"ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/*പ്രകൃതി നമ്മുടെ അമ്മയാണ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=Green <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=Green <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ ലോക നാശത്തിനു കാരണമാകുന്നു. | |||
നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ വലിയ ദോഷ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും നഗരങ്ങളിലാണ് താമസം, വലിയ നഗരങ്ങൾ വായു, ശബ്ദ, ജല മലിനീകരണങ്ങുളുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു. പരിസര ശുചിത്വം ഇല്ലാത്തതു കൊണ്ട് മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾ ആണ് ലോകം മുഴുവനും വ്യാപിക്കുന്നത്. | നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ വലിയ ദോഷ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും നഗരങ്ങളിലാണ് താമസം, വലിയ നഗരങ്ങൾ വായു, ശബ്ദ, ജല മലിനീകരണങ്ങുളുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു. പരിസര ശുചിത്വം ഇല്ലാത്തതു കൊണ്ട് മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾ ആണ് ലോകം മുഴുവനും വ്യാപിക്കുന്നത്. | ||
16:11, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
*പ്രകൃതി നമ്മുടെ അമ്മയാണ്*
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ ലോക നാശത്തിനു കാരണമാകുന്നു. നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ വലിയ ദോഷ ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും നഗരങ്ങളിലാണ് താമസം, വലിയ നഗരങ്ങൾ വായു, ശബ്ദ, ജല മലിനീകരണങ്ങുളുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു. പരിസര ശുചിത്വം ഇല്ലാത്തതു കൊണ്ട് മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾ ആണ് ലോകം മുഴുവനും വ്യാപിക്കുന്നത്. കാട് ഇന്ന് നമുക്ക് അന്യമായി കൊണ്ടിരിക്കുന്നു.കാട്ടിലുള്ള മരങ്ങളെല്ലാം മുറിച് വനനശീകരണം ചെയ്യുന്നു. നമ്മുടെ ജീവസ്രോതസ്സായ നദികൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. അശാസ്ത്രീയമായ മണൽ വാരലും വ്യവസായ ശാലകളിൽ നിന്നുള്ള പുറംതള്ളലും ഇതിന്ന് ആക്കം കൂട്ടുന്നു. ശുദ്ധജല ലഭ്യതയും കുറഞ്ഞു വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അനുഭവിച്ച പ്രളയം ഇതിന്റെ ഒരു സംഭാവനയാണ്.കാലം തെറ്റിയുള്ള കാലാവസ്ഥ, മഴയുടെ കുറവ്, ചൂടിൽ ഉണ്ടാകുന്ന വർധന എല്ലാം ഇന്ന് നമ്മൾ അനുഭവിക്കുന്നു. ഇന്ന് എല്ലാവർക്കും ആരോഗ്യ പ്രശ്നങ്ങൾ ആണ്. നല്ല ഒരു വിഭാഗം ജനങ്ങൾ ഇന്ന് കാൻസർ പോലുള്ള മാരകരോഗങ്ങളുടെ പിടിയിൽ ആണ്. ഡെങ്കി, നിപ്പ, എലിപ്പനി മുതലായവയും ഓരോ വർഷവും മുറ തെറ്റാതെ നമ്മളെത്തേടിയെത്തുന്നു. ഇതിന്റെ മുഖ്യ കാരണം ശുചിത്യമില്ലായ്മയാണ്. കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശ്യം 10000 ടൺ മാലിന്യം ആണ്. ഇതിൽ നമ്മൾ പകുതി മാത്രമേ സംസ്കരിക്കുന്നുള്ളു. ബാക്കിയുള്ളത് സംസ്കരിക്കാതെ കിടക്കുന്നു. ഇത് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണം ആകുന്നു. ഈ മാലിന്യം മഴ പെയ്യുമ്പോൾ നദികളിലും മറ്റ് ജലസ്ത്രോദസ്സുകളിലും എത്തി ചേർന്ന് ജല മലിനീകരണം ഉണ്ടാകുന്നു. വായു മലിനീകരണവും, ശബ്ദ മലിനീകരണവും, ഇതിൽ അവസാനത്തെ ആണിയും അടിക്കുന്നു. ഇതിലേക്ക് ഒരു അവസാന കണ്ണിയെന്നപോലെ ഇപ്പൊ കൊറോണ വൈറസും നമ്മളെ തേടി എത്തിയിരിക്കുന്നു. ഇന്ന് ലോകം മുഴുവനും പുറത്തിറങ്ങാൻ പറ്റാതെ അടച്ചിരിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഇന്ന് ലോകം മുഴുവനും മാതൃകയാക്കുന്നു. ഇന്ന് വണ്ടികൾ ഓടുന്നില്ല,വ്യവസായങ്ങൾ ഇല്ല, ഒരു വിധത്തിലുള്ള മലിനീകരണവും ഇല്ല. ഇത് ലോകത്തിൽ മുഴുവനും ഒരു നല്ല അന്തരീക്ഷം ഉണ്ടാവാൻ കാരണമായി. പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും കൈകോർക്കാം. നമ്മുടെ പരിസരം മലിനമാകാൻ നമ്മൾ അനുവദിക്കല്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം, അപ്പോൾ നാട് സ്വയം നന്നാവും. വരും തലമുറക്കായി നമുക്ക് മരം വെച്ച് പിടിപ്പിക്കാം ജലസ്ത്രോദസുകളെ സംരക്ഷിക്കാം. ഇപ്പോൾ കൊറോണ കാരണം നമുക്ക് പ്രകൃതിയെ ഒന്ന് സംരക്ഷിക്കാൻ കഴിഞ്ഞു. നമ്മുടെ അത്യാഗ്രഹത്തിന്ന് ഒന്ന് കടിഞ്ഞാൺ ഇട്ടാൽ നമുക്ക് ഇത് പോലെ സംരക്ഷിച്ചു മുന്നോട്ട് പോകാൻ കഴിയും. ഈ കൊറോണ എന്ന മഹാവ്യാധി ഒഴിയും വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക ആവശ്യം ഇല്ലാതെ പുറത്തിറങ്ങരുത്, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദിക്കുക. നമുക്ക് ഒറ്റക്കെട്ടായി ഈ മഹാവ്യാധിയെ ഓടിക്കാം, നമുക്ക് പ്രകൃതിയെ സംരക്ഷിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം