ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24
2022-23 വരെ | 2023-24 | 2024-25 |
യാത്രയയപ്പു നൽകി
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്ന കെ. ഷാജി, അനുപ് , എൻ. ജി ശിവൻ , പി. പ്രശാന്ത്, സലീന മണ്ണിശ്ശേരി, എൽ. ശ്രീജ, കെ.എം ശ്രീദേവി, പി.ബി ഭരതൻ എന്നിവർക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പു നൽകി. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പി.ടി ജോസ് , ബാവ കെ പാലുകുന്ന് , കെ. സുനിൽ കുമാർ, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.
പ്ലസ് വൺ പ്രവേശനം ഫോക്കസ് പോയൻ്റ് ഉദ്ഘാടനം ചെയ്തു
പ്ലസ് വൺ , വി.എച്ച്. സ്. ഇ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക്കസ് പോയൻ്റ് - ഹെൽപ് ഡസ്ക് ആരംഭിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ പി.ബി സി മിൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ ക്ലാസ്സെടുത്തു.
അക്ഷര പുരസ്കാരം ഡോ . ബാവ കെ.പാലുകുന്നിന്
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അക്ഷരപുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്നിന്. 2023 -ൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് വയനാടൻ ഗ്രാമങ്ങൾക്ക് ലഭിച്ചത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ബാവ കെ പാലുകുന്ന് മോയിൻ കുട്ടി വൈദ്യരുടെ കൃതികൾ ഭാഷയും വ്യവഹാരവും, ഗോത്ര പൈതൃക പഠനങ്ങൾ, ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിൻ്റെ 150 വർഷങ്ങൾ, നീർമണി മുത്തുകൾ, മാറ്റത്തിൻ്റെ മാർഗദീപം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാംസ്കാരിക വകുപ്പ് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം, എം.എ കൽപറ്റ പുരസ്കാരം, മഹാവീരശാന്തി പ്രശസ്തി പുരസ്കാരം , എന്നിവ ലഭിച്ചിട്ടുണ്ട്. മെയ് 25 ന് സുൽതാൻ ബത്തേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അവാർഡ് സമ്മാനിക്കും.
-
ഡോ . ബാവ കെ.പാലുകുന്ന്
എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം
എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്‌കൂൾ പി ടി എ ,അദ്ധ്യാപകർ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു .
ഹയർ സെക്കണ്ടറി പരീക്ഷ; മീനങ്ങാടിക്ക് 43 എ പ്ലസ്
2024 മാർച്ചിലെ ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം , കൊമേഴ്സിൽ 94 ഉം , ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്. സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും, കൊമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും, ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി. വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി.എയും അഭിനന്ദിച്ചു.
സഹവാസപഠന ക്യാമ്പ് സമാപിച്ചു
പത്താംതരം പരീക്ഷയെഴുതുന്ന ഗോത്ര വിദ്യാർത്‌ഥികളുടെ പഠനപുരോഗതിക്കായി ആരംഭിച്ച സഹവാസപഠന ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉത്ഘാടനം ചെയ്‌തു .പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ പി വി വേണുഗോപാൽ ,എം പി ടി എ പ്രസിഡന്റ് സിനി സി എം പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ ,എന്നിവർ ആശംസകളർപ്പിച്ചു . ക്യാമ്പ് കൺവീനർ അനിൽകുമാർ സ്വാഗതവും സുമിത പി ഒ നന്ദിയും പറഞ്ഞു. ചൂട്ട് കലാസംഗത്തിന്റെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു
സ്‌നേഹാദരവ് -2024
ദീർഘകാലത്തെ സ്‌തുത്യർഹമായ സെവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി മീനങ്ങാടി ഗവ .ഹൈസ്‌കൂളിലെ എം രാജേന്ദ്രൻ ,എ ബി ശ്രീകല എന്നിവർക്കാണ് സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി എ ബി ശ്രീകല ഹിന്ദി അദ്ധ്യാപികയും എം രാജേന്ദ്രൻ സംസ്‌കൃത അദ്ധ്യാപകനായിരുന്നു ഇരുവരും അവരുടെ മേഖലകളിൽ കഴിവ് തെളിയിക്കുകയും നല്ലൊരു ശിഷ്യ സമ്പത്തിനെ വാർത്തെടുക്കുകയും ചെയ്തവരാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു ഭാവിയിൽ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് യോഗം ആശംസിച്ചു പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദിയും രേഖപ്പെടുത്തി പ്രതിഭ സി കെ നന്ദകുമാർ വിജേഷ് തുടങ്ങിയവർ നേതൃത്ത്വം നൽകി
'അരികെ ' വിതരണോദ്ഘാടനം നിർവ്വഹിച്ചു
വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് വിംഗിൻ്റെ സഹകരണത്തോടെ, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർ ഥികൾക്കായി തയ്യാറാക്കിയ അരികെ - പഠനസഹായിയുടെ സ്കൂൾ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.
ബേഠി ബച്ചാവോ ബേഠി പഠാവോ
വനിത ശിശു വികസനവകുപ്പ് ബേഠി ബച്ചാവോ ബേഠി പഠാവോ യുടെ ഭാഗമായി പെൺ കരുത്ത് എന്നപേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ നൃത്ത ദൃശ്യ വിസ്‌മയം തീർത്തു. പതിനൊന്ന് പെൺകുട്ടികൾ ചേർന്ന ദൃശ്യവിസ്‌മയം കുട്ടികൾ ആസ്വദിച്ചു . പെൺകുട്ടികളെ പഠിപ്പിക്കുക ,പെൺകുട്ടികളെ ശാക്തീകരിക്കുന്നതിലൂടെ ഒരു കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെയാണ് രക്ഷിക്കുന്നത് എന്നീ ആശയങ്ങൾ കുട്ടികൾക്ക് നൽകി
പ്രതിഭകളെ അനുമോദിച്ചു
വിവിധമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ വിദ്യാർത്‌ഥികൾക്ക് മെഡലുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
നവകേരള സദസ്സ് ; ഉപഹാരമായി വയനാടൻ ഗ്രാമങ്ങൾ
മാനന്തവാടിയിൽ നടന്ന നവകേരള സദസ്സിൽ മന്ത്രിമാർക്കും , വിശിഷ്ടാതിഥികൾക്കും ഉപഹാരമായി സമ്മാനിച്ചത് , വയനാടൻ ഗ്രാമങ്ങൾ എന്നപുസ്തകം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ പാലുകുന്നിന്റെ ഈ കൃതി പ്രസിദ്ധീകരിച്ചത് സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വയനാടിന്റെ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം എന്ന നിലയിലാണ് സംഘാടകർ ഈ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്.
വയനാടൻ ഗ്രാമങ്ങൾ പ്രകാശനം ചെയ്തു.
എഴുത്തുകാരനും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ ഡോ. ബാവ കെ. പാലുകുന്നിന്റെ ' വയനാടൻ ഗ്രാമങ്ങൾ ' എന്ന പുസ്തകം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയം - എ.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ടി.വി രവീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. കെ. പ്രകാശൻ . എം.ഗംഗാധരൻ , സൂപ്പി പള്ളിയാൽ .എൻ.കെ. കുഞ്ഞികൃഷ്ണൻ , അഡ്വ. കെ. അബ്ദുറഹിമാൻ , ഡോ. ബാവ കെ. പാലുകുന്ന് , സതീഷ് അരിവയൽ എന്നിവർ പ്രസംഗിച്ചു. 45 ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വയനാടിന്റെ സമഗ്രമായ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.
ശാസ്ത്രോത്സവം ജേതാക്കൾക്ക് പൗര സ്വീകരണം നൽകി.
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് മീനങ്ങാടി ടൗണിൽ പൗര സ്വീകരണം നൽകി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ നാലു മേളകളിലും ആതിഥേയരായ മീനങ്ങാടിക്കായിരുന്നു ഒന്നാം സ്ഥാനം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.പി ഷിജു, ലിസി പൗലോസ് , നാസർ പാലക്കമൂല, ശാന്തി സുനിൽ , ശ്രീജ സുരേഷ്, ജിഷ്ണു കെ രാജൻ, ധന്യ പ്രദീപ്, പി. വി വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഒ മത്തായി, അരവിന്ദൻ കനക , എസ് ഹാജിസ്, പി.ഡി. ഹരി, പി.വി സുരേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ടൗണിൽ പായസ വിതരണവും നടന്നു. സ്കൂൾ അങ്കണം മുതൽ ഗ്രാമ പഞ്ചായത്ത് പൊതുസ്റ്റേജിന് സമീപത്തെ സ്വീകരണ വേദി വരെ ട്രോഫികളുമായി ആഹ്ലാദ പ്രകടനം നടത്തിയാണ് വിദ്യാർഥികൾ എത്തിച്ചേർന്നത്.
ഉപജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല , ജനറൽ കൺവീനർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.പി അനൂപ്, കെ.എഫ് നൈജിൽ, ഷിനോജ് മാത്യു , പ്രീത കനകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.ശാസ്ത്രോത്സവം ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിയെ ചടങ്ങിൽ ആദരിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു പതാക ഉയർത്തി. ഉപജില്ലയിലെ 149 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവയാണ് മത്സരവേദികൾ.
ശാസ്ത്രോത്സവം ; വിളംബര ജാഥ നടത്തി
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബരജാഥ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി നുസ്രത്ത്, മെമ്പർമാരായ പി. വാസുദേവൻ, പി.വി വേണുഗോപാൽ, ടി.പി ഷിജു, അംബികാ ബാലൻ, ശാരദാ മണി , ജിഷ്ണു കെ രാജൻ ,സുനിഷ മധുസൂദനനൻ , ശാന്തി സുനിൽ , ലിസി പൗലോസ് , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ജോയ് വി. സ്കറിയ, പി.ഡി. ഹരി, ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, ടി. മഹേഷ് കുമാർ , റജീന ബക്കർ , ആശാ രാജ്, പി.സി ജമീല, പ്രകാശൻ , എസ്.വി വിജേഷ്, സി.മനോജ് , ടെൽമ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ലോഗോ പ്രകാശനം ചെയ്തു.
ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സ്വാഗത സംഘം ജനറൽ കൺവീനർ ഷിവി കൃഷ്ണനു നൽകി പ്രകാശനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് , ടി.വി ജോണി, ജുബിഷ ഹാരിസ്, പി.ഡി. ഹരി, കെ.സുനിൽ കുമാർ , രമേശൻ കോളേരി എന്നിവർ പ്രസംഗിച്ചു. ചിത്രകാരനും, ചീരാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റുമായ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടിയിൽ
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ മീനങ്ങാടിയിൽ നടക്കും. മീനങ്ങാടി ഗവ.ഹയർ ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവിടങ്ങളിൽ അരങ്ങേറുന്ന മേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.വി വേണുഗോപാൽ, ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയാമ്മ മാത്യു, ജോയ് വി. സ്കറിയ, എം വി. പ്രിമേഷ് , ബി.ബിനേഷ് , കെ. രാജേഷ്, എം.പി സുനിൽകുമാർ , എം.രാജൻ ജോർജ് , അഡ്വ സി.വി ജോർജ്ജ് , പ്രീത കനകൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികൾ : കെ. ഇ വിനയൻ (ചെയർമാൻ ), ഷിവി കൃഷ്ണൻ (ജനറൽ കൺവീനർ), ജോളിയാമ്മ മാത്യു (ട്രഷറർ )
സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി
പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് സർക്കാർ നൽകിയ പ്രാധാന്യം കേരളീയ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിച്ചതായി സംസ്ഥാന കായിക വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ പ്രസ്താവിച്ചു. കേരളത്തിന്റെ തനതു സംസ്കാരം കാത്തുസൂക്ഷിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിനനുവദിച്ച മൂന്നര കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ എം സന്തോഷ് കുമാർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ജോയ് വി. സ്കറിയ,അഡ്വ. സി.വി ജോർജ് , വി.എ അബ്ബാസ്, വി.എം വിശ്വനാഥൻ, ടി.എം ഹൈറുദ്ദീൻ,പ്രീത കനകൻ, മത്തായി , സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അജിത് കാന്തിയെ ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.അബ്ദു റഹിമാൻ ഉപഹാരം സമ്മാനിച്ചു.
ഷാജി പാറക്കണ്ടിക്ക് അംഗീകാരം
കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറിയായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനും , പ്രമുഖ ഫുട്ബോൾ താരവുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിൽ നിന്നും അസോസിയേഷന്റെ സംസ്ഥാന നേതൃപദവിയിലെത്തുന്ന ആദ്യ കായിക താരമാണ് ഷാജി. നാലു വർഷമായി കെ.എഫ്.എ നിർവ്വാഹക സമിതി അംഗമാണ്. ഒമ്പത് തവണ ദേശീയ സിവിൽ സർവീസ് ടൂർണമെന്റിൽ കേരള ടീം അംഗമായി മാറ്റുരച്ചിട്ടുണ്ട്. വയനാട് കാവുംമന്ദം സ്വദേശിയാണ്.
ശ്രദ്ധ ഉത്ഘാടനം ചെയ്‌തു
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എസ്.പി.ജി പുന:സംഘടിപ്പിച്ചു
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,എസ് എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ എന്നിവർ പ്രസംഗിച്ചു. എസ്. ഹാജിസ് കോർഡിനേറ്ററായി 17 അംഗ എസ്.പി.ജി ഗ്രൂപ്പിനെ തിരഞ്ഞെടുത്തു.
സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്കൂൾ ലൈബ്രറികളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷ തമ്പി , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ജോസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധുശ്രീധരൻ , മീനാക്ഷി രാമൻ , സീത വിജയൻ , എ.എൻ സുശീല , ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ, അഡ്വ. സി.വി ജോർജ്ജ് . പ്രീത കനകൻ, പി.കെ ഫൈസൽ, ഡോ.ബാവ കെ. പാലുകുന്ന്, ടി.പി ബിജു, പി.ടി. ജോസ് , എ ബി ശ്രീകല, സാരംഗി ചന്ദ്ര,എന്നിവർ പ്രസംഗിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി ഉൾപ്പെടെ ജില്ലയിലെ 22 വിദ്യാലയങ്ങളിലെ ലൈബ്രറികളാണ് അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ച് നവീകരിച്ചത്. കാക്കവയൽ, മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഓഫീസുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്.
- ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ
- മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ
ആർദ്ര ജീവന് അഭിനന്ദനം
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.
ബാവ കെ. പാലുകുന്നിനെ ആദരിച്ചു.
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മോയിൻ കുട്ടി വൈദ്യർ അക്കാദമിയുട മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഡോ. ബാവ കെ. പാലു കുന്നിനെ സ്കൂൾ പി.ടി.എയുടെയും , സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻ കുട്ടി ഉപഹാരം സമ്മാനിച്ചു. സ്കൂളിലെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു.
ഗോത്ര വിദ്യാർഥികളുടെ നേട്ടം പ്രധാനം മീനങ്ങാടി
ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ കൈവരിക്കുന്ന നേട്ടം സംസ്ഥാനത്തിന്റെ തന്നെ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പ്രസ്ഥാവിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുന്ന 92 പട്ടികവർഗ വിദ്യാർഥികളുൾപ്പെടെ മുഴുവൻ വിദ്യാർഥികളും വിജയിച്ച മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേട്ടം പ്രശംസനീയമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ സ്വാംശീകരിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നത്. നാടും നഗരവും മാലിന്യവിമുക്തമാക്കി സൂക്ഷിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ട്. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് നാടിന്റെ ശുചിത്വവും എന്ന അവബോധം വിദ്യാർഥികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ , നാം നേരിടുന്ന മലിനീകരണ വിപത്തിൽ നിന്നും രക്ഷ നേടാനാവൂ. മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ജല ഗുണമേൻമാ ലാബിന്റെ ഉദ്ഘാടനവും , വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി സ്കൂളിൽ നടപ്പിലാക്കുന്ന പെർഫെക്ട് പ്രോജക്ടിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ സന്തോഷ് കുമാർ , ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, ജലവിഭവ വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ആസ്യ, അഡ്വ. സി.വി ജോർജ് , ടി.പി. ഷിജു, പ്രീത കനകൻ, പി.കെ ഫൈസൽ, ടി.എം ഹൈറുദ്ദീൻ, ആശാ രാജ്, ടി.പി. ബിജു, പി.ടി ജോസ് , എം.ബി ശ്രീകല, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വകുപ്പ് മോയിൻ കുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവ് ഡോ.ബാവ കെ പാലുകുന്ന്, അണ്ടർ 19 വേർഡ് കപ്പ് വനിതാ ക്രിക്കറ്റ് ടീം അംഗം സി.എം.സി നജ്ല, ഫുട്ബോൾ താരം അലക്സ് സജി, കുസാറ്റ് റാങ്ക് ജേതാവ് നന്ദന സുരേഷ് എന്നിവരെയും . എസ്.എസ് എൽ.സി, പ്ലസ് പരീക്ഷകളിലെ എ പ്ലസ് ജേതാക്കളെയും , വിവിധ സംസ്ഥാനമേളകളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.
എം.എസ്.സി രണ്ടാം റാങ്ക് നന്ദന സുരേഷിന്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ മീനങ്ങാടി സ്വദേശി നന്ദന സുരേഷിന് രണ്ടാം റാങ്ക്. മീനങ്ങാടി ടൗണിലെ വ്യാപാരിയായ സി.കെ. സുരേഷ് ബാബുവിന്റെയും , ഹൈസ്കൂൾ മലയാളം അധ്യാപിക പ്രതിഭയുടെയും മകളാണ് . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്കും കരസ്ഥമാക്കിയാണ് നന്ദന കുസാറ്റിൽ പ്രവേശനം നേടിയത് . മികച്ച കലാകാരി കൂടിയായ നന്ദന ജില്ലാ - സംസ്ഥാന തല നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2017 - ലെ സംസ്ഥാന സ്കൂൾ കലോത്സവം നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നന്ദനയെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ വിജയോത്സത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ഉപഹാരം സമ്മാനിച്ചു.
സ്പോട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്‌സ് യോഗ കോഴ്സ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. സ്കോൾ കേരള ജില്ലാ കേന്ദ്രമായ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ എ.എൻ രമേശൻ , ജില്ലാ യോഗ അസോസിയേഷൻ പ്രസിഡണ്ട് എം. സെയ്ത്, എം.വി. പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന് , പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന കോഴ്സിന് ഒരു വർഷമാണ് ദൈർഘ്യം.
-
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ
-
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ
ഡിസൈൻ യുവർ ലൈഫ് ശിൽപശാല ആരംഭിച്ചു.
വിദ്യാർത്ഥികളിൽ ലക്ഷ്യബോധവും, ക്രിയാത്മക ചിന്തകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ , അന്തർദേശീയ പരിശീലകനും , പ്രചോദന പ്രഭാഷകനുമായ ബ്രഹ്മനായകം മഹാദേവൻ നയിക്കുന്ന ത്രിദിന സഹവാസ ശിൽപശാലയ്ക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ , പി.ടി. ജോസ് , ഡോ. ബാവ കെ. പാലുകുന്ന്, ആ ശാരാജ് .,ടി.പി ബിജു എന്നിവർ പ്രസംഗിച്ചു. ഡിസൈൻ യുവർ ലൈഫ് എന്ന പേരിലുള്ള ശിൽപശാലയിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.
