"എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ഒരു അതിജീവനത്തിൻെറ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ഒരു അതിജീവനത്തിൻെറ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു അതിജീവനത്തിൻെറ കഥ

ഒരു അതിജീവനത്തിൻെറ കഥ

    ഇന്ത്യയുടെ തെക്കു ഭാഗത്ത് തെങ്ങിൻതോപ്പും കാടും കളകള ഒഴുകുന്ന പുഴയും വെള്ളി അരഞ്ഞാൺ പോലെ വരുന്ന തിരമാലകളും നിറഞ്ഞ ഒരു സ്ഥലം ഉണ്ടായിരുന്നു . സമാധാനവും സമൃദ്ധിയും ആ നാട്ടിൽ ആറാടി .ആ നാടിൻെറ   പേര് അറിയാൻ കൊതിക്കുന്നുണ്ടാവും നിങ്ങൾ അല്ലേ ?  ആ സ്ഥലത്തിൻറെ പേരാണ് കേരളം.
     അങ്ങനെ 20 20ാം വർഷത്തിന് പുതുവത്സരരാവിനു തലേന്ന് ചൈന എന്ന രാജ്യത്തിൻെറ ചെറിയൊരു സ്ഥലത്ത് ,വുഹാനിൽ ,ഒരു പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടു. കൊറോണ അഥവാ നോവൽ കൊറോണ വൈറസ് . ഇതിൻറെ രോഗത്തിൻെറ പേരാണ്  കോവിഡ് 19 .അവിടെ നിന്നും അപകടകാരിയായ ആ വൈറസ് ചൈനയിലെ ആളുകളുടെ ജീവനും കൊണ്ട് അമ്മാനമാടി .ചൈനയിൽ താമസിച്ചിരുന്ന കൊറോണ  ഇടയ്ക്ക് സ്പെയിൻ ജർമനി അമേരിക്ക ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യത്തും എത്തി .കേരളത്തിൽ നിന്നും ചിലർ സൗദിയിലും മറ്റും ഒക്കെ പോകാറുണ്ടായിരുന്നല്ലോ .അവർ തിരിച്ചെത്തി പല പൊതു സ്ഥലങ്ങളിലും പോയി ആളുകളുമായി ഇടപഴകി അങ്ങനെ കേരളത്തിലും ആ വൈറസ് വിരുന്നെത്തി. മാർച്ചിൽ ഇന്ത്യ കൊറോണ കാരണം സ്തംഭിച്ചു .സമ്പൂർണ്ണ ലോക് ഡൗൺ . കൊറോണ കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ചു .അതോടെ ജനങ്ങൾ പുറത്തിറങ്ങാതെ ആയി .കേരള സർക്കാരിൻറെ നിർദ്ദേശമനുസരിച്ച് ഒരാളും അത്യാവശ്യത്തിനു മാത്രമല്ലാതെ പുറത്തിറങ്ങിയിട്ടില്ല. കാസർകോട് ബേക്കൽ കോട്ട വിനോദസഞ്ചാരികൾ ഇല്ലാതെ അനാഥമായി .കോഴിക്കോട്  മിഠായിതെരുവ് ആളുകളെയും നോക്കി താടിക്കും കൈ കൊടുത്തിരിക്കുന്ന പോലെയായി കാര്യങ്ങൾ .പലരുടെയും ജീവൻ കൊണ്ട് കോറോണ ഫുട്ബോൾ കളിക്കാൻ തുടങ്ങി പാവങ്ങളുടെ അടുപ്പ് പുകയാതായി. ആഴ്ച 2 കഴിഞ്ഞപ്പോൾ ഗോവിഡ് മെല്ലെമെല്ലെ കേരളത്തിൽ നിന്നും അകന്നു മാറാൻ തുടങ്ങി .ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനവും ആളുകളുടെ അനുസരണയുടേയും മുൻപിൽ കൊറോണ   എന്ന മഹാവിപത്ത് തലകുനിച്ചു . മെല്ലെമെല്ലെ ചെറിയ ഇളവുകൾക്ക് തുടക്കമിട്ടു . ഒരു ആഴ്ചയോടെ കേരളം തിരിച്ചെത്തി . ..  
       കഥ --വിനായക് എന്ന് എഴുതിയാൽ കഥ  ഇവിടെ തീർന്നു  . ഇനി എൻെറ  വക ഒരു അപേക്ഷയുണ്ട് നമുക്ക് ചെയ്യാൻ ഒന്നേയുള്ളൂ വീട്ടിൽ ഇരിക്കുക അത് നമുക്ക് ചെയ്യാം .,നല്ല ഒരു നാളേക്കു വേണ്ടി 

ജയ്ഹിന്ദ് ------- വിനായക്

VINAYAK KRISHNA
4 രാമല്ലൂർ എ എൽ പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