പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ലിറ്റിൽ കൈറ്റ്സ്
 ഐ ടി  ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ്മിസ്ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
  • ഉച്ചഭക്ഷണ പദ്ധതി
സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാൽ,മുട്ട,ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
  • സ്പോ൪ട്സ് ക്ലബ്
മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു.ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും, ജില്ലാ മത്സരത്തിലും പങ്കെടുപ്പിക്കുന്നു .
  • ദിനാചരണങ്ങൾ
മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .
  • സ്കൗട്ട് & ഗൈഡ്സ്.
 എല്ലാ വർ‍ഷവും നിരവധി കുട്ടികൾക്ക് രാഷ്ട്ര് പതി പുരസ്ക്കാരങ്ങൾ നേടി ഗ്രേസ് മാർക്കിലൂടെ എസ് എസ് എൽ സി ക്ക് ഉന്നത വിജയം     കരസ്ഥമാക്കാൻ സാധിച്ചു.സ്കൗട്ട് &ഗൈഡ്സ് നല്ല രിതിയിലാണ് നടക്കുന്നത്. 
  • ക്ലാസ് മാഗസിൻ.

വായന ദിനം , വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ ആയ കവിത , കഥ ലേഖനങ്ങൾ

ആസ്വാദന കുറിപ്പുകൾ ഉപന്യാസം എന്നിവ സമാഫരിച്ചു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് , ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ് , പരിസ്ഥിതി ക്ലബ് , ലാംഗേജ് ക്ലബ് , കാ൪ഷിക ക്ലബ് , ലഹരി വിമുക്ത ക്ലബ് തുടങ്ങിയ

നിരവധിക്ലബുകുൾ ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.

  • സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ ദിനം

പി .വി.എസ്  ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ എഴുപതാം വാർഷികവും അദ്ധ്യാപകരക്ഷാകർത്ത്യ ദിനവും യാത്രയപ്പും 10/03/2022  വ്യാഴാഴ്ച

സമുചിതമായി ആഘോഷിച്ചു .പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ .ഇ .കെ.അനൂപ്  അധ്യക്ഷത വഹിച്ചു .യോഗത്തിൽ  ശ്രീ .കെ.കെ.രാമചന്ദ്രൻ

(MLA) ഉദ്‌ഘാടനം നിർവ്വഹിച്ചു .ചടങ്ങിൽ   സ്കൂളിൻറെ മാനേജർ ശ്രീ .പി.രാമനാഥൻ സ്വാഗതം  ആശംസിച്ചു .ശ്രീമതി.ലേഖ എൻ മേനോൻ റിപ്പോർട്ട്

അവതരിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ മഴവിൽ മനോരമ സൂപ്പർ  4  ഫെയിം കുമാരി.ശ്രീലക്ഷ്മി കെ അനിൽ വിശിഷ്ടാതിഥി ആയിരുന്നു . PVSHS പ്രസിഡന്റ് 

റവ.  ഫാദർ  ജോസ് മാളിയേക്കൽ എൻഡോവ്മെന്റ് വിതരണം നടത്തി .ചടങ്ങിൽ ഉപഹാര സമർപ്പണം  PVSHS  മാനേജർ  ശ്രീ .പി.രാമനാഥൻ 

നിർവ്വഹിച്ചു .ശ്രീമതി.ഉദയ.കെ .എസ്(HM) , ശ്രി.പി.ജെ.ജോർജ് (പി.വി.എസ് , സ്ക്രെട്ടറി ),ശ്രീമതി.റീന ഫ്രാൻസിസ് ( BPM & MPTA  ),

ശ്രീ.കെ.കെ.അരുണൻ (OSA ),ശ്രീ.ടി.എൻ .പ്രദീപ് (പി.ടി.എ ,പ്രെസിഡെന്റ് ),ശീമതി.പി.സ്വപ്ന ( HM,AUPS )സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ. ഷാജു

യോഹനാൻ (HS)  ശ്രിമതി.ധന്യ.എം.ആർ ( HSS )തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു .റിട്ടയർ ചെയ്യുന്ന അദ്ധ്യാപകരായ

ശീമതി.സിൽവി.ആർ.വി ,ശ്രി.മാർട്ടിൻ.ടി.എ (കായികാദ്ധ്യാപകൻ )എന്നിവരുടെ മറുപടി പ്രസംഗത്തിനു ശേഷം ശ്രീ .അജയകുമാർ .കെ.എ

(ജെനറൽ കൺവീനർ നന്ദി പ്രകാശിപ്പിച്ചു .കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു

  • സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
  • പി.വി.എസ്.എച്ച് .എസ് .എസ്  ലെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഓഗസ്റ്റ്  പത്താം തീയ്യതി  ആരംഭിച്ച പരിപാടികൾ 15ന്  അവസാനിച്ചു .ഓഗസ്റ്റ്  പന്ത്രണ്ടാം തീയ്യതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് എന്ന പരിപാടി കുട്ടികൾക്ക്  പുതിയൊരു അനുഭവമായി .പ്രധാനാധ്യാപിക ഉദയ ടീച്ചർ ഒപ്പുവെച്ചുകൊണ്ട് ഈ പരിപാടി ആരംഭിച്ചു .സ്കൂൾളിലെ വിദ്യാർത്ഥികളും ,അധ്യാപകരും, അനധ്യാപകരും ഒപ്പു വെച്ചുകൊണ്ട് പരിപാടി അവസാനിച്ചു .അടുത്തതായി ഗാന്ധിമരം നടലായിരുന്നു .അധ്യാപകനായ ഷാജുമാഷ് കൊണ്ടുവന്ന മാവ് ഗാന്ധിമരം എന്ന പേരിൽ സ്കൂൾ വളപ്പിൽ മാനേജരും പ്രിൻസിപ്പളും പ്രധാനാധ്യാപികയും ചേർന്ന് നട്ടു .ഓഗസ്റ്റ് 11 ന് ഉപന്യാസ മത്സരവും പ്രസംഗ മത്സരവും കുട്ടികൾക്കായി നടത്തി ഓഗസ്റ്റ്  12ന്  സ്വാതന്ത്ര്യ സമര ക്വിസ് നടത്തി .കൂടാതെ ഭരണഘടനയുടെ ആമുഖവായനയും എല്ലാ ക്ലാസ്സുകളിലും നടന്നു . ഓഗസ്റ്റ്  13  മുതൽ സ്കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും പതാക ഉയർത്തി . 75- മത്  സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ ,കലാപരിപാടികൾ ,സൈക്കിൾ റാലി തുടങ്ങിയവയിലൂടെ സമുചിതമായി ആഘോഷിച്ചു .