"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വണ്ടായ് വന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
       അടുത്തേക്ക് എത്താൻ വെമ്പുന്ന വണ്ടിനെ  
       അടുത്തേക്ക് എത്താൻ വെമ്പുന്ന വണ്ടിനെ  
       നാം ഇതളുകൾ കൂട്ടി കെട്ടി ദൂരെയാക്കി
       നാം ഇതളുകൾ കൂട്ടി കെട്ടി ദൂരെയാക്കി
       ഭയത്തിന്നപ്പുറം ജാഗ്രതയുടെ മൂടുപടം  
       ഭയത്തിന്നപ്പുറം ജാഗ്രതയുടെ മൂടുപടം അണിഞ്ഞു
       ഒറ്റയ്ക്കായ നാം ഒരു പൂന്തോട്ടമാകാൻ  
       ഒറ്റയ്ക്കായ നാം ഒരു പൂന്തോട്ടമാകാൻ  
         കാത്തിരിക്കുന്നു.  
         കാത്തിരിക്കുന്നു.  

15:24, 1 മേയ് 2020-നു നിലവിലുള്ള രൂപം

വണ്ടായ് വന്ന വൈറസ്

ലോകരെ ഭീതിയിലാക്കിയ നീ
 രാജ്യങ്ങളെ അടച്ചിട്ട നീ
 കൈകഴുകാനും ഒറ്റയ്ക്കിരിക്കാനും
 വായ്‌മൂടാനും പഠിപ്പിച്ച നീ
      ഭീകരതയുടെ മുഖംമൂടിക്കപ്പുറം
      നിന്നെ ഒരു വണ്ടായ് കാണുന്നു ഞാൻ
      മുരളുന്ന വണ്ടുകൾ നാശമല്ല
      എങ്കിലും പതറുന്നു ഞങ്ങൾ
 സുഗന്ധം പരത്തുന്ന പൂക്കളായ് ഞങ്ങൾ
 പാറി പാറി പൂന്തോട്ടങ്ങൾ കടന്നു നീ
നമ്മിലേക്ക്‌ എത്തുമ്പോൾ കൂട്ടംവിട്ടകന്ന്
 ഞങ്ങൾ ഒറ്റയ്ക്കിരുന്നൂ
 ഏകാന്തതയുടെ നല്ല പാഠം പഠിപ്പിക്കുന്നു
      അടുത്തേക്ക് എത്താൻ വെമ്പുന്ന വണ്ടിനെ
      നാം ഇതളുകൾ കൂട്ടി കെട്ടി ദൂരെയാക്കി
       ഭയത്തിന്നപ്പുറം ജാഗ്രതയുടെ മൂടുപടം അണിഞ്ഞു
       ഒറ്റയ്ക്കായ നാം ഒരു പൂന്തോട്ടമാകാൻ
        കാത്തിരിക്കുന്നു.
വണ്ടിനെ അകറ്റി പൂന്തോട്ട ഭംഗിയിൽ
 നാനാ വർണത്തിൽ തേനിനായ് എത്തുന്ന
ശലഭത്തിനായി നാം ഇതൾ വിരിക്കും
     വരും ആ നല്ല കാലം
     പൂന്തോട്ടത്തിലെ പൂക്കളായ്
     നാം ജീവിക്കുന്ന നല്ല കാലം
 

ഡാനി സ്റ്റീഫൻ
9ബി വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത