"എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നന്ദിനിയുടെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നന്ദിനിയുടെ പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നന്ദിനിയുടെ പൂന്തോട്ടം

ഒരു കൊച്ചു ഗ്രാമത്തിലെ കുഞ്ഞു വീട്ടിൽ ഒരു സുന്ദരിയായ പെൺകുട്ടിയുണ്ടായിരുന്നു.അവളുടെ പേരാണ് നന്ദിനി.അവളുടെ അച്ഛനും അമ്മയും അവളെ "നന്ദു" എന്നാണ് വിളിക്കുക നന്ദിനിക്ക് പൂക്കൾ വളരെയധികം ഇഷ്ടമായിരുന്നു അതിനോടൊപ്പം തന്നെ പലതരം വർണ ചിറകുള്ള പൂമ്പാറ്റകളെയും. ഒരു ദിവസം അവൾ സ്വന്തമായൊരു പൂത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു.നന്ദിനി അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി പൂന്തോട്ടത്തിലെ ചെടികൾക്ക് ആവശ്യമായതെല്ലാം അവൾ ചെടികൾക്കു നൽകി.നന്ദിനി ആ പൂന്തോട്ടത്തെ ശ്രദ്ധാപൂർവം സംരക്ഷിച്ചു. <
ഒരു ദിവസം അവൾക്ക് പെട്ടെന്ന് പനി പിടിപെട്ടു.നല്ല കുളിരും വിറയലും ആയിരുന്നു അങ്ങനെ കുറേ ദിവസം അവൾ പനി വന്നു കിടന്നു.ദിവസങ്ങൾക്ക് ശേഷം മരുന്ന് കഴിച്ച് അവളുടെ പനി മാറാൻ തുടങ്ങി.നന്ദിനിയുടെ പനി പൂർണമായി മാറിയപ്പോൾ അവൾ പൂന്തോട്ടത്തിൽ പോയി നോക്കി.നന്ദിനിയ്ക്ക് പൂന്തോട്ടത്തിലെ കാഴ്ചകണ്ട് സങ്കടമായി.ചെടികൾക്ക് വെള്ളം കിട്ടാതെ അത് വടിയിരിക്കുന്നു.തനിക്ക് സ്വന്തമായി പൂന്തോട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലലോ എന്നോർത്തു അവൾ വിഷമിച്ചു. അവൾ ദൈവത്തിനോട് പ്രാർത്ഥിച്ചു"ദൈവമേ എന്നെ സഹായിക്കില്ലേ?!എനിക്ക് പൂന്തോട്ടം ഉണ്ടാക്കാൻ അതിയായ ആഗ്രഹമാണ്".അവൾ സങ്കടത്തോടെ തല കുനിച്ചു വീട്ടിലേക്ക് പോയി. <
കുറെ ദിവസം അവളുടെ ഗ്രാമത്തിൽ നല്ല മഴയാരുന്നു. മഴ അവസാനിച്ചപ്പോൾ അവൾ പൂന്തോട്ടത്തിലേക്ക് പോയി നോക്കി.ആ കാഴ്ച്ച കണ്ട് അവൾ അത്ഭുതപ്പെട്ടു.പൂന്തോട്ടത്തിലെ എല്ലാ ചെടികളിലും പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.പൂക്കളിലെ തേൻ കുടിക്കാൻ പാറി പാറി വരുന്ന പൂമ്പാറ്റകളെയും കണ്ട നന്ദിനിയ്ക്ക് സന്തോഷമായി.അവൾ ദൈവത്തിനു നന്ദി പറഞ്ഞു.

മാളവിക എം
6 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