"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ്  പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.    കൊല്ലം റൂറൽ  പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും  ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്.  ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും  ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്.  ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന്  എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ്  ജി ശോഭ.
{{Yearframe/Header}}


== '''2024-25 പ്രവർത്തനങ്ങൾ''' ==


== '''ഡോക്ടേഴ്സ് ദിനം'''  ==
2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു.   കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും  ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ.
ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ , ഡോ.ലക്ഷ്മിക്കുട്ടി എന്നിവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പരിസര ശുചിത്വം പാലിക്കുന്നതിനെ കുറിച്ചും, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ടുന്ന സ്വഭാവ രീതികളെ കുറിച്ചും ഡോ.മധുസൂദനൻ കുട്ടികളുമായി സംസാരിച്ചു. ഡോക്ടർമാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചും, ഡോക്ടർ ആയതിലുള്ള അഭിമാനത്തെക്കുറിച്ചും ഡോക്ടർമാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡോ.ലക്ഷ്മിക്കുട്ടി കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ ഡെപ്യൂട്ടി HM വിനിതകുമാരി, രക്ഷാകർതൃ പ്രതിനിധി നന്ദനൻ SPC യുടെ ചുമതലക്കാരായ  ഷിയാദ് ഖാൻ ശോഭ എന്നിവർ സംസാരിച്ചു.
[[പ്രമാണം:40031 doctorsday spc 2024.jpg|ഇടത്ത്‌|ചട്ടരഹിതം|525x525ബിന്ദു]]
[[പ്രമാണം:40031 doctorsday spc1 2024.jpg|ചട്ടരഹിതം|525x525ബിന്ദു|വലത്ത്‌]]
 
 
 
 
 
 
 
 
== '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് 19/06/24 ബുധനാഴ്ച രാവിലെ  8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീമതി. ലതിക  വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ  SPC കൊല്ലം റൂറൽ മുൻ ADNO ശ്രീ. രാജീവ് സാറിനെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ചിന്മയ പരേഡ് നയിച്ചു. മാസ്റ്റർ നായിഫ് നിഷാദ് സെക്കൻഡ് ഇൻ കമാൻഡർ ആയിരുന്നു. ഗേൾസ്  പ്ലറ്റൂണിനെ കുമാരി ശ്രീലക്ഷ്മിയും, ബോയ്സ് പ്ലറ്റൂണിനെ മാസ്റ്റർ അശ്വജിത് അനിലും നയിച്ചു. മാസ്റ്റർ അശ്വന്ത്, ബാൻഡിന് നേതൃത്വം നൽകി.കടയ്ക്കൽ SHO ശ്രീ. S. B. പ്രവീൺ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം മനോജ് കുമാർ ബ്ലോക്ക്‌ മെമ്പർ ശ്രീ. സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സബിത ഡി. എസ്. ശ്രീ. A. നജീം (പ്രിൻസിപ്പൽ )
 
T. വിജയകുമാർ,( HM)
 
S.റജീന( പ്രിൻസിപ്പാൾ  VHSE)
 
വിജയകുമാർ(ADNO, SPC കൊല്ലം റൂറൽ)
 
വികാസ്(SMC ചെയർമാൻ)
 
മനോജ് (PTA  വൈസ്.പ്രസിഡന്റ് )
 
നന്ദനൻ ( ഗാർഡിയൻ SPC  ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
[[പ്രമാണം:40031 spc passingout 2024.jpg|ചട്ടരഹിതം|448x448ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:40031 spcpassingout1 2024.jpg|നടുവിൽ|ചട്ടരഹിതം|431x431px]]
 
 
== '''2023-24 പ്രവർത്തനങ്ങൾ''' ==
 
== '''SPC ഓണം ക്യാമ്പ്''' ==
    2023-24 അധ്യയന വർഷത്തെ ഓണം ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ നടന്നു. ക്യാമ്പിന്റെ ഉൽഘാടനം പ്രിൻസിപ്പാൾ A നജീം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസുകൾ, സംവാദം, യോഗ, PT, parade,ലഹരിവിരുദ്ധ ചുവർ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.'Do's & Don't the usage of mobile phone 'എന്ന വിഷയത്തിൽ ബിനു (Cyber cell), 'Defeat the drugs 'എന്ന വിഷയത്തിൽ Sabeer (Excise dept ), 'National integration,' Sri. Zakeer Hussain (Rtd CI)എന്നിവർ ക്ലാസ്സെടുത്തു. ഭൂപേഷ് സാറിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു. സമാപന സമ്മേളനം HM വിജയകുമാർ നിർവഹിച്ചു. അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ, വിനീത, സുജ, സജീത, ചന്ദ്രബാബു PTA അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
<gallery widths="450" heights="210">
പ്രമാണം:40031-spccamp-2023-1.jpg
പ്രമാണം:40031-spccamp-2023-4.jpg
പ്രമാണം:40031-spccamp-2023-3.jpg
പ്രമാണം:40031-spccamp-2023-2.jpg
</gallery>
 
== '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
[[പ്രമാണം:40031-SPC-PASSINGOUT-2023.jpg|ചട്ടരഹിതം|448x448ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:40031-SPC-PASSINGOUT1-2023.jpg|നടുവിൽ|ചട്ടരഹിതം|416x416px]]
 
 
 
കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ 2021-23വർഷത്തെ SPC കേഡറ്റുകളുടെ  passing out parade Student പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസറും DYSP യുമായ ജോസ് നിർവഹിച്ചു.
 
        കുട്ടികളിൽ സഹജീവി സ്നേഹവും അച്ചടക്കവും ഉത്തരവാദിത്തബോധ വുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച SPC പദ്ധതി 2010 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.രാജ്യത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഈ അഭിമാന പദ്ധതി നമ്മുടെ സ്കൂളിൽ നിന്ന് 12 ബാച്ചുകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.സ്കൂൾ PTA പ്രസിഡന്റ്‌  തങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കടക്കൽ SHO  രാജേഷ്,DNO രാജീവ്‌, പ്രിൻസിപ്പാൾ  നജീം, വാർഡ് അംഗം  സബിത,PTA അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു
 
== '''Spc ദിനം'''  ==
Spc ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ  SHO രാജേഷ്  പതാക ഉയർത്തുന്നു.
[[പ്രമാണം:40031-spcday-2023.jpg|ഇടത്ത്‌|ചട്ടരഹിതം|331x331ബിന്ദു]]
[[പ്രമാണം:40031-spcday1-2023.jpg|നടുവിൽ|ചട്ടരഹിതം|628x628ബിന്ദു]]
 
 
== '''ലഹരിവിരുദ്ധ ദിനം''' ==
  Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി.
 
[[പ്രമാണം:40031-antidrugday-spc1-2023.jpg|ചട്ടരഹിതം|333x333ബിന്ദു]]                                                                          [[പ്രമാണം:40031-antidrugday-spc-2023.jpg|ചട്ടരഹിതം|350x350ബിന്ദു]]
 
=== '''ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം''' ===
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ  മധുര വനം പദ്ധതിയുടെ ഭാഗമായി, വൃക്ഷത്തൈകൾ നട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രോജക്ട് ആയ  എന്റെ മരം എന്റെ സ്വപ്നം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇക്കുറി ഫലവൃക്ഷതൈകൾ നട്ടത്. കേരളത്തിലെമ്പാടും  1001 മധുര വനങ്ങളിലൂടെ  5 ലക്ഷത്തിലധികം ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പരിപാടിയാണ് മധുരവനം
[[പ്രമാണം:40031-environmentday1-2023.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40031-environmentday-2023.jpg|നടുവിൽ|ലഘുചിത്രം]]


== '''2022-23 പ്രവർത്തനങ്ങൾ''' ==
== '''2022-23 പ്രവർത്തനങ്ങൾ''' ==

13:55, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25



2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ.

2022-23 പ്രവർത്തനങ്ങൾ

ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 പരിസ്ഥിതി ദിന പരിപാടികൾ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ദിന റാലിയുടെ ഫ്ലാഗ് ഓഫ് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .മനോജ്‌ കുമാർ നിർവഹിച്ചു. വൃക്ഷതൈ നടീൽ PTA പ്രസിഡന്റ് . TR തങ്കരാജ് നിർവഹിച്ചു. വൃക്ഷതൈ വിതരണം, സെമിനാർ, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.

"ഒരു വയറൂട്ടാം"

നമ്മുടെ സ്കൂളിലെ നിർദ്ധനരായ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്കായി  നടപ്പിലാക്കിയ ഒരുവയാ‌റൂട്ടാം പരിപാടിയുടെ ഉൽഘാടനം കടക്കൽSHO . രാജേഷ് നിർവഹിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഉൽഘാടനം കടക്കൽ SHO രാജേഷ് നിർവഹിച്ചു. സ്വാതന്ത്ര്യ ദിന റാലി ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് ആരംഭിച്ചു.കടക്കൽ വിപ്ലവത്തിൽ പങ്കെടുത്ത സമര സേനനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കടക്കൽ വിപ്ലവ സ്മാരകത്തിൽ നടത്തി.

കർഷകദിനാചരണം  

ചിങ്ങം 1കർഷകദിനത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികർഷകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു

അധ്യാപകദിനാഘോഷം

അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് . MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു.

സിവിൽ സർവീസ് പരീക്ഷ പരിശീലനം

8,9 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി spc യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിലെ അധ്യാപകർ എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നൽകി വരുന്നു.

ക്രിസ്തുമസ് ക്യാമ്പ്

ക്രിസ്തുമസ് ക്യാമ്പിനോടാനുബന്ധിച്ചു കരോൾ സംഘം കടക്കൽ ടൗണിൽ പരിപാടി അവതരിപ്പിച്ചു.

ജലസുരക്ഷാ റാലി

ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ Amal നിർവഹിച്ചു.

സ്നേഹതീരം

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി spc കുട്ടികൾ ചിതറ സ്നേഹതീരം അഗതിമന്ദിരം സന്ദർശിച്ചു. സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ HM വിജയകുമാർ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വെള്ള വടിദിനം

വെള്ള വടിദിനത്തിൽ ചടയമംഗലം BRC യുടെ ആഭിമുഖ്യത്തിൽ skit, demonstration,ക്ലാസ്സ്‌ എന്നിവ നടന്നു.

കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം

മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ.വിജയകുമാർ, NCC ഓഫീസർ . ചന്ദ്രബാബു SPC ഓഫീസർ ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ്  40 ക്ലാസ്സ്‌ ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി.

2021-22 പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരിമൂലം സ്ക്കളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ എസ് പി സി പ്രവർത്തനങ്ങളും ഓൺലൈൻ പ്ലാറ്റ് ഫോമിലേയ്ക്ക് മാറ്റപ്പെട്ടു.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരവരുടെ വീടുകളിലും പരിസരങ്ങളിലും വൃക്ഷത്തൈകൾ നടുകയും ഫോട്ടോകൾ ഗ്രൂപ്പിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ രചന മത്സരം ,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.ഈ അടച്ചിടൽ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിയ്ക്കുന്ന കുട്ടികൾക്കായി ചിരിയോ ചിരി, വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പടവുകൾ ,പോസ്സ് പോസ്സ് ,എസ്സ് പി സി വിർച്ച്വൽ ക്ലാസ്സ് റൂം തുടങ്ങിയ പരിപാടികൾ ഫേസ് ബുക്ക് ,യൂ റ്റ്യൂബ് ,സൂം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ നൽകുകയും അതിനു വേണ്ട തുടർ പ്രവർത്തനങ്ങൾ സ്ക്കൂൾതല ഗ്രൂപ്പുകൾ വഴി നൽകിവരികയും ചെയ്യുന്നു.

മഹാമാരി ഒഴിഞ്ഞ് സ്ക്കൂളുകൾ വീണ്ടും സജീവമായതോടെ എസ് പി സി പ്രവർത്തനങ്ങൾ തുടങ്ങുകയും വർഷത്തെ ക്രിസ്തുമസ്സ് ക്യാമ്പ് ഡിസംബർ 24,24 തീയതികളിൾ നടത്തുകയും ചെയ്തു.ക്യാമ്പിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ വിദ്യാധരൻ നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ്സുകൾ ക്രിസ്തുമസ്സ് കരാൾ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂം

സ്മാർട്ട്‌ ട്രാഫിക് ക്ലാസ്സ്‌ റൂം പ്രവർത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണ് കടക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കിയ സ്മാർട്ട്‌ ട്രാഫിക് ക്ലാസ്സ്‌റൂമിൽ AC, ലാപ്ടോപ്, പ്രൊജക്ടർ, ഹെൽമെറ്റ്‌, മേശ, കസേരകൾ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ വച്ച് മോട്ടോർ വാഹന വകുപ്പ് , പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടന്നുവരുന്നു .

2020-21 പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരി സൃഷ്ടിച്ച ഏറ്റവും വലിയ പ്രതിസന്ധി കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു.ആദ്യഘട്ടത്തിൽ നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് പുതിയ ടെലിവിഷൻ വാങ്ങി നൽകുകയും പത്ത് കുട്ടികൾക്ക് പഴയ ടെലിവിഷൻ സമാഹരിച്ച് അറ്റകുറ്റപണികൾ നടത്തി വിതരണം ചെയ്യുകയുംചെയ്തു.ഓണത്തിന് ഭക്ഷ്യക്കിറ്റ് പഠനോപകരണങ്ങൾ എന്നിവ അർഹരായ കുട്ടികൾക്ക് എത്തിച്ചു നൽകി. ഈ അടച്ചിടൽ കാലത്ത് കഷ്ടതയനുഭവിച്ച കടയ്ക്കൽ മേഖലയിലെ തുണിക്കടകളിലെ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് പച്ചക്കറിക്കിറ്റ് എന്നിവ വിതരണം ചെയ്തു.ഭക്ഷ്യക്കിറ്റ് പച്ചക്കറിക്കിറ്റ് എന്നിവയുടെ വിതരണോത്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ നിർവ്വഹിച്ചു.കടയ്ക്കൽ,ചുണ്ട എന്നീ ഗ്രാമ പഞ്ചാത്തുകളിെലെ സി എഫ് എൽ റ്റി സി കളിലേയ്ക്ക് മാസ്ക്ക് , സാനിറ്റൈസർ പെഡസ്ട്രൈൽ ഫാൻ എന്നിവ കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ വാങ്ങി നൽകി

2019-20 പ്രവർത്തനങ്ങൾ

രണ്ടാം പ്രളയകാലത്തും കേഡറ്റുകളുടെ നേതൃത്വത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയുണ്ടായി.ഉത്പന്നസമാഹരണവും ധനസമാഹരണവും നടത്തി ദുരനതമഖലയിലെത്തിയ്ക്കാൻ കേഡറ്റുകൾക്ക്കഴിഞ്ഞു.കടയ്ക്കൽ പഞ്ചായത്തിന്റെ ബഡ്സ് സ്ക്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് പെറ്റ്ബോർഡ് പഠനോപകരണങ്ങൾ മിഠായി എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ക്രിസ്തുമസ്സ് ക്യാമ്പിനോടനുബന്ധിച്ച് ഓയിൽപാം ഇന്ത്യാ ലിമിറ്റഡിന്റെ തോട്ടം സന്ദർശിയ്ക്കുകയും ക്രിസ്തുമസ്സ് കരാൾ നടത്തുകയും ചെയ്തു. സ്പെഷ്യൽ ഇൻ്റലക്ച്വൽ മാരത്തണിൽ കേഡറ്റുകളായ നിരഞ്ജൻ ,ശ്രേയ, ഗംഗാ അശോക് എന്നിവർ സ്ക്കൂളിനെ പ്രതിനിധീകരിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചു.

2018-19 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ലഭ്യമാക്കിയ വൃക്ഷത്തൈകളുടെ വിതരണവും നടീലും യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.ബഹുമാന്യനായ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വൃക്ഷത്തൈകളുടെ വിതരണവും നടീലും ഉത്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെ ഗ്രീൻ സിഗ്നൽ എന്ന പേരിൽ കടയ്ക്കൽ ഠൗണിൽ നിന്നാരംഭിച്ച കൂട്ട ഓട്ടം കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്രദിന ക്വിസ്, ഉപന്യാസരചനാ മത്സരം എന്നിവ നടത്തി.

2018ലെ പ്രളയദുരന്തത്തിൽ നമ്മുടെ നാട് പകച്ചുനിന്നപ്പോൾ ദുരന്തമേഖലയിലേയ്ക്ക് 2ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ സമാഹരിച്ച് സ്ക്കൂൾ പ്രഥമാധ്യാപിക ഗീത ടീച്ചർ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജുവിന് കൈമാറി.പ്രളയദുരന്തമഖലയായ പാണ്ടനാട് ശുചീകരണത്തിനായി കേഡറ്റുകളും പങ്കാളികളായി.കേഡറ്റുകൾ സമാഹരിച്ച 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

ഗാന്ധിജയന്തിദിനത്തിൽ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന പരിസര ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തിയതുകൂടാതെ തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതൃമ്മലയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം അഗതിമന്ദിരം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളുടെ മാനസികോല്ലാസത്തിനായി കേഡറ്റുകൾ കലാപരിപാടികൾ അവതരിപ്പിയ്ക്കുകയും ചെയ്തു.