ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
2024-25 പ്രവർത്തനങ്ങൾ
ഡോക്ടേഴ്സ് ദിനം
ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ , ഡോ.ലക്ഷ്മിക്കുട്ടി എന്നിവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പരിസര ശുചിത്വം പാലിക്കുന്നതിനെ കുറിച്ചും, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ടുന്ന സ്വഭാവ രീതികളെ കുറിച്ചും ഡോ.മധുസൂദനൻ കുട്ടികളുമായി സംസാരിച്ചു. ഡോക്ടർമാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചും, ഡോക്ടർ ആയതിലുള്ള അഭിമാനത്തെക്കുറിച്ചും ഡോക്ടർമാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡോ.ലക്ഷ്മിക്കുട്ടി കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ ഡെപ്യൂട്ടി HM വിനിതകുമാരി, രക്ഷാകർതൃ പ്രതിനിധി നന്ദനൻ SPC യുടെ ചുമതലക്കാരായ ഷിയാദ് ഖാൻ ശോഭ എന്നിവർ സംസാരിച്ചു.
![](/images/thumb/d/df/40031_doctorsday_spc_2024.jpg/525px-40031_doctorsday_spc_2024.jpg)
![](/images/thumb/a/a3/40031_doctorsday_spc1_2024.jpg/525px-40031_doctorsday_spc1_2024.jpg)
എസ് പി സി പാസിംഗ് ഔട്ട് പരേഡ്
കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 19/06/24 ബുധനാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീമതി. ലതിക വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ SPC കൊല്ലം റൂറൽ മുൻ ADNO ശ്രീ. രാജീവ് സാറിനെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ചിന്മയ പരേഡ് നയിച്ചു. മാസ്റ്റർ നായിഫ് നിഷാദ് സെക്കൻഡ് ഇൻ കമാൻഡർ ആയിരുന്നു. ഗേൾസ് പ്ലറ്റൂണിനെ കുമാരി ശ്രീലക്ഷ്മിയും, ബോയ്സ് പ്ലറ്റൂണിനെ മാസ്റ്റർ അശ്വജിത് അനിലും നയിച്ചു. മാസ്റ്റർ അശ്വന്ത്, ബാൻഡിന് നേതൃത്വം നൽകി.കടയ്ക്കൽ SHO ശ്രീ. S. B. പ്രവീൺ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം മനോജ് കുമാർ ബ്ലോക്ക് മെമ്പർ ശ്രീ. സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സബിത ഡി. എസ്. ശ്രീ. A. നജീം (പ്രിൻസിപ്പൽ )
T. വിജയകുമാർ,( HM)
S.റജീന( പ്രിൻസിപ്പാൾ VHSE)
വിജയകുമാർ(ADNO, SPC കൊല്ലം റൂറൽ)
വികാസ്(SMC ചെയർമാൻ)
മനോജ് (PTA വൈസ്.പ്രസിഡന്റ് )
നന്ദനൻ ( ഗാർഡിയൻ SPC ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
![](/images/thumb/4/4f/40031_spc_passingout_2024.jpg/448px-40031_spc_passingout_2024.jpg)
![](/images/thumb/6/65/40031_spcpassingout1_2024.jpg/431px-40031_spcpassingout1_2024.jpg)