Schoolwiki സംരംഭത്തിൽ നിന്ന്
കരുതലുള്ള കേരളം
ഇനിയെത്ര ഭീകര പ്രളയമുയർന്നാലും
സാംക്രമിക രോഗങ്ങളെങ്ങും പടർന്നാലും
തളരില്ലൊരിക്കലും തകരില്ലൊരിക്കലും
മലയാളമണ്ണ് കേരളജനത...
കേരളനാടിനു സിംഹമാം പഴശ്ശിയും
മഴുകൊണ്ട് മണ്ണ് മെനഞ്ഞൊരാ പരശുവും
അലിഞ്ഞ് ചേർന്നീമണ്ണ് അനുദിനം മുന്നേറും
പതറാത്താ ചുവടോടെ ചുവടുവെയ്പോടെ
അനേകമാം ജീവൻതൻ തുടിപ്പ്-
കവർന്നൊരാ നിപ്പയും
മലയോളമെത്തിയോരാപ്രളയവും
കേരളം തുരത്തിയൊരുമനസ്സോടെ
ഓരേ കരുത്തോടെ ഒന്നിച്ച് കൈകോർത്ത്...
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി
അതിരുകൾ ഭേദിച്ച് യാത്രാസഞ്ചാരം നടത്തി
ജീവനായ ജീവനെല്ലാം കാർന്നുതിന്ന്
ജീവശ്വാസം നിലയ്ക്കെയെന്നുചൊല്ലി
ആർത്തട്ടഹസിച്ച് ഒരുവൻ
കാട്ടുത്തീയെന്നപോൽ വിനാശം വിതച്ച്
കൊണ്ടീമണ്ണിൽ ആഗതമായിതാ...
തഴുകുന്ന കാറ്റിലും ഭീതിയുടെ അനുഭവം
താങ്ങുന്ന മണ്ണിനും വിറയാർന്ന ചലനവും
അനുദിനം പെരുകുന്നു രോഗം
മലയാളമണ്ണിൻ കരുത്തിൻ പരീക്ഷയായി...
ഉള്ളുകൊണ്ടൊന്നിച്ച് മേനിയാലുള്ളൊരൊകലവും പാലിച്ച്
ഉണ്മയാം വിജയത്തെ ഉൾക്കരുത്തിനാൽ നേടിയും
തളരില്ല നാമെന്ന് മെല്ലെയുദ്ഘോഷിച്ചും
നീങ്ങിടാം നമുക്കൊന്നായി ഒരുമയോടെ ഒരുമനസ്സോടെ
കരുത്തുള്ള കേരളം കരുതലുള്ള കേരളം
ഉള്ളുള്ള കേരളം ഒരുമയുള്ള കേരളം
കരയില്ല തളരില്ല തകർന്നൊന്നു വീഴില്ല
ഒരുമയാൽ മുന്നോട്ട് ഒരുമയോടെ ഒരു മനസ്സോടെ
നിയമത്തെ പാലിച്ച് ജീവന് കാവലായി
രാവിനെ പകലാക്കി അക്ഷീണപാലനം
തുടരുന്ന നിയമ പാലകരേവരേയും ചേർക്കണം
സ്വജീവൻ മറന്നും അന്യൻറെ ജീവനെ കാക്കുവാൻ
ഗ്രഹാതുരനായി സ്വയം നമുക്കായി മൃത്യുവിന് മുന്നിലും
രക്ഷതൻ കവചമായി നില്ക്കുന്ന
സർവ്വരേയും ഓർമ്മയ്ക്കവേണ്ടു നാം മലയാളജനത
കരുത്തുള്ള കേരളം കരുതലുള്ള കേരളം
ഉള്ളുള്ള കേരളം ഒരുമയുള്ള ഒരുമയുളള കേരളം
കരയില്ല തളരില്ല തകർന്നൊന്നു വീഴില്ല ഒരുമയാൽ മുന്നേട്ട്
ഉള്ളുകൊണ്ടൊന്നിച്ച് മേനിയാലുള്ളൊരൊകലവും പാലിച്ച്
ഉണ്മയാം വിജയത്തെ ഉൾക്കരുത്തിനാൽ നേടിയും
തളരില്ല നാമെന്ന് മെല്ലെയുദ്ഘോഷിച്ചും
നീങ്ങിടാം നമുക്കൊന്നായി ഒരുമയോടെ ഒരുമനസ്സോടെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|