"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം അമ്മ

ഹേ മനുഷ്യാ , എന്തിനു വേണ്ടി
മത്സരിക്കുന്നു നീ.
നിന്റെയീ അഹങ്കാരം കൊണ്ടു
നീ നിന്നെ തന്നെ നശിപ്പിച്ചുവോ?
ലോകമാകെ നീ നിന്റെ കൈ
പ്പിടിയിലാണെന്ന് സ്വയം
അഹങ്കരിച്ചതല്ലയോ?
അമ്മയാം ഭൂമിയെ ചവിട്ടിമെതിച്ച്
അതിൽ ആഹ്ലാദം കണ്ടവനല്ലെ നീ
അതിനെല്ലാമുള്ള തിരിച്ചടിയല്ലേ
നീ ഇപ്പോൾ അനുഭവിക്കുന്നത്
നിപ്പയായും ഡെങ്കുവായും
വെള്ളപ്പൊക്കമായും ഇപ്പോൾ
കൊറോണയായും നിന്നെ
പരീക്ഷിച്ചില്ലേ
ഇനിയെങ്കിലും നിന്റെ അഹങ്കാരം
മതിയാക്കൂ
നല്ലൊരു മനുഷ്യനായി ജീവിക്കൂ...

പാർവതി.പി.ജെ
6 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത