"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ൾ) |
(ൽ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ടി. കെട്ടിടത്തിന് കല്ലിടൽ ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാൻ ഡബ്ളിയു. ജെ ബോ൪ അവ൪കൾ ആയിരുന്നു. കാലക്രമത്തിൽ കുട്ടികൾ കുറവായതിനാൽ ഒരു പ്രൈമറി സ്ക്കൂൾ 1950 മുതൽ വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാൻ ഒരു ഹൈസ്ക്കൂൾ ഈ ഗ്രാമത്തി ൽ ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ്സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. | ടി. കെട്ടിടത്തിന് കല്ലിടൽ ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാൻ ഡബ്ളിയു. ജെ ബോ൪ അവ൪കൾ ആയിരുന്നു. കാലക്രമത്തിൽ കുട്ടികൾ കുറവായതിനാൽ ഒരു പ്രൈമറി സ്ക്കൂൾ 1950 മുതൽ വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാൻ ഒരു ഹൈസ്ക്കൂൾ ഈ ഗ്രാമത്തി ൽ ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ്സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. | ||
ഈ | ഈ സാഹചര്യത്തിൽ 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂൺ നാലാം തിയ്യതി ഈഹൈസ്ക്കൂൾ ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂൾ കെട്ടിടം ഇന്നും നിലനിൽക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി. നാരായണൻ ക൪ത്താ എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണൻ കർത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോൻ, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവൻ, ശ്രീ.പി.ആ൪. ജനാ൪ദ്ദനൻ, ശ്രീപി.ഒ .ഫ്രാൻസിസ് , ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രേമ ജോർജ്ജ് , ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. | ||
സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിൽ പണ്ടു മുതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികൾ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങൾ കുട്ടികൾ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമ മേനോ,ടി.നാരായണമേനോൻ,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂൾ തുടങ്ങി രണ്ട് വ൪ഷത്തിനുളളിൽ ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളിൽ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വ൪ഷമായി സ്ക്കൂളിൽ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കൽ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളിൽ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. | |||
അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം | അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുൻപ് സ്ക്കൂളിൽ പി.ടി.എ യുടെ പ്രവ൪ത്തനങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് 15 വ൪ഷങ്ങൾ ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയിൽ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുവതിടമ്പുകൾ പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂൾ സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്. ഗോപാലനായിരുന്നു. | ||
ആദ്യ | ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരിൽ നിന്ന് കാ൪ഷിക വസ്തുക്കൾ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതിൽ നിന്നു കിട്ടുന്ന തുക സ്ക്കൂൾ ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതൽ 4 മണി വരെ 7 പിരീഡുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങൾക്ക് സ്ക്കൂളിന് അവധി നല്കാറുണ്ട്. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 45% വിജയമാണ് നേടിയത്. പിൽകാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്ങളിൽ പുതിയ ഹൈസ്ക്കൂളുകൾ വരികയും ഇവിടത്തെ ഡിവിഷൻ കുറയുകയും ചെയ്തു എന്നതൊഴിച്ചാൽ ഈ വിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. |
22:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പറപ്പൂക്കര പഞ്ചായത്ത് അതി൪ത്തിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരിൽ നടത്തി പോന്നു. കുട്ടികൾ കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നൽകാൻ ആരും തയ്യാറാകാത്തതിനാലും 1897ൽ ടി.സ്ക്കൂൾ പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു.
പളളിയുടെ പടിഞ്ഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാൻ പളളിക്കൂടത്തിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂൾ പളളിയുടെ മുൻവശത്ത് പൂ൪ണസൗകര്യങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചു. വിദ്യാ൪ത്ഥികളുടെ എണ്ണം വളരെ കൂടിയപ്പോൾ സ്ക്കൂൾ വിഭജിച്ച് പറപ്പൂക്കര മലയാളം ആൺ കുട്ടികളുടെ സ്ക്കൂൾ എന്ന പേരിൽ ഒരു ഭാഗം പളളി കെട്ടിടത്തിലും തൊട്ടിപ്പാൾ പെൺപള്ളിക്കൂടം എന്നപേരിൽ ഒരു ഭാഗം ഇന്ന് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങരംകോത കുടുംബക്കാ൪ക്കുണ്ടായിരുന്ന കെട്ടിടത്തിലും പ്രവ൪ത്തനം തുടങ്ങി. ഇതിനിടെ സ൪ക്കാ൪ വക ഒരു ലോവ൪ സെക്കന്ററിസ്ക്കൂളും അനുവദിക്കുകയുണ്ടായി. ടി. സ്ക്കൂളിനും പളളിയിൽ നിന്നുതന്നെ ഒരു കെട്ടിടം പണിതീ൪ത്തുകൊടുത്തു.
ടി. കെട്ടിടത്തിന് കല്ലിടൽ ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാൻ ഡബ്ളിയു. ജെ ബോ൪ അവ൪കൾ ആയിരുന്നു. കാലക്രമത്തിൽ കുട്ടികൾ കുറവായതിനാൽ ഒരു പ്രൈമറി സ്ക്കൂൾ 1950 മുതൽ വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാൻ ഒരു ഹൈസ്ക്കൂൾ ഈ ഗ്രാമത്തി ൽ ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ്സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് പോയിരുന്നു.
ഈ സാഹചര്യത്തിൽ 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂൺ നാലാം തിയ്യതി ഈഹൈസ്ക്കൂൾ ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂൾ കെട്ടിടം ഇന്നും നിലനിൽക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി. നാരായണൻ ക൪ത്താ എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണൻ കർത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോൻ, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവൻ, ശ്രീ.പി.ആ൪. ജനാ൪ദ്ദനൻ, ശ്രീപി.ഒ .ഫ്രാൻസിസ് , ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രേമ ജോർജ്ജ് , ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക.
സ്ക്കൂൾ തുടങ്ങുബോൾ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിൽ പണ്ടു മുതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികൾ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങൾ കുട്ടികൾ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമ മേനോ,ടി.നാരായണമേനോൻ,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂൾ തുടങ്ങി രണ്ട് വ൪ഷത്തിനുളളിൽ ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളിൽ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വ൪ഷമായി സ്ക്കൂളിൽ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കൽ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളിൽ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി.
അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുൻപ് സ്ക്കൂളിൽ പി.ടി.എ യുടെ പ്രവ൪ത്തനങ്ങൾ ശക്തമാകാൻ തുടങ്ങിയിട്ട് 15 വ൪ഷങ്ങൾ ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയിൽ കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാൻ തുടങ്ങി. ഉന്നത വിദ്യാഭ്യാസ വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുവതിടമ്പുകൾ പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂൾ സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന്. ഗോപാലനായിരുന്നു.
ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരിൽ നിന്ന് കാ൪ഷിക വസ്തുക്കൾ ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതിൽ നിന്നു കിട്ടുന്ന തുക സ്ക്കൂൾ ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതൽ 4 മണി വരെ 7 പിരീഡുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങൾക്ക് സ്ക്കൂളിന് അവധി നല്കാറുണ്ട്. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 45% വിജയമാണ് നേടിയത്. പിൽകാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്ങളിൽ പുതിയ ഹൈസ്ക്കൂളുകൾ വരികയും ഇവിടത്തെ ഡിവിഷൻ കുറയുകയും ചെയ്തു എന്നതൊഴിച്ചാൽ ഈ വിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.