"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒരുമയുണ്ടെങ്കിൽ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒരുമയുണ്ടെങ്കിൽ......" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
നാം നേരിട്ട് കൊണ്ടിരിക്കുന്നത് അതിമാരകമായൊരു മഹാമാരിയെയാണ് കോവിഡ്19, കോറോണ എന്നപേരിലും ഇതറിയപ്പെടുന്നുണ്ട്. ഇത് ആദ്യമായി സ്ഥിതികരിച്ചത് 2019 ഡിസംബർ 31 ചൈനയിലെ വുഹാനിലായിരുന്നു. പിന്നീടത് ഇറ്റലി, സ്പെയിൻ, അമേരിക്ക, ബ്രിട്ടൻ എന്നീ വിദേശ രാജ്യങ്ങളിലേക്കും ഇറാൻ, കുവൈറ്റ്, ഖത്തർ, സൗദി, ദുബായ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. പതിയെ അത് നമ്മുടെ ഭാരതത്തിലേക്കും കുടിയേറി. സമ്പർക്കത്തിലൂടെയാണ് ഇത് കൂടുതലായി വ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സ്ഥിതികരിച്ചു.ആദ്യത്തേ ഒരാഴ്ച നൂറിൽ താഴെ രോഗികളുള്ള ഇന്ത്യയിൽ രണ്ടാഴ്ചക്ക് ശേഷം രോഗികൾ പതിൻമടങ്ങായി. അതോടെ ആരോഗ്യവകുപ്പ് ഒരുപാട് നിയമങ്ങൾ കൊണ്ടുവന്നു. രാജ്യതൊന്നടക്കം ഇരുപത്തിയൊന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പൊതുഗതാഗതങ്ങൾ കച്ചവടസ്ഥാപനങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാമേഖലകളിലും അവധി പ്രഖ്യാപിച്ചു. എസ് എസ് എൽ സി , പ്ലസ് ടു എന്നീ ക്ലാസുകൾ ഉൾപ്പെടെ എല്ലാപരീക്ഷകളും മാറ്റിവെച്ചു. മാത്രമല്ല രോഗലക്ഷണങ്ങൾ ഉള്ളവരടക്കം വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരും പതിനാല് ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിനിരിക്കുക എന്ന നിയമവും കൊണ്ടുവന്നു. പതിനാല് ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ ദൃശ്യമാകുന്നതിനാൽ നിരീക്ഷണത്തിരിക്കേണ്ട ദിവസം ഇരുപത്തിയെട്ടാക്കി. അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങ എന്നായി. റോഡും മൈതാനങ്ങളും കടകളുമെല്ലാം അടച്ചിടേണ്ടി വന്നു. ഇപ്പോൾ രോഗം രണ്ടുലക്ഷത്തിനടുത്തു സ്ഥിതികരിച്ചു. പക്ഷേ ഈ വൈറസിന് ഒരു പ്രത്യേകതയുണ്ട് എപ്പോഴും വൃത്തികൈവരിച്ചാൽ ഇത് വരാനുള്ള സാധ്യത കുറവാണ്. ആരോഗ്യപ്രവർത്തകർ പോലീസുകാർ. അവരുടെ ജീവൻ പണയപ്പെടുത്തി നമ്മേ സഹായിക്കുമ്പോൾ നാം ഇങ്ങനെ ഒരുകരുതലും ഇല്ലാതെ പുറത്തിറങ്ങുന്നത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. നാട്ടിലെത്താൻ കഴിയാതെ വിദേശത്തുള്ള ഒരുപാട് പ്രവാസികൾ നമുക്ക് ചുറ്റുമുണ്ട്. മാത്രമല്ല ഒരു നേരം കഴിക്കാൻ ഭക്ഷണമോ താമസിക്കാൻ വീടോ ഇല്ലാത്തവരും നമുക്ക് ചുറ്റുമുണ്ട്. എല്ലാസൗകര്യവുമുള്ള നാം അനാവശ്യമായി പുറത്തിറങ്ങുന്നത് തെറ്റാണ്. ലോകത്ത് നിന്ന് കോറോണയെ അകറ്റണമെങ്കിൽ നാം ഒരുമിച്ചു നിന്നേ പറ്റു അതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കേട്ടിട്ടില്ലേ. "ഒരുമ ഉണ്ടെങ്കിൽ ഉലക്കമ്മലും കിടക്കാം ".
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം