"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
'''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - വെഞ്ഞാറമൂട് ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.....[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/അവാർഡ്|കൂടുതൽ വായിക്കാം]]...''' | |||
[[പ്രമാണം:42051 Lk award .jpg|നടുവിൽ|ലഘുചിത്രം|എൽ കെ അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു]] | |||
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' == | == [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' == | ||
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു. | '''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.''' | ||
'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...] | '''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...] | ||
വരി 143: | വരി 146: | ||
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ</u></big>''' === | === '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ</u></big>''' === | ||
'''<big>എം പി എ.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നമ്മുടെ സ്കൂളിന് ലഭിച്ച 49 ലാപ്ടോപ്പുകളുടെയും ഒരു യുപിഎസിന്റെയും വിതരണ ഉദ്ഘാടനം നവംബർ 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംപി എ.എ റഹീം നിർവഹിച്ചു ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐടി ലാബ് നവീകരണത്തിന് ഡിസൈൻ ചെയ്ത എൽകെ കുട്ടികളായ ഭാർഗവ്, രാഹുൽ ,തന്മയ്ജിനു എന്നിവരെ എംപി അനുമോദിക്കുകയും ചെയ്തു.</big>'''[[പ്രമാണം:42051 lk it inaug1.jpg|ലഘുചിത്രം|ഉദ്‌ഘാടനം]] | |||
[[പ്രമാണം:42051 lk it inaug2.jpg|ഇടത്ത്|ലഘുചിത്രം|എം പി ശ്രീ എ എ റഹീം സംസാരിക്കുന്നു |300x300ബിന്ദു]] | |||
[[പ്രമാണം:42051 lk itlab1.jpg|നടുവിൽ|ലഘുചിത്രം|'''നവീകരിച്ച ഐ ടി ലാബ് എം പി ശ്രീ എ എ റഹീം ഉദ്‌ഘാടനം ചെയ്യുന്നു''' ]] | [[പ്രമാണം:42051 lk itlab1.jpg|നടുവിൽ|ലഘുചിത്രം|'''നവീകരിച്ച ഐ ടി ലാബ് എം പി ശ്രീ എ എ റഹീം ഉദ്‌ഘാടനം ചെയ്യുന്നു''' ]] | ||
''' | |||
[[പ്രമാണം:42051 lk itlab2.jpg|നടുവിൽ|ലഘുചിത്രം|നവീകരിച്ച ഐ ടി ലാബ്]] | |||
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>'''<big><u>സംസ്ഥാന ഐ ടി ഫെസ്റ്റിലും വെഞ്ഞാറമൂട് എൽ കെ</u></big> === | |||
<big>'''2023-24 സംസ്ഥാന ഐ ടി മേളയിൽ രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വെഞ്ഞാറമൂട് എൽ കെ ഭാർഗവ്''' .</big> | |||
[[പ്രമാണം:42051 lk itfest1.png|നടുവിൽ|ലഘുചിത്രം]] |
19:57, 20 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - വെഞ്ഞാറമൂട് ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.....കൂടുതൽ വായിക്കാം...
ലിറ്റിൽ കൈറ്റ്സ്
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. 2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.
2023 വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ വീഡിയോ കാണാം ...
2023-24 വർഷത്തെ വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ വീഡിയോ കാണാം
ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....
ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി, മിനി വർഗീസ്, സ്മിത എ എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ
ജൂനിയർ ലിറ്റിൽ കൈറ്റ്സ്
യു.പി കുട്ടികളിലേക്ക് ...........
മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് എത്തിക്കുന്നതിനും എൽകെ എന്താണെന്നും അതിലൂടെ കുട്ടികൾക്ക് കിട്ടുന്ന സാധ്യതകൾ എന്തൊക്കെയാണെന്നും യുപിതലം മുതൽ തന്നെ കുട്ടികളിൽ അറിവ് ഉണ്ടാക്കുന്നതിനായി വെഞ്ഞാറമൂട് ഹൈസ്കൂൾ യൂണിറ്റ് നടത്തിയ ഏറ്റവും മികച്ചതും മാതൃകാപരവുമായ തനത് പ്രവർത്തനമായിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്സ് .ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് വെഞ്ഞാറമൂട് യുപിഎസിലെ കുട്ടികളെയാണ്.5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഐടി മേഖലയിലുള്ള 10 ചോദ്യങ്ങൾ നൽകി. അതിൽ മികച്ച സ്കോർ ലഭിച്ച 25 കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. വെഞ്ഞാറമൂട് ഹൈസ്കൂളിന്റെ തനതായ ഈ പ്രവർത്തനം 2023 ജനുവരി ആറിന് യുപിഎസിൽ വച്ച് എൽകെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ വിളക്ക് തെളിയിച്ചുകൊണ്ട് ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് തയാറാക്കിയ ജൂനിയർ ലിറ്റിൽ കൈറ്റിന്റെ ലോഗോയും ടീച്ചർ പ്രകാശനം ചെയ്തു. എൽകെ മിസ്ട്രസുമാരായ സീന ടീച്ചർ ജാസ്മി ടീച്ചർ എന്നിവരുടെ സഹായത്തോടെ ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 5 വെള്ളിയാഴ്ചകളിലായി ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമെടുത്ത് ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ജൂനിയർ ലിറ്റിൽ കൈറ്റ് ലീഡർ ആയി അഞ്ചാം ക്ലാസിലെ ഷംസ് എസ്. വി എന്ന കുട്ടിയെ തിരഞ്ഞെടുത്തു . ജൂനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ യുപിഎസിലെ ശ്രീ അഖിൽ സാറും, മിസ്ട്രസ് ശ്രീമതി ആശാലത ടീച്ചറും ആയിരുന്നു.ജൂനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ടൈപ്പ് ചെയ്ത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റുകൾ ലേഔട്ട് ഡിസൈനും ചെയ്തു യു പി യിലെ കുട്ടികളുടെ മലയാളത്തിലെ ആർട്ടിക്കിൾ ഉൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽമാഗസിൻ മഴവില്ലു തയ്യാറാക്കി. ജൂനിയർ എൽ.കെ നവനീതായിരുന്നു ചീഫ് എഡിറ്റർ..
ജൂനിയർ എൽ കെ രണ്ടാം ഘട്ടം
വെഞ്ഞാറമൂട് എൽകെയുടെ തനത് പ്രവർത്തനമായ ജൂനിയർ ലിറ്റിൽകൈറ്റ്‌സിന്റെ രണ്ടാം ഘട്ടം പാറക്കൽ യുപിഎസിൽ ആരംഭിച്ചു. എൽകെ 21-24 ബാച്ചിലെ അഹമ്മദ് സമീർ, ശ്രീഹരി എന്നിവർ ചേർന്ന് അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ നിലവിളക്ക് തെളിയിച്ച് ഐ.ടി കോർഡിനേറ്റർ മനോജ് സാറാണ് ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തത് . പാറക്കൽ യുപിഎസിലെ എച്ച് എം ശ്രീമതി മഞ്ജു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെഞ്ഞാറമൂട് എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും എൽകെ കുട്ടികൾ അവതരിപ്പിച്ചു. ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ ഒന്നാം ഘട്ടം വെഞ്ഞാറമൂട് യുപിഎസിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ഘട്ടവും നടപ്പിലാക്കിയത്. 2022-25 ബാച്ചിലെ എൽകെ കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലാണ് ഇത്തവണ ക്ലാസുകൾ നൽകിയത് നാലു വെള്ളിയാഴ്ചകളിലായി ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ലിറ്റിൽ കൈറ്റ് എന്താണെന്ന് യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക്ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ കൈറ്റ് എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 200 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്.
സിംഫോണിക് ലിറ്റിൽ കൈറ്റ്സ്
എസ്.പി.സി ,ജെ.ആർ.സി കുട്ടികളിലേക്ക് .......
