"എ.എം.എൽ.പി.എസ് അലനല്ലൂർ‍‍/അക്ഷരവൃക്ഷം/പരിസരം, ശുചിത്വം, രോഗപ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം= ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസരം, ശുചിത്വം, രോഗപ്രതിരോധം.

നാം താമസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസരം.നമ്മുടെയും ചുറ്റുപാടിന്റേയും ശുചിത്വവും രോഗപ്രതിരോധവും തമ്മിൽ വളരെ ബന്ധമുണ്ട്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടിനോട് പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ആയതിനാൽ നമ്മുടെ പരിസരവും ശുചിത്വവും നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്നു..

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവരിൽ രോഗങ്ങൾ കുറവായിരിക്കും. ശുചിത്വമില്ലായ്മ രോഗകാരികളായ ജീവികളുടെ വളർച്ചയ്ക്ക് കാരണമാവുകയും പകർച്ചവ്യാധികൾ ഉണ്ടാവുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണം ശരീര ശുചിത്വം ,വ്യായാമം ഇവയൊക്കെ രോഗ പ്രതിരോധശേഷിയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല അസുഖങ്ങളും ഉണ്ടാകുന്നത് ശുചിത്വ ക്കുറവിൽ നിന്നാണ്, ആയതിനാൽ നല്ല ശീലങ്ങൾ പാലിച്ചേ മതിയാവൂ.

നാം പാലിക്കേണ്ട നല്ല ശീലങ്ങൾ

  • കൂടെക്കൂടെ ഭക്ഷണത്തിന് മുമ്പും പിമ്പും സോപ്പു പയോഗിച്ച് (20 സെക്കന്റ് നേരം ) കൈ കഴുകുക.( പകർച്ചവ്യാധി, വയറിളക്കം, കോവിഡ് വരെ ഒഴിവാക്കാം )
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവ്വാല ഉപയോഗിക്കുക.
  • പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
  • ഹസ്തദാനം ഒഴിവാക്കുക.
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
  • ദിവസവും സോപ്പിട്ട് കുളിക്കുകയും രാവിലേയും രാത്രിയും വൃത്തിയായി പല്ലുതേക്കുകയും ചെയ്യുക.
  • നഖം വെട്ടി വൃത്തിയാക്കുക.
  • Toilet ൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ധാരാളം വെള്ളം കുടിക്കുക (തിളപ്പിച്ചാറിയ വെള്ളം ശീലമാക്കുക)
  • ഫാസ്റ്റ്ഫുഡ് ഒഴിവാക്കി സമീകൃതാഹാരം ശീലമാക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • ക്ലാസ്സ് മുറികൾ വൃത്തിയായി സൂക്ഷിക്കുക.
  • പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  • ജലസ്രോതസ്സുകൾ മലിനപ്പെടുത്താതിരിക്കുക.
  • പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക.
  • അടുക്കളത്തോട്ടങ്ങളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • ശരിയായ മാലിന്യ സംസ്ക്കരണരീതി ഉപയോഗിക്കുക.

നാം ചെല്ലുന്നിടത്തെല്ലാം ശുചിത്വമുള്ളതാവണം എന്ന ചിന്ത നമുക്ക് ഉണ്ടാവണം. നമ്മളും നമ്മുടെ പരിസരവും ശുചിത്വമുള്ളതാവുമ്പോൾ രോഗ പ്രതിരോധം താനേ വരും സ്വന്തം പരിസരം ശുചിത്വത്തോടെ സൂക്ഷിച്ച് രോഗ പ്രതിരോധശേഷി ഉറപ്പു വരുത്തുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഇന്ന് ലോകം മുഴുവൻ വെറും ഒരു വൈറസ്സിന് മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച്ച നാം അനുഭവിക്കുകയാണ്. അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നല്ല ആരോഗ്യ ശീലങ്ങളുമായി പ്രകൃതിയെ പരിപാലിച്ച്, നല്ല നാളേക്കായി നമുക്ക് ഓരോരുത്തർക്കും പ്രവർത്തിക്കാം....

അമൻ റിസാൻ.ടി.കെ
4 A എ.എം.എൽ.പി.എസ് അലനല്ലൂർ‍‍
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം