"സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ഓമനപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''സ്ക്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഇതിൽ ഏകദേശം 1200 പുസ്തകങ്ങൾ ഉപയോഗയോഗ്യമായിട്ടുണ്ട്. ഇതിൽ ബാലസാഹിത്യകൃതികളാണ് കൂടുതലുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ ഇതിൽപ്പെടുന്നു. 50 - ൽപരം റഫറൻസ് ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്ലാസ് ലൈബ്രറി വേണ്ട രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല.'''  
{{PSchoolFrame/Pages}}{{Yearframe/Header}}'''സ്ക്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഇതിൽ ഏകദേശം 1200 പുസ്തകങ്ങൾ ഉപയോഗയോഗ്യമായിട്ടുണ്ട്. ഇതിൽ ബാലസാഹിത്യകൃതികളാണ് കൂടുതലുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ ഇതിൽപ്പെടുന്നു. 50 - ൽപരം റഫറൻസ് ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്ലാസ് ലൈബ്രറി വേണ്ട രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല.'''  


'''എസ്. എസ്. എ.ടീച്ചർ ഗ്രാൻറ് ഉപയോഗിച്ച് ഒരു ലാബ് പരിമിതസാഹചര്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതു ഉപയോഗിച്ച് ചെറു പരീക്ഷണങ്ങൾ കുട്ടികളെ കൊണ്ടു ചെയ്യിക്കാൻ സാധിക്കുന്നുണ്ട്.'''  
'''എസ്. എസ്. എ.ടീച്ചർ ഗ്രാൻറ് ഉപയോഗിച്ച് ഒരു ലാബ് പരിമിതസാഹചര്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതു ഉപയോഗിച്ച് ചെറു പരീക്ഷണങ്ങൾ കുട്ടികളെ കൊണ്ടു ചെയ്യിക്കാൻ സാധിക്കുന്നുണ്ട്.'''  

12:12, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്ക്കൂളിൽ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ഇതിൽ ഏകദേശം 1200 പുസ്തകങ്ങൾ ഉപയോഗയോഗ്യമായിട്ടുണ്ട്. ഇതിൽ ബാലസാഹിത്യകൃതികളാണ് കൂടുതലുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ ഇതിൽപ്പെടുന്നു. 50 - ൽപരം റഫറൻസ് ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിലുണ്ട്. ക്ലാസ് ലൈബ്രറി വേണ്ട രീതിയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല.

എസ്. എസ്. എ.ടീച്ചർ ഗ്രാൻറ് ഉപയോഗിച്ച് ഒരു ലാബ് പരിമിതസാഹചര്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതു ഉപയോഗിച്ച് ചെറു പരീക്ഷണങ്ങൾ കുട്ടികളെ കൊണ്ടു ചെയ്യിക്കാൻ സാധിക്കുന്നുണ്ട്.

സ്ക്കൂളിൽ എസ്.ആർ.ജി. രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. അക്കാദമിക പ്രവർത്തനങ്ങൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് എസ്.ആർ.ജി.യിൽ വിപുലമായ ചർച്ച നടത്തുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും4 മുതൽ 4.30 വരെ എസ്.ആർ.ജി. യോഗം നടത്തുന്നു. കൈകാര്യം ചെയ്യാൻ പ്രയാസമുള്ള പാഠഭാഗങ്ങൾ മറ്റ് അദ്ധ്യാപകരുടെ സഹകരണത്തോടുകൂടി അനായാസം കൈകാര്യം ചെയ്യുന്നു.

2008-2009 -ൽ സുനാമിപുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 2 മുറികളുള്ള കെട്ടിടം വയ്ക്കുകയുണ്ടായി. 2020-2021 കാലയളവിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ നിന്നും പാചകപ്പുരയും ശുചിമുറികളും ലഭിക്കുകയുണ്ടായി. അതിനു നേതൃത്വം നൽകിയത് അന്നത്തെ വാർഡ് മെമ്പറായിരുന്ന ശ്രീമതി. കുഞ്ഞുമോൾ ഷാജിയാണ്. അതുപോലെ തന്നെ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഇന്ദിരാതിലകനും മുൻകൈയ്യെടുത്തു.

പി.റ്റി.എ., എം.പി.റ്റി.എ, സ്കൂൾ ജാഗ്രതാസമിതി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണത്തിൻറെ കാര്യത്തിൽ അദ്ധ്യാപകരോടൊപ്പം എം.പി.റ്റി.എയുടെ നല്ല രീതിയിലുള്ള സഹകരണവും ലഭിക്കുന്നുണ്ട്.

ലളിതമായ രീതിയിൽ ഐ.റ്റി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. പ്രോജക്റ്റർ, ഡസ്ക്ടോപ്, സൗണ്ട് സിസ്റ്റം, സ്ക്രീൻ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഗവൺമെൻറിൻറെ വകയായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ക്ലാസുകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നു. കൂടാതെ കുട്ടികൾക്ക് സ്വയം പരിശീലനം നേടുന്നതിനായി മറ്റൊരു ഡസ്ക്ടോപ് സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികൾക്ക് കളിക്കുന്നതിനായി അദ്ധ്യാപകരുടെ സ്വന്തം ചെലവിൽ ഒരു ലക്ഷത്തി ഏഴായിരം രൂപ മുടക്കി ഒരു പാർക്ക് നിർമ്മിച്ചു. ഇത് സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി കളിക്കുന്നതിന് സഹായകമായി. കുട്ടികൾക്ക് ടിവി പരിപാടി കണ്ടാസ്വാദിക്കുന്നതിനുവേണ്ടി ഒരു ടിവിയും സൺഡയറക്റ്റ് കണക്ഷനും എടുത്ത് ടിവി പൂട്ടി സൂക്ഷിക്കുന്നതിനായി ഒരു ക്യാബിനും നിർമ്മിച്ചു.

ഹാളായി കിടന്നിരുന്ന ക്ലാസുകൾ ഇരുമ്പു സ്ക്രീൻ ഉപയോഗിച്ചു വേർതിരിച്ചത് ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. ഇങ്ങനെ വേർതിരിച്ചതുമൂലം മറ്റു ക്ലാസുകളിലേക്കു കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതില്ലാതാക്കാൻ സാധിച്ചു.