വെഞ്ഞാറമൂട് എൽകെ യുടെ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ വർഷം ആരംഭിച്ച സിംഫോണിക് ലിറ്റിൽ കൈറ്റ്സ് ഐടി മേഖലകളിൽ തങ്ങൾക്ക് കിട്ടുന്ന അറിവ് എസ് പി സി ജെ ആർ സി കുട്ടികളിലേക്ക് കൂടി പകർന്നു നൽകുകയാണ് ലിറ്റിൽ കൈറ്റ്സ് ...അനിമേഷൻ ,പ്രോഗ്രാമിംഗ് റോബോട്ടിക്സ് മേഖലകളിലാണ് എസ്പിസി ജെ ആർ സി കുട്ടികൾക്കായി 2022 25 എൽകെ ക്ലാസുകൾ നടത്തുന്നത് .കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ സ്ക്രീൻ ഓപ്പൺ ചെയ്തു സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് സാറാണ് പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തത്. എച്ച് എം ലിജി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ മിസ്ട്രസ് ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു. എസ് പി സി കോഡിനേറ്റർ സുനിൽ സർ, ജെ ആർ സി കോഡിനേറ്റർ ശോഭന ടീച്ചർ ,സീനിയർ അധ്യാപകൻ സജികുമാർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിംഫോണിക് kite ന്റെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലാസ്സുകൾ നടത്തുന്നത്.
ഫീൽഡ് വിസിറ്റ്
സ്കൂളിലും സമൂഹത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം നിലവിലുള്ള ലിറ്റിൽ കൈറ്റ്സിന് കിട്ടുന്ന അറിവുകളിൽ കൂടുതൽ മെച്ചപ്പെടുത്തലിനും റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആയി ഒൻപതാം ക്ലാസ് എൽ കെ കുട്ടികൾക്ക് സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീ മനോജ് സാറിന്റെ നേതൃത്വത്തിൽ ഒരു റോബോട്ടിക് ലാബ് വിസിറ്റ് സംഘടിപ്പിച്ചു. രാജധാനി ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി യിലെ മെഷീൻ ലാബ്, സർക്യൂട്ട് ലാബ്, മെക്കാനിക്കൽ ലാബ് ,ഐഡിയ ലാബ്.. തുടങ്ങിയവ കുട്ടികൾ സന്ദർശിച്ചു. അതിൽ ഏറ്റവും ആകർഷണീയമായത് ഐഡിയ ലാബ് ആണ്. അവിടെ ത്രീഡി പ്രിൻറിംഗ് മെഷീൻ പ്രോഗ്രാം ചെയ്ത് ഒരു വവ്വാലിനെ പ്രിൻറ് ചെയ്ത് എടുക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ചെയ്യാൻ കഴിഞ്ഞു. ഡ്രോൺ അഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കോളേജ് അധ്യാപകർ ഞങ്ങളുടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അതുപോലെ കുട്ടികളിൽ കൗതുകം ഉണർത്തിയ മറ്റൊന്നാണ് ലേസർ എൻഗ്രേവിംഗ് മെഷീൻ. ഇതിൽ ലിറ്റിൽ കയറ്റിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ലേസർ എൻഗ്രേവിംഗ് മെഷീനിൽ ഒരു മെമെന്റോ തയ്യാറാക്കുന്നതിന് കുട്ടികളെ പരിചയപ്പെടുത്തി. തയ്യാറാക്കിയ മെമെന്റോ കോളേജ് പ്രിൻസിപ്പൽ ഞങ്ങൾക്ക് സമ്മാനിച്ചു. അഡിനോ ഉപയോഗിച്ച് റോബോട്ടിക് ആം പ്രവർത്തനം എങ്ങനെ എന്നുള്ളത് അധ്യാപകർ വിശദമാക്കി കൊടുത്തു. റോബോട്ടിക് ആം പ്രവർത്തിപ്പിച്ച് നോക്കാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി. ഈ ലാബ് വിസിറ്റ് കുട്ടികളിൽ അൽഭുതവഹമായ താല്പര്യമാണ് റോബോട്ടിക്സ് മേഖലയിൽ ഉണ്ടാക്കിയത്.
യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ
ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിന്റെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. എന്റെ സ്കൂൾ എന്നതായിരുന്നു വിഷയം.
അമ്മ അറിയാൻ
സംസ്ഥാന സർക്കാർ സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്നതിനായി നടപ്പിലാക്കിയ വളരെയേറെ ഉപകാരപ്രദമായ പദ്ധതിയായിരുന്നു "അമ്മ അറിയാൻ" അഞ്ച് സെഷനുകൾ ഉൾപ്പെട്ട സൈബർ സേഫ്റ്റി പരിശീലനം littlekites സ്കൂളിലെ എല്ലാ കുട്ടികളിലേക്കും എത്തിച്ചു. അമ്മ അറിയാൻ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 മെയ് 10ന് "ശ്രീ ഡി കെ മുരളി" എംഎൽഎ നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിലും അതിനുശേഷം കുട്ടികൾ കൈകാര്യം ചെയ്ത സൈബർ സേഫ്റ്റി ക്ലാസിലും നൂറോളം അമ്മമാർ പങ്കെടുത്തു. മൂന്നുമണിക്കൂറിൽ 5 സെഷനുകൾ പുതിയകാലം സാങ്കേതികവിദ്യകൾ ഇൻറർനെറ്റ് സുരക്ഷ വ്യാജവാർത്തകൾ ഇൻറർനെറ്റ് ചതിക്കുഴികൾ,സാധ്യതകളുടെ ലോകം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസ്സ് വളരെയേറെ അറിവ് പകരുന്നതായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. കൃത്യമായ ടൈംടേബിൾ പ്രകാരം എല്ലാ ക്ലാസിലെയും കുട്ടികളുടെ അമ്മമാർക്ക് അറിവുകൾ പകർന്നുനൽകി. കുട്ടി ആർ പി മാരാകാനുള്ള അവസരം കുട്ടികളിൽ വളരെയധികം ഉത്സാഹം ഉണർത്തി.
മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം
കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്.
2023 ജൂൺ1 പ്രവേശനോത്സവം ആഘോഷമാക്കി എൽ കെ
എട്ടാം ക്ലാസിൽ ഞങ്ങളുടെ സ്കൂളിലേക്ക് പുതുതായി കടന്നുവന്ന കുട്ടികൾക്ക് എൽകെ എന്താണെന്നും അതിൻറെ പ്രാധാന്യം എന്താണെന്നും വെഞ്ഞാറമൂട് സ്കൂളിൽ എൽകെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ലിറ്റിൽ kite ലേക്ക് എങ്ങനെ അംഗമാകാം എന്നതിൻ്റെയും വ്യക്തമായ ധാരണ സ്കിറ്റിലൂടെയും ഡാൻസിലൂടെയും പങ്കുവെച്ച് പ്രവേശനോത്സവം ആഘോഷമാക്കി ലിറ്റിൽ kites. കൂടാതെ 2020 23 ലെ എൽകെയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വേദിയിൽ അവതരിപ്പിച്ചു. അങ്ങനെ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ സാങ്കേതിക മുഖം നൽകി ലിറ്റിൽ കൈറ്റ്സ്.
ഞങ്ങൾക്ക് അധിക എൽ കെ ബാച്ച്
ലിറ്റിൽ കൈറ്റ് എന്താണെന്ന് യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ കൈറ്റ്സ് എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 203 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്. 2023-26 രണ്ടാമത്തെ ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത് . പുതിയ എൽ കെ മിസ്ട്രെസ്സുമാർ മിനി വർഗീസ് , സ്മിത എ എന്നിവർ ആണ്.
ഭിന്നശേഷി കുട്ടികളോടൊപ്പവും എൽ കെ
ഭിന്നശേഷി കുട്ടികളെയും ഐടി മേഖലയിലേക്ക് കൈപിടിച്ചു നടത്തുകയാണ് ലിറ്റിൽ കൈറ്റ്സ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയും ഭിന്നശേഷി കുട്ടികൾക്കുമായി ഐടി ക്ലാസുകൾ എൽകെ നയിക്കുന്നു. അവർക്കും ഗ്രാഫിക്സിന്റെയും അനിമേഷന്റെയും ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു.
യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലും എൽ കെ
8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് എൽകെ കുട്ടികൾ YIP ക്ലാസുകൾ നടത്തി. കുട്ടികൾക്ക് വൈ.ഐ.പി യിൽ രജിസ്റ്റർ ചെയ്യാനുള്ള സഹായം ചെയ്തുകുട്ടികളുടെ പ്രോജക്ട് അപ്‌ലോഡ് ചെയ്യാനുള്ള നിർദ്ദേശം എൽ കെ നൽകി.
