.
എരിയുന്ന വേനലിൽ
തല താഴ്ത്തി നില്ക്കുന്ന
പൂവിനെ കണ്ടെൻ്റെ മനമലിഞ്ഞു
അരികിലേക്കെത്തി ഞാനാ -
ക്കുഞ്ഞു ചെടിയുടെ ചുവിടിലേ-
യ്ക്കിത്തിരി ജലമൊഴിച്ചു.
ജലകണം വീണപ്പോൾ
ചെടിയിലെ ഇലകളെ -
ല്ലാമെന്നെ നോക്കി -
ത്തലകുലുക്കി .
ദിവസവും ഞാനാ ചെടിച്ചോട്ടിലെന്നുമെൻ
കുഞ്ഞു പാത്രത്തിൽ
ജലമൊഴിച്ചു.
ചെടി വളർന്നു മരമായ്
ചില്ല നിറയെ വിടർന്നു
നിന്നായിരം കുഞ്ഞു പൂക്കൾ
ആ മരച്ചോട്ടിൽ തണല- ത്തിരിക്കുമ്പോളെൻ മനം
നിറയുന്നു പൂവിനെപ്പോൽ!