-
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ഉത്ഘാടനം ചെയ്യുന്നു
-
ക്ലാസ്
-
ക്ലാസ്
വിജയികളെ അനുമോദിച്ചു.
എസ്. എസ്. എൽ. സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും , പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവയുടെയും സംയുക്ത യോഗം അഭിനന്ദിച്ചു, 92 ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ പരീക്ഷയെഴുതിയ 392 വിദ്യാർഥികളും വിജയിച്ചിരുന്നു . 57 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ.പ്ലസ് നഷ്ടമായ 16 പേരുമുണ്ട്. പിടിഎ ഭാരവാഹികളും അധ്യാപകരും , വീടുകളിലെത്തി വിദ്യാർഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ,ഹെഡ് മാസ്റ്റർ ജോയ് വി സ്കറിയ, പി.ടി.എ പ്രസിഡൻറ് എം.വി പ്രിമേഷ് , എസ് എം സി ചെയർമാൻ അഡ്വ..സി. വി ജോർജ്, ഡെപ്യൂട്ടി എച്ച് എം എ.ബി.ശ്രീകല, ബാവ കെ പാലുകുന്ന് , ബിജു ടി പി , ടി കെ സുനിൽ , പി എസ് ഗിരീഷ് കുമാർ , എന്നിവർ നേതൃത്വം നൽകി.
വൈദ്യർ അക്കാദമി പുരസ്കാരം ഡോ.ബാവ കെ. പാലുകുന്നിന്
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയുടെ 2020 - ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്കാരത്തിന് ഡോ. ബാവ കെ. പാലുകുന്ന് അർഹനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ ; ഭാഷയും വ്യവഹാരവും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിനാണ് അവാർഡ്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനാണ് . അലിഗഢ് സർവകലാശാലാ മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് വകുപ്പു മേധാവി ഡോ.എ.നുജൂമിന്റെ കീഴിൽ , മോയിൻ കുട്ടി വൈദ്യരുടെ കൃതികളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി ലഭിച്ചു. വയനാടൻ ഗ്രാമങ്ങളിലൂടെ, മാറ്റത്തിന്റെ മാർഗ ദീപം , ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിന്റെ 150 വർഷങ്ങൾ (എഡി.) , ഗോത്ര പൈതൃക പഠനങ്ങൾ (എഡി. ) എന്നിവ പ്രധാന കൃതികൾ . വിവിധ ഗവേഷണ ജേർണലുകളിലും , ആനുകാലികങ്ങളിലും എഴുതി വരുന്നു. മീനങ്ങാടി ഹൈസ്കൂൾ അധ്യാപികയുമായ റജീന ബക്കറാണ് ഭാര്യ. അഹ്സന കെ (കവയിത്രി), അമൽ സിദാൻ എന്നിവർ മക്കളാണ്.
പഠനോത്സവം 2023
2022 23 അധ്യയന വർഷത്തെ പഠനോത്സവം 2023 മെയ് രണ്ടിന്10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. കുട്ടികൾ ഈ വർഷം ആർജ്ജിച്ച അറിവുകൾ പങ്കുവയ്ക്കുകയും മികവുകളിലെ പ്രദർശനം നടത്തുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഷിവി കൃഷ്ണൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പ്രമേഷ് അധ്യക്ഷത വഹിച്ചു. പ്രസീത ടീച്ചർ സ്വാഗത പ്രസംഗം നിർവഹിച്ചു. എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി ജുബിഷ, PTAഎക്സിക്യൂട്ടീവ് അംഗം ശ്രീ ഷിജു, ഡെപ്യൂട്ടി എച്ച് എം ശ്രീകല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദി അർപ്പിച്ചു.
-
പി ടി എ പ്രസിഡന്റ് പ്രിമേഷ് ഉത്ഘാടനം ചെയ്യുന്നു
-
സദസ്സ്
-
പ്രദർശനം
-
സദസ്സ്
-
പ്രദർശനം
സിവിൽ സർവീസ് ഫുട്ബോളിൽ മീനങ്ങാടി സ്‌കൂൾ
മീനങ്ങാടി: മാർച്ച് 18 മുതൽ ഒഡീഷയിലെ ഭുവനേശ്വറിൽ വച്ചു നടക്കുന്ന നാഷണൽ സിവിൽ സർവീസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മത്സരിക്കുന്ന കേരള ടീമിൽ ഇത്തവണ മൂന്ന് വയനാട്ടുകാർ ഇടം നേടി. ഇവരിൽ രണ്ടു പേർ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്ന സവിശേഷതയുമുണ്ട്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും , ക്ലർക്ക് ഒ.ബി അനീഷുമാണ് ഈ നേട്ടത്തിനുടമകൾ . കാവുമന്ദം സ്വദേശിയായ ഷാജി ഒമ്പതാം തവണയാണ് സിവിൽ സർ വീസ് കേരളാ ടീമിൽ അംഗമാകുന്നത്. മീനങ്ങാടി ഒലിവയൽ സ്വദേശിയായ അനീഷ് കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല സെലക്‌ഷൻ ക്യാമ്പിൽ പങ്കെടുത്ത വി കെ പ്രദീപും ടീമിലുണ്ട് . സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫറാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
സർവ്വശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ നിർവ്വഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു.എസ്.എസ് കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്ണൻ , ഡയറ്റ് സീനിയർ ലക്ചറർമാരായ . വി.സതീഷ് കുമാർ, എം.ഒ സജി, എസ്.എസ്. കെ.ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ആർ രാജേഷ്, പി.ടി പ്രീത, ഡോ. ബാവ കെ. പാലുകുന്ന് , പി.ടി ജോസ് , കെ.ഷാജി എന്നിവർ പ്രസംഗിച്ചു. അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം , മഴയുടെ തോത് എന്നിവ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠനം നടത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹയർ സെക്കണ്ടറി തലത്തിൽ ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ഏഴ് വിദ്യാലയങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
സമ്മാനത്തുക വിദ്യാലയത്തിന് ; മാതൃകയായി വിദ്യാർഥികൾ
തങ്ങൾക്ക് ഒന്നാം സമ്മാനമായി ലഭിച്ച 1500 രൂപ സ്കൂളിന് സംഭാവന നൽകി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ മാതൃകയായി. ആ സന്തോഷത്തിൽ പങ്കു ചേർന്ന് അത്ര തന്നെ തുക സ്കൂളിന് നൽകി , അവർക്കു പരിശീലനം നൽകിയ സ്കൂളിലെ സംഗീതാധ്യാപിക അഞ്ജു ടീച്ചറും അവരോടൊപ്പം ചേർന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ യു.പി വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കരാണ് ഈ മാതൃക സൃഷ്ടിച്ചത്. തുക വിനിയോഗിച്ച് സ്കൂളിലേക്ക് ഒരു മൈക്കും കേബിളും വാങ്ങി നൽകുകയായിരുന്നു വിദ്യാർഥികൾ. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ സമ്മാനം ഏറ്റുവാങ്ങി
നവീകരിച്ച സ്‌കൂൾ ലൈബ്രറിയും പെൺകുട്ടികളുടെ ശുചിമുറിയും ഉത്ഘാടനം ചെയ്‌തു
ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡണ്ട് സംഷാദ് മരക്കാരും , പെൺകുട്ടികൾക്കായി നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരനും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, എം.പി.ടി.എ പ്രസിഡണ്ട് ,പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന് . ടി.ടി. രജനി, പി.ടി ജോസ് , ജുബിഷ ഹാരിസ്, പി.ഡി. ഹരി, ഷിജു വാഴവറ്റ എന്നിവർ പ്രസംഗിച്ചു.