"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു വേനലവധി കാലം

പതിവ് പോലെ ഉമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞു കൊണ്ട് ഞാൻ സ്കൂളിലേക്ക് പോയി. അന്ന് ഉച്ചയ്ക്ക് മിസ്സ്‌ ഞങ്ങളെ ഒരുമിച്ച് വിളിച്ചുകൊണ്ടു ഇനി സ്കൂൾ ഇല്ല എന്നു പറഞ്ഞപ്പോൾ സന്തോഷമാണോ,സങ്കടമാണോ വന്നത് എന്ന് എനിക്ക് അറിയില്ല. നിങ്ങൾക്ക് ഇനി പരീക്ഷയില്ല, കേരളത്തിൽ എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നു.കാരണം കൊറോണ എന്ന വൈറസ് കേരളത്തിലും എത്തിയിരിക്കുന്നു.കൊറോണ വൈറസ്, അതെ ദിവസങ്ങൾ അഥവാ മാസങ്ങളായി ഇത്‌ കേൾക്കുന്നു.ചൈനയിലെ ഹുബയ്‌സിറ്റിയിൽ നിന്നു വിദേശത്തു എത്തുകയും നമ്മുടെ പ്രവാസികളിൽ നിന്ന് അത്‌ കേരളത്തിലും എത്തിയിരിക്കുന്നു. അങ്ങനെ ദിവസങ്ങൾ കൊണ്ട് രാജ്യം ഒട്ടാകെ Lock down എന്ന മാറ്റത്തിലേക്കു എത്തിയിരിക്കുന്നു. അതായത് എന്റെ വേനലവധിക്കാലം വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ. എനിക്കാകെ സങ്കടം വന്നു.അല്ലെങ്കിൽ തന്നെ സ്കൂളിൽ മാർച്ച്18ന് ഞങ്ങളുടെ തെരുവ് നാടകവും എന്റെ ഹോം ലൈബ്രറി മാറ്റി വെച്ച സങ്കടവും എല്ലാം എന്നിലുണ്ടായിരുന്നു. അതിന്റെ കൂടെ lock down കൂടെ ആയപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. പക്ഷേ, ഈ വൈറസിനെ തുരത്താൻ വീട്ടിൽ നിന്ന് പുറത്ത് പോവാതിരിക്കുക, കൈ ഇടയ്ക്കിടെ സോപ്പ് ഉപയോകിച്ചു കഴുകുക, സാമൂഹിക അകലം പാലിക്കുക ഇതൊക്കെയാണെന്നു ഞാൻ ന്യൂസ് കേൾക്കുന്നതിലൂടെ മനസ്സിലാക്കി.ഓരോ ദിനവും ഞാൻ നമ്മുടെ നാടിന്റെ അവസ്ഥ അറിയാൻ ന്യൂസ് കേൾക്കുന്ന ശീലം ഉണ്ടാക്കി.കുറച്ചു കുറച്ചായി പുസ്തക വയനകളിലേക്കും എന്റെ ശീലം മാറി തുടങ്ങി .എന്റെ കുഞ്ഞനിയത്തി അങ്കണവാടിയിൽ പോവാനുള്ള ആഗ്രഹങ്ങളും ഇടയ്ക്കിടെ പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു.പിന്നീട് നാളിതുവരെ ഞങ്ങൾ വീട്ടിൽ ഇരുന്ന് വരയ്ക്കുക ,കളിക്കുക എന്ന പതിവിലേക്ക് പതിയെ മാറി. എന്നാലും എന്റെ നാടിനു പിടികൂടിയിരിക്കുന്ന ഈ വൈറസിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്. കാരണം നല്ലവണ്ണം യാത്ര പറയാൻ പറ്റാതെ പോയ എന്റെ സുഹൃത്തുക്കളെയും ടീച്ചർ മാരെയും സ്കൂളിനെയും ഞാൻ വല്ലാതെ മിസ്‌ചെയ്യുന്നു .ജൂൺ എന്ന മസത്തിലേക്കുള്ള ദിനവും എണ്ണി...........

സന ഫാത്തിമ
6 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