"പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/ ആ മരത്തണലിൽ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആ മരത്തണലിൽ..... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/അക്ഷരവൃക്ഷം/ ആ മരത്തണലിൽ....." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആ മരത്തണലിൽ.....

.

എരിയുന്ന വേനലിൽ
തല താഴ്ത്തി നില്ക്കുന്ന
പൂവിനെ കണ്ടെൻ്റെ മനമലിഞ്ഞു

അരികിലേക്കെത്തി ഞാനാ -
ക്കുഞ്ഞു ചെടിയുടെ ചുവിടിലേ-
യ്ക്കിത്തിരി ജലമൊഴിച്ചു.

ജലകണം വീണപ്പോൾ
ചെടിയിലെ ഇലകളെ -
ല്ലാമെന്നെ നോക്കി -
ത്തലകുലുക്കി .

ദിവസവും ഞാനാ ചെടിച്ചോട്ടിലെന്നുമെൻ
കുഞ്ഞു പാത്രത്തിൽ
ജലമൊഴിച്ചു.

ചെടി വളർന്നു മരമായ്
ചില്ല നിറയെ വിടർന്നു
നിന്നായിരം കുഞ്ഞു പൂക്കൾ

 ആ മരച്ചോട്ടിൽ തണല- ത്തിരിക്കുമ്പോളെൻ മനം
നിറയുന്നു പൂവിനെപ്പോൽ!

 
 


വിസ്മയ.പി
5c പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത