സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2024 -25
പ്രവേശനോത്സവം 2024
ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
എന്റെ വിദ്യാലയം
മനസ്സിന്റെ മണിച്ചെപ്പിൽ ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന എന്റെ വിദ്യാലയം സെന്റ് തോമസ് എച്ച് എസ് എസ് കടമ്പനാട് സ്കൂൾ. ക്ലാസ് മുറിയുടെ അകത്തളത്തിൽ നിന്ന് പ്രകൃതിയിലേക്ക് ഇറങ്ങി പഠിക്കുവാൻ വാകമരച്ചുവടുകളെ കൂട്ടുപിടിച്ച എന്റെ പ്രകൃതിരമണീയമായ സ്കൂൾ.
എന്റെ സ്കൂളിലെ അന്തരീക്ഷം സന്തോഷകരമാണ്. പഠനഭാരത്തിന്റെ ചുവടുകൾ താഴെയിറക്കി സൗഹൃദത്തിന്റെ വലയം സൃഷ്ടിച്ച ബൂട്ടുകളുടെ ചവിട്ടടികളിൽ പരേഡുകൾ നടത്തിയ കായികമേളകൾക്ക് മാറ്റുകൂട്ടിയ എന്റെ വിശ്വവിശാലമായ സ്കൂൾ ഗ്രൗണ്ട്. സ്കൂൾ ജീവിതം പഠനത്തിലും കായിക വിനോദത്തിലും മാത്രം ഒതുങ്ങുന്നില്ല. അതിനുവേണ്ടി സ്കൂളിൽ 3000ത്തിലധികം സാഹിത്യവും വിജ്ഞാനപ്രദവുമായ പുസ്തകങ്ങൾ അടങ്ങിയ ശാന്തമായ ലാളിത്യം നിറഞ്ഞ വളരെ മനോഹരമായ ലൈബ്രറിയും, സാങ്കേതിക വിജ്ഞാനങ്ങൾ അറിഞ്ഞു വളരാൻ നല്ലൊരു കമ്പ്യൂട്ടറിൽ ലാബും, വിശാലമായ ശാസ്ത്രജ്ഞാനം നൽകാനായി ഒരു സയൻസ് ലാബും എന്റെ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർത്ഥികളുടെ കഴിവും സർഗാത്മകതയും തിരിച്ചറിഞ്ഞ് അവരുടെ പങ്കാളിത്തം ഉറപ്പാക്കി അവരെ അവരുടെ ഉള്ളിൽ നിന്നും ഉണർത്താൻ വേണ്ടി സ്കൂളിൽ വിവിധതരം ക്ലബ്ബുകൾ ഉണ്ട്.ലിറ്റിൽ കൈറ്റ്സ്, NCC, RED CROSS, സോഷ്യൽ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, സ്പോർട്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം തുടങ്ങി പലതരം വൈവിധ്യങ്ങളും പ്രവർത്തനങ്ങളും നിറച്ചു കൊണ്ടുള്ള വ്യത്യസ്തമായ പ്രചോദനമേകുന്ന ക്ലബ്ബുകൾ. എന്റെ സ്കൂളിൽ നിന്നും വളരെ പോഷകപ്രദമായ ഉച്ചഭക്ഷണം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കൂട്ടുകാരുടെ ഉച്ചഭക്ഷണത്തിൽ കൈയിട്ടുവാരിയും വാരി കൊടുത്തും ഉച്ചക്കഞ്ഞിയുടെ സ്വാദിൽ പകരം വയ്ക്കാൻ ആവില്ല ഇന്നത്തെ ഭക്ഷണം. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ പൂന്തോട്ടം. വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷാദികൾ നിറഞ്ഞ പച്ചക്കറി തോട്ടം. കഴിഞ്ഞ കാലത്തിന്റെ നടന ചാരുതയെ വിളിച്ചു ഉണർത്തുന്ന വിജയത്തിന്റെയും തിളക്കത്തിന്റെയും പരവതാനി വിരിച്ച എന്റെ വിദ്യാലയം. പത്തനംതിട്ട ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കടമ്പനാട് സെന്റ് തോമസ് സ്കൂൾ. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. വിദ്യാരംഗം
സർഗോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി സംഗമവും എന്റെ വിദ്യാലയത്തിന്റെ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.അതുപോലെ തന്നെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം എന്റെ വിദ്യാലയത്തിൽ വച്ച് നടന്നു. കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 76-ാം സ്കൂൾ വാർഷികവും 2024-25 വർഷത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും സ്കൂളിൽ വച്ച് നടത്തി. എന്റെ വിദ്യാലയത്തിലെ 2024- 25 അക്കാദമിക വർഷത്തെ പഠനോത്സവം ഒരു ഉത്സവമായി എന്റെ വിദ്യാലയത്തിൽ നഷ്ടപ്പെട്ടു. ഈ പഠനോത്സവം ഒരു ഉത്സവപ്രതീതി വിദ്യാലയത്തിൽ ഉളവാക്കി. ജൂൺ 26-ാം തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കായിക അധ്യാപകൻ ആയ ലിനു എബ്രഹാം സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളോടൊപ്പം സാറും സുംബാ ഡാൻസ് അവതരിപ്പിച്ച് ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ 11ന് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സാർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി തുടങ്ങിയ യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനത്തിന്റെ സ്നേഹധാര സഹായ പദ്ധതിയുടെ ഉദ്ഘാടനവും എൻ.സി.സി യൂണിറ്റിന്റെ ഭാഗമായി ഏകാന്തതയ്ക്ക് ഒരു സ്വാന്തനം എന്ന പ്രോജക്ട് സീനിയർ കേഡറ്റായ സ്മെബിൻ അനീഷിന് നൽകിക്കൊണ്ട് കളക്ടർ ഉദ്ഘാടനം നിർവഹിച്ചു.
സർഗാത്മകതയുടെ വഴിയിൽ ആട്ടവും പാട്ടും വരെയും ഒക്കെ കടന്നുവന്ന സർഗ്ഗ വേളകളുടെ സുന്ദരമായ നിമിഷങ്ങൾ. ഓർമ്മകളുടെ പടവുകൾ കയറി കുട്ടിത്തത്തിലേക്ക് നമ്മെ തിരിച്ചു കൊണ്ടുപോകുന്ന എന്റെ വിദ്യാലയം. എന്നും നനുത്ത ഓർമ്മകൾ വേരോടുന്ന സ്കൂൾ വരാന്തയും ഇടവഴികളും വെയിലേറ്റു വാടാതെ മഴയയേറ്റു കുളിരാതെ ജീവിതത്തിന്റെ ഗോളുകൾ നേടിയ മനോഹരമായ നിമിഷങ്ങൾ. പഠനത്തിന്റെ വെളിച്ചം പകർന്ന ദിവസങ്ങൾ. ഒരായിരം സൂര്യകിരണങ്ങളുടെ കാൽ പതിച്ച എന്റെ വിദ്യാലയം എന്നും എന്റെ മനസ്സിൽ ഉടയാതെ ഞാൻ കാത്തുസൂക്ഷിക്കും.
അനഘ സുകേഷ്
9A
.