"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി വി എച്ച് എസ്സ് തട്ടക്കുഴ/കളിക്കൊട്ടാരം എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൊട്ടാരം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
11:51, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
തട്ടക്കുഴ ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനു നക്ഷത്ര തിളക്കം
സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെ സ്റ്റാർസ് പദ്ധതി പ്രകാരം കരിമണ്ണുർ ബി ആർ സി യുടെ കീഴിൽ
തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം "കളിക്കൊട്ടാരം" വിവിധങ്ങളായ പ്രവർത്തന ഇടങ്ങളോട് കൂടി അന്താരാഷ്ട്ര നിലവാരത്തിലെക്ക് ഉയർത്ത പെട്ടിരിക്കുകയാണ്. ഈ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപെട്ട ഇടുക്കി ജില്ല കളക്ടർ ശ്രീമതി ഷീബ ജോർജ് ഐ എ എസ്സ് നിർവഹിച്ചു. ഇടുക്കി ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലതീഷ് എം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലൈഷ സലിം , വാർഡ് മെമ്പർമാരായ ശ്രീ.രാജീവ് ടി വി , ശ്രീമതി ജിൻസി സാജൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ജിജി സുരേന്ദ്രൻ , ടി .പി.മനോജ്, (ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ , ബി ആർ സി കരിമണ്ണൂർ), പ്രധാനാധ്യാപിക ശ്രീമതി നിഷ ഇ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സജീന ഉല്ലാസ്, പി ടി എ വൈസ് പ്രസിഡന്റ് ജോൺസൺ തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് എസ് കെ ഇടുക്കിയുടെ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീ . മനോജ് ആർ പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത ചടങ്ങിൽ സ്റ്റാർസ് പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച ശില്പികളെ മൊമെന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ ശ്രീമതി മഹിമ എം ജി കൃതജ്ഞത രേഖപ്പെടുത്തി.