"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/നൂറ്റാണ്ടിനെ വിറപ്പിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ടി.ഡി.എച്ച്.എസ്, മട്ടാഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ടി.ഡി.എച്ച്.എസ്, മട്ടാഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26011 | | സ്കൂൾ കോഡ്= 26011 | ||
| ഉപജില്ല= | | ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
22:06, 4 മേയ് 2020-നു നിലവിലുള്ള രൂപം
നൂറ്റാണ്ടിനെ വിറപ്പിച്ച മഹാമാരി
ലോകമാസകലം താണ്ടവ നൃത്തം ആടി കൊണ്ടിരിക്കുകയാണ് കോവിഡ്-19 (കൊറോണ വൈറസ് ഡിസീസ് ). എല്ലാ രാജ്യങ്ങളും ഇന്ന് കോവീഡിൻെറ സമൂഹ വ്യാപനം എങ്ങനെ തടയണം എന്നുള്ള പരിശ്രമത്തിലാണ്. ലോകമാകെ 22 ലക്ഷത്തിലേറെ രോഗികൾ കോവിഡ് ബാധിതരായി കഴിഞ്ഞു. 15126 പേരുടെ ജീവൻ ഇതിനകം കോവിഡ് 19 അപഹരിച്ചു കഴിഞ്ഞു. ചെെനയിലെ ഒരു മാർക്കറ്റിലാണ് ഈ മഹാമാരിയുടെ ആരംഭം. പിന്നീട് ഇത് ഇറ്റലിയിലേക്കും,ഇറാനിലേക്കും, അമേരിക്കയിലേക്കും ഇന്ത്യയിലേക്കും നമ്മുടെ കൊച്ചു കേരളത്തിലേക്കും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇത് പടർന്നു കൊണ്ടേയിരിക്കുന്നു . ജനുവരിയിൽ ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ ശേഷം മൂന്നു മാസം കൊണ്ട് ഈ വൈറസിന് സംഭവിച്ചത് 9 ജനിതകമാറ്റങ്ങളാണ് .മാറുന്ന കാലാവസ്ഥ ,പരിസ്ഥിതി എന്നിവക്കനുസരിച്ചാണ് വൈറസ് ജനിതകമാറ്റം നടത്തുന്നത് .ഇത് നമ്മെ സംബന്ധിച്ച് വളരെയേറെ ഭീതിജനകമാണ്. കൊറോണ വൈറസിൻെറ സമൂഹ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ എല്ലാം. കോവിഡിൻെറ വരവോടെ സാധാരണ ജനജീവിതവും, വികസിതരാജ്യങ്ങളിലെ ശ്രദ്ധേയമായ വിപണിയും, സ്വസ്ഥമായ അന്തരീക്ഷവുമെല്ലാം നമുക്ക് നഷ്ടമായി.ലോകത്തിൻെറ അഭിമാനമായി ഉയർന്നുനിൽക്കുന്ന പല വികസിത രാജ്യങ്ങൾ പോലും കോവിഡിൻെറ മുമ്പിൽ മുട്ടുകുത്തി നിന്നു .അതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നാമെല്ലാവരും. നമ്മുടെ കേരളം പോലും കോവിഡിനെ തടയാൻ പരിശ്രമിക്കുകയാണ് . മരുന്നോ പ്രതിരോധ കുത്തിവെപ്പുകളോ ഒന്നുമില്ലാത്ത ഈ രോഗത്തെ തടയേണ്ടത് മാനവരാശിയുടെ കടമയാണ് .20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കെെകൾ വൃത്തിയായി കഴുകണം .പതിവായി സാനിറ്റെസർ ഉപയോഗിക്കുക സാമുഹിക അകലം പാലിക്കുക അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക്ക്ധരിക്കണം വ്യക്തിശുചിത്വം പാലിക്കണം സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും നാം പാലിക്കണം .അനുസരണയും സഹകരണമാണ് നാം ഈ സമയത്ത് പാലിക്കേണ്ട ചുമതലകൾ . കോവിഡിനെതടയാൻ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. "വീട്ടിൽ ഇരിക്കു സുരക്ഷിതരാവൂ.”
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം