"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


==                                                                '''<big><u>ഇല പ്രദർശനം.</u></big>''' ==
==                                                                '''<big><u>ഇല പ്രദർശനം.</u></big>''' ==
വരി 39: വരി 41:




'''[[2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]'''
'''[[2023-24 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ]]'''

15:07, 28 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



ഇല പ്രദർശനം.


കാട്ടാമ്പള്ളി ജി എം യുപി സ്കൂളിൽ രണ്ടാം ക്ലാസിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  സസ്യങ്ങളുടെ നടാനുപയോഗിക്കുന്ന ഭാഗങ്ങളുടെ പ്രദർശനം നടന്നു. ജനുവരി  13, 14 തീയതികളിൽ നടന്ന പ്രദർശനത്തിൽ ചെടികളുടെ വിത്ത് ,തണ്ട്, കിഴങ്ങ് തുടങ്ങിയവ പ്രദർശിപ്പിച്ചു .വിത്തുകൾ നട്ടു മുളക്കുന്ന ചെടികളുടെ വിപുലമായ ശേഖരണം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പുത്തൻ അറിവുകൾ പകരുന്നതായിരുന്നു. അതുപോലെതന്നെ  തണ്ടു നട്ടു മുളക്കുന്നവയുടെയും കിഴങ്ങു നട്ടു മുളക്കുന്നവയുടെയും പ്രദർശനവും നടന്നു. പുതിയ തലമുറയ്ക്ക് ഒട്ടും പരിചയമില്ലാത്ത കിഴങ്ങുകൾ പ്രദർശനത്തിന് ഒരുക്കിയത് വേറിട്ട അനുഭവമായി മാറി. പലതരംകാത്തുകൾ,  അടതാങ്ങ് ,മധുരച്ചേമ്പ്,  തുടങ്ങിയ കിഴങ്ങുകൾ കുട്ടികൾക്ക് നേരിൽ കാണാൻ സാധിച്ചു .തണ്ടു നട്ടു വളർത്തുന്ന ചെടികളുടെ ശേഖരവും  ഇതിന്റെ കൂടെ ഒരുക്കിയത് ഫലപ്രദമായി.


മണമുള്ള ഇലകൾ



ഇതേ പാഠഭാഗവുമായി ബന്ധപ്പെട്ട് ചുറ്റുപാടുമുള്ള സസ്യങ്ങളിൽ നിന്നും മണമുള്ള ഇലകൾ ശേഖരിച്ച് പ്രദർശനം നടത്തുകയുണ്ടായി. തുളസി, കറിവേപ്പില, പനിക്കൂർക്ക, രംഭയില, വയനയില, കറുവപ്പട്ട, കൂവളം, ആഫ്രിക്കൻമല്ലി, ശീമക്കൊന്ന, അരിപ്പു തുടങ്ങി അനേകം മണമുള്ള ഇലകൾ പ്രദർശിപ്പിച്ചത് പുത്തൻ അനുഭവമായി മാറി.


ഇലകൾ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ


പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ മാത്രം കണ്ടുവളർന്ന പുതുതലമുറയ്ക്ക് ഇലകൾ കൊണ്ടു നിർമ്മിച്ച കളിപ്പാട്ടങ്ങളുടെ പ്രദർശനം കൗതുകവും ആവേശവും ജനിപ്പിച്ചു. തെങ്ങോല കൊണ്ട് നിർമ്മിച്ച മത്സ്യങ്ങൾ, പക്ഷികൾ, പുൽച്ചാടി, ഹെലികോപ്റ്റർ ,കൊട്ട തുടങ്ങിയവ കുട്ടികൾക്ക് പുതിയ കാഴ്ചകളായിരുന്നു. ഓലപ്പാമ്പ്, ഓലപ്പീപ്പി,കണ്ണട, വാച്ച്, പമ്പരം, പ്ലാവിലത്തൊപ്പി തുടങ്ങി വിവിധ കളിപ്പാട്ടങ്ങൾ ഒരുക്കിയത് കണ്ടപ്പോൾ കുട്ടികൾക്ക് നല്ല ആവേശമായിരുന്നു.


നാലാം ക്ലാസ്സിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്കു സദ്യ വിളമ്പി .കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും അധ്യാപികമാർ തയ്യാറാക്കിയ വിഭവങ്ങളുംവിളമ്പി.

ഓണം

വളരെ വിപുലമായ രീതിയിൽ തന്നെ ഓണം ആഘോഷിച്ചു .ഓണപ്പാട്ട് ,കസേരകളി ,സുന്ദരിക്ക് പൊട്ടു തൊടൽ ,ഉറിയടി ,തിരുവാതിര തുടങ്ങിയ കലാകായിക പരിപാടികൾ നടത്തി . ഗംഭീരമായ ഓണസദ്യയും ഉണ്ടായിരുന്നു.   കുട്ടികൾ മനോഹരമായ പൂക്കളം ഒരുക്കി. മാവേലി സന്ദർശനവും ഉണ്ടായിരുന്നു .

ഗുണത

ഗുണത പരിപോഷണ പാരിപാടിയുടെ ഭാഗമായി യു പി വിഭാഗം സ്കിറ്റും എൽ പി വിഭാഗം കാവ്യകേളിയും നടത്തി.


2023-24 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