"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''യാത്രയയപ്പു നൽകി'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്ന കെ. ഷാജി,  അനുപ് , എൻ. ജി ശിവൻ , പി. പ്രശാന്ത്, സലീന മണ്ണിശ്ശേരി,  എൽ. ശ്രീജ, കെ.എം ശ്രീദേവി, പി.ബി ഭരതൻ  എന്നിവർക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പു നൽകി. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പി.ടി ജോസ് , ബാവ കെ പാലുകുന്ന് , കെ. സുനിൽ കുമാർ, കെ. രമേശൻ  എന്നിവർ പ്രസംഗിച്ചു.

[[File:15048 hss1.jpg|thumb|none|450px]]

=='''പ്ലസ് വൺ പ്രവേശനം ഫോക്കസ് പോയൻ്റ് ഉദ്ഘാടനം ചെയ്തു'''==
പ്ലസ് വൺ , വി.എച്ച്. സ്. ഇ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക്കസ് പോയൻ്റ് - ഹെൽപ് ഡസ്ക് ആരംഭിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ പി.ബി സി മിൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ ക്ലാസ്സെടുത്തു.
=='''അക്ഷര പുരസ്കാരം ഡോ . ബാവ കെ.പാലുകുന്നിന്'''==
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അക്ഷരപുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്നിന്. 2023 -ൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് വയനാടൻ ഗ്രാമങ്ങൾക്ക് ലഭിച്ചത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ബാവ കെ പാലുകുന്ന് മോയിൻ കുട്ടി വൈദ്യരുടെ കൃതികൾ ഭാഷയും വ്യവഹാരവും, ഗോത്ര പൈതൃക പഠനങ്ങൾ, ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിൻ്റെ 150 വർഷങ്ങൾ, നീർമണി മുത്തുകൾ, മാറ്റത്തിൻ്റെ മാർഗദീപം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.  സാംസ്കാരിക വകുപ്പ് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം, എം.എ കൽപറ്റ പുരസ്കാരം, മഹാവീരശാന്തി പ്രശസ്തി പുരസ്കാരം , എന്നിവ ലഭിച്ചിട്ടുണ്ട്. മെയ് 25 ന് സുൽതാൻ ബത്തേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അവാർഡ് സമ്മാനിക്കും.
<gallery mode="packed-hover">
പ്രമാണം:15048 bava1.jpg|| ഡോ . ബാവ കെ.പാലുകുന്ന്
</gallery>
=='''എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം '''==
എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്‌കൂൾ പി ടി എ ,അദ്ധ്യാപകർ  വീടുകളിൽ ചെന്ന് അഭിനന്ദിച്ചു .

[[File:15048 sslc13.jpg|thumb|none|450px]]

[[File:15048 sslc12.jpg|thumb|none|450px]]

=='''ഹയർ സെക്കണ്ടറി പരീക്ഷ; മീനങ്ങാടിക്ക് 43 എ പ്ലസ് '''==
2024 മാർച്ചിലെ ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം , കൊമേഴ്സിൽ 94 ഉം , ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.  ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്. സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും, കൊമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും, ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി.
വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി.എയും അഭിനന്ദിച്ചു.
=='''സഹവാസപഠന ക്യാമ്പ് സമാപിച്ചു '''==
പത്താംതരം പരീക്ഷയെഴുതുന്ന ഗോത്ര വിദ്യാർത്‌ഥികളുടെ പഠനപുരോഗതിക്കായി ആരംഭിച്ച സഹവാസപഠന ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉത്ഘാടനം ചെയ്‌തു .പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ പി വി വേണുഗോപാൽ ,എം പി ടി എ പ്രസിഡന്റ് സിനി സി എം പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്‌കറിയ ,എന്നിവർ ആശംസകളർപ്പിച്ചു . ക്യാമ്പ് കൺവീനർ അനിൽകുമാർ സ്വാഗതവും സുമിത പി ഒ നന്ദിയും പറഞ്ഞു. ചൂട്ട് കലാസംഗത്തിന്റെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

[[File:15048-saha1.jpg|thumb|none|450px]]

[[File:15048-saha5.jpg|thumb|none|450px]]

