വിദ്യാലയവാർത്തകൾ 2024-2025

ജൂൺ മാസം

സ്കൂൾ പ്രവേശന ഉത്സവം

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു

 
 

പരിസ്ഥിതി ദിനം

കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .

 

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിഉദ്ഘാടനവും

കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ  വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ  പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി  കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ  ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു.