സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ഓമനപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1949 - ൽ പ്രവർത്തനം ആരംഭിച്ച് 1954 - ൽ ഗവൺമെൻറിൽ നിന്നും അംഗീകാരം ലഭിച്ച സ്കൂളിൻറെ ആദ്യ മാനേജർ തുമ്പോളിപ്പള്ളി വികാരിയായിരുന്ന അന്തരിച്ച റവ.ഫാദർ ജയിംസ് കണ്ടനാട്ട് ആയിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ അലക്സാണ്ടർ കുന്നേലിൻറെ നേതൃത്വത്തിൽ 1 -ാം ക്ലാസ് പ്രവർത്തനം തുടങ്ങി. ഇന്നു തെക്കുഭാഗത്തായി കാണുന്ന കെട്ടിടത്തിൻറെ കിഴക്കും പടിഞ്ഞാറുമുള്ള മുകപ്പുകളില്ലാത്ത നീളത്തിലുള്ള 4 ക്ലാസ് മുറികളുള്ള ഓലക്കെട്ടിടമായിരുന്നു. തുടർന്ന് മോൺ: ഡാനിയേൽ കുരിശിങ്കൽ തുമ്പോളി വികാരി ആകുകയും ഇന്നുകാണുന്ന രീതിയിൽ ഓടിട്ട സ്ഥിരമായ കെട്ടിട നിർമ്മാണം നടത്തുകയും ചെയ്തു.
പ്രൈമറി വിഭാഗത്തിൽ 5 -ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഗവൺമെൻറ് നിയമങ്ങൾക്കു വിധേയമായി ഇപ്പോൾ 4 -ാംക്ലാസ് വരെയായി ചുരുങ്ങിയിരിക്കുകയാണ്
കേരളത്തിൽ ഉന്നത നിലവാരം പുലർത്തിയിട്ടുള്ള പല കീർത്തികേട്ട ഉദ്യോഗസ്ഥരേയും ദൈവവിളിയെ തുടർന്ന് വൈദീകവൃത്തിയും സന്ന്യാസ വൃത്തിയും സ്വീകരിച്ച പലരേയും സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയത്തിൻറെ പങ്ക് എടുത്തുപറയേണ്ടതാണ്.
വളരെയേറെ ദാരിദ്ര്യം കൊടികുത്തിവാഴുന്ന കാലമായിരുന്നിട്ടുപോലും ഈ സ്കൂളിൻറെ 25 -ാം വാർഷികം മുൻ മാനേജരും പിന്നീട് ആലപ്പുഴ രൂപതാ മെത്രാനും ആയിരുന്ന റിട്ടയർ റവ.ഫാദർ സ്റ്റീഫൻ അത്തിപ്പൊഴിയുടെയും മുൻ ഹെഡ്മാസ്റ്റർ ശ്രീമതി. ആനന്ദവല്ലിയമ്മ വി.എൽ.ൻറെയും ജൂബിലിക്കമ്മറ്റി പ്രസിഡൻറ് ശ്രീ. കെ.ബി.ആനന്ദൻപിള്ള കുരിശിങ്കലിൻറെയും നേതൃത്വത്തിൽ കൊണ്ടാടിയത് ജനങ്ങളിൽ ആവേശം ഉണർത്തി. അതിൻറെ സ്മരണയ്ക്കായി സ്കൂൾ മുറ്റത്ത് ഒരു കൊടിമരം സ്ഥാപിക്കുകയും ചെയ്തു.
വർത്തിച്ചിരുന്ന സ്കൂൾ ക്രമേണ ശ്രീമതി. സി.പി. സാറമ്മ ഹെഡ്മിസ്ട്രസും റവ.ഫാ. രാജുകളത്തിൽ മാനേജരും ആയിരിക്കുമ്പോൾ 9 അദ്ധ്യാപകർ ഉള്ള സ്ഥാപനമായി ചുരുങ്ങി. പിന്നീട് അത് 4 അദ്ധ്യാപകരും നാല് ഡിവിഷനുകളും മാത്രമുള്ള ഒരു ചെറിയ വിദ്യാലയമായി മാറി.
റവ. ഫാദർ സേവ്യർ വലിയതയ്യിലിൻറെ കാലത്ത് തുടങ്ങിയ വടക്കെ കെട്ടിടത്തിൻറെ പണി ഫാ. അഗസ്റ്റിൻ കോയിപ്പറമ്പിലിൻറെ കാലത്ത് പൂർത്തിയായെങ്കിലും റവ. ഫാ. സ്റ്റീഫൻ എം.പുന്നയ്ക്കലിൻറെ കാലത്ത് മേൽകൂട്ടും അദ്ധ്യാപകരുടെ വിഹിതത്തോടുകൂടി റവ. ഫാ. തമ്പി കല്ലുപുരയ്ക്കലിൻറെ കാലത്ത് തറ കോൺക്രീറ്റോടുകൂടി ഇലക്ട്രിക് കണക്ഷൻ ഉൾപ്പടെ പൂർത്തിയാക്കി.
സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്.