"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
== അടൂർ ഉപജില്ലാ വിദ്യാരംഗം ക്വിസ് മത്സരം == | == അടൂർ ഉപജില്ലാ വിദ്യാരംഗം ക്വിസ് മത്സരം == | ||
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- | [[പ്രമാണം:38102 ക്വിസ് മത്സരം.jpeg|ലഘുചിത്രം|38102 ക്വിസ് മത്സരം ]] | ||
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി. |
21:13, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ സർവോത്മുഖമായ വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട് . അതിൻെറ ഫലമായി വിവിധ അംഗീകാരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട് .
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി !!
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി .
8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി. 2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ആനിമേഷൻ , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.
അടൂർ ഉപജില്ലാ വിദ്യാരംഗം ക്വിസ് മത്സരം
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി.