"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
21:01, 4 മേയ് 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ് കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ എന്ന ഗ്രാമം. എവിടെ നോക്കിയാലും ആറുകളും പുഴകളും ഒഴുകുന്ന മനോഹര കാഴ്ച്ച. സുന്ദരമായ നെൽപ്പാടം. പാടത്തിന്റെ ഓരത്ത് നെല്ല് കൊയ്യുന്നതും നോക്കിയിരിപ്പാണ് ചാക്കോച്ചൻ മുതലാളി. “വല്യപ്പച്ചാ ഇതെന്താ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്”. കിളിക്കൊഞ്ചൽ പോലെയുള്ള നാദം കേട്ട ഭാഗത്തേക്ക് നോക്കി ആ ശബ്ദത്തിന്റെ ഉടമയെ അദ്ദേഹം സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ഇങ്ങനെ പറഞ്ഞു കൊടുത്തു. “എടാ കൊച്ചനേ ഇത് നെല്ലാണ്. നമ്മൾ ദിവസവും കഴിക്കുന്ന ചോറ് ഈ നെല്ലിൽ നിന്ന് കിട്ടുന്ന അരി കൊണ്ടാണ് ഉണ്ടാക്കുന്നത്.” മുത്തച്ഛന് ഒരു ചക്കര മുത്തം കൊടുത്ത് ആൽഫി കുട്ടൻ പാടത്തേക്ക് ഇറങ്ങാൻ തുടങ്ങി. ഉടനെ വല്യപ്പച്ചന്റെ വിലക്ക് വന്നു. “എടാ കൊച്ചനെ നീ ഇവിടെങ്ങാനും തെന്നി വീണാൽ നിന്റെ അപ്പൻ എന്നെ വച്ചേക്കില്ല. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് നിന്റെ അപ്പൻ രണ്ടു മാസത്തേക്ക് നിന്നെ നാട്ടിലേക്ക് അയച്ചത്.” തന്റെ കൊച്ചുമോൻ വീട്ടിലേക്കു പോയപ്പോൾ മുതലാളി ചിന്തയിലാണ്ടു. തന്റെ മകനും അവന്റെ കുടുംബവും കൂടെയില്ലാത്തതിന്റെ വേദന കുറച്ചൊന്നുമല്ല അദ്ദേഹത്തിനുള്ളത്. ഏക മകനായ ജോസൂട്ടിയെ ഏറെ ലാളിച്ചും ഉന്നത വിദ്യാഭ്യാസവും നൽകിയുമാണ് വളർത്തിയത്. സുഖമായി ജീവിക്കാനുള്ള വക ഈ പാടത്തു നിന്ന് തന്നെ കിട്ടുമായിരുന്നെങ്കിലും പുറത്തേക്കു പോയി കൂടുതൽ സമ്പാദിക്കണമെന്നായിരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അവന്റെ ആഗ്രഹം. അമേരിക്കയിൽ നേഴ്സ് ആയ റാണിയെ കെട്ടി അവൻ ഇപ്പോൾ അവിടെ തന്നെ കഴിയുന്നു. അവരുടെ രണ്ടു മക്കളിൽ മൂത്തവനാണ് അഞ്ചു വയസ്സുകാരൻ ആൽഫി. ഇളയവൾ രണ്ടു വയസ്സുകാരി ആനി. താൻ ഏറെ നിർബന്ധിച്ചിട്ടാണ് തന്റെ സഹോദരിയുടെ മകൻ തോമസ് നാട്ടിലേക്കു വന്നപ്പോൾ അവന്റെ കൂടെ ആൽഫി മോനെ കൂടി വിട്ടത്. "മുതലാളീ ” പണിക്കാരൻ രാഘവന്റെ വിളി കേട്ടു ചാക്കോച്ചൻ മുതലാളി ചിന്തയിൽ നിന്ന് പെട്ടെന്നുണർന്നു. പണിക്കാർക്ക് കൂലി കൊടുത്തു അയാൾ വീട്ടിലേക്കു നടന്നു. വീട്ടിലെ ചാരുകസേരയിൽ അഭയം പ്രാപിച്ച അയാൾ പതുക്കെ നിദ്രയെ പുൽകി. പെട്ടെന്ന് വന്ന ഫോണിന്റെ റിംഗ് ടോൺ അയാളെ മയക്കത്തിൽ നിന്ന് ഉണർത്തി. “അത് ജോസൂട്ടിയാണ്”. അയാൾക്കു അത്ര ഉറപ്പായിരുന്നു. അവന്റെ ശബ്ദത്തിന്റെ പതർച്ച അയാൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. ലോകം മുഴുവൻ “കോവിഡ് 19” എന്ന വൈറസ് അണുബാധ പടർന്നുകൊണ്ടിരിക്കുന്നു. കേരളത്തിലും കുറച്ചു പേർക്ക് വൈറസ് ബാധ ഉണ്ടായിട്ടുണ്ട്.അമേരിക്ക പോലെ അത്ര വികസിതമല്ലാത്ത കേരളത്തിൽ അത് വേഗം പടരാൻ സാധ്യത ഉള്ളതിനാൽ നാട്ടിൽ എല്ലാവരും സൂക്ഷിക്കണം എന്ന മുന്നറിയിപ്പായിരുന്നു അത്. ആൽഫിയെ ഇപ്പോൾ നാട്ടിലേക്കു അയയ്ക്കണ്ടായിരുന്നു എന്നൊരു ധ്വനിയും ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. “ഞങ്ങൾ കരുതി ഇരുന്നോളാം” എന്ന് പറഞ്ഞു അയാൾ മകനെ തണുപ്പിച്ചു. ഓരോ തവണ വിളിക്കുമ്പോഴും ആൽഫിയെ നാട്ടിലേക്കു വിട്ടതിന്റെ നിരാശയായിരുന്നു ജോസൂട്ടിടെ വാക്കുകളിൽ. തന്റെ ഭാര്യ അന്നമ്മയുടെ കണ്ണീരു കണ്ട് മടുത്തിട്ടാണ് ആൽഫി മോനെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിച്ചത്. അവൾക്കു അത്രയ്ക്കു ജീവനാണ് ആൽഫി കുട്ടൻ. അൽഫിക്കു തിരിച്ചും അങ്ങനെ തന്നെ. ആൽഫി മോന്റെ കളിയും ചിരിയും അവർക്കു മരുഭൂമിയിലെ നീരുറവ പോലെ ആയിരുന്നു. പെട്ടെന്നു ഒരു ദിവസം ജോസൂട്ടിടെ ഫോൺ. റാണി ജോലി ചെയ്യുന്ന ആശുപത്രിയിൽ പലർക്കും വൈറസ് ബാധ ഉണ്ടായി. റാണിക്കും രണ്ടു ദിവസമായി ചെറിയ പനിയും ചുമയും ആണ്. ഇപ്പോൾ ആനിമോൾക്കും ക്ഷീണം തുടങ്ങിയിരിക്കുന്നു. ആൽഫിയെ നാട്ടിലോട്ടു വിടാൻ തോന്നിയത് നന്നായി. ചാക്കോച്ചൻ മുതലാളി മകനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “എടാ നിനക്കും കുടുംബത്തിനും ഒന്നും വരാൻ നല്ല ദൈവം സമ്മതിക്കില്ലടാ. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കു എപ്പോഴും ഉണ്ടായിരിക്കും”. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോസൂട്ടി വീണ്ടും വിളിച്ചു. ആനിമോളും റാണിയും സുഖമായി വരുന്നു എന്നും അമേരിക്കയിലെ ജോലി അവസാനിപ്പിച്ചു തങ്ങൾ നാട്ടിലേക്ക് വരികയാണെന്നും. ഇനിയുള്ള കാലം തന്റെ പ്രിയപ്പെട്ട നാട്ടിൽ തന്റെ മാതാപിതാക്കളോടൊപ്പം കഴിയണമെന്ന “തിരിച്ചറിവു” മായി വരുന്ന തന്റെ മകനെ മാറോടണയ്ക്കാൻ ആ വൃദ്ധ മനസ്സുകൾ വെമ്പൽ കൊണ്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