"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ അതിജീവനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| color=5 | | color=5 | ||
}} | }} | ||
{{Verified|name=Latheefkp}} | {{Verified|name=Latheefkp| തരം= ലേഖനം }} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ അതിജീവനം
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഇത്തിരി കുഞ്ഞൻ ആയ വൈറസ്. പേര് കോവിഡ് 19. ക്രമേണ അത് ലോകമൊട്ടാകെ വ്യാപിച്ചു ഭൂമുഖത്തേക്ക് കൊറോണ വൈറസ് നൂറിലധികം ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ലോകത്താകെ വൈറസ് ബാധിച്ചു ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞു. 17.2 ലക്ഷത്തിലേറെ പേരിൽ രോഗം സ്ഥിതീകരിച്ചു. ഇതിൽ 3.89 ലക്ഷം പേർക്ക് രോഗം ഭേദം ആയി. ഇത് നമ്മുടെ അതിജീവിതത്തിനു തെളിവ് ആണ്. ഈ പകർച്ച വ്യാധിയോട് പൊരുതുവാനായി നാം എല്ലാം ഒരുമിച്ച് അണി ചേരേണ്ടത് അത്യാവശ്യം ആണ്. ഇതിനെ ഗൗരവമായി എടുക്കുകയും ജാഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. ആദ്യമേ തന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കാത്ത രാജ്യങ്ങളിൽ ധാരാളം മരണം സംഭവിച്ചതായി കാണാം. അവിടെയും അതിജീവനത്തിന്റെ കഥ പറയാനുണ്ടെങ്കിലും ഉണ്ടായ പാളിച്ച മൂലം അനേകായിരങ്ങളുടെ ജീവനുകൾ ആണ് നഷ്ടമായത്. വൈറസ് ബാധ സ്ഥിതീകരിച്ച ഇന്ത്യ ഉൾപ്പെടെ ഉള്ള ലോക രാജ്യങ്ങളിൽ സമ്പൂർണ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ഇന്ത്യയിൽ 21 ദിവസത്തെ ലോക് ഡൌൺ ആണ് ഉള്ളത്. ഓരോ രാജ്യങ്ങളുടെയും അതിജീവനത്തിന്റെ കഥ വളരെ വിചിത്രമാണെന്ന് പരിശോധിച്ചാൽ അറിയാൻ കഴിയും. ഇനി പറയാൻ പോകുന്നത് നമ്മുടെ കേരളത്തിന്റെ അതിജീവന കഥയും ലോക് ഡൌൺ കാല വിശേഷങ്ങൾ ഒക്കെ ആണ്. കേരളത്തിൽ ഓരോ ദിവസം കൂടും തോറും രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു. ഇത് നമ്മുടെ അതിജീവനത്തിന്റെ സൂചന ആണ് കാണിക്കുന്നത്. ഇതിന് മുൻപ് നിപ എന്നൊരു വൈറസ് നമുക്കിടയിൽ വന്നു മരണത്തിന്റെ വിത്തുകൾ വിതക്കുകയും അത് മുളച്ചു കുറെ പേർ മരിക്കുകയും ചെയ്തു. എന്നാൽ നമ്മൾ നിപയെ തുരത്തി. കൂടാതെ പ്രളയം നമുക്ക് വിതച്ച നാശത്തെ അതിജീവിച്ച കഥയും ദൈവത്തിന്റെ സ്വന്തം നാടിന്റെ മക്കൾ ആയ നമുക്ക് പറയാനുണ്ട്. കൊറോണ വൈറസിനെ അതിജീവിക്കും എന്നതിന് ഇതൊക്കെ ഉദാഹരണങ്ങൾ ആണ്. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന കാലത്തെ അതിജീവന കഥ വളരെ ദുഷ്കരം ആയിരിക്കും. ഈ സമയം ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച സന്നർഭം ഓർക്കുന്നു. ലോക് ഡൌൺ കാലം വളരെ വിരസം ആയിരുന്നു. ടി വി പ്രോഗ്രാം കണ്ടും വെറുതെയുമൊക്കെയായി ചിലവഴിച്ചു. അതിജീവിതത്തിനു ലോക് ഡൗൺ അനിവാര്യമായ സമ്പ്രദായം ആണ്. നിയമങ്ങൾ കർശനമാക്കുന്നതിലൂടെ സമൂഹ വ്യാപനം തടയാൻ കഴിയുന്നു. വ്യവസായ രംഗത്ത് കൊറോണ ഏല്പിച്ച പ്രതിസന്ധി ഗുരുതരം ആണ്. സാമ്പത്തികമാന്ദൃം നമുക്ക് അതിജീവിക്കാം. സാമൂഹിക അകലം പാലിക്കുന്നതും, മാസ്ക് ധരിക്കുന്നതും ശുചിത്വവും എല്ലാം അതിജീവനത്തിന് ഉതകും. നമ്മൾ മലയാളികൾ ആണ് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം