"പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< പരിശീലനം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
ലഭിച്ച ചിത്രങ്ങൾ SWHD പരിശോധിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | മെയ് 22 വരെ ലഭിച്ച ചിത്രങ്ങൾ SWHD പരിശോധിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
20:10, 27 മേയ് 2022-നു നിലവിലുള്ള രൂപം
ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. (സർക്കുലർ1, സർക്കുലർ2[1])
- ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനത്തിന്റെ 5 ഫോട്ടോകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള ചിത്രങ്ങൾ അതിനായി താഴെ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾഫോം വഴി നൽകേണ്ടതാണ്.
- ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളേയും അമ്മമാരേയും കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.
- ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. (വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം) മാതൃക കാണുക.
- ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
- Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ ഇവിടെയുണ്ട്)
- CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
- ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.
- വ്യക്തതയില്ലാത്ത ചിത്രങ്ങളോ, ഒരേ ദൃശ്യത്തിന്റെ ഒന്നിലധികം പകർപ്പുകളോ അപ്‍ലോഡ് ചെയ്യരുത്.
- സ്കൂൾവിക്കി പുരസ്കാര മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂൾ യൂസറിൽ നിന്നുള്ള തിരുത്തൽ തടയപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾവിക്കി ഹെൽപ് ഡസ്ക്കിൽ നിന്നുമായിരിക്കും ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക. അതിനുള്ള അനുമതി നൽകേണ്ടതാണ്.
- ഫോട്ടോ നൽകേണ്ട അവസാനതിയ്യതി : 31 മെയ് 2022
- അപ്‍ലോഡ് ചെയ്ത മുഴുവൻ ചിത്രങ്ങളും www.schoolwiki.in വഴി കാണാൻ കൈറ്റ് പ്രദർശനസംവിധാനമൊരുക്കുന്നതാണ്. അതുകൊണ്ട് തന്നെ, സ്കൂൾവിക്കിയിലെ സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ കാലാനുസൃതമായി പുതുക്കാനും വിദ്യാലയങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ചിത്രങ്ങൾ അയക്കുന്നതിനുള്ള ഗൂഗിൾഫോം കണ്ണി
മെയ് 22 വരെ ലഭിച്ച ചിത്രങ്ങൾ SWHD പരിശോധിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.