എ.എം.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/പരിസരം, ശുചിത്വം, രോഗപ്രതിരോധം.
പരിസരം, ശുചിത്വം, രോഗപ്രതിരോധം.
നാം താമസിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസരം.നമ്മുടെയും ചുറ്റുപാടിന്റേയും ശുചിത്വവും രോഗപ്രതിരോധവും തമ്മിൽ വളരെ ബന്ധമുണ്ട്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടിനോട് പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ആയതിനാൽ നമ്മുടെ പരിസരവും ശുചിത്വവും നമ്മുടെ നിലനിൽപ്പിനെ ബാധിക്കുന്നു.. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവരിൽ രോഗങ്ങൾ കുറവായിരിക്കും. ശുചിത്വമില്ലായ്മ രോഗകാരികളായ ജീവികളുടെ വളർച്ചയ്ക്ക് കാരണമാവുകയും പകർച്ചവ്യാധികൾ ഉണ്ടാവുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണം ശരീര ശുചിത്വം ,വ്യായാമം ഇവയൊക്കെ രോഗ പ്രതിരോധശേഷിയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല അസുഖങ്ങളും ഉണ്ടാകുന്നത് ശുചിത്വ ക്കുറവിൽ നിന്നാണ്, ആയതിനാൽ നല്ല ശീലങ്ങൾ പാലിച്ചേ മതിയാവൂ. നാം പാലിക്കേണ്ട നല്ല ശീലങ്ങൾ
നാം ചെല്ലുന്നിടത്തെല്ലാം ശുചിത്വമുള്ളതാവണം എന്ന ചിന്ത നമുക്ക് ഉണ്ടാവണം. നമ്മളും നമ്മുടെ പരിസരവും ശുചിത്വമുള്ളതാവുമ്പോൾ രോഗ പ്രതിരോധം താനേ വരും സ്വന്തം പരിസരം ശുചിത്വത്തോടെ സൂക്ഷിച്ച് രോഗ പ്രതിരോധശേഷി ഉറപ്പു വരുത്തുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഇന്ന് ലോകം മുഴുവൻ വെറും ഒരു വൈറസ്സിന് മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച്ച നാം അനുഭവിക്കുകയാണ്. അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നല്ല ആരോഗ്യ ശീലങ്ങളുമായി പ്രകൃതിയെ പരിപാലിച്ച്, നല്ല നാളേക്കായി നമുക്ക് ഓരോരുത്തർക്കും പ്രവർത്തിക്കാം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം