"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ്)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഭാരത്  സ്കൗട്ട് & ഗൈഡ് യൂണിറ്റ്
നമ്മുടെ സ്കൂളിൽ സേവനതല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിയ്ക്കും ഇവർ മുന്നിലുണ്ടാകും. 2016-ൽ  70 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച പ്രസ്ഥാനം ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.  പിന്നീട് 2018ൽ സ്കൗട്ട് & ഗൈഡ് രണ്ടു യൂണിറ്റ് വീതമായി വിപുലീകരിക്കുകയും നൂറോളം വിദ്യാർത്ഥികൾ യൂണിറ്റിൽ  പ്രവർത്തിക്കുകയും ചെയ്യുന്നു. 2019ൽ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ അഭിമാന നിമിഷങ്ങൾ എന്നോണം പത്തോളം ഗൈഡ്സ് കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിൽ നടപ്പിലാക്കിയ  പച്ചക്കറിത്തോട്ട  പരിപാലനം, രക്ത ദാന ക്യാമ്പ് , നിർദ്ധനർക്കായുള്ള ഓണകിറ്റ് വിതരണം, ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ തെരുവുനാടകം, സൈക്കിൾ റാലി, വൃക്ഷ തൈവിതരണം  എന്നിവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ആണ്. 2018ലെ പ്രളയത്തിൽ ചേന്ദമംഗലം കൈത്തറിയ്ക്കൊരു കൈസഹായവുമായി ചെകൂട്ടി നിർമ്മാണം സ്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഏറ്റെടടുത്തു. ഏകദേശം ആയിരത്തോളം പാവകളെ നിർമ്മിച്ചു നൽകി. 2019ൽ പ്രളയത്തിന് കോഴിക്കോട്  പ്രളയം ബാധിച്ച  വേങ്ങേരി നിവാസികൾക്ക്‌ സഹായഹസ്തവുമായി സ്കൗട്ട് & ഗൈഡ് യൂണിറ്റ് കുട്ടികൾ "അതിജീവനത്തിനായി സ്നേഹപൂർവ്വം " എന്ന പദ്ധതി രൂപപ്പെടുത്തി ഏകദേശം 1200കിലോ സാധസാമഗ്രികൾ ശേഖരിച്ചു നൽകി. പരിസ്ഥിതി സംരക്ഷണത്തിനും സ്കൂളിൽ ഗ്രീൻ  പ്രോട്ടോകോൾ ഉറപ്പാക്കുന്നതിനും ഹരിതസേന എന്നൊരു വിഭാഗവും ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ അച്ചടക്കത്തിലും ശുചിത്വത്തിലും നിതാന്ത ജാഗ്രത പുലർത്തുന്ന ഈ മിടുക്കന്മാരും മിടുക്കികളും മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയാണ്. ജില്ല ഉപജില്ലാ തലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ നമ്മുടെ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യാറുണ്ട്. സ്കൂളിന്റെ നെടും തൂണായി സ്കൗട്ട് & ഗൈഡ് പ്രസഥാനം മാറിയതിൽ അധ്യാപകരുടെ പങ്ക് പ്രശംസനീയമാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവരൂപീകരണത്തിനും ഈ പ്രസഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
{| class="wikitable"
|
|
|}
[[പ്രമാണം:26023 scout and guides beach cleaning Sep 2024 (1).jpg|ലഘുചിത്രം|Beach cleaning Sep 2024|ഇടത്ത്‌]]
{| class="wikitable"
|
|}
[[പ്രമാണം:26023 BVHSS GUIDE VILAVEDUP 1.jpg|ലഘുചിത്രം|BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ്]]
[[പ്രമാണം:26023 BVHSS GUIDE VILAVEDUP 1.jpg|ലഘുചിത്രം|BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ്]]
2006 ൽ ആണ് ആദ്യമായി BVHS ൽ JRC യൂണിറ്റ് ആരംഭിച്ചത്. 8-ാം ക്ലാസിൽ നിന്നും 20 A Level വിദ്യാർത്ഥികളുമായി 46/E എന്ന യൂണിറ്റ് നമ്പറോടെ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചപ്പോൾ സംസ്കൃത അധ്യാപികDr.o ജയശ്രീ ടീച്ചറാണ് കൗൺസിലറായി ചുമതലയേറ്റെടുത്തത്.
[[പ്രമാണം:26023 BVHSS GUIDES VILAVEDUP 2.jpg|ലഘുചിത്രം|BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ് 2019]]
 
     കഴിഞ്ഞ 16 വർഷങ്ങളായി വ്യത്യസ്തവും ,മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് നമ്മുടെ JRC യൂണിറ്റ് കാഴ്ചവച്ചിട്ടുള്ളത്.JRC കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ കൂടാതെ ധാരാളം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്തി വരുന്നു.
 
2011 ൽ നടത്തിയ രക്തദാന ക്യാമ്പ് ഇത്തരത്തിൽ ഏറെ സാമൂഹ്യ ശ്രദ്ധ നേടിയ ഒന്നാണ്. അതിൽIMA യുമായി സഹകരിച്ച് സമീപവാസികളായ നൂറോളം പേരെ പങ്കെടുപ്പിക്കാനായി എന്നത് ഏറെ അഭിമാനകരമാണ്.
 
    സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിൻ്റെ ഭാഗമായി, 2016-17ൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നായരമ്പലം ഗ്രാമ പഞ്ചായത്ത് 2  വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണം, ലഘുലേഖ വിതരണം എന്നിവ നടത്തി.അന്നത്തെ വാർഡ് മെമ്പർ ശ്രീ M .S സുമേഷ് ,ഷാജി പുത്തലത്തിൻ്റെ ഭവനത്തിൽ വച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
 
ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി എക്സിബിഷനുകൾ, ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ആരോഗ്യ മേഖലയിലും, നിയമ രംഗത്തുമുള്ള പ്രഗൽഭരാണ്.
 
     സേവന പ്രവർത്തനങ്ങളുടെ ഭാഗമായി
 
പ്രാഥമീക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം, തുടങ്ങിയവയുടെ പരിസര ശുചീകരണം നടത്താറുണ്ട്.
 
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഏറ്റവും അർഹരായ നിർധന കുടുംബങ്ങളെ വാർഡ് മെമ്പർമാരുടെ സഹായത്തോടെ കണ്ടെത്തി ഓരോ കുടുംബത്തിനും 9 ഇന ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
 
  സാമൂഹീക അവബോധത്തോടൊപ്പം രാഷ്ട്രീയ അവബോധം നേടുന്നതിൻ്റെ ഭാഗമായി നിയമസഭാ സമ്മേളനവും, അനുബന്ധ പ്രവർത്തനങ്ങളും നിയമസഭാ സന്ദർശനം നടത്തി നേരിട്ട് കണ്ട് മനസ്സിലാക്കി.
 
     ബഹു .മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കാൻ വൈപ്പിൻ കോളേജിൽ എത്തിയപ്പോൾ വോളൻ്റിയേഴ്സായി നമ്മുടെ JRC കേഡറ്റ്സ് ക്ഷണിക്കപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമാണ്.

  സാധാരണ പോസ്റ്റർ രചനയും ,ക്വിസ് മത്സരവും മാത്രമായി ഒതുങ്ങിയിരുന്ന ഓസോൺ ദിനാചരണം ,പ്രതീകാത്മകമായി സ്കൂൾ മൈതാനത്ത് ഒരു ഭീമൻ കുട ഒരുക്കിയാണ് നമ്മുടെ കേഡറ്റ്സ് ആചരിച്ചത്.
{| class="wikitable"
|
|
|}
{| class="wikitable"
|
|}

പരിസ്ഥിതി അവബോധത്തിൻ്റെ ഭാഗമായി വനംവകുപ്പിൻ്റെ സഹകരണത്തോടെ മംഗള വനത്തിൽ കേഡറ്റ്സിനായി ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ യാത്രികരായ സൈക്കിൾ യാത്രക്കാരെ അനുമോദിച്ചു.നഗരവത്ക്കരണത്തിൻ്റെ പുതിയ മുഖമായ കൊച്ചി മെട്രോ യാത്രയും കുട്ടികൾക്കായി ഒരുക്കിയിരുന്നു.

  ഓഖി ചുഴലിക്കാറ്റിൻ്റെ കെടുതിയിൽപ്പെട്ട സഹപാഠികൾക്ക് JRC കേഡറ്റ്സ് സഹായം നൽകി.

കേരളത്തെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നു 2018ലെയും, 2019 ലേയും പ്രളയം. നഷ്ടങ്ങൾക്കും കെടുതികൾക്കുമിടയിലും സേവന പരത എന്നJRC ആപ്തവാക്യം ഉയർത്തിപ്പിടിച്ച് 1023 കിലോയോളം അവശ്യവസ്തുക്കൾ സംഘടിപ്പിച്ച് കോഴിക്കോട് ദുരന്തമുഖത്തെത്തിച്ചു നൽകാനായത് JRC യൂണിറ്റിൻ്റെ വലിയ നേട്ടമായിരുന്നു.

  വിദ്യാലയത്തിൽ നടക്കുന്ന എല്ലാ മേളകളിലും, അനുബ പ്രവർത്തനങ്ങളിലും മുൻകൈ എടുക്കുന്ന JRC യൂണിറ്റ് covid 19 മഹാമാരിക്കാലത്തും മാറി നിന്നില്ല .കേഡറ്റുകൾ തയ്യാറാക്കിയ നൂറോളം മാസ്കുകൾ സമീപത്തുള്ള പൊതു സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ വിതരണം നടത്തി.

C level പരീക്ഷ എഴുതുന്ന എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട് എന്നതും ശ്രദ്ധേയമാണ്
 
20:37, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്

നമ്മുടെ സ്കൂളിൽ സേവനതല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിയ്ക്കും ഇവർ മുന്നിലുണ്ടാകും. 2016-ൽ 70 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച പ്രസ്ഥാനം ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പിന്നീട് 2018ൽ സ്കൗട്ട് & ഗൈഡ് രണ്ടു യൂണിറ്റ് വീതമായി വിപുലീകരിക്കുകയും നൂറോളം വിദ്യാർത്ഥികൾ യൂണിറ്റിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 2019ൽ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ അഭിമാന നിമിഷങ്ങൾ എന്നോണം പത്തോളം ഗൈഡ്സ് കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിൽ നടപ്പിലാക്കിയ പച്ചക്കറിത്തോട്ട പരിപാലനം, രക്ത ദാന ക്യാമ്പ് , നിർദ്ധനർക്കായുള്ള ഓണകിറ്റ് വിതരണം, ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ തെരുവുനാടകം, സൈക്കിൾ റാലി, വൃക്ഷ തൈവിതരണം എന്നിവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ആണ്. 2018ലെ പ്രളയത്തിൽ ചേന്ദമംഗലം കൈത്തറിയ്ക്കൊരു കൈസഹായവുമായി ചെകൂട്ടി നിർമ്മാണം സ്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഏറ്റെടടുത്തു. ഏകദേശം ആയിരത്തോളം പാവകളെ നിർമ്മിച്ചു നൽകി. 2019ൽ പ്രളയത്തിന് കോഴിക്കോട് പ്രളയം ബാധിച്ച വേങ്ങേരി നിവാസികൾക്ക്‌ സഹായഹസ്തവുമായി സ്കൗട്ട് & ഗൈഡ് യൂണിറ്റ് കുട്ടികൾ "അതിജീവനത്തിനായി സ്നേഹപൂർവ്വം " എന്ന പദ്ധതി രൂപപ്പെടുത്തി ഏകദേശം 1200കിലോ സാധസാമഗ്രികൾ ശേഖരിച്ചു നൽകി. പരിസ്ഥിതി സംരക്ഷണത്തിനും സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കുന്നതിനും ഹരിതസേന എന്നൊരു വിഭാഗവും ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ അച്ചടക്കത്തിലും ശുചിത്വത്തിലും നിതാന്ത ജാഗ്രത പുലർത്തുന്ന ഈ മിടുക്കന്മാരും മിടുക്കികളും മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയാണ്. ജില്ല ഉപജില്ലാ തലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ നമ്മുടെ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യാറുണ്ട്. സ്കൂളിന്റെ നെടും തൂണായി സ്കൗട്ട് & ഗൈഡ് പ്രസഥാനം മാറിയതിൽ അധ്യാപകരുടെ പങ്ക് പ്രശംസനീയമാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവരൂപീകരണത്തിനും ഈ പ്രസഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Beach cleaning Sep 2024
BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ്
BVHSS ലെ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിഭവങ്ങളുടെ വിളവെടുപ് 2019