"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/കരുതലുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 59: വരി 59:
| സ്കൂൾ=സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32012
| സ്കൂൾ കോഡ്= 32012
| ഉപജില്ല=ഈരാറ്റുപേട്ട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാഞ്ഞിരപ്പള്ളി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

12:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലുള്ള കേരളം

ഇനിയെത്ര ഭീകര പ്രളയമുയർന്നാലും
സാംക്രമിക രോഗങ്ങളെങ്ങും പടർന്നാലും
തളരില്ലൊരിക്കലും തകരില്ലൊരിക്കലും
മലയാളമണ്ണ് കേരളജനത...
കേരളനാടിനു സിംഹമാം പഴശ്ശിയും
മഴുകൊണ്ട് മണ്ണ് മെനഞ്ഞൊരാ പരശുവും
അലിഞ്ഞ് ചേർന്നീമണ്ണ് അനുദിനം മുന്നേറും
പതറാത്താ ചുവടോടെ ചുവടുവെയ്പോടെ
അനേകമാം ജീവൻതൻ തുടിപ്പ്-
കവർന്നൊരാ നിപ്പയും
മലയോളമെത്തിയോരാപ്രളയവും
കേരളം തുരത്തിയൊരുമനസ്സോടെ
ഓരേ കരുത്തോടെ ഒന്നിച്ച് കൈകോർത്ത്...
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി
അതിരുകൾ ഭേദിച്ച് യാത്രാസഞ്ചാരം നടത്തി
ജീവനായ ജീവനെല്ലാം കാർന്നുതിന്ന്
ജീവശ്വാസം നിലയ്ക്കെയെന്നുചൊല്ലി
ആർത്തട്ടഹസിച്ച് ഒരുവൻ
കാട്ടുത്തീയെന്നപോൽ വിനാശം വിതച്ച്
കൊണ്ടീമണ്ണിൽ ആഗതമായിതാ...
തഴുകുന്ന കാറ്റിലും ഭീതിയുടെ അനുഭവം
താങ്ങുന്ന മണ്ണിനും വിറയാർന്ന ചലനവും
അനുദിനം പെരുകുന്നു രോഗം
മലയാളമണ്ണിൻ കരുത്തിൻ പരീക്ഷയായി...
ഉള്ളുകൊണ്ടൊന്നിച്ച് മേനിയാലുള്ളൊരൊകലവും പാലിച്ച്
ഉണ്മയാം വിജയത്തെ ഉൾക്കരുത്തിനാൽ നേടിയും
തളരില്ല നാമെന്ന് മെല്ലെയുദ്ഘോഷിച്ചും
നീങ്ങിടാം നമുക്കൊന്നായി ഒരുമയോടെ ഒരുമനസ്സോടെ
കരുത്തുള്ള കേരളം കരുതലുള്ള കേരളം
ഉള്ളുള്ള കേരളം ഒരുമയുള്ള കേരളം
കരയില്ല തളരില്ല തകർന്നൊന്നു വീഴില്ല
ഒരുമയാൽ മുന്നോട്ട് ഒരുമയോടെ ഒരു മനസ്സോടെ
നിയമത്തെ പാലിച്ച് ജീവന് കാവലായി
രാവിനെ പകലാക്കി അക്ഷീണപാലനം
തുടരുന്ന നിയമ പാലകരേവരേയും ചേർക്കണം
സ്വജീവൻ മറന്നും അന്യൻറെ ജീവനെ കാക്കുവാൻ
ഗ്രഹാതുരനായി സ്വയം നമുക്കായി മൃത്യുവിന് മുന്നിലും
രക്ഷതൻ കവചമായി നില്ക്കുന്ന
സർവ്വരേയും ഓർമ്മയ്ക്കവേണ്ടു നാം മലയാളജനത
കരുത്തുള്ള കേരളം കരുതലുള്ള കേരളം
ഉള്ളുള്ള കേരളം ഒരുമയുള്ള ഒരുമയുളള കേരളം
കരയില്ല തളരില്ല തകർന്നൊന്നു വീഴില്ല ഒരുമയാൽ മുന്നേട്ട്
ഉള്ളുകൊണ്ടൊന്നിച്ച് മേനിയാലുള്ളൊരൊകലവും പാലിച്ച്

ഉണ്മയാം വിജയത്തെ ഉൾക്കരുത്തിനാൽ നേടിയും
തളരില്ല നാമെന്ന് മെല്ലെയുദ്ഘോഷിച്ചും
നീങ്ങിടാം നമുക്കൊന്നായി ഒരുമയോടെ ഒരുമനസ്സോടെ

അനിറ്റ കെ ബി
8 എ സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത