"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ പുനർജ്ജനി | പുനർജ്ജനി ]]
| തലക്കെട്ട്=  പുനർജ്ജനി
*[[{{PAGENAME}}/ മുഖം മൂടിയ്ക്കുള്ളിലെ മാലാഖമാർ  | മുഖം മൂടിയ്ക്കുള്ളിലെ മാലാഖമാർ ]]
| color=    4
*[[{{PAGENAME}}/ തേന്മാവ്| തേന്മാവ് ]]

*[[{{PAGENAME}}/ പ്രളയത്തിന്റെ തുടക്കം| പ്രളയത്തിന്റെ തുടക്കം]]
<poem>
*[[{{PAGENAME}}/ ഭൂമിതൻ കണ്ണുനീർ   | ഭൂമിതൻ കണ്ണുനീർ ]]
നിർവൃതിക്കായുള്ള യാത്രയിൽ
*[[{{PAGENAME}}/  പ്രകൃതി ഭംഗി   | പ്രകൃതി ഭംഗി   ]]
പ്രകൃതിതൻ സൗന്ദര്യമാസ്വദിക്കാനോ
*[[{{PAGENAME}}/  പരിസ്ഥിതിയും   ശുചിത്വവും |  പരിസ്ഥിതിയും  ശുചിത്വവും]]
പ്രകൃതിതൻ കനിവിനു വിലനല്കുവാനോ
*[[{{PAGENAME}}/  കൊറോണയെ തുരത്താം | കൊറോണയെ തുരത്താം ]]
നിനയാതെ സ്മൃതിയിലെങ്ങോട്ടെന്നില്ലാതെ
*[[{{PAGENAME}}/ കൊറോണക്കാലം കൊറോണക്കാലം ]]
പായുന്നു മാനുഷ്യർ
*[[{{PAGENAME}}/ മാലിന്യമുക്തമായ നാട് മാലിന്യമുക്തമായ നാട്]]

*[[{{PAGENAME}}/ ശുചിത്വശീലം ശുചിത്വശീലം]]
മനുഷ്യരാൽ മലിനമാകുമീ ഭൂമിയിന്ന്
*[[{{PAGENAME}}/ പരിസ്ഥിതി    | പരിസ്ഥിതി   ]]
ഉഗ്രവിഷമാം സർപ്പത്തെക്കാൾ വിഷമയം
*[[{{PAGENAME}}/ രോഗപ്രതിരോധം   |  രോഗപ്രതിരോധം ]]
ആ സർപ്പത്തിൻ വിഷം ഭൂമിതൻ
ഹ‍ൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു

ഭൂമിതൻ വൃക്കയെന്നുപമിച്ചിരിക്കുമീ
തണ്ണൂർതടങ്ങൾ ഓർമ്മയാകുന്നു
ഒരു കാലത്തു ഭൂമിയാം അമ്മയ്ക്കുമേൽ
കുടയായ് നിന്നവർ അവൾക്കുമേൽ പീ തുപ്പുന്നു
കേൾക്കുന്നില്ലാരും തീരാതിരക്കുകൾക്കിടയിൽ

പ്രക‍ൃതിതൻ നിലയ്ക്കാത്താരവം
പ്രകൃതിയെ കാക്കും ചുരുക്കം ചിലരുടെ
പ്രയത്നത്താൽ ശ്വസിപ്പു മരണാസന്നയാം ഭൂമി
ഹൃദയത്തിൽ വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ്
വീണ്ടെടുത്തീടാൻ അണയട്ടെ പുതുനാമ്പുകൾ
നന്മയാം ഭൂമിയെ ചേർത്തണച്ചീടട്ടെ.
</poem>
{{BoxBottom1
| പേര്= സാനിയ ഇ.എം
| ക്ലാസ്സ്=  9 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല=  കോട്ടയം
| തരം=  കവിത
| color= 4

{{BoxTop1
| തലക്കെട്ട്=  മുഖം മൂടിയ്ക്കുള്ളിലെ മാലാഖമാർ
| color=  3

അച്ഛന്റെ ഫോണിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ടി വിയിലെ കാർട്ടൂണിൽ നിന്നുണർന്നത് .അച്ഛൻ ഉടൻ തന്നെ ഫോൺ എടുത്തു. ഫോണിൽ അപ്പൂപ്പന്റെ ശബ്ദം കേട്ടു ."നാളെ രാവിലത്തെ ഫ്ലൈറ്റിനങ്ങോട്ടെത്തും.രാവിലെ ഒൻപതു മണിക്ക് ഞങ്ങൾ ടേക്ക് ഓഫ് ചെയ്യും". ഫോൺ താഴെ വച്ച് തിരിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞു: "മോനൂ സേ പോയി കിടക്കടാ, നാളെ രാവിലെ അപ്പൂപ്പനേം അമ്മൂമ്മേനേം കാണാൻ പോകണ്ടേ"
അച്ഛനോടു ഗുഡ് നൈറ്റു പറഞ്ഞ് ഞാൻ കിടന്നു.

പിറ്റേന്നു ഞാൻ പതിവു തെറ്റിച്ച് രാവിലെ എഴുന്നേറ്റു.ദിനചര്യകളെല്ലാം തീർത്ത് ഞാൻ ആദ്യം തന്നെ റെഡി. അച്ഛനും അമ്മയും ചേച്ചിയും പെട്ടെന്നു തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങൾ ടാക്സി പിടിച്ച് ദുബായ് എയർപോർട്ടിലെത്തി. ബോർഡിങ് പാസുമേടിച്ച് ചെക്കിങ്ങൊക്കെ കഴിഞ്ഞപ്പോഴേക്കും ഇന്ത്യൻ സമയത്തിലേക്ക് തിരിച്ചിട്ട വാച്ചിൽ സമയം 8.30 ആയിരുന്നു. പിന്നീട് ഞങ്ങളെ എത്രയും പെട്ടെന്ന് വിമാനത്തിന്റെയടുത്തെത്തിച്ചു. കൃത്യം ഒൻപതു മണിക്കു തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. "ആകാശത്തു നിന്ന് ദുബായ് കാണാനെന്തു രസമാ". പിന്നീട് എന്റെ ചിന്ത കേരളത്തിലെ തറവാട്ടിലെത്തി. അവിടെയുള്ള കൂട്ടുകാരെക്കുറിച്ചും അവിടെ ചെന്നിട്ടുചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും ഞാൻ വളരെയധികം സമയം മനക്കോട്ട കെട്ടിക്കൊണ്ടിരുന്നു.

എന്റെ ദിവാസ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയത് ഫ്ലൈറ്റ് ക്യാപ്റ്റന്റെ ലാൻഡിങ്ങിനുള്ള അറിയിപ്പു വന്നപ്പോളാണ്. വൈകാതെ തന്നെ ഞങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡു ചെയ്തു. ഞങ്ങൾ യാത്ര ചെയ്ത വിമാനത്തിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ വെള്ളവസ്ത്രവും മാസ് കും കണ്ണടയും ഗ്ലൗസും ധരിച്ച ചില മനുഷ്യർ ഞങ്ങൾക്കു ചുറ്റും കൂടി.അവർ ഞങ്ങളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്തു. പിന്നീട് അവർ പരസ്പരം എന്തോ പുലമ്പി. ഞങ്ങളെല്ലാവരും ആവർത്തിച്ചു കേട്ടത് രണ്ടേ രണ്ടു വാക്കുകൾ മാത്രം, ലോക്ക് ഡൗൺ,ക്വാറന്റീൻ
പിന്നീട് അവർ ഞങ്ങളെയെല്ലാവരെയും ആശുപത്രിയിലെത്തിച്ചു.ആശുപത്രി

അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി"

ഭൂമിയിലെ ഓരോരുത്തരുടേയും 'സ്നേഹമാണ് അവരുടെ സൗന്ദര്യം'ഞാൻ മനസിൽ കുറിച്ച് ഒരു മൂളിപ്പാട്ടോടെ അച്ഛൻ്റെയരികിലേക്കു നടന്നു.
പക്ഷെ ക്വാറൻ്റീൻ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മുഖം മൂടിയിട്ട ആ നേഴ്സുമാരെയും പതുക്കെ പതുക്കെ ഇഷ്ട്ടമാകാൻ തുടങ്ങി. അവരുടെ പരിചരണവും അതിയായ സ്നേഹവും എൻ്റെ മനസിനെ ഭയങ്കരമായി പിടിച്ചുകുലുക്കി

{{BoxBottom1
| പേര്= ഗോപീകൃഷ്ണൻ വി.എ
| ക്ലാസ്സ്=  9 സി.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല=  കോട്ടയം
| തരം=  കഥ
| color= 3

{{BoxTop1
| തലക്കെട്ട്=  തേന്മാവ്
| color=  2

മനുവും സഞ്ജയും രാവിലെ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്.എഴുന്നേറ്റ് കണ്ണ് തിരുമ്മി ശബ്ദം കേട്ട ഭാഗത്തേക്ക് അവർ ചെന്നു.അവിടെ കണ്ട കാഴ്ച അവരെ ‍ഞെട്ടിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തേന്മാവ് വെട്ടാനുളള തയാറെടുപ്പുകൾ നടക്കുന്നു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒട്ടും അമാന്തിക്കാതെ അവർ അച്ഛൻെറ അടുത്തേക്ക് ഓടിയെത്തി.

"അച്ഛാ,എന്തിനാണ് നമ്മുടെ തേന്മാവ് വെട്ടിക്കളയുന്നത് ?"രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

"മക്കളേ,നമ്മുടെ വീട്ടിലേയ്ക്കുളള വഴിയ്ക്ക് വീതി കൂട്ടി തറയോടിട്ട് ഭംഗിയാക്കണ്ടേ?അതിന് ഈ മാവ് നിന്നാൽ ശരിയാവില്ല”.അച്ഛൻെറ മറുപടി കേട്ട മനുവും സ‍ഞ്ജയും പൊട്ടിക്കരഞ്ഞു.

മുത്തച്ഛൻ നട്ട ഈ തേന്മാവിനോട് അവർക്ക് മുത്തച്ഛനോടുളള പോലെ തന്നെ സ്നേഹമുണ്ടായിരുന്നു.ഈ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ കൂട്ടുകാരും വീടുകളിലിരുന്ന് വി‍ഷമിച്ചപ്പോൾ മനുവും സഞ്ജയും ഈ മാവിൻ ചുവട്ടിലായിരുന്നു പകൽ സമയം ചെലവഴിച്ചത്.
മാത്രമോ, എത്രയെത്ര കിളികളും അണ്ണാറക്കണ്ണന്മാരും ഈ മാവിലുണ്ട്.
എല്ലാം ഇന്നത്തോടെ കഴിയുമല്ലോ എന്നോർത്ത് അവർ വിതുമ്പി.

ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾ മാത്രം ബാക്കിയായി.........

{{BoxBottom1
| പേര്=  കാർത്തിക്ക് അരുൺ ജയദേവൻ
| ക്ലാസ്സ്=  6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല=  കോട്ടയം
| തരം=  കഥ
| color= 2

{{BoxTop1
| തലക്കെട്ട്=  പ്രളയത്തിന്റെ തുടക്കം
| color= 5

നല്ല നിലാവുണ്ടായിരുന്നു അന്ന്. മഴ യുടെ ശക്തമായ പെയ്ത്തു കഴിഞ്ഞ് ആ രാത്രി
തോടുകളെല്ലാം മഴയുടെ ശക്തിയിൽ നിറഞ്ഞൊഴുകാറായി നിൽക്കുന്നു. ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും ടെലിവിഷനിൽ മുഴുകിയിരിക്കുകയാണ്. കാരണം നാളെ എന്താകുമെന്നറിയില്ല. ഒാരോ സ്ഥലങ്ങളിലും ശക്തമായ മഴയിൽ വെളളപ്പൊക്കവും മണ്ണിടിച്ചിലും ഇതോടനുബന്ധച്ച് അയാളുടെ മനസ്സും നീറുകയാണ്. ഉറക്കമില്ലാത്ത രാത്രികളിലാണ് കൃഷ്ണൻ ഈ മഴയുളള രാവുകളിൽ ഉറങ്ങാറില്ല. തന്റെ വീടും കുടുംബവും എന്ന ചിന്തയിൽ  എല്ലാവരും കിടന്നു. പതിവുപോലെ രാവിലെ എണീറ്റ് ചവിട്ടിയത് വെളളത്തിലേക്കായിരുന്നു.

ഇന്നലത്തെ മഴയുടെ ശക്തിയിൽ കൃഷ്ണന്റെ വീട് പാതിയോളം മുങ്ങി. സങ്കടങ്ങളിൽ അദ്ദേഹം
കുടുംബമായി അരപ്പൊക്കം വെളളത്തിൽ തന്നെകൊണ്ടു കഴിയാവുന്ന വിധത്തിൽ സാധനങ്ങ
ൾ എടുത്ത് തന്റെ കുടുംബവുമായി വീടുവിട്ടിറങ്ങി.ഒരോ നിമിഷങ്ങളിലും കടലിരമ്പം പോലെ വെളളം വീടിനകത്തേക്ക് ഇരച്ചുകയറുകയാണ്. കൃഷ്ണൻ ഇറങ്ങുമ്പോൾ തന്റെ കാര്യമോ
കുടുംബത്തിന്റെ കാര്യമോ അല്ലായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ വീടായിരുന്നു. നിറകണ്ണുകളോടെ അദ്ദേഹം വീടിനെ നോക്കികൊണ്ട് ഇറങ്ങി.

ദിവസങ്ങൾ കഴിഞ്ഞു. വെളളപ്പൊക്കം കേരളം കണ്ടിട്ടില്ലാത്ത ഒരുപ്രളയമായി മാറി. എല്ലായിടവും ദുഃഖവുംദുരിതവും. പ്രളയം കഴിഞ്ഞ് എല്ലാവരുംവീട്ടിലേക്ക് മടങ്ങുന്നസമയം കൃഷ്ണനുംമടങ്ങി. വീട്ടിലെത്തിയപ്പോൾ വൃത്തിയാക്കണമായിരുന്നു. എല്ലാവരും കൂടി വൃത്തിയാക്കി. എല്ലാം ഒന്നേന്നു തുടങ്ങിയ പോലെ. വീടിനു കാര്യമായി ഒന്നും സംഭവിച്ചില്ല. ആഴ്ചകൾക്കുശേഷം വീണ്ടും പ്രളയം കഴിഞ്ഞ് ഒരു പുതുപ്രഭാതവും ജീവിതവും കൃഷ്ണൻ തുടങ്ങി.

{{BoxBottom1
| പേര്=  ജയലക്ഷ്മി  ജയകുമാർ
| ക്ലാസ്സ്=   XI സയൻസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം=  കഥ
| color= 5

{{BoxTop1
| തലക്കെട്ട്= ഭൂമിതൻ കണ്ണുനീർ
| color=  4

<poem>
കരയുന്നിതാഭൂമിഉള്ളലിഞ്ഞ്
ചിറകിട്ടടിക്കുന്ന വേനലായി
ഹൃദയം മരപ്പിക്കും ശീതമായി
അണപൊട്ടിയൊഴുകുന്ന പ്രളയമായി

പിടയുന്ന മണ്ണുംവിറയ്ക്കുന്ന ശ്വാസവും
മനുജരെ നോക്കി കൈ കൂപ്പുന്നു
കണ്ണടയ്ക്കാൻഭയക്കുന്ന അമ്മയ്ക്ക്
കരയാൻ വിതുമ്പുന്ന പ്രകൃതിയ്ക്ക് മാപ്പ്

സഹനത്തിൻ കുങ്കുമം മാ‍‍ഞ്ഞുതീർന്നു
എരിയുന്നു കോപത്തിൻ  അശ്രുദീപം
</poem>
{{BoxBottom1
| പേര്= നന്ദിനി ശേഖർ
| ക്ലാസ്സ്= ക്ലാസ്  :10
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=   ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല=  കോട്ടയം
| തരം=  കവിത
| color= 4

{{BoxTop1
| തലക്കെട്ട്= പ്രകൃതി ഭംഗി
| color= 1

<poem>
എത്ര മനോഹരമാണീ പ്രകൃതി
എത്ര സുന്ദരമാണീ ലോകം
കള കളമൊഴുകും അരുവികളും
അലയടിച്ചുയരും തിരമാലയും
പക്ഷികൾ പാടും പൂ‌ങ്കാവനവും
പൂമണം ചൊരിയും പൂന്തോപ്പുകളും
സ്വർണം വിളയും വയലുകളും
കതിർകുലയേന്തും തെങ്ങുകളും
പീലി നിവർത്തും മയിലുകളും
പാട്ടുകൾ പാടും കുയിലുകളും
സസ്യലതാദികൾ ഭംഗി വിടർത്തും
പശ്ചിമ ഘട്ടമലനിരകൾ
എത്ര മനോഹരമാണീ പ്രകൃതി
എത്ര സുന്ദരമാണീ ലോകം!
</poem>
{{BoxBottom1
| പേര്= ഗൗരിനന്ദ  ബി
| ക്ലാസ്സ്= ക്ലാസ്  :4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=   ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം=  കവിത
| color= 1

{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതിയും  ശുചിത്വവും
| color=  5

ഈ ഭൂമി നാം വരുംതലമുറയ്ക്ക് കൈമാറേണ്ടതാണെന്ന ബോധം ,ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ടെന്ന് തിരിച്ചറിവ് എന്ന സന്ദേശങ്ങൾ പലമനുഷ്യർ-ക്കുമറിയില്ല അതിനാലാണ് പരിസ്ഥിതിയെയും സഹജീവികളെയും ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്‍‍.

പ്രളയം,വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അസഹ്യമാവുമ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി മനുഷ്യൻ ചിന്തിക്കുന്നു. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അതിനുശേഷം എടുക്കുന്നില്ല. മനുഷ്യന്റെ അഹങ്കാരത്തിനും അത്യാഗ്രഹത്തിനും എതിരെയുള്ള പ്രഹരമാണ് ഇത്തരം ദുരന്തങ്ങൾ. വികസനം എന്നപേരിൽ പ്രകൃതിയെയും പരിസ്ഥിതിയെയും നമ്മൾ ചൂഷണം ചെയ്യുന്നു. കേരളത്തിൽ മഴക്കാലത്ത് പലതരം രോഗങ്ങൾ പടർ-ന്ന് പിടിക്കാറുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും വ്യക്തിശുചിത്വമില്ലായ്മയും ഇതിന്റെ പ്രധാനകാരണങ്ങളാണ്. മഴക്കാലത്തുണ്ടാകുന്ന എലിപ്പനി,ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പലരുടെയും ജീവഹാനിക്ക് കാരണമാകുന്നു.ബേക്കറി പലഹാരങ്ങളും പഴകിയ ആഹാരങ്ങളും ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധശേഷിയും നഷ്ടപ്പെടുത്തുന്നു.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡ്-19
എന്ന കോറോണ വൈറസിനെ തടുക്കാനുള്ള ഏക  മാർഗമാണ് ശുചിത്വം. അതുപോലെ തന്നെ പ്രതിരോധശേഷിയും............

{{BoxBottom1
| പേര്= തേജസ് മനോജ്
| ക്ലാസ്സ്= ക്ലാസ് :7
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം= ലേഖനം
| color= 1

{{BoxTop1
| തലക്കെട്ട്= കൊറോണയെ തുരത്താം ശക്തമായ കാൽവയ്പ്പുകളോടെ
| color= 3

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം ഭീതിയുടെ നിഴലിലാണ്.കോറോണ എന്ന വൈറസ് ആണ് ജനജീവിതം നിശ്ചലമാക്കിയത്. കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ നഗരത്തിലാണ്.ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ എന്ന മഹാമാരി ലക്ഷക്കണക്കിന്  ജനങ്ങളിലേക്കാണ് വ്യാപിച്ചത്.കോവിഡ്-19 എന്ന്                                                ശാസ്ത്രലോകം പേരിട്ടു വിളിച്ച ഈ സൂക്ഷ്മജീവി നമ്മെ ഭീതിയുടെ മുൾമുനയിൽ നിർത്തി.കേരളത്തിൽ തൃശൂർ ജില്ലയിലാണ് ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ചത്.തുടർന്ന് പത്തനംതിട്ട,കോട്ടയംഎന്നീ ജില്ലകളിൽ രോഗമെത്തി.പിന്നീട്കേരളമൊട്ടാകെ രോഗം വ്യാപിച്ചു.എന്നാൽ നിപ്പയെയും പ്രളയത്തെയുമൊക്കെ നേരിട്ട ആത്മവിശ്വാസത്തോടും    ഒത്തൊരുമയോടും   കേരളം കോവിഡിനെ നേരിട്ടു.ലോകത്തിനുമുൻപിൽ തന്നെ മികച്ച മാതൃകയായി മാറി.

