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. 8E

യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു

ബഷീർ ദിനം

19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി.

ജൂലൈ മാസ വാർത്തകൾ

ജനസംഖ്യ ദിനം

11/07/24 സോഷ്യൽ സയൻസ് club ന്റെ നേതൃത്വത്തിൽ  ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തുകയും പിന്നീട് ശ്വേത(10 c)നേഹ,( 9c) എന്നീ കുട്ടികൾ ജനസംഖ്യയെ കുറിച്ച് സംസാരിച്ചു

ചാന്ദ്രദിനാചരണം

22/07/24 കർണകയമ്മൻ ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ലോക ചാന്ദ്ര ദിനം ആചരിച്ചു. ചാന്ദ്രദിന പ്രസംഗം മണികണ്ഠൻ. ആർ  അവതരിപ്പിച്ചു. ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി.  'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .എട്ടാം തരത്തിൽ സന അൻവർ ഒന്നാം സ്ഥാനവും സൗരവ് കൃഷ്ണ. എസ്, രണ്ടാം സ്ഥാനവും നേടി. ഒൻപതാം തരത്തിൽ നിതുൽ കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും, ശ്രീശാന്ത് രണ്ടാം സ്ഥാനവും കരസ്തമാക്കി.പത്താം തരത്തിൽ കൗസ്തുഭ. ജി ഒന്നാം സ്ഥാനവും ആദർശ്. എസ് രണ്ടാം സ്ഥാനവും നേടി. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക കെ. വി നിഷ ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു.

സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം

23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.

ഓഗസ്റ്റ് മാസ വാർത്തകൾ

ഹിരോഷിമ ദിനാചരണം

06 /08/2024ഹിരോഷിമ ദിനത്തോട് മുന്നോടിയായി വർക്ക്‌ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർമിച്ച സഡാക്കോ bird

ലോക സമാധാന ദിനം

8/8/24ലോകസമാധാന സന്ദേശവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

ഹിരോഷിമ നാഗസാക്കി

09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു

ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ

12/08/2024 കർണകയമ്മൻ  ഹയർസെക്കൻഡറി സ്കൂൾ മൂത്താൻതറയിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ12-8-2024 ന് സംഘടിപ്പിച്ചു.മത്സരത്തിൽ 8,9,10- ക്ലാസുകളിൽ നിന്നായി 215 വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനം

15/08/24 78 മത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു . പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ  H M  നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട്  കെ ഇ എസ് സെക്രട്ടറി രാജഗോപാൽ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ്‌ ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി.

കോട്ടമൈതാനത്ത് വെച്ചു നടന്ന 78 മത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ കണ്ണകിയമ്മൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ കുട്ടികൾ പരേഡിൽ പങ്കെടുത്തു

സ്കൂൾ ഇലക്ഷൻ

16/ 8 /24ന് സ്കൂൾ ലീഡർ , ആർട്ട് ക്ലബ് സ്പോട്സ് സെക്രട്ടറി എന്നീ വിഭാഗങ്ങളിലേക്കായി വാശിയേറിയ ഇലക്ഷൻ നടന്നു .

school leaders
ARTS CLUB SECRETARYGOPIKA P
Sports SecretaryDhananjay Ram P HSS

ഐഡി കാർഡ് വിതരണം

19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ്  HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി

संस्कृतदिनाचरणम् സംസ്കൃതദിനാചരണം  22/8/24

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഓഗസ്റ്റ് 22ന് സംസ്കൃത ദിനാചരണം നടത്തി .

HM കെ വി ക്ക് സമ്മാനം നൽകി.കുട്ടികൾ എല്ലാവരും സംസ്കൃത ദിന ആശംസ കാർഡുകൾ നിർമ്മിച്ചു.കുട്ടികളുടെ വിവിധ രചനകൾ,സുഭാഷിതങ്ങൾ ,ആശംസ കാർഡുകൾ എന്നിവ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.സംസ്കൃത അധ്യാപിക സുജാത ടീച്ചർ എല്ലാവർക്കും സംസ്കൃതദിന ആശംസയും നന്ദിയും അർപ്പിച്ചുകൊണ്ട് സംസ്കൃത പരിപാടി അവസാനിപ്പിച്ചു.

സംസ്കൃത പഠനയാത്ര 23/08/24

കർണ്ണകയമൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനചരണവുമായി ബന്ധപ്പെട്ട് ഒരു പഠനയാത്ര ഓഗസ്റ്റ് 23 ന് നടത്തി.ചെറുതുരുത്തി കലാമണ്ഡലം ,വള്ളത്തോൾ മ്യൂസിയം, കുഞ്ചൻ നമ്പ്യാർ സ്മാരകം , വരിക്കാശ്ശേരി മന  എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര. 40 കുട്ടികളും 5 അധ്യാപകരും യാത്രയിൽ ഉണ്ടായിരുന്നു.വളരെ രസകരമായതും അനുഭവസമ്പത്തുള്ളതുമായിരുന്നു യാത്ര . കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അവർക്ക് ഇത് പുതിയ ഒരു അനുഭവമായിരുന്നു. :പൊതുവേ പഠനയാത്ര വളരെ രസകരവും ഉല്ലാസ്സഭരിതവുമായിരുന്നു.

ENGLISH ASSEMBLY

ASPIRE ENGLISH CLUB

The club conducted  the School Assembly in English on 29/8/24. As a part of improving language Skills, the club took this initiative , and there by giving opportunities for the students to present their best performances .

Anchoring, prayer, pledge, Speech, Newwords , Prize distribution, vote of thanks Were included in the Assembly. Each and everything was Prepared and executed by the students with the Proper guidance of teachers.

ഗൈഡ് സ് യൂണിറ്റുകളുടെ  ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ  സെറിമണിയും

23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്,  അരുൺ കുമാർ, ജയചന്ദ്രകുമാർ  എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി.

ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു

13/9/24 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണം പ്രൗഢഗംഭീരമായ ആഘോഷിച്ചു. പൂക്കള മത്സരം, വടം വലി, ഡിജിറ്റൽ പൂക്കളം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ പായസവിതരണo എന്നിവ നടന്നു. വിദ്യാലയത്തിലെ പ്രഥമാധ്യപകർ, പ്രിൻസിപ്പാൾ , മാനേജർ , പി ടി എ പ്രസിഡന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു

വെങ്കല മെഡൽ

നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പി അഭിഷേക്

സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം

പാലക്കാട് സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ നേഹ

മൂന്നാം സ്ഥാനം

പാലക്കാട് ഉപജില്ലാ ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

രണ്ടാം സ്ഥാനം

പാലക്കാട് ഉപജില്ലാ ജൂനിയർ  പെൺകുട്ടികളുടെ ഖോ ഖോ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

ഒന്നാം സ്ഥാനം

പാലക്കാട് ഉപജില്ലാ ജൂനിയർ ആൺകുട്ടികളുടെ കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

സ്കൂൾ കലോത്സവം 24-25

25/9/24 കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ധ്വനി -2024  സിനിമ പിന്നണി ഗായകൻ ശ്രീഹരി പാലക്കാട്‌ സെപ്റ്റംബർ 26 ന് ഉത്ഘാടനം ചെയ്തു. പിറ്റേ  പ്രസിഡന്റ്‌ ശ്രീ സനോജ് അധ്യക്ഷത വഹിച്ചു. മാനേജർ യു കൈലാസ മണി, പ്രിൻസിപ്പൽ വി. കെ രാജേഷ് , സി പ്രീത, ആർ സ്മിത, സി. ആർ സുജാത,ശ്രുതി പി ടി എ അംഗം, പി പി നുസൈബ, എസ് എം സി  ചെയർപേഴ്സൺ ടി രമ്യ എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 26,27  തിയതികളിൽ ആയി രചനാ മത്സരങ്ങളും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ചിത്രരചന ) സംസ്കൃതോത്സവം നടന്നു കൂടാതെ മൃദംഗം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം,  സംഘ നൃത്തം,ഒപ്പന,നാടൻപാട്ട്,ദഫ്മുട്ട്,കോൽക്കളി,തിരുവാതിര, തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

സ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ലൈവ് സ്ട്രീമിംഗ്, പോസ്റ്റർ മേക്കിങ് ,പ്രമോ വീഡിയോ തയ്യാറാക്കൽ ,ഷോട്ട് വീഡിയോ തയ്യാറാക്കാൻ ,ഗൂഗിൾ ഫോട്ടോ ലിങ്ക് തയ്യാറാക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തി.

Live streaming കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Promo video കാണുവാൻ

Short video കാണുവാൻ

ഗൂഗിൾ ഫോട്ടോ ലിങ്ക്

E പത്രം പ്രകാശനം

സെപ്റ്റംബർ 26

സ്കൂൾ കലോത്സവ വേദിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ  വാർത്തകൾ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയറിൽ പത്രം തയ്യാറാക്കുകയും. ബഹുമാനപ്പെട്ട HM കെ വി നിഷ ടീച്ചർ സ്കൂൾ പത്രം കലോത്സവ വേദിയിൽ പ്രസിദ്ധീകരിച്ചു.

