"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}സൗകര്യങ്ങൾ
{{PHSchoolFrame/Pages}}

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ പൂർണത ലക്ഷ്യമാക്കി പരിമിതികളില്ലാത്ത സൗകര്യങ്ങൾ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ നിലവിലുണ്ട്. ഭൗതിക സൗകര്യങ്ങളും കുട്ടികളുടെ മനോവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സൗകര്യങ്ങളും എന്ന നിലയിൽ രണ്ടായി സൗകര്യങ്ങളെ തിരിക്കാം. ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ കെട്ടിടവും മറ്റ് ഇൻഫ്രാസ്ട്രെക്ചറുകളും സ്കൂൾ ഗ്രൗണ്ട്, ക്സാസ് മുറികൾ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ തുടങ്ങിയ കാര്യങ്ങളും മറ്റും ഉൾപ്പെടുന്നു. ഇവയിൽത്തന്നെ അക്കാദമികവും അക്കാദമികാനുബന്ധവും ഇതരങ്ങളുമായ പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി. ലാബുകൾ, ലൈബ്രറി, സ്റ്റോർ, കായിക മികവിനായുള്ള വിവിധ കോർട്ടുകൾ, പരിശീലന സംവിധാനങ്ങൾ, ഉച്ചഭക്ഷണത്തിനായുള്ള ശുചിത്വമുള്ള അടുക്കള – ഭക്ഷണശാല തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. വിദ്യാലയ സൗകര്യങ്ങൾ വിശദമായി താഴെക്കൊടുക്കുന്നു. [[സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]]
== '''<u>വിദ്യാലയ സൗകര്യങ്ങൾ</u>''' ==
വിദ്യാഭ്യാസമെന്നത് വ്യക്തിയിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ ആവിഷ്കാരമാണെന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ആരംഭിച്ച വിദ്യാലയം ചേർപ്പ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.വാഹനസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായതിനാൽത്തന്നെ ഏത് പ്രദേശത്തുമുള്ള കുട്ടികൾക്ക് എളുപ്പത്തിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ സൗകര്യമുണ്ട്. നൂറ്റി ആറ് വർഷം പിന്നിട്ട വിദ്യാലയമെന്ന നിലയിൽ അത്രയും പഴക്കമുള്ള കെട്ടിടത്തിലാണ് ഇത്രയും കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പ്രകൃതിയോടിണങ്ങുന്ന സൗകര്യപശ്ചാത്തലങ്ങളോടെ നാലുകെട്ടിന്റെ മാതൃകയിൽ നിർമ്മിച്ച കെട്ടിടവും മുന്നിലും പിന്നിലുമായുള്ള കളിസ്ഥലവും നടുമുറ്റത്തൊരുക്കിയിരിക്കുന്ന മലയാള ഭാഷാപിതാവിന്റെ സ്മാരകമായ തുഞ്ചൻ സ്മൃതിവനവുമൊക്കെ വിദ്യാലയത്തിന് സർഗ്ഗാത്മകമായൊരു പരിവേഷം നൽകുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം വിദ്യാലയം സന്ദർശിച്ച പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ഷാജു നെല്ലായി വിദ്യാലയാന്തരീക്ഷത്തെ ടാഗോറിന്റെ ശാന്തിനികേതനുമായാണ് താരതമ്യം ചെയ്തത്. ബംഗാളിൽ വിശ്വഗുരുവായ രവീന്ദ്രനാഥ ടാഗോർ വിശ്വമാനവികത ലക്ഷ്യമിട്ട് സ്ഥാപിച്ച ശാന്തിനികേതൻ എന്ന കലാലയത്തിന്റെതിന് തുല്യമായ അന്തരീക്ഷം വിദ്യാലയാങ്കണവും കെട്ടിടത്തിന്റെ സംവിധാനവും പ്രദാനം ചെയ്യുന്നുവെന്നാണ് ശാന്തിനികേതനിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ചിത്രകാരൻ ഷാജു നെല്ലായി അഭിപ്രായപ്പെട്ടത്. കുട്ടികളുടെ സ്വാഭാവികമായ വികാസത്തിന് അനുഗുണമായ എല്ലാ സാഹചര്യങ്ങളും വിദ്യാലയത്തിലുണ്ട്.
 
നൂറ്റിയാറ് വർഷം പിന്നിട്ട കെട്ടിടമെന്ന നിലയിൽ അതിന്റെ ചരിത്രപ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ഈ കെട്ടിടം നിലനിർത്തിക്കൊണ്ട് നിലവിലുള്ള വിദ്യാലയത്തോട് ചേർന്ന് നാല്പത് ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും ലബോറട്ടറി, ഐ.ടി. ലാബ് തുടങ്ങിയ സൗകര്യങ്ങളുമൊക്കെയായി പുതിയൊരു കെട്ടിടം കൂടെ നിർമ്മിച്ചിട്ടുണ്ട്. ഈ അദ്ധ്യയന വർഷാവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറാൻ പോവുകയാണ്. വിദ്യാലയത്തിലെ സൗകര്യങ്ങൾ ഒന്നൊന്നായി താഴെക്കൊടുക്കുന്നു.
 
=== <u>വിശാലമായ കളിസ്ഥലം</u> ===
വിദ്യാലയത്തോട് ചേർന്ന് കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനും ശാരീരികവും മാനസികവുമായ വികാസത്തിനുമുതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനായുണ്ട്. മൂന്ന് ഏക്കറോളം വിസ്താരമുള്ള പച്ചപ്പുല്ല് വിരിച്ച കളിസ്ഥലമാണ് വിദ്യാലയത്തിനായുള്ളത്. തൃശൂർ ജില്ലയിലെ വിദ്യാലയ കളിസ്ഥലങ്ങളിൽ മുൻഗണനയർഹിക്കുന്നതാണിത്. കളിസ്ഥലത്തോടുചേർന്ന് കുട്ടികൾക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെയായുള്ള പവലിയനും ഒരുക്കിയിട്ടുണ്ട്. ഫൂട് ബാൾ, ബേസ് ബാൾ, ക്രിക്കറ്റ്, ആർച്ചറി തുടങ്ങിയ നൂറിൽ പരം ഗെയിംസ് ഇനങ്ങൾ വിദ്യാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. സ്പോർട്സ് രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി സ്പോർട് ഹോസ്റ്റൽ കൂടെ കളിസ്ഥലത്തോടനുബന്ധിച്ച് നിർമ്മിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇതിനകം ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധി കായിക താരങ്ങളെ സംഭാവന ചെയ്യാൻ സ്കൂളിന് സാധിച്ചത് ഈ വിശാലമായ കളിസ്ഥത്തിന്റെ കൂടെ സഹായത്തോടെയാണ്. ദേശീയ തലത്തിൽ ബേസ് ബോൾ, റോൾ ബോൾ തുടങ്ങിയ കായിക മത്സരങ്ങളിൽ കേരള ടീമിനെ നയിക്കുന്നത് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. വിദ്യാലയത്തിൽ പരിശീലനം നൽകുന്ന നൂറിൽ പരം ഗെയിംസ് ഇനങ്ങൾക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.
 
=== <u>വിശാലമായ ലൈബ്രറി</u> ===
വിജ്ഞാനം പാഠപുസ്തകത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്നും സർഗ്ഗാത്മക സാഹിത്യത്തിന്റെയും വൈജ്ഞാനിക സാഹിത്യത്തിന്റെയും ആരോഗ്യകരമായ പിന്തുണയോടെ മാത്രമേ വിജ്ഞാനസമ്പാദനം പൂർണ്ണ അർത്ഥത്തിൽ സാധ്യമാകൂ എന്നുമുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തിൽ അതിവിശാലമായൊരു ലൈബ്രറി സംവിധാനമൊരുക്കിയിട്ടുള്ളത്. നിലവിൽ പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി പുതിയ വിദ്യാലയക്കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ പുസ്തകങ്ങളുടെ എണ്ണത്തിലും മറ്റ് സൗകര്യങ്ങളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വെച്ച് ഏറ്റവും മികച്ച ലൈബ്രറിയായിരിക്കുമെന്നതിൽ സംശയമില്ല. 50 x 50 അടി വിസ്താരത്തിലാണ് പുതിയ കെട്ടിടത്തിലെ ലൈബ്രറി സംവിധാനം ചെയ്തിരിക്കുന്നത്. പുസ്തകങ്ങൾ വെക്കുന്നതിനുള്ള അലമാരകളും ഷെൽഫുകളും പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. ഒപ്പം കുട്ടികൾക്ക് സ്വതന്ത്രമായി പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാമാന്യം സൗകര്യങ്ങളുള്ളൊരു കോൺഫറൻസ് ഏരിയ കൂടെ ലൈബ്രറിയോട് ചേർന്ന് ഉണ്ട്. സർഗ്ഗാത്മകവും വൈജ്ഞാനികവുമായ എല്ലാതരം പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്.
 
=== <u>സയൻസ് ലാബ്</u> ===
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര ക്ലാസുകളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുമായുള്ള വിശാലമായൊരു ശാസ്ത്ര ലാബ് വിദ്യാലയത്തിനായുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിങ്ങനെ തിരിച്ചുകൊണ്ടുള്ള സൗകര്യങ്ങളോടുകൂടിയ ലാബിൽ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര പഠനം ലളിതമാക്കാനും പ്രവൃത്തികേന്ദ്രീകൃതവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിക്കൊണ്ടുള്ള നിരവധി സജ്ജീകരണങ്ങളായ് സയൻസ് ലാബിൽ ഒരുക്കിയിട്ടുള്ളത്. എല്ലാവിധ ശാസ്ത്ര പരീക്ഷണോപകരണങ്ങളും പഠനോപകരണങ്ങളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏതുസമയത്തും കരഗതമാകുന്ന വിധത്തിലാണ് ലാബിന്റെ സംവിധാനം.
 
=== <u>സാമൂഹ്യശാസ്ത്ര ലാബ്</u> ===
സാമൂഹ്യശാസ്ത്ര പഠനത്തിനായുള്ള സൗകര്യങ്ങളൊരുക്കുന്നതിനായി സയൻസ് ലാബിനോട് ചേർന്നുതന്നെ സാമൂഹ്യശാസ്ത്ര ലാബും പ്രവർത്തിച്ചു വരുന്നുണ്ട്. ഭൂമിശാസ്ത്ര ലാബും ചരിത്ര മ്യൂസിയവും ഇതിന്റെ ഭാഗമാണ്. ഭൂമിശാസ്ത്ര പഠനത്തിനാവശ്യമായ ഉപകരണങ്ങളും മോഡലുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഒപ്പം തന്നെ ചേർപ്പ് എന്ന പ്രദേശത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന രീതിയിലുള്ളൊരു ചരിത്ര മ്യൂസിയവും ഒരുക്കിയിരിക്കുന്നു. പുതിയ വിദ്യാലയക്കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന ഈ സംവിധാനങ്ങൾ എല്ലാ കുട്ടികൾക്കും ഒരേപോലെ ഉപയോഗിക്കാനുള്ള സൗകര്യത്തിനനുസരിച്ചാണ് സംവിധാനം ചെയ്തിരിക്കുന്നത്.
 
=== <u>ഐ.ടി. ലാബ്</u> ===
ഇൻഫർമേഷൻ ടെക്നോളജിയിലൂടെ എല്ലാ പാഠ്യ പാഠ്യേതര വിഷയങ്ങളും വിദ്യാർത്ഥികൾക്ക് ഏറ്റവും ലളിതമായി കരഗതമാക്കാൻ സൗകര്യമുള്ള വിശാലമായൊരു ഐ.ടി. ലാബ് വിദ്യാലയത്തിനായുണ്ട്. പുതിയ വിദ്യാലയക്കെട്ടിടത്തിൽ കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ഐ.ടി. ക്ലാസ് മുറിയും പ്രോജക്ടർ സ്പേസും ഒക്കെയായി തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ഏറ്റവും ഫലപ്രദമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്കൂൾ ക്ലാസുകൾക്കും യു.പി. ക്ലാസുകൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
 
=== <u>ഭാഷാ ലാബ്</u> ===
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ ഭാഷകളുടെ അദ്ധ്യയനത്തിനും പഠനത്തിനുമായുള്ള സൗകര്യങ്ങളുള്ള ഭാഷാ ലാബ് ലൈബ്രറിയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിലുമുള്ള നിരവധി പുസ്തകങ്ങൾ, ഭാഷാ പഠനത്തിനായുള്ള സങ്കേതങ്ങൾ തുടങ്ങിയവ ഈ ഭാഷാ ലാബിൽ ഒരുക്കിയിരിക്കുന്നു. ഓരോ ഭാഷയിലേയും എല്ലാവിധ വൈജ്ഞാനിക-സർഗ്ഗാത്മക സാഹിത്യ രചനകളെയുമുൾക്കൊള്ളുന്ന രീതിയിലുള്ള പുസ്തക സമ്പാദനത്തിനായുള്ള ഒരുക്കങ്ങൾ ഈ ഭാഷാലാബിന്റെ വികാസത്തിനായി ആരംഭിച്ചിട്ടുണ്ട്.
 
=== <u>സ്മർട്ട് ക്ലാസ് മുറികൾ</u> ===
ഏറ്റവും മികച്ച രീതിയിലുള്ള ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിട്ടുള്ള ക്ലാസ് മുറികളെല്ലാം തെന്നെ സ്മാർട്ട് ക്ലാസ്റൂമുകൾ ആയാണ് പുതിയ കെട്ടിടത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാ ക്ലാസ് മുറിയിലും പ്രോജക്ടറുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, സൗണ്ട് സിസ്റ്റം, ക്ലാസ്റൂം ലൈബ്രറികൾ, പോർട്ട് ഫോളിയോകൾ, പ്രദർശനസൗകര്യങ്ങൾ, ബെഞ്ച് ഡസ്ക് ബ്ലാക് ബോർഡ് സൗകര്യങ്ങൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും പുതിയ വിദ്യാലയക്കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
 
=== <u>വിശ്രമമുറികൾ / സിക്ക് റൂം</u> ===
ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് വിശ്രമിക്കുന്നതിനും പ്രാധമിക ശുശ്രൂഷ നൽകുന്നതിനുമായുള്ള സിക്ക് റൂമുകൾ വിദ്യാലയക്കെട്ടിടത്തിന്റെ ഓരോ നിലകളിലും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ഫസ്റ്റ് എയിഡ് സൗകര്യങ്ങൾ, വിശ്രമ സൗകര്യങ്ങൾ, അത്യാവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സേവനം തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്.
 
=== <u>ശുചിമുറികൾ</u> ===
വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ പുതിയ വിദ്യാലയക്കെട്ടിടത്തിന്റെ ഓരോ നിലകളിലുമായി ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ അവരുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ ശുചിമുറികൾ ആണ് ഒരുക്കിയിട്ടുള്ളത്.

12:08, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയ സൗകര്യങ്ങൾ

വിദ്യാഭ്യാസമെന്നത് വ്യക്തിയിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ ആവിഷ്കാരമാണെന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ആരംഭിച്ച വിദ്യാലയം ചേർപ്പ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.വാഹനസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായതിനാൽത്തന്നെ ഏത് പ്രദേശത്തുമുള്ള കുട്ടികൾക്ക് എളുപ്പത്തിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ സൗകര്യമുണ്ട്. നൂറ്റി ആറ് വർഷം പിന്നിട്ട വിദ്യാലയമെന്ന നിലയിൽ അത്രയും പഴക്കമുള്ള കെട്ടിടത്തിലാണ് ഇത്രയും കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പ്രകൃതിയോടിണങ്ങുന്ന സൗകര്യപശ്ചാത്തലങ്ങളോടെ നാലുകെട്ടിന്റെ മാതൃകയിൽ നിർമ്മിച്ച കെട്ടിടവും മുന്നിലും പിന്നിലുമായുള്ള കളിസ്ഥലവും നടുമുറ്റത്തൊരുക്കിയിരിക്കുന്ന മലയാള ഭാഷാപിതാവിന്റെ സ്മാരകമായ തുഞ്ചൻ സ്മൃതിവനവുമൊക്കെ വിദ്യാലയത്തിന് സർഗ്ഗാത്മകമായൊരു പരിവേഷം നൽകുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം വിദ്യാലയം സന്ദർശിച്ച പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടർ ഷാജു നെല്ലായി വിദ്യാലയാന്തരീക്ഷത്തെ ടാഗോറിന്റെ ശാന്തിനികേതനുമായാണ് താരതമ്യം ചെയ്തത്. ബംഗാളിൽ വിശ്വഗുരുവായ രവീന്ദ്രനാഥ ടാഗോർ വിശ്വമാനവികത ലക്ഷ്യമിട്ട് സ്ഥാപിച്ച ശാന്തിനികേതൻ എന്ന കലാലയത്തിന്റെതിന് തുല്യമായ അന്തരീക്ഷം വിദ്യാലയാങ്കണവും കെട്ടിടത്തിന്റെ സംവിധാനവും പ്രദാനം ചെയ്യുന്നുവെന്നാണ് ശാന്തിനികേതനിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ചിത്രകാരൻ ഷാജു നെല്ലായി അഭിപ്രായപ്പെട്ടത്. കുട്ടികളുടെ സ്വാഭാവികമായ വികാസത്തിന് അനുഗുണമായ എല്ലാ സാഹചര്യങ്ങളും വിദ്യാലയത്തിലുണ്ട്.

നൂറ്റിയാറ് വർഷം പിന്നിട്ട കെട്ടിടമെന്ന നിലയിൽ അതിന്റെ ചരിത്രപ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ഈ കെട്ടിടം നിലനിർത്തിക്കൊണ്ട് നിലവിലുള്ള വിദ്യാലയത്തോട് ചേർന്ന് നാല്പത് ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും ലബോറട്ടറി, ഐ.ടി. ലാബ് തുടങ്ങിയ സൗകര്യങ്ങളുമൊക്കെയായി പുതിയൊരു കെട്ടിടം കൂടെ നിർമ്മിച്ചിട്ടുണ്ട്. ഈ അദ്ധ്യയന വർഷാവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മുറികൾ മാറാൻ പോവുകയാണ്. വിദ്യാലയത്തിലെ സൗകര്യങ്ങൾ ഒന്നൊന്നായി താഴെക്കൊടുക്കുന്നു.

വിശാലമായ കളിസ്ഥലം

വിദ്യാലയത്തോട് ചേർന്ന് കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനും ശാരീരികവും മാനസികവുമായ വികാസത്തിനുമുതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനായുണ്ട്. മൂന്ന് ഏക്കറോളം വിസ്താരമുള്ള പച്ചപ്പുല്ല് വിരിച്ച കളിസ്ഥലമാണ് വിദ്യാലയത്തിനായുള്ളത്. തൃശൂർ ജില്ലയിലെ വിദ്യാലയ കളിസ്ഥലങ്ങളിൽ മുൻഗണനയർഹിക്കുന്നതാണിത്. കളിസ്ഥലത്തോടുചേർന്ന് കുട്ടികൾക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെയായുള്ള പവലിയനും ഒരുക്കിയിട്ടുണ്ട്. ഫൂട് ബാൾ, ബേസ് ബാൾ, ക്രിക്കറ്റ്, ആർച്ചറി തുടങ്ങിയ നൂറിൽ പരം ഗെയിംസ് ഇനങ്ങൾ വിദ്യാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. സ്പോർട്സ് രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി സ്പോർട് ഹോസ്റ്റൽ കൂടെ കളിസ്ഥലത്തോടനുബന്ധിച്ച് നിർമ്മിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇതിനകം ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധി കായിക താരങ്ങളെ സംഭാവന ചെയ്യാൻ സ്കൂളിന് സാധിച്ചത് ഈ വിശാലമായ കളിസ്ഥത്തിന്റെ കൂടെ സഹായത്തോടെയാണ്. ദേശീയ തലത്തിൽ ബേസ് ബോൾ, റോൾ ബോൾ തുടങ്ങിയ കായിക മത്സരങ്ങളിൽ കേരള ടീമിനെ നയിക്കുന്നത് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. വിദ്യാലയത്തിൽ പരിശീലനം നൽകുന്ന നൂറിൽ പരം ഗെയിംസ് ഇനങ്ങൾക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.

വിശാലമായ ലൈബ്രറി

വിജ്ഞാനം പാഠപുസ്തകത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്നും സർഗ്ഗാത്മക സാഹിത്യത്തിന്റെയും വൈജ്ഞാനിക സാഹിത്യത്തിന്റെയും ആരോഗ്യകരമായ പിന്തുണയോടെ മാത്രമേ വിജ്ഞാനസമ്പാദനം പൂർണ്ണ അർത്ഥത്തിൽ സാധ്യമാകൂ എന്നുമുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തിൽ അതിവിശാലമായൊരു ലൈബ്രറി സംവിധാനമൊരുക്കിയിട്ടുള്ളത്. നിലവിൽ പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി പുതിയ വിദ്യാലയക്കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ പുസ്തകങ്ങളുടെ എണ്ണത്തിലും മറ്റ് സൗകര്യങ്ങളിലും കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വെച്ച് ഏറ്റവും മികച്ച ലൈബ്രറിയായിരിക്കുമെന്നതിൽ സംശയമില്ല. 50 x 50 അടി വിസ്താരത്തിലാണ് പുതിയ കെട്ടിടത്തിലെ ലൈബ്രറി സംവിധാനം ചെയ്തിരിക്കുന്നത്. പുസ്തകങ്ങൾ വെക്കുന്നതിനുള്ള അലമാരകളും ഷെൽഫുകളും പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. ഒപ്പം കുട്ടികൾക്ക് സ്വതന്ത്രമായി പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാമാന്യം സൗകര്യങ്ങളുള്ളൊരു കോൺഫറൻസ് ഏരിയ കൂടെ ലൈബ്രറിയോട് ചേർന്ന് ഉണ്ട്. സർഗ്ഗാത്മകവും വൈജ്ഞാനികവുമായ എല്ലാതരം പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്.

സയൻസ് ലാബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര ക്ലാസുകളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുമായുള്ള വിശാലമായൊരു ശാസ്ത്ര ലാബ് വിദ്യാലയത്തിനായുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിങ്ങനെ തിരിച്ചുകൊണ്ടുള്ള സൗകര്യങ്ങളോടുകൂടിയ ലാബിൽ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര പഠനം ലളിതമാക്കാനും പ്രവൃത്തികേന്ദ്രീകൃതവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാക്കിക്കൊണ്ടുള്ള നിരവധി സജ്ജീകരണങ്ങളായ് സയൻസ് ലാബിൽ ഒരുക്കിയിട്ടുള്ളത്. എല്ലാവിധ ശാസ്ത്ര പരീക്ഷണോപകരണങ്ങളും പഠനോപകരണങ്ങളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏതുസമയത്തും കരഗതമാകുന്ന വിധത്തിലാണ് ലാബിന്റെ സംവിധാനം.

സാമൂഹ്യശാസ്ത്ര ലാബ്

സാമൂഹ്യശാസ്ത്ര പഠനത്തിനായുള്ള സൗകര്യങ്ങളൊരുക്കുന്നതിനായി സയൻസ് ലാബിനോട് ചേർന്നുതന്നെ സാമൂഹ്യശാസ്ത്ര ലാബും പ്രവർത്തിച്ചു വരുന്നുണ്ട്. ഭൂമിശാസ്ത്ര ലാബും ചരിത്ര മ്യൂസിയവും ഇതിന്റെ ഭാഗമാണ്. ഭൂമിശാസ്ത്ര പഠനത്തിനാവശ്യമായ ഉപകരണങ്ങളും മോഡലുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഒപ്പം തന്നെ ചേർപ്പ് എന്ന പ്രദേശത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന രീതിയിലുള്ളൊരു ചരിത്ര മ്യൂസിയവും ഒരുക്കിയിരിക്കുന്നു. പുതിയ വിദ്യാലയക്കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന ഈ സംവിധാനങ്ങൾ എല്ലാ കുട്ടികൾക്കും ഒരേപോലെ ഉപയോഗിക്കാനുള്ള സൗകര്യത്തിനനുസരിച്ചാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഐ.ടി. ലാബ്

ഇൻഫർമേഷൻ ടെക്നോളജിയിലൂടെ എല്ലാ പാഠ്യ പാഠ്യേതര വിഷയങ്ങളും വിദ്യാർത്ഥികൾക്ക് ഏറ്റവും ലളിതമായി കരഗതമാക്കാൻ സൗകര്യമുള്ള വിശാലമായൊരു ഐ.ടി. ലാബ് വിദ്യാലയത്തിനായുണ്ട്. പുതിയ വിദ്യാലയക്കെട്ടിടത്തിൽ കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ഐ.ടി. ക്ലാസ് മുറിയും പ്രോജക്ടർ സ്പേസും ഒക്കെയായി തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ഏറ്റവും ഫലപ്രദമായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്കൂൾ ക്ലാസുകൾക്കും യു.പി. ക്ലാസുകൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഭാഷാ ലാബ്

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ ഭാഷകളുടെ അദ്ധ്യയനത്തിനും പഠനത്തിനുമായുള്ള സൗകര്യങ്ങളുള്ള ഭാഷാ ലാബ് ലൈബ്രറിയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിലുമുള്ള നിരവധി പുസ്തകങ്ങൾ, ഭാഷാ പഠനത്തിനായുള്ള സങ്കേതങ്ങൾ തുടങ്ങിയവ ഈ ഭാഷാ ലാബിൽ ഒരുക്കിയിരിക്കുന്നു. ഓരോ ഭാഷയിലേയും എല്ലാവിധ വൈജ്ഞാനിക-സർഗ്ഗാത്മക സാഹിത്യ രചനകളെയുമുൾക്കൊള്ളുന്ന രീതിയിലുള്ള പുസ്തക സമ്പാദനത്തിനായുള്ള ഒരുക്കങ്ങൾ ഈ ഭാഷാലാബിന്റെ വികാസത്തിനായി ആരംഭിച്ചിട്ടുണ്ട്.

സ്മർട്ട് ക്ലാസ് മുറികൾ

ഏറ്റവും മികച്ച രീതിയിലുള്ള ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിട്ടുള്ള ക്ലാസ് മുറികളെല്ലാം തെന്നെ സ്മാർട്ട് ക്ലാസ്റൂമുകൾ ആയാണ് പുതിയ കെട്ടിടത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്. എല്ലാ ക്ലാസ് മുറിയിലും പ്രോജക്ടറുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, സൗണ്ട് സിസ്റ്റം, ക്ലാസ്റൂം ലൈബ്രറികൾ, പോർട്ട് ഫോളിയോകൾ, പ്രദർശനസൗകര്യങ്ങൾ, ബെഞ്ച് ഡസ്ക് ബ്ലാക് ബോർഡ് സൗകര്യങ്ങൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും പുതിയ വിദ്യാലയക്കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

വിശ്രമമുറികൾ / സിക്ക് റൂം

ഏതെങ്കിലും തരത്തിലുള്ള ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് വിശ്രമിക്കുന്നതിനും പ്രാധമിക ശുശ്രൂഷ നൽകുന്നതിനുമായുള്ള സിക്ക് റൂമുകൾ വിദ്യാലയക്കെട്ടിടത്തിന്റെ ഓരോ നിലകളിലും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ഫസ്റ്റ് എയിഡ് സൗകര്യങ്ങൾ, വിശ്രമ സൗകര്യങ്ങൾ, അത്യാവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സേവനം തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്.

ശുചിമുറികൾ