കോവിഡ് വിവിധ സംസ്ഥാനങ്ങളെ പിടിമുറുക്കിയപ്പോൾ രാജ്യം സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു.കാര്യങ്ങളുടെ  ഗൗരവം മനസ്സിലാക്കിയ നാം റോഡിലിറങ്ങാതെയും, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതെയും , അനാവശ്യയാത്രകൾ ഒഴിവാക്കിയും സർക്കാർ നിർദേശങ്ങൾ പാലിച്ചു.നിർദേശങ്ങൾ പാലിക്കാത്തവരെ നിയമപരമായി നേരിട്ടു.അപ്പോഴേക്കും കൊറോണ ലോകമെമ്പാടും വൻ വിപത്തായി മാറിക്കഴിഞ്ഞിരുന്നു. ലോകമെമ്പടുമുള്ള ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവുമുപേക്ഷിച്ച്  രോഗികളെ പരിചരിച്ചു.അനേകംആരോഗ്യപ്രവർത്തകർക്ക് ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ പോലും ഉണ്ടായി.

നമ്മുടെ കേരളത്തിൽ കോവിഡ് നിയന്ദ്രണവിധേയമാണെങ്കിൽ പോലും പല സംസ്ഥാനങത്തെയും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നു.ജനങ്ങൾ വളരെ യേറെ കരുതൽ കാണിക്കേണ്ട ഒരവസരമാണിത്.നമുക്കും സമുഹത്തിനും വേണ്ടി  നാം ജഗ്രതയോടെ പ്രവർത്തിക്കണം.സാമൂഹിക അകലം പാലിക്കുകയും, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുകയുംവേണം.പുറത്തുപോകുമ്പോൾ നിർബന്ധമായും മുഖാവരണം ധരിക്കണം.സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്നനിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കണം.ഒന്നിനു പുറകെ  ഒന്നായി വന്നുചേരുന്ന ഈ വിപത്തുകൾഎല്ലാം തന്നെ നമ്മെ ഓരോരുത്തരേയും മഹത്തായപാഠങ്ങളാണ്  പഠിപ്പിക്കുന്നത്.അതിജീവനത്തിന്റെ കാര്യത്തിൽ കേരളം എന്നും മുന്നിൽ തന്നെയാണ് എന്ന് ലോകത്തിനു മുൻപിൽ ഒരിക്കൽക്കുടി  തെളിയിക്കണം.ഈ മഹാമാരിയെ ഒറ്റക്കെട്ടായി നാം അതിജീവിക്കുകതന്നെ ചെയ്യും.
നമ്മുടെ കേരളത്തിൽ കോവിഡ് നിയന്ദ്രണവിധേയമാണെങ്കിൽ പോലും പല സംസ്ഥാനങത്തെയും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നു.ജനങ്ങൾ വളരെ യേറെ കരുതൽ കാണിക്കേണ്ട ഒരവസരമാണിത്.നമുക്കും സമുഹത്തിനും വേണ്ടി  നാം ജഗ്രതയോടെ പ്രവർത്തിക്കണം.സാമൂഹിക അകലം പാലിക്കുകയും, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കഴുകുകയുംവേണം.പുറത്തുപോകുമ്പോൾ നിർബന്ധമായും മുഖാവരണം ധരിക്കണം.സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്നനിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കണം.ഒന്നിനു പുറകെ  ഒന്നായി വന്നുചേരുന്ന ഈ വിപത്തുകൾഎല്ലാം തന്നെ നമ്മെ ഓരോരുത്തരേയും മഹത്തായപാഠങ്ങളാണ്  പഠിപ്പിക്കുന്നത്.അതിജീവനത്തിന്റെ കാര്യത്തിൽ കേരളം എന്നും മുന്നിൽ തന്നെയാണ് എന്ന് ലോകത്തിനു മുൻപിൽ ഒരിക്കൽക്കുടി  തെളിയിക്കണം.ഈ മഹാമാരിയെ ഒറ്റക്കെട്ടായി നാം അതിജീവിക്കുകതന്നെ ചെയ്യും.

{{BoxBottom1
| പേര്=  ഹേതൽ എം.എസ്
| ക്ലാസ്സ്= 8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം= ലേഖനം
| color= 3

16:30, 5 മേയ് 2020-നു നിലവിലുള്ള രൂപം