ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ആദ്യവില്പന നടത്തി

"മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ". ഇതിൻ്റെ ഭാഗമായി ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ മീനങ്ങാടിയിൽ തൊഴിൽ അധിഷ്ഠിത ശില്പശാലയിൽ നിർമിച്ച ഉത്പന്നങ്ങളുടെ ആദ്യവില്പന ഹെഡ്മാസ്റ്റർ നിർവഹിച്ചു.കുട, മാറ്റ്, Hand Wash,dish wash, cloth wash, സോപ്പ്, സോപ്പ് പൊടി തുടങ്ങിയ ഉത്പനങ്ങളാണ് കുട്ടികൾ നിർമിച്ചത്


കഥാ സമാഹാരം പ്രകാശനം ചെയ്തു

ജോയ് പാലക്കാമൂലയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ' കറുപ്പൻ ' എഴുത്തു കാരൻ ഡോ. ബാവ കെ. പാലുകുന്ന് പ്രകാശനം ചെയ്തു. സി.കെ. പ്രതിഭ പുസ്തകം ഏറ്റുവാങ്ങി. മിനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവയിത്രി പ്രീത ജെ. പ്രിയദർശിനി പുസ്തകം പരിചയപ്പെടുത്തി. കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, സുനിൽ കുമാർ, ഹിഷാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജോയ് പാലക്കാമൂലയുടെ 20 കഥകൾ ഉൾക്കൊള്ളുന്ന പുസ്തകം കൊല്ലം പ്രവദ ബുക്സാണ് പുറത്തിറക്കിയത്.


അശ്വതി ശിവറാമിനെ അനുമോദിച്ചു.

സിവിൽ സർവീസ് പരീക്ഷയിൽ 465 -ാം റാങ്ക് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി അശ്വതി ശിവറാമിനെ പി.ടി.എ യുടെയും, സ്റ്റാഫ് കൗൺസിലിൻ്റെയും നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് , പി.ഡി ഹരി , ഡോ. ബാവ കെ. പാലുകുന്ന് , പി.ടി ജോസ് എന്നിവർ സംബന്ധിച്ചു