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

മാരത്തോൺ റാലി

സെപ്റ്റംബർ 27

സ്വച്ഛത ഭാരത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് മുൻസിപ്പാലിറ്റി സൈക്കിൾ റാലി നടത്തുകയും. അതിൽ ലിറ്റിൽ കൈറ്റ്,സ്കൗട്ട് ഗൈഡ്സ് , ജെ ആർ.സി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുക്കുകയും  സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

സയൻസ് ക്വിസ്

സെപ്റ്റംബർ 28

ഹെൽത്ത് ആൻഡ് ഹൈജീൻ എന്ന വിഷയവുമായി ബന്ധപ്പെട്ട് സയൻസ് ഡിപ്പാർട്ട്മെന്റ് നടത്തിയ ക്വിസ് പ്രോഗ്രാമിൽ

സഞ്ജയ് കൃഷ്ണ ഒന്നാം സ്ഥാനവും,കാർത്തിക രണ്ടാം സ്ഥാനവും,ശ്രീകേഷ് മൂന്നാം സ്ഥാനത്തിനും അർഹരായി

കണ്ണിനു കണ്ണായി സ്കൗട്ട്

സെപ്റ്റംബർ 29

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട് ജില്ല കോൺഫറൻസിൽ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൊണ്ട് അവരെ സഹായിക്കുകയും , അവർക്ക് വേണ്ട എല്ലാ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു .കുട്ടികളുടെ മികച്ച സേവന പ്രവർത്തനത്തിന്  വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് ആദരിച്ചു കൊണ്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി

Weight lifting

ഒക്ടോബർ 1

പാലക്കാട് ജില്ല ജൂനിയർ വിഭാഗം വെയിറ്റ് ലിഫ്റ്റ് മത്സരത്തിൽ സനൂപിന് മൂന്നാം സ്ഥാനം ലഭിച്ചു

ഗാന്ധിജയന്തി E-സർട്ടിഫിക്കറ്റ്

ഒക്ടോബർ 2

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ  ഗാന്ധിജയന്തി ക്വിസ് മത്സരം  നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്.

സ്കൂൾതല സ്പോർട്ട്സ്

ഒക്ടോബർ 3 ,4

രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദ്വിതീയ സോപാൻ  ടെസ്റ്റ് ക്യാമ്പ്

ഒക്ടോബർ 4

പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വീതിയ സോപാൻ ടെസ്റ്റ് ക്യാമ്പ് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികളാണ് പല വിദ്യാലയങ്ങളിൽ നിന്നായി ഇവിടെ ക്യാമ്പിന് എത്തിച്ചേർന്നത്.

സബ്ജില്ലാ ക്രിക്കറ്റ്

ഒക്ടോബർ 5

പാലക്കാട് സബ് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം നേടി

യൂണിറ്റ് ക്യാമ്പ്

ഒക്ടോബർ 8

2024 അധ്യയന വർഷത്തിൽ 2023 - 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് മിഷൻ സ്കൂളിലെ കൈറ്റ് മിസ്റ്റർ ആയ ഡോണാ ജോസ് വടക്കൻ ആണ് ക്യാമ്പിന് നേതൃത്വം വഹിച്ചത് . എച്ച് എം ഉദ്ഘാടനം ചെയ്തു. ബാച്ചിലെ 43 വിദ്യാർത്ഥികളിൽ 40 പേർ ക്യാമ്പിൽ പങ്കെടുത്തു .അനിമേഷൻ,സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഓണത്തിന്റെ ആശംസ കാർഡുകൾ തയ്യാറാക്കുവാനും വീഡിയോ തയ്യാറാക്കാനും ഈ ക്യാമ്പിലൂടെ കുട്ടികൾ കഴിവ് നേടി. ക്യാമ്പിൽ നിന്ന് 8  കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.

JRC യൂണിഫോം

ഒക്ടോബർ 9

2024_27 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ജെ ആർ സി യൂണിഫോം വിതരണം മാനേജർ കൈലാസമണി.യു നിർവഹിച്ചു

ചാമ്പ്യൻഷിപ്പ്

ഒക്ടോബർ 9

66 മത്തെ കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പ് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ശ്യാം ബ്രോൺസ് മെഡൽ നേടി

പാലക്കാട് സബ് ജില്ലാ സ്പോർട്സ്

ഒക്ടോബർ 14

പാലക്കാട് സബ് ജില്ലാ സ്പോർട്സിൽ 3000 മീറ്റർ റണ്ണിങ് റേസിൽ വിശ്വപ്രകാശ് മൂന്നാം സ്ഥാനം നേടി.

Sriji.S റണ്ണിങ് റേസിൽ മൂന്നാം സ്ഥാനത്തോടുകൂടി ബ്രൗൺസ് മെഡൽ നേടി