"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
[[പ്രമാണം:47045-wiki award 3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-wiki award 3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
കോഴിക്കോട് ജില്ലയിൽ നിന്നും സ്കൂൾ വിക്കിയിൽ സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ കോഴിക്കോട്, താമരശ്ശേരി ,വടകര എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മാക്കൂട്ടം സ്കൂൾ, ജില്ലാതലത്തിൽ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ, നൊച്ചാട് എച്ച്എസ്എസ് ,കെകെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളെയാണ് ആദരിച്ചത് | കോഴിക്കോട് ജില്ലയിൽ നിന്നും സ്കൂൾ വിക്കിയിൽ സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ കോഴിക്കോട്, താമരശ്ശേരി ,വടകര എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മാക്കൂട്ടം സ്കൂൾ, ജില്ലാതലത്തിൽ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ, നൊച്ചാട് എച്ച്എസ്എസ് ,കെകെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളെയാണ് ആദരിച്ചത് | ||
വരി 46: | വരി 44: | ||
=== സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം === | === സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം === | ||
വരി 121: | വരി 118: | ||
ശിശുദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് നെഹ്റു തൊപ്പി ധരിപ്പിച്ചുകൊണ്ട് അസംബ്ലി നടത്തി . മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു . അസംബ്ലിയിൽ കുട്ടികൾ പാട്ടുകളും പ്രസംഗവും അവതരിപ്പിച്ചു . ബഷീർ സാറിൻറെ സന്ദേശത്തോടെ അസംബ്ലി അവസാനിപ്പിച്ചു . കുട്ടികൾക്കായി ചില മത്സരങ്ങൾ നടത്തി . (ചിത്രരചനയും മലയാള പ്രസംഗ മത്സരവും) വിജയികളെ അനുമോദിക്കുകയും ചെയ്തു . | ശിശുദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് നെഹ്റു തൊപ്പി ധരിപ്പിച്ചുകൊണ്ട് അസംബ്ലി നടത്തി . മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു . അസംബ്ലിയിൽ കുട്ടികൾ പാട്ടുകളും പ്രസംഗവും അവതരിപ്പിച്ചു . ബഷീർ സാറിൻറെ സന്ദേശത്തോടെ അസംബ്ലി അവസാനിപ്പിച്ചു . കുട്ടികൾക്കായി ചില മത്സരങ്ങൾ നടത്തി . (ചിത്രരചനയും മലയാള പ്രസംഗ മത്സരവും) വിജയികളെ അനുമോദിക്കുകയും ചെയ്തു . | ||
== ഹരിത വിദ്യാലയം" റിയാലിറ്റി ഷോ == | === ഹരിത വിദ്യാലയം" റിയാലിറ്റി ഷോ === | ||
കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിൽ ജില്ലയിൽ നിന്നും 6 സ്കൂളുകളെ തിരഞ്ഞെടുത്തു .ഇതിൽ എഫ് .എം .എച്ച് .എസ് .എസ് . കൂമ്പാറയെ തിരഞ്ഞെടുത്തിട്ടുണ്ട് . ഇതിൻറെ മുന്നോടിയായി സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോയ്ക്ക് വേണ്ടി തയ്യാറാക്കി. | കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിൽ ജില്ലയിൽ നിന്നും 6 സ്കൂളുകളെ തിരഞ്ഞെടുത്തു .ഇതിൽ എഫ് .എം .എച്ച് .എസ് .എസ് . കൂമ്പാറയെ തിരഞ്ഞെടുത്തിട്ടുണ്ട് . ഇതിൻറെ മുന്നോടിയായി സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോയ്ക്ക് വേണ്ടി തയ്യാറാക്കി.ഇതിൻറെ ആദ്യഘട്ട ഷൂട്ടിങ്ങിന് വേണ്ടി നവംബർ 23ന് വിക്ടേഴ്സ് ചാനൽ ടീം സ്കൂളിൽ എത്തുകയും ഒരു ദിവസത്തെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയും ചെയ്തു. തുടർന്ന് ഡിസംബർ മൂന്നിന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സ്കൂളിൻറെ ഏറ്റവും വലിയ ഒരു നേട്ടം തന്നെയായിരുന്നു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 12 പേർ അടങ്ങുന്ന ഒരു ടീമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയാണ് ഈയൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സ്കൂളിനെ കഴിഞ്ഞത്. | ||
=== കിക്കോഫ് === | === കിക്കോഫ് === | ||
വരി 153: | വരി 150: | ||
=== മോട്ടിവേഷൻ ക്ലാസ് === | === മോട്ടിവേഷൻ ക്ലാസ് === | ||
2022 -23 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുവാൻ വേണ്ടി മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു | 2022 -23 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുവാൻ വേണ്ടി മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു | ||
=== ലോകപരിചിന്തന ദിനം === | |||
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തനമായി ആചരിക്കുന്നു.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിചിന്തന ദിനത്തിന്റെ ലക്ഷ്യം .ഇതിന്റെ ഭാഗമായി സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ വിദ്യാർത്ഥികളും സ്കൂളും പരിസരവും വൃത്തിയാക്കി. പ്രിൻസ് സാർ, ഷെരീഫ , ശാക്കിറ ടീച്ചർ ,ഷംന , ഷംലിയ ടീച്ചർ എന്നിവർ ഇതിന് നേതൃത്വം നൽകി |
17:37, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022- 23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് വളരെ വിപുലമായ പരിപാടികളോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് പല വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞു പൂമ്പാറ്റകളെ പോലെ കടന്നുവന്ന നവാഗതരായ കുട്ടികൾ ഏവരുടെയും മനം കവർന്നു. പ്രിൻസിപ്പൽ നാസർ ചെറുവാടി ,സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല, പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡൻറ്, എംഎൽഎ ലിന്റോ ജോസഫ് ,കുടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ കവാടത്തിൽ നിന്നും താളമേളങ്ങളുടെയും മുത്തുകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ഓഡിറ്റോറിയത്തിൽ ഇരിപ്പിടം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങളും പേനയും സമ്മാനമായി നൽകി. എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു.ബി ആർ സി കൗൺസിലർ ധന്യ, ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോഡിനേറ്റർ വസീഫ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
ജൽജീവൻ മിഷൻ
കൂടരഞ്ഞി പഞ്ചായത്തും ജെൽ ജീവൻ മിഷനും ചേർന്ന വിദ്യാലയത്തിൽ ക്വിസ് മത്സരവും ചിത്രരചന മത്സരവും നടത്തി ഓരോ ഇനത്തിലും മൂന്നു വിദ്യാർത്ഥികൾ വിജയികളായി സ്കൂളിൽ വച്ച് നടന്ന മത്സരങ്ങളിൽ 9 ഡി ക്ലാസ്സിലെ ദിൽന പർവീൻ ഒന്നാം സ്ഥാനവും 8എ ക്ലാസിലെ ഫാത്തിമ നസ്റിൻ രണ്ടാം സ്ഥാനവും നേടി. മത്സരത്തിൽ 10 എ ക്ലാസിലെ ഷഹന മെഹറിൻ ,ആൻ മരിയ ജോൺസൺ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനത്തിന് 9 ഡി ക്ലാസിലെ മാളവികയും ഫാദിയ ഷെറിനും അർഹരായി
റീഡിങ് ഹട്ട്
വായന വാരാചരണ ഭാഗമായി ശിഷ്യഗണങ്ങൾക്ക് വായനാശീലം വളർത്തുന്നതിന് വേണ്ടി അധ്യാപകർ സ്വന്തം ചെലവിൽ വായന കുടിൽ ഒരുക്കി.പ്രധാന അധ്യാപകൻ നിയാസ് ചോല സാറിൻറെ നേതൃത്വത്തിൽ മറ്റു അധ്യാപകർ സംഭാവനകൾ നൽകി.ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി വിദ്യാർത്ഥികളും അധ്യാപകർക്കൊപ്പം പങ്കാളികളായി. വായനാ കുടിലിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ചുക്കാൻ വിദ്യാർത്ഥികൾക്കും നൽകി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് വായനാകുടൽ കുട്ടികൾക്കായി സമർപ്പിച്ചു. വാർഡ് മെമ്പർ ബിന്ദു ജയൻ, ബി.പി.സി കെ.എം ശിവദാസൻ, പ്രിൻസിപ്പൽ കെ അബ്ദുനാസർ, എൻ കെ ഇസ്മായിൽ, പ്രധാന അധ്യാപകൻ നിയാസ് ചോല സാർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി. രാവിലെ 10 മണിക്ക് തന്നെ മുഴുവൻ ക്ലാസ് റൂമുകളിലും ലഹരി വിരുദ്ധ സന്ദേശം നൽകി .തുടർന്ന് കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. ശേഷം കവിതാലാപനവും നടത്തി .തുടർന്ന് ലഹരിക്കെതിരെ കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എട്ടാം ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രസംഗം നടത്തി ക്ലാസ് തലത്തിൽ കൊളാഷ് മത്സരം നടത്തുകയും ഒന്നാം സ്ഥാനാർഹരായവർക്ക് 501 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 201 രൂപയും പ്രഖ്യാപിച്ചു. കുട്ടികൾ മത്സരബുദ്ധിയോടെ ഇതിൽ പങ്കെടുക്കുകയും 10എ ക്ലാസ് ഒന്നാം സ്ഥാനവും 9 സി ക്ലാസ് രണ്ടാം സ്ഥാനവും 10 ബി ക്ലാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ വിക്കി അവാർഡ്
സ്കൂൾ വിക്കിയിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള സ്കൂൾ വിക്കി ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് അവാർഡും മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ജൂലൈ ഒന്നിന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് വെച്ച് നടന്ന അവാർഡ് ദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ,കൈറ്റ് സിഇഒ അൻവർ സാദത്ത് ,എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു
സ്കൂൾ വിക്കി സംസ്ഥാന ജില്ലാതല സ്കൂളുകൾക്കുള്ള കോഴിക്കോട് ജില്ലയുടെ ആദരം
കോഴിക്കോട് ജില്ലയിൽ നിന്നും സ്കൂൾ വിക്കിയിൽ സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ കോഴിക്കോട്, താമരശ്ശേരി ,വടകര എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മാക്കൂട്ടം സ്കൂൾ, ജില്ലാതലത്തിൽ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ, നൊച്ചാട് എച്ച്എസ്എസ് ,കെകെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളെയാണ് ആദരിച്ചത്
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
2022 -23 അധ്യയന വർഷത്തിലെ ക്ലാസ് തല ലീഡറെയും സ്കൂൾതല ലീഡറെയും തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു മൂന്ന് വിദ്യാർത്ഥിക ളിൽ നിന്നും നാമനിർദ്ദേശപത്രികസ്വീകരിച്ചു. ഓരോ ക്ലാസിലെ വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ചിഹ്നങ്ങൾ നൽകി. അവരുടെ ചിഹ്നങ്ങൾ നൽകിയ പോസ്റ്ററുകൾ നിർമ്മിച്ച് ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ഇലക്ഷൻ പ്രചരണത്തിനുള്ള അവസരം നൽകി.
ക്ലബ്ബ് ഉദ്ഘാടനം
2022 -23 അധ്യയന വർഷത്തിലെ ക്ലബ്ബ് ഉദ്ഘാടനം ഫാത്തിമബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായി നടത്തി .12 -7 -2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലബ്ബ് ഉദ്ഘാടനത്തിൽ വിവിധ ക്ലബ്ബുകൾ ആയ വിദ്യാരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, തുടങ്ങിയവയുടെ ഉദ്ഘാടനം ശ്രീ. കൂമ്പാറ ബേബി സാർ നിർവഹിച്ചു. ഫിറോസ് പി സി സ്വാഗതം പറഞ്ഞ പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോലസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നാസർ ചെറുവാടി സാർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ഇസ്മായിൽ, സീനിയർ അസിസ്റ്റൻറ് ബീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി റിജുല സിപി , സ്കൗട്ട് മാസ്റ്റർ പ്രിൻസ് ടി സി ,എസ് എസ് ക്ലബ്ബ് കൺവീനർ ഇഖ്ബാൽ ,സയൻസ് ക്ലബ്ബ് കൺവീനർ നവാസ് യുഎ, ഇംഗ്ലീഷ് ക്ലബ് കൺവീനർ നാസർ ടി ടി , മാത്സ് ക്ലബ് കൺവീനർ ജൗഷിന വികെ എന്നിവർ ആശംസ പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ നടത്തി. വിദ്യാരംഗം ക്ലബ്ബ് കൺവീനർ ഷമീമ കെഎ നന്ദി പറഞ്ഞു.
അക്ഷരോത്സവം
കോവിഡ് കാരണം കുട്ടികളിൽ ഉണ്ടായ പഠന വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓരോ വിഷയത്തിലും അടിസ്ഥാനപരമായ കാര്യങ്ങൾ നൽകിക്കൊണ്ട് അക്ഷരോത്സവം എന്ന പദ്ധതി ആരംഭിച്ചു. ഇതിൽ ഓരോ വിഷയത്തിലും അടിസ്ഥാന കാര്യങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്തുകയും ഓരോ അധ്യാപകരും പഠന റിപ്പോർട്ട് നോട്ട്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു .ഇതിൽ നിന്നും എല്ലാ ക്ലാസ്സുകളിലെയും വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകുകയും ചെയ്തു. അക്ഷരോത്സവംപദ്ധതിക്ക് ഹൈസ്കൂൾ തലത്തിൽ ബീന ടീച്ചറും യുപിതലത്തിൽ സിന്ധു ടീച്ചറും നേതൃത്വം നൽകി
സംസ്ഥാനതല സ്കൂൾ വടംവലി മത്സരം
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനും ആയുള്ള സ്കൂൾതല സ്പോർട്സ് മത്സരത്തിൽ വിജയികളായ കുട്ടികളെ പാലക്കാട് മുട്ടികുളങ്ങര എ ആർ പോലീസ് ക്യാമ്പിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ ഫാത്തിമാബി സ്കൂളിലെ മിൻഹ10A, സനാ റസിയ 9ഡി,സഹല 10ഡി,എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു വിജയികളായി. ഇതിന് സ്കൂളിലെ കായിക അധ്യാപകനായ റിയാസത്തലി സർ നേതൃത്വം നൽകി.
സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം
2022-23 അധ്യയന വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് പുതുതായി ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് ഒരു റിഫ്രഷർ കോഴ്സ് പ്രിൻസ് സാറിൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു .ഗൈഡ് ക്യാപ്റ്റനായ രമ ടീച്ചർ കുട്ടികൾക്കായി ക്ലാസ്സ് നൽകി .ഷംന ടീച്ചർ, ഷംലിയ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ഷോർട്ട് ഫിലിം (SMILE)
നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ ആൻഡ് അഡോളസെന്റ് എജുക്കേഷന്റെ ഭാഗമായി ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിൽ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ആദ്യ പത്ത് സ്കൂളുകളിൽ ഏഴാം സ്ഥാനം നേടി എഫ് എം എച്ച്എസ്എസ് കൂമ്പാറ ഉന്നത വിജയം കൈവരിച്ചു
ശാസ്ത്ര ക്വിസ്
മുക്കം ഉപജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷഹന മെഹറിൻ 10A മണാശ്ശേരി ബിആർസി ട്രെയിനർ ഹാഷിദ് ഉപഹാരം നൽകി അഭിനന്ദിച്ചു
വടംവലി മത്സരം (സംസ്ഥാനതലം)
പാലക്കാട് മുട്ടികുളങ്ങര എ ആർ പോലീസ് ക്യാമ്പിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ ഫാത്തിമാബി സ്കൂളിലെ മിൻഹ(10A), സന റസിയ(10C) ഷഹല ജാസ്മിൻ (10D) എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതിന് കായികാധ്യാപകൻ റിയാസ് സർ നേതൃത്വം നൽകി
സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനം
അധ്യാപകരിലെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്റ്റാഫ് റൂമിൽ ഒരു ലൈബ്രറി സംഘടിപ്പിക്കുകയും അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഡി ഇ ഒ ശ്രീ: കെ ജി മനോഹരൻ സർ നിർവഹിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല സർ, യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ,ബീന ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ആസാദി കാ അമൃത മഹോത്സവം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി അധ്യാപകരും വിദ്യാർത്ഥികളും വീടുകളിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്തു. അതുപോലെ സ്കൂളിലും ഓഗസ്റ്റ് 13ന് പതാക ഉയർത്തി ആസാദി കാ അമൃത മഹോത്സവം എന്ന പേരിൽ പരിപാടികൾ നടത്തുകയും ചെയ്തു
കർഷക ദിനം
ചിങ്ങം ഒന്നിന് കർഷകദിനത്തിൽ സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുകൊണ്ട് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വ്യത്യസ്ത ഇനം തൈകൾ നട്ടുപിടിപ്പിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകുകയും ചെയ്തു
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കവിത ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടുകൂടി എല്ലാ പരിപാടികളും നടത്തി കുട്ടികൾക്കായി ഓണസദ്യ ,ഓണപ്പൂക്കളം, കസേരകളി ,ഷൂട്ടൗട്ട്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിൻ
സ്കൂളിൽ ലഹരി വിരുദ്ധ ഭാഗമായി ക്യാമ്പയിൻ നടത്തുകയും ഉപജില്ലാതലത്തിൽ ഏറ്റവും മികച്ച രീതിയിൽ ക്യാമ്പയിൻ നടത്തിയതിന് ഫാത്തിമാബി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഇതിനുള്ള മെമെന്റോ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ ബി ആർ സി പ്രതിനിധികളിൽ നിന്നും സ്വീകരിച്ചു .ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ബി ആർ സി തലത്തിൽ നടന്ന യുപി വിഭാഗം പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സന ഫാത്തിമ ഉപഹാരം ഏറ്റു വാങ്ങി.
NUMATS ടാലൻറ് പരീക്ഷ
മുക്കം ഉപജില്ലാതലത്തിൽ കരസ്ഥമാക്കിയ എഫ് എം എച്ച്എസ്എസ് കൂമ്പാറയുടെ അഭിമാന താരം നന്ദന കെ എസ്
ഫുട്ബോൾ ടീം സെലക്ഷൻ
സ്കൂൾതല ഫുട്ബോൾ ടീം സെലക്ഷൻ റിയാസ് സാറിന്റെ നേതൃത്വത്തിൽ നടത്തി .നാസർ ടി ടി സർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി
ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള ഓരോ ക്ലാസ് അധ്യാപകന്റെയും നേതൃത്വത്തിൽ ക്ലാസ് റൂമുകളിൽ ഒരുക്കി സയൻസ് സോഷ്യൽ സയൻസ് ഗണിതശാസ്ത്രം എന്നീ വിഷയങ്ങളോടനുബന്ധിച്ച് വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ,പരീക്ഷണങ്ങൾ, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നിവ കുട്ടികൾ ക്ലാസ് റൂമിൽ സജ്ജീകരിച്ചു. ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും ക്ലാസ് റൂം സന്ദർശിക്കുകയും സ്കൂൾതല വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു
കലാ മാല-2022
2022 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം കലാമാല 2022 എന്ന പേരിൽ സെപ്റ്റംബർ 29, 30 തീയതികളിലായി നടത്തി. പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോലസ് അധ്യക്ഷത വഹിച്ചു കൂമ്പാറ ബേബി സർ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ നാസർ ചെറുവാടി ആശംസ അർപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്ദു നാരായണന്റെ മിമിക്രി കലാമാലയ്ക്ക് മാറ്റുകൂട്ടി. റോസ് ,ജാസ്മിൻ എന്നീ രണ്ട് ഹൗസുകളിൽ ആയിട്ടായിരുന്നു പരിപാടികൾ നടന്നത്
സബ്ജില്ലാ ശാസ്ത്രമേള
ഒക്ടോബർ 13 ,14 തീയതികളിലായി സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പ്രവർത്തിപരിചയം മേള, ഐടി എന്നീ മേളകൾ മുക്കം ഓർഫനേജ് സ്കൂളിൽ വച്ച് നടന്നു. ഇതിൽ ഉന്നത വിജയം കരസ്ഥമാക്കാൻ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചു.
ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിലും സ്റ്റിൽ മോഡലിലും എഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉദയകൃഷ്ണ, നജാ ഫാത്തിമ, പ്രിൻസ് ജോർജ്, മാളവിക എന്നീ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്
ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ എഗ്രേഡോടെ ഒന്നാംസ്ഥാനം നേടി ജില്ലാതലത്തിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥികളായ ആദിയ ഫെബി, അക്ഷിദ് കൃഷ്ണ എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി
ഗണിത ശാസ്ത്ര മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി ആൻ മരിയ ജോൺസൺ, പ്യുവർ കൺസ്ട്രക്ഷനിൽ സെക്കൻഡ് എ ഗ്രേഡ് നേടി അംശം മെഹറിൻ, രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ സെക്കൻഡ് എ ഗ്രേഡ് നേടി ഷിഫ, ജ്യോമട്രിക്കൽ ചാർട്ടിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടി ദിൽന പർവീൻ, ഗ്രൂപ്പ് പ്രോജക്ട് മത്സരത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടിയ സന റസിയ ,ഷഹല, അദർചാർട്ടിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടി യ ഫിദ ഫാത്തിമ എന്നിവർ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുക്കം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിലെ 7 മത്സര ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുത്തു കൊണ്ട് റണ്ണറപ്പായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
പ്രവർത്തിപരിചയ മേളയിൽ ഹൈസ്കൂൾ കൈതയോല കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി പാർവണാചന്ദ്രൻ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നവാസ് യു ,റംല എം, ഷംലിയ എന്നീ അധ്യാപകർ.
യുപി വിഭാഗത്തിൽ ഗണിതശാസ്ത്ര സെമിനാർ പ്രസന്റേഷനിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി സഫാ സാൻബക്, സ്റ്റിൽ മോഡലിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി വിഷ്ണു വി കെ എന്നീ വിദ്യാർത്ഥികൾ സ്കൂളിന് അഭിമാനമായി മാറി
ജില്ലാ ശാസ്ത്രമേള
ജില്ലാതല ശാസ്ത്ര ഗണിതശാസ്ത്രമേളകൾ കോക്കല്ലൂർ ഹൈസ്കൂളിൽ വച്ച് 20 10 22ന് നടന്നു ഇതിൽ ഗണിതമേളയിലും ശാസ്ത്രമേളയിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. അംനാ മെഹറിൻ പ്യുവർ കൺസ്ട്രക്ഷനിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് ലഭിച്ചുകൊണ്ട് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു അതുപോലെ ഗ്രൂപ്പ് പ്രോജക്ടിൽ തേർഡ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി. മറ്റെല്ലാ ഇനങ്ങളിലും കുട്ടികൾ എഗ്രേഡ് കരസ്ഥമാക്കി സ്കൂളിന്റെ യശസ് ഉയർത്തി ജില്ലാതല പ്രവർത്തി പരിചയ മേളയിൽ കൈതയോല കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ എ ഗ്രേഡ് നേടി പാർവണാചന്ദ്രൻ സ്കൂളിന് അഭിമാനമായി മാറി ജില്ലാതല സാമൂഹ്യശാസ്ത്രമേള 21-0 1-22ന് നന്മണ്ട ഹൈസ്കൂളിൽ വച്ച് നടന്നു നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ വർക്കിംഗ് മോഡലിനും സ്റ്റിൽ മോഡലിനും പങ്കെടുത്തു .വർക്കിംഗ് മോഡലിന് ഉദയകൃഷ്ണ,നജ ഫാത്തിമ എന്നിവർക്ക് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 114 സ്കൂളുകളിലെ മത്സരത്തിൽ ഫാത്തിമാ ബി സ്കൂൾ പതിനൊന്നാം സ്ഥാനം പതിനൊന്നാം സ്ഥാനവും മുക്കം സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നേടി
യു എസ് എസ് സ്കോളർഷിപ്പ്
2021 22 അധ്യയന വർഷം യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതിൽ നാല് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹരായി .യുഎസ്എസ് നേടിയ വിദ്യാർത്ഥികളെയും ജില്ലാ ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു. അമൽ 8A, ദൃശ്യ-8B, പാർവണ ചന്ദ്രൻ- 8A ഹസ്ന അബ്ദുൽ ഷുക്കൂർ-8A എന്നിവരാണ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്
സബ്ജില്ലാതല നീന്തൽ മത്സരം
സബ്ജില്ലാതല നീന്തൽ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ഹിബ പിടി എന്ന വിദ്യാർത്ഥി ഗോൾഡ് മെഡൽ നേടി കൊണ്ട് ജില്ലാതല നീന്തൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അതുപോലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അൽ അമീൻ എന്ന വിദ്യാർത്ഥി സിൽവർ മെഡൽ നേടി കൊണ്ട് സ്കൂളിന് അഭിമാനമായി മാറി സ്കൂൾ അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു
ഡി ഡി ഇ സന്ദർശനം
ഹയർ ലെവൽ വിസിറ്റിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഡി ഡി ഇ സി :മനോജ് കുമാർ സാർ സ്കൂൾ സന്ദർശിച്ചു
സംസ്ഥാന ശാസ്ത്രമേള
കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്തുകൊണ്ട് നമ്മുടെ സ്കൂളിൽ നിന്നും ഗണിതശാസ്ത്രമേളയ്ക്ക് അംന മെഹറിനും സാമൂഹ്യശാസ്ത്രമേളയിൽ നജാ ഫാത്തിമയും ഉദയ് കൃഷ്ണയും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.വിജയികളെ അനുമോദിക്കുകയും ചെയ്തു.
ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് നെഹ്റു തൊപ്പി ധരിപ്പിച്ചുകൊണ്ട് അസംബ്ലി നടത്തി . മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ അണിനിരന്നു . അസംബ്ലിയിൽ കുട്ടികൾ പാട്ടുകളും പ്രസംഗവും അവതരിപ്പിച്ചു . ബഷീർ സാറിൻറെ സന്ദേശത്തോടെ അസംബ്ലി അവസാനിപ്പിച്ചു . കുട്ടികൾക്കായി ചില മത്സരങ്ങൾ നടത്തി . (ചിത്രരചനയും മലയാള പ്രസംഗ മത്സരവും) വിജയികളെ അനുമോദിക്കുകയും ചെയ്തു .
ഹരിത വിദ്യാലയം" റിയാലിറ്റി ഷോ
കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിൽ ജില്ലയിൽ നിന്നും 6 സ്കൂളുകളെ തിരഞ്ഞെടുത്തു .ഇതിൽ എഫ് .എം .എച്ച് .എസ് .എസ് . കൂമ്പാറയെ തിരഞ്ഞെടുത്തിട്ടുണ്ട് . ഇതിൻറെ മുന്നോടിയായി സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോയ്ക്ക് വേണ്ടി തയ്യാറാക്കി.ഇതിൻറെ ആദ്യഘട്ട ഷൂട്ടിങ്ങിന് വേണ്ടി നവംബർ 23ന് വിക്ടേഴ്സ് ചാനൽ ടീം സ്കൂളിൽ എത്തുകയും ഒരു ദിവസത്തെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയും ചെയ്തു. തുടർന്ന് ഡിസംബർ മൂന്നിന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സ്കൂളിൻറെ ഏറ്റവും വലിയ ഒരു നേട്ടം തന്നെയായിരുന്നു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 12 പേർ അടങ്ങുന്ന ഒരു ടീമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയാണ് ഈയൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സ്കൂളിനെ കഴിഞ്ഞത്.
കിക്കോഫ്
ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് ഒരു ഗോൾ അടിക്കാനുള്ള അവസരം നൽകി . ഓരോ ക്ലാസിൽ നിന്നും മൂന്ന് പേർക്ക് വീതം അവസരം നൽകി . അതുപോലെ ലോകകപ്പ് നേടുന്ന ടീമിൻറെ പേര് എഴുതി പെട്ടിയിൽ നിക്ഷേപിക്കുക . നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കാനും തീരുമാനിച്ചു.
അന്താരാഷ്ട്ര അറബിക് ദിനാഘോഷം
അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടി പ്രിൻസിപ്പൽ നാസർ ചെറുവാടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സാർ ,ഫിറോസ് സാർ ,ഹാഷിം സാർ , എന്നിവർ അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . കുട്ടികൾക്ക് ക്ലാസ് സ്ഥലത്തിൽ ഖിറാഅത്ത് മത്സരം നടത്തി .വിജയികളെ അഭിനന്ദിച്ചു.
ദേശീയ ഗണിതശാസ്ത്ര ദിനം
ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയഗണിതശാസ്ത്ര ദിനമായി ആചരിച്ചു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് കെടിഎം ഗവൺമെൻറ് കോളേജ് ഗണിതശാസ്ത്ര വിഭാഗം കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കായി ഒരു ഓൺലൈൻ ഗണിതശാസ്ത്ര പ്രശ്നോത്തരി സംഖ്യ -22 സംഘടിപ്പിച്ചു. ഇതിൻറെ ലിങ്കുകൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകി കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കി .
ക്രിസ്തുമസ് ദിനാഘോഷം
ക്രിസ്തുമസ് ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 23ന് കുട്ടികൾക്ക് ആശംസ കാർഡ് നിർമ്മാണ മത്സരവും കരോൾ ഗാനങ്ങൾ പാടാനുള്ള അവസരങ്ങളും നൽകി . കാർഡ് നിർമ്മാണ മത്സര വിജയികൾക്ക് ട്രോഫികൾ നൽകി അനുമോദിക്കുകയും മറ്റു വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും ചെയ്തു .
കേളി കൊട്ട്
61- ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഓരോ സ്കൂൾതലത്തിലും കേളി കൊട്ട് വിളംബര ജാഥയും ദേശഭക്തിഗാനാലാഭനവും കവിത പാരായണവും നടത്തി.
സംസ്ഥാന സ്കൂൾ കലോത്സവം
വടകരയിൽ വച്ച് നടന്ന 61 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട കവിത രചനയിൽ എ ഗ്രേഡ് നേടി ഫാത്തിമാ ബിഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമത്ത് നസീറ എന്ന വിദ്യാർത്ഥിനിയാണ് ഈ മികച്ച വിജയം നേടിയത്. സ്കൂളിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു നേട്ടമായി ഇതു മാറി
രാജ്യപുരസ്കാർ അവാർഡ്
2022-23 അധ്യയനവർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷ ഒക്ടോബർ 14 ,15, 16 തീയതികളിലായി നടന്നു. 22 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. ഇതിൽ പത്ത് ഗൈഡ്സ് വിദ്യാർത്ഥിനികളും എട്ട് സ്കൗട്ട് വിദ്യാർത്ഥികളും 2022- 23 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു.
അനുമോദന ചടങ്ങ്
ഹെഡ്മാസ്റ്റർ ബഷീർ സാറിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ അസംബ്ലിയിൽ ഈ അധ്യയന വർഷത്തെ സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ ജേതാക്കൾ, സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പ് ജേതാക്കൾ ,സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർ, സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥിനി എന്നിവരെ മെമെന്റോ നൽകി അഭിനന്ദിച്ചു.
ന്യുമാറ്റ്സ്
മുക്കം ഉപജില്ലയിലെ ഗണിത പ്രതിഭകളെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ സ്കൂളിലെ വൈഷ്ണവ് എം എസ് എന്ന വിദ്യാർത്ഥി മികച്ച വിജയം കരസ്ഥമാക്കി. അസംബ്ലിയിൽ വിദ്യാർത്ഥിയെ മെമെന്റോ നൽകി അഭിനന്ദിച്ചു
മോട്ടിവേഷൻ ക്ലാസ്
2022 -23 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുവാൻ വേണ്ടി മുൻ ഹെഡ്മാസ്റ്റർ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു
ലോകപരിചിന്തന ദിനം
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തനമായി ആചരിക്കുന്നു.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിചിന്തന ദിനത്തിന്റെ ലക്ഷ്യം .ഇതിന്റെ ഭാഗമായി സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ കീഴിലുള്ള മുഴുവൻ വിദ്യാർത്ഥികളും സ്കൂളും പരിസരവും വൃത്തിയാക്കി. പ്രിൻസ് സാർ, ഷെരീഫ , ശാക്കിറ ടീച്ചർ ,ഷംന , ഷംലിയ ടീച്ചർ എന്നിവർ ഇതിന് നേതൃത്വം നൽകി