ഐ ടി മേളകളിൽ പ്രാഗൽഭ്യം തെളിയിച്ചു വെഞ്ഞാറമൂട് എൽ കെ
ആറ്റിങ്ങൽ സബ്ജില്ലാതല ഐടി മേളയിൽ ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ് എന്നീ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആണ്. തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ് വെഞ്ഞാറമൂട് എൽകെ ആണ്.
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് എൽ കെ
ലിറ്റിൽകൈറ്റ്സ് മോഡ്യൂൾ പ്രകാരം ക്ലാസുകൾ എല്ലാം കൃത്യതയോടെ നടത്തുന്നതോടൊപ്പം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാകുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പകർത്തുകയും അവ ഡോക്യുമെന്റ് ചെയ്യുകയും ഫേസ്ബുക്കിലും സ്കൂൾവിക്കിയിലും അപ്ഡേറ്റ് ചെയ്യുന്നതും എൽകെ കുട്ടികളാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും നോട്ടീസ് നിർമ്മാണവും നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് ആണ് .
ജില്ലാ സംസ്ഥാന ക്യാമ്പുകളിൽ വെഞ്ഞാറമൂട് എൽ കെ
കൊറോണ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റിന്റെ ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ സെലക്ഷൻ നേടിയ ഗൗരി, അനിമേഷൻ വിഭാഗത്തിൽ സെലക്ഷൻ കിട്ടിയ അഭിജിത്ത്... 2022 സ്റ്റേറ്റ് ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ സെലക്ഷൻ നേടിയ തന്മയ് ജിനു എന്നീ കുട്ടികൾ വെഞ്ഞാറമൂട് ലിറ്റിൽ kite യൂണിറ്റിന്റെ അഭിമാന താരങ്ങളാണ്...
ഷോർട്ട് ഫിലിം തയ്യാറാക്കി വെഞ്ഞാറമൂട് എൽ കെ
കരാട്ടെ ക്ലബ്ബുമായി ചേർന്ന് എൽ കെ കുട്ടികൾ ഒരു ഷോർട്ട് ഫിലിം "കുട്ടിക്കരുത്ത്" തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം കാണുന്നതിനായി ക്ലിക്ക് ചെയ്യൂ...
റോബോട്ടിക് പരിശീലനം ജൂനിയർ ലിറ്റിൽ കൈറ്റ്സിലേക്കും
അഡിനോ ഉപയോഗിച്ച് എൽ ഇ ഡി തെളിയിക്കാനും ട്രാഫിക് സിഗ്നൽ ഉണ്ടാക്കാനും കോഴി അരിമണി കൊത്തുന്ന പ്രോഗ്രാം ചെയ്യാനും വെഞ്ഞാറമൂട് യുപിഎസിലെ ജൂനിയർ ലിറ്റിൽ കൈറ്റ്‌സിനെ പരിചയപ്പെടുത്തി.
റോബോട്ടിക് പരിശീലനം എസ്. പി. സി ,ജെ .ആർ. സി കുട്ടികളിലേക്കും
സിംഫോണിൽ കൈറ്റിന്റെ ഭാഗമായി അഡിനോ ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, ഡാൻസിങ് എൽ ഇ ഡി, ബസർ, തുടങ്ങിയ പ്രോഗ്രാമുകൾ ചെയ്യുന്നതിന് എസ്പിസി ജെ ആർ സി കുട്ടികൾക്ക് എൽ കെ പരിശീലനം നൽകി
ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ
എം പി എ.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നമ്മുടെ സ്കൂളിന് ലഭിച്ച 49 ലാപ്ടോപ്പുകളുടെയും ഒരു യുപിഎസിന്റെയും വിതരണ ഉദ്ഘാടനം നവംബർ 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംപി എ.എ റഹീം നിർവഹിച്ചു ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐടി ലാബ് നവീകരണത്തിന് ഡിസൈൻ ചെയ്ത എൽകെ കുട്ടികളായ ഭാർഗവ്, രാഹുൽ ,തന്മയ്ജിനു എന്നിവരെ എംപി അനുമോദിക്കുകയും ചെയ്തു.
സംസ്ഥാന ഐ ടി ഫെസ്റ്റിലും വെഞ്ഞാറമൂട് എൽ കെ
2023-24 സംസ്ഥാന ഐ ടി മേളയിൽ രചനയും അവതരണവും മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വെഞ്ഞാറമൂട് എൽ കെ ഭാർഗവ് .