<gallery mode="packed-hover">
പ്രമാണം:15048-saha2.jpg||
പ്രമാണം:15048-saha3.jpg||
പ്രമാണം:15048-saha4.jpg||
പ്രമാണം:15048-saha6.jpg||
</gallery>
=='''സ്‌നേഹാദരവ്‌ -2024 '''==
ദീർഘകാലത്തെ സ്‌തുത്യർഹമായ സെവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി മീനങ്ങാടി ഗവ .ഹൈസ്‌കൂളിലെ എം രാജേന്ദ്രൻ ,എ ബി ശ്രീകല എന്നിവർക്കാണ് സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി എ ബി ശ്രീകല ഹിന്ദി അദ്ധ്യാപികയും എം രാജേന്ദ്രൻ സംസ്‌കൃത അദ്ധ്യാപകനായിരുന്നു ഇരുവരും അവരുടെ മേഖലകളിൽ കഴിവ് തെളിയിക്കുകയും നല്ലൊരു ശിഷ്യ സമ്പത്തിനെ വാർത്തെടുക്കുകയും ചെയ്തവരാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു ഭാവിയിൽ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് യോഗം ആശംസിച്ചു പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദിയും രേഖപ്പെടുത്തി പ്രതിഭ സി കെ നന്ദകുമാർ വിജേഷ്  തുടങ്ങിയവർ നേതൃത്ത്വം നൽകി

[[File:15048-sn1.jpg|thumb|none|450px]]

[[File:15048-sn2.jpg|thumb|none|450px]]

==''''അരികെ ' വിതരണോദ്ഘാടനം നിർവ്വഹിച്ചു'''==
വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് വിംഗിൻ്റെ സഹകരണത്തോടെ, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർ ഥികൾക്കായി തയ്യാറാക്കിയ അരികെ - പഠനസഹായിയുടെ സ്കൂൾ തല വിതരണോദ്ഘാടനം
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.

[[File:15048-ari1.jpg|thumb|none|450px]]

[[File:15048-ari2.jpg|thumb|none|450px]]

=='''ബേഠി ബച്ചാവോ ബേഠി പഠാവോ'''==
വനിത ശിശു വികസനവകുപ്പ്  ബേഠി ബച്ചാവോ ബേഠി പഠാവോ യുടെ ഭാഗമായി പെൺ കരുത്ത് എന്നപേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ നൃത്ത ദൃശ്യ വിസ്‌മയം തീർത്തു. പതിനൊന്ന് പെൺകുട്ടികൾ ചേർന്ന ദൃശ്യവിസ്‌മയം കുട്ടികൾ ആസ്വദിച്ചു . പെൺകുട്ടികളെ പഠിപ്പിക്കുക ,പെൺകുട്ടികളെ ശാക്തീകരിക്കുന്നതിലൂടെ ഒരു കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെയാണ് രക്ഷിക്കുന്നത് എന്നീ ആശയങ്ങൾ കുട്ടികൾക്ക് നൽകി

[[File:15048-girl1.jpg|thumb|none|450px]]

[[File:15048-girl2.jpg|thumb|none|450px]]

=='''പ്രതിഭകളെ അനുമോദിച്ചു '''==
വിവിധമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ വിദ്യാർത്‌ഥികൾക്ക് മെഡലുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
<gallery mode="packed-hover">
പ്രമാണം:15048-prt2.jpg||
പ്രമാണം:15048-prt6.jpg||
പ്രമാണം:15048-prt7.jpg||
പ്രമാണം:15048-prt9.jpg||
പ്രമാണം:15048-prt11.jpg||
</gallery>
=='''നവകേരള സദസ്സ് ; ഉപഹാരമായി വയനാടൻ ഗ്രാമങ്ങൾ '''==
മാനന്തവാടിയിൽ നടന്ന നവകേരള സദസ്സിൽ  മന്ത്രിമാർക്കും , വിശിഷ്ടാതിഥികൾക്കും ഉപഹാരമായി സമ്മാനിച്ചത് , വയനാടൻ ഗ്രാമങ്ങൾ  എന്നപുസ്തകം.
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ പാലുകുന്നിന്റെ ഈ കൃതി പ്രസിദ്ധീകരിച്ചത് സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വയനാടിന്റെ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം എന്ന നിലയിലാണ് സംഘാടകർ ഈ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്.

[[File:15048-wa1.jpg|thumb|none|450px]]

=='''വയനാടൻ ഗ്രാമങ്ങൾ പ്രകാശനം ചെയ്തു.'''==
എഴുത്തുകാരനും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ  ഡോ. ബാവ കെ. പാലുകുന്നിന്റെ ' വയനാടൻ ഗ്രാമങ്ങൾ ' എന്ന പുസ്തകം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയം - എ.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ടി.വി രവീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. കെ. പ്രകാശൻ . എം.ഗംഗാധരൻ , സൂപ്പി പള്ളിയാൽ .എൻ.കെ. കുഞ്ഞികൃഷ്ണൻ , അഡ്വ. കെ. അബ്ദുറഹിമാൻ , ഡോ. ബാവ കെ. പാലുകുന്ന് , സതീഷ് അരിവയൽ എന്നിവർ പ്രസംഗിച്ചു.
45 ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്    വയനാടിന്റെ സമഗ്രമായ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.

[[File:15048-book1.jpg|thumb|none|450px]]

[[File:15048-boo1.jpg|thumb|none|450px]]

=='''ശാസ്ത്രോത്സവം ജേതാക്കൾക്ക് പൗര സ്വീകരണം നൽകി.'''==
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് മീനങ്ങാടി ടൗണിൽ പൗര സ്വീകരണം നൽകി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ നാലു മേളകളിലും ആതിഥേയരായ  മീനങ്ങാടിക്കായിരുന്നു ഒന്നാം സ്ഥാനം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ  ടി.പി ഷിജു, ലിസി പൗലോസ് , നാസർ പാലക്കമൂല,  ശാന്തി സുനിൽ , ശ്രീജ സുരേഷ്, ജിഷ്ണു കെ രാജൻ, ധന്യ പ്രദീപ്, പി. വി വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഒ മത്തായി, അരവിന്ദൻ കനക , എസ് ഹാജിസ്,  പി.ഡി. ഹരി, പി.വി സുരേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ടൗണിൽ പായസ വിതരണവും നടന്നു.
സ്കൂൾ അങ്കണം മുതൽ ഗ്രാമ പഞ്ചായത്ത് പൊതുസ്റ്റേജിന് സമീപത്തെ സ്വീകരണ വേദി വരെ ട്രോഫികളുമായി ആഹ്ലാദ പ്രകടനം നടത്തിയാണ് വിദ്യാർഥികൾ എത്തിച്ചേർന്നത്.

[[File:15048-po1.jpg|thumb|none|450px]]

=='''ഉപജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.'''==
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി. അസൈനാർ  മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല , ജനറൽ കൺവീനർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.പി അനൂപ്, കെ.എഫ് നൈജിൽ, ഷിനോജ് മാത്യു , പ്രീത കനകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.ശാസ്ത്രോത്സവം ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിയെ ചടങ്ങിൽ ആദരിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു പതാക ഉയർത്തി. ഉപജില്ലയിലെ 149 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവയാണ് മത്സരവേദികൾ.

[[File:15048sas2.jpg|thumb|none|450px]]

=='''ശാസ്ത്രോത്സവം ; വിളംബര ജാഥ നടത്തി'''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബരജാഥ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്രത്ത്, മെമ്പർമാരായ പി. വാസുദേവൻ, പി.വി വേണുഗോപാൽ, ടി.പി ഷിജു, അംബികാ ബാലൻ, ശാരദാ മണി , ജിഷ്ണു കെ രാജൻ  ,സുനിഷ മധുസൂദനനൻ , ശാന്തി സുനിൽ , ലിസി പൗലോസ് ,  പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ജോയ് വി. സ്കറിയ, പി.ഡി. ഹരി, ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, ടി. മഹേഷ് കുമാർ , റജീന ബക്കർ , ആശാ രാജ്, പി.സി ജമീല, പ്രകാശൻ , എസ്.വി വിജേഷ്,  സി.മനോജ്  , ടെൽമ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

[[File:15048-sas1.jpg|thumb|none|450px]]

=='''ലോഗോ പ്രകാശനം ചെയ്തു.'''==
ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സ്വാഗത സംഘം ജനറൽ കൺവീനർ ഷിവി കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, പി.ഡി. ഹരി, കെ.സുനിൽ കുമാർ , രമേശൻ കോളേരി എന്നിവർ പ്രസംഗിച്ചു. ചിത്രകാരനും, ചീരാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റുമായ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

[[File:15048-logo.jpg|thumb|none|450px]]

[[File:15048-logo1.jpg|thumb|none|450px]]

=='''ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടിയിൽ'''==
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കും. മീനങ്ങാടി ഗവ.ഹയർ ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ  എന്നിവിടങ്ങളിൽ അരങ്ങേറുന്ന മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.വി വേണുഗോപാൽ, ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ജോളിയാമ്മ മാത്യു, ജോയ് വി. സ്കറിയ, എം വി. പ്രിമേഷ് , ബി.ബിനേഷ് , കെ. രാജേഷ്, എം.പി സുനിൽകുമാർ , എം.രാജൻ ജോർജ് , അഡ്വ സി.വി ജോർജ്ജ് , പ്രീത കനകൻ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ :
കെ. ഇ വിനയൻ (ചെയർമാൻ ), ഷിവി കൃഷ്ണൻ (ജനറൽ കൺവീനർ), ജോളിയാമ്മ മാത്യു (ട്രഷറർ )
[[പ്രമാണം:15048-sasth1.jpg|ലഘുചിത്രം|നടുവിൽ|സ്വാഗത സംഘം  രൂപീകരണയോഗം ]]
=='''സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി'''==
പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് സർക്കാർ നൽകിയ പ്രാധാന്യം കേരളീയ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ചതായി സംസ്ഥാന കായിക വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ പ്രസ്താവിച്ചു. കേരളത്തിന്റെ തനതു സംസ്കാരം കാത്തുസൂക്ഷിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക്  വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിനനുവദിച്ച മൂന്നര കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ എം സന്തോഷ് കുമാർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ജോയ് വി. സ്കറിയ,അഡ്വ. സി.വി  ജോർജ് , വി.എ അബ്ബാസ്, വി.എം വിശ്വനാഥൻ, ടി.എം ഹൈറുദ്ദീൻ,പ്രീത കനകൻ, മത്തായി , സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അജിത് കാന്തിയെ ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.അബ്ദു റഹിമാൻ ഉപഹാരം സമ്മാനിച്ചു.

[[File:15048-bu1.jpg|thumb|none|450px]]

[[File:15048-bu2.jpg|thumb|none|450px]]

[[File:15048-bu3.jpg|thumb|none|450px]]

[[File:15048-bu4.jpg|thumb|none|450px]]

=='''ഷാജി പാറക്കണ്ടിക്ക് അംഗീകാരം'''==
കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറിയായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനും , പ്രമുഖ ഫുട്ബോൾ താരവുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിൽ നിന്നും അസോസിയേഷന്റെ സംസ്ഥാന നേതൃപദവിയിലെത്തുന്ന ആദ്യ കായിക താരമാണ് ഷാജി. നാലു വർഷമായി കെ.എഫ്.എ നിർവ്വാഹക സമിതി അംഗമാണ്. ഒമ്പത് തവണ ദേശീയ സിവിൽ സർവീസ് ടൂർണമെന്റിൽ കേരള ടീം അംഗമായി മാറ്റുരച്ചിട്ടുണ്ട്. വയനാട് കാവുംമന്ദം സ്വദേശിയാണ്.
[[പ്രമാണം:15048shajipe.jpg|ലഘുചിത്രം|നടുവിൽ]]
=='''ശ്രദ്ധ ഉത്ഘാടനം ചെയ്‌തു '''==
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

[[File:15048sra.jpg|thumb|none|450px]]

[[File:15048sra1.jpg|thumb|none|450px]]

[[File:15048sar2.jpg|thumb|none|450px]]

[[File:15048sra3.jpg|thumb|none|450px]]

=='''എസ്.പി.ജി പുന:സംഘടിപ്പിച്ചു'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,എസ് എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ എന്നിവർ പ്രസംഗിച്ചു. എസ്. ഹാജിസ് കോർഡിനേറ്ററായി 17 അംഗ എസ്.പി.ജി  ഗ്രൂപ്പിനെ തിരഞ്ഞെടുത്തു.
[[പ്രമാണം:15048spg.jpg|ലഘുചിത്രം|നടുവിൽ|ഹാജിസ്]]
=='''സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.'''==
വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്കൂൾ ലൈബ്രറികളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ  നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ  , ജില്ലാ പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷ തമ്പി , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ജോസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധുശ്രീധരൻ ,  മീനാക്ഷി രാമൻ  , സീത വിജയൻ , എ.എൻ സുശീല , ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ, അഡ്വ. സി.വി ജോർജ്ജ് . പ്രീത കനകൻ, പി.കെ ഫൈസൽ,  ഡോ.ബാവ കെ. പാലുകുന്ന്,  ടി.പി ബിജു, പി.ടി. ജോസ് , എ ബി ശ്രീകല, സാരംഗി ചന്ദ്ര,എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി ഉൾപ്പെടെ ജില്ലയിലെ 22 വിദ്യാലയങ്ങളിലെ ലൈബ്രറികളാണ് അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ച് നവീകരിച്ചത്. കാക്കവയൽ, മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഓഫീസുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്.

[[File:15048lb1.jpg|thumb|none|450px]] ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ

[[File:15048lb2.jpg|thumb|none|450px]] മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ഇ വിനയൻ

=='''ആർദ്ര ജീവന് അഭിനന്ദനം'''==
=='''ആർദ്ര ജീവന് അഭിനന്ദനം'''==
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി  ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും  എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി  ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും  എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/വാർത്ത/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